Ideology

ഹിന്ദുക്കള്‍ വേദക്കാരോ?

Pinterest LinkedIn Tumblr

ദൈവിക സാന്മാര്‍ഗിക ദര്‍ശനവുമായി വിവിധ ജനതകളിലായി ദൈവിക ദൂതന്മാര്‍ ആഗതരായി എന്ന ആശയം ഖുര്‍ആന്‍ ആവര്‍ത്തിക്കുന്ന പ്രമേയമാണ് (10:47, 35:24, 16:36). എല്ലാ നബിമാരുടെയും പേരുകള്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നും ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട് (40:78, 4:164). പ്രവാചക സന്ദേശം ലഭിക്കാത്ത ഒരു ജനതയെയും ദൈവം ശിക്ഷിക്കില്ല (17:15, 6:131). എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന ദര്‍ശനം ഏകദൈവത്വ-പരലോകവിശ്വാസത്തിലൂന്നിയ നൈതികജീവിതമാണ് (22:17, 5:69, 2:62). പൂര്‍വിക പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ മനുഷ്യന്‍റെ ബാധ്യതയാണ് (2:136, 3:84,85). ഏതാനും വേദങ്ങളെ മാത്രമേ ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുള്ളൂ. അബ്രഹാമിന്‍റെ ഏടുകള്‍ (87:19), മോശക്ക് നല്‍കപ്പെട്ട തൗറാത്ത് (3:3), ദാവീദിന് അവതരിപ്പിച്ച സബൂര്‍ (4:163), ക്രിസ്തുവിന് അവതരിപ്പിച്ച ഇഞ്ചീല്‍ (5:46) എന്നിവ അവയില്‍ ചിലതു മാത്രമാണ്.

ഇസ്ലാം എന്നത് പ്രപഞ്ചത്തോളം പഴക്കമുള്ള ആശയമാണ്. പ്രപഞ്ചം മുഴുവനും ദൈവത്തിനു വഴിപ്പെട്ടിരിക്കെ (3:83), സകല ദൈവദൂതന്‍മാരും ‘ദൈവിക സമര്‍പണം’ (ഇസ്ലാം) തന്നെയാണ് ജീവിതദര്‍ശനമായി (ദീന്‍) സ്വീകരിച്ചത് (16:36, 3:67, 10:72, 12:101, 27: 44, 10:84, 7:126). ദൈവത്തിന് സമര്‍പ്പിച്ചുള്ള നൈതിക ജീവിതം എന്നര്‍ഥത്തിലുള്ള ഇസ്ലാമിനെ പൂര്‍വിക വേദങ്ങളും സാംക്ഷീകരിക്കുന്നു (സ്ങ്കീര്‍ത്തനങ്ങള്‍ 81:15, റോമന്‍സ് 10:3, യാക്കോബ് 4:7).

എല്ലാ പ്രവാചക-വേദസന്ദേശങ്ങളും പൗരോഹിത്യ കയ്യേറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട് അന്ത:സ്സത്ത ചോര്‍ത്തിക്കളഞ്ഞ് മതകീയമാക്കി മാറ്റപ്പെട്ടു (9:31, 2:79, 3:78, 4:46, 5: 12-15) സമ്പൂര്‍ണ സമര്‍പ്പണം എന്ന ജീവിതദര്‍ശനം മാത്രമാണ് ദൈവത്തിങ്കല്‍ സ്വീകാര്യമായത് (3:19, 3:85). വേദക്കാരിലെ സദ് വൃത്തര്‍ക്ക് ഭയപ്പെടാനില്ല (3:113-114, 5:69, 7:159, 7:168).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam scriptures image

ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്‍റെ ചിഹ്നം വഹിക്കുന്നതുകൊണ്ട് മാത്രം ആരും രക്ഷപ്പെടില്ല (4:123, 5:69, 2:111-112). എന്തെന്നാല്‍ ദൈവം ആരോടും അക്രമം കാണിക്കുന്ന പ്രശ്നമില്ല (10:44, 2:279, 22:10, 4:49, 4:77, 17:71); താങ്ങാനാവാത്ത ഭാരം ആരുടെയും മേല്‍ കെട്ടി വെക്കുന്നുമില്ല (2: 286). മതബഹുത്വം ഒരു ദൈവിക പദ്ധതിയാണ് (2:148, 22:67, 30:22, 5:48, 22:67). ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം അലങ്കാരമായി തോന്നിപ്പിച്ചതും (6:108) ഇതിന്‍റെ ഭാഗമായാണ്. ഓരോ ജനതയും താന്താങ്ങളുടെ മൂല്യവ്യവസ്ഥയിലേക്ക് മടങ്ങുകയാണ് പ്രധാനം (5:44,5: 46,47, 5:66. 5:68).

ഹിന്ദുക്കള്‍ വേദക്കാര്‍

നൂറ്റാണ്ടുകളായി വേറിട്ട ഭൂവിഭാഗമായി നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള ഒരു ഉപഭൂഖണ്ഡത്തില്‍ ദൈവദൂതന്‍മാര്‍ വന്നിട്ടില്ല എന്ന വാദം ദൈവനിന്ദാപരമാണ്. ചരിത്രപരമായി, ജൂദ-ക്രൈസ്തവ-സാബിഉകളെ പ്രാഥമികമായും പിന്നീട് സൗരാഷ്ട്രർ, ഹിന്ദുക്കൾ, ജൈനർ, ബുദ്ധിസ്റ്റുകൾ, സിഖുകാർ തുടങ്ങിയവരെയും ആ പദവിയിലേക്ക് മുസ്ലിം നേതൃത്വം ആനയിച്ചു. (ഹല്ലാഖ്, പേ. 327) മുസ്ലിം രാഷ്ട്ര സമുച്ചയത്തില്‍ ‘ദിമ്മി’ എന്ന പദവി നല്‍കിയാണ് വേദക്കാരെ ആദരിച്ചത്.

അവര്‍ ജിസിയ (സംരക്ഷണ നികുതി) നല്‍കുമ്പോള്‍ സൈനിക വൃത്തിയില്‍ നിന്ന് വിടുതി നല്‍കപ്പെട്ടവരും ഒരു പരിധിവരെ സ്വയംഭരണം അനുഭവിക്കുന്നവരുമായിരുന്നു. ഇക്കൂട്ടത്തില്‍ ക്രൈസ്തവ-ജൂത-സൗരാഷ്ട്ര-സാബിഉ, ഹിന്ദുവിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു (ഗനി, പേ. 229). ക്രൈസ്തവ ചര്‍ച്ച്, ജൂത സെനഗോഗ്, സൗരാഷ്ട്ര അഗ്നിക്ഷേത്രം എന്നിവയെപ്പോലെ ഹൈന്ദവക്ഷേത്രങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്ന് സിന്ധില്‍ ഭരണം സ്ഥാപിച്ച മുഹമ്മദ് ഇബ്നു ഖാസിം പ്രഖ്യാപിച്ചതായി വിഖ്യാത അറബ് ചരിത്രകാരന്‍ ബാലാധൂരി (ക്രി. 820-892) രേഖപ്പെടുത്തുന്നു (ബാലാധൂരി, പേ. 221).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam vedas image

സിന്ധ് കീഴടക്കിയ മുഹമ്മദ് ഇബ്നു ഖാസിം ഹിന്ദു-ബുദ്ധിസ്റ്റ് വിഭാഗങ്ങളെയും മധ്യ പൗരസ്ത്യദേശത്തെ ജൂത-ക്രൈസ്തവ-സാബിഉകളെപ്പോലെ ദിമ്മികളായി പരിഗണിച്ചുവെന്നത് ചരിത്രാംഗീകൃതമാണ്. (ഷിമ്മേല്‍, പേ. 107). മതപരമായ തങ്ങളുടെ അവകാശങ്ങള്‍ മാത്രമല്ല, ഭരണകൂടത്തില്‍ മുമ്പുണ്ടായിരുന്ന പദവികളും ഇബ്നുഖാസിം അവര്‍ക്ക് അനുവദിച്ചു കൊടുത്തു. ഹിന്ദുക്കളെ വേദക്കാരായി കരുതിക്കൊണ്ടായിരുന്നു ഇബ്നുഖാസിമിന്‍റെ ഓരോ നടപടിയും (ഇക്രാം, പേ. 11). പില്‍ക്കാലത്ത് വന്ന മുസ്ലിം ഭരണാധികാരികള്‍ക്ക് (സുല്‍ത്താനേറ്റ്, മുഗള്‍) മുഴുവന്‍ ഇത് മാതൃകയായി (ശ്രീവാസ്തവ, പേ. 43).

മധ്യകാല ഇന്ത്യയുടെ ഏറ്റവും തെളിവാര്‍ന്ന ചിത്രം ലോകത്തിന് വരച്ചു നല്‍കിയ ചരിത്രകാരന്‍ അല്‍ബിറൂണി (ക്രി. 973-1048), പതജ്ഞലിയുടെ യോഗ സൂത്ര അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. ഹൈന്ദവവേദങ്ങളെ ഏറെ ആദരപൂര്‍വമായാണ് അല്‍ബിറൂണി തന്‍റെ ‘കിതാബുല്‍ ഹിന്ദി’ല്‍ പ്രതിപാദിച്ചിക്കുന്നത്. ശരിയായ വിഗ്രഹാരാധന നടത്തുന്നത് തീരെ സാധാരണക്കാരാണെന്നും ഹിന്ദുക്കളിലെ ജ്ഞാനികള്‍ ഏകദൈവത്വവാദികളാണെന്നും അല്‍ബിറൂണി നിരൂപിക്കുന്നു.
പേര്‍ഷ്യന്‍ ചരിത്രകാരനും ഇസ്ലാമിക പണ്ഡിതരുമായിരുന്ന ഷഹറസ്താനി ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സാബിളകളായി (ഖു. 5:69, 2:62, 22:17) ഹിന്ദുക്കളെ വിലയിരുത്തി.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam amartya sen
അമര്‍ത്യാസെന്‍

ഷാജഹാന്‍റെ സീമന്തപുത്രനും മുഗള്‍കിരീടാവകാശിയുമായിരുന്ന ദാരാഷിഖോ (1615-1659), ഉപനിഷത്തുകളുടെ കേന്ദ്ര ആശയം ഏകദൈവത്വത്തിലൂന്നിയുള്ളതായി കരുതി (അഹമ്മദ്, 1964, പേ. 191-196). ഉപനിഷത്തുകളെ ദിവ്യരഹസ്യങ്ങള്‍ അടങ്ങിയ ഉജ്ജ്വല പ്രഖ്യാപനങ്ങളായി കരുതിക്കൊണ്ട് 50 ഉപനിഷത്തുകളുടെ പേര്‍ഷ്യന്‍ വിവര്‍ത്തന സമുച്ചയം ‘സിര്‍റി അക്ബര്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. എല്ലാ ജനതകളിലേക്കും ദൈവദൂതന്‍മാര്‍ നിയോഗിതരായി എന്ന ഖുര്‍ആനികാശയത്തില്‍ പ്രചോദിതമായി വേദോപനിഷത്തുകള്‍ ദൈവനിവേശിതങ്ങളായി ദാരാഷിഖോ വിലയിരുത്തി.

ഹൈന്ദവ വേദാന്തവും ഇസ്ലാമിക സൂഫിസവും സമ്മേളിപ്പിച്ചുകൊണ്ട് സമുദ്രങ്ങളുടെ സങ്കലനം (മജ്മുല്‍ ബഹ്റൈന്‍) എന്ന് കൃതി ദാരാഷിഖോ രചിച്ചു. ദാര പ്രഖ്യാപിച്ചു: എന്‍റെ ഗവേഷണത്തില്‍ നിന്ന് ഞാനെത്തിയ നിഗമനമിതാണ്. ആദ്യമായിറങ്ങിയ ദൈവികവെളിപാടുകള്‍ ഋഷിമാരിലൂടെ ഹൈന്ദവ ജനതയിലേക്ക് വന്നതാണ് ഋഗ്, യജുര്‍, സാമ, അഥര്‍വ്വ വേദങ്ങള്‍ (ഏഷ്യാനന്ദ, പേ. 163).

വേദാന്തത്തെയും ഇസ്ലാമിക സൂഫിസത്തെയും ബന്ധിപ്പിക്കുന്ന പൊതുമിസ്റ്റിക് ഭാഷ വികസിപ്പിക്കാനായിരുന്നു ദാരാഷിഖോയുടെ ശ്രമം. അതിനായാണ് അദ്ദേഹം 50 ഉപനിഷത്തുക്കളുടെ പേര്‍ഷ്യന്‍ വിവര്‍ത്തനം 1657ല്‍ ഇറക്കിയത്. ഇവ ക്രി.1800ല്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതാണ് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപകന്‍ വില്യം ജോണ്‍സ് അടക്കമുള്ള ഓറിയന്‍റലിസ്റ്റുകളെ ഉപനിഷത്തുകളിലേക്ക് ആകര്‍ഷിച്ചത് എന്ന് നോബല്‍ ജേതാവ് അമര്‍ത്യാസെന്‍ നിരീക്ഷിച്ചിട്ടുണ്ട് (സെന്‍, പേ. 61).

ഹിന്ദുവേദങ്ങള്‍ ദൈവികവെളിപാടുകളായതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ വേദക്കാരാണെന്ന് അല്‍ബിറൂണിയെപ്പോലെ ദാരാഷിഖോയും കരുതി (അഹമ്മദ്, 1969, പേ. 79,80). വേദങ്ങളുടെ കേന്ദ്ര ആശയം ഏകദൈവദര്‍ശനത്തിൽ ഊന്നിയുള്ളതാണെന്ന് ദാരാ കണ്ടെത്തുന്നുണ്ട് (ഹഖ്, 2006, പേ.13). ഹിന്ദുക്കളിലെ ജ്ഞാനികള്‍ ഏകദൈവത്വം ഉള്‍ക്കൊണ്ടവരാണെന്ന് അല്‍ബിറൂണിയെപ്പോലെ ദാരായും വാദിച്ചു. (അഹമ്മദ്, 1964, പേ.112) ദാരാഷിഖോ തന്‍റെ കൊട്ടാരപണ്ഡിതനെക്കൊണ്ട് ഭഗവദ്ഗീത പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു (ഹഖ്, 1982, പേ. 28).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam allama iqbal
അല്ലാമാ ഇഖ്ബാൽ

ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഷാവലിയുല്ലാഹിദഹ്ലവിയുടെ പുത്രന്‍ ഷാ അബ്ദുല്‍ അസീസ് ദഹ്ലവി, ഹിന്ദുക്കളെ വേദക്കാരായി വിശേഷിപ്പിച്ചുകൊണ്ട് അവര്‍ക്ക് പ്രവാചകരും വെളിപാടുകളുമുള്ളതായി രേഖപ്പെടുത്തി (ഫത്താവയേ അസീസി, വോള്യം 1, പേ. 140-141). ശ്രീകൃഷ്ണനെ വിശുദ്ധന്‍ (ഔലിയാ) ആയി ഷാ വിലയിരുത്തി (അഹമ്മദ്, 1964, പേ. 139).

നക്ഷബന്ദിയ സൂഫീ ത്വരീഖത്തിലെ വിശുദ്ധനായ മിര്‍സാ മഹർ ജാനീ ജനാൻ, പ്രവാചകന്മാരിലൂടെ ഏകദൈവത്വമുള്‍ഘോഷിക്കുന്നവയായി വേദങ്ങളെ വിലയിരുത്തി. ഹിന്ദുക്കളിലെ വിഗ്രഹാരാധന ഏകാഗ്രതക്ക് വേണ്ടിയുള്ള രൂപകങ്ങള്‍ മാത്രമായും അദ്ദേഹം സങ്കല്‍പിച്ചു (അഹമ്മദ്, 1964, പേ. 138-139). ദാരാഷിഖോയെപ്പോലെ, ഹൈന്ദവ വേദങ്ങള്‍ ദൈവ നിവേശിതങ്ങളാണെന്ന് ജാനീ ജനാൻ കരുതി (അഹമ്മദ്, 1969, പേ. 78-80). നിരങ്കാരനും നിര്‍ഗുണനുമായ ഈശ്വരനിലാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതെന്ന് ജാനീ ജനാൻ നിരൂപിച്ചു. മക്കാമുശ്രിക്കുകളില്‍ നിന്ന് വ്യത്യസ്തമായി വിഗ്രഹങ്ങള്‍ ദൈവത്തിലെത്താനുള്ള വഴിയായി മാത്രമേ ഹൈന്ദവ വിഗ്രഹാരാധനയിലുള്ളൂവെന്ന് മിര്‍സാ മസ്ഹര്‍ ജാന്‍ ചൂണ്ടിക്കാട്ടി (എഞ്ചിനീയര്‍, പേ. 59). മനോകേന്ദ്രീകരണത്തിനു വേണ്ടി മാത്രമാണ് ഹൈന്ദവര്‍ വിഗ്രഹത്തെ ഉപയോഗിക്കുന്നതെന്ന് ജാനീ ജനാൻ ആവര്‍ത്തിക്കുന്നു (ചന്ദ്രാസ്, പേ. 151).

സിന്ധ് കീഴടക്കപ്പെട്ടശേഷം ഒരു സംഘം ബ്രാഹ്മണര്‍, മുഹമ്മദ് ഇബ്നു ഖാസിമിനെ സന്ദര്‍ശിച്ചുകൊണ്ട് തങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന അധികാരാവകാശങ്ങള്‍ നിലനിര്‍ത്തിത്തരണമെന്ന അപേക്ഷ സ്വീകരിച്ചുകൊണ്ട് അവരെ ഭരണത്തിലെ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചതായി വിഖ്യാത ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനുമായ സയ്യിദ് സുലൈമാന്‍ നദ്‌വി രേഖപ്പെടുത്തുന്നു (നദ്വി, പേ. 109). സുലൈമാന്‍ നദ്‌വി ഹിന്ദുക്കളെ വേദക്കാരായി പരിഗണിച്ചു (ഉസ്മാനി, പേ. 71). ഹിന്ദുക്കളെ അന്നത്തെ അറബികള്‍ വേദക്കാരായി സ്വീകരിച്ച കാര്യം മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ചെയര്‍മാനായിരുന്ന അബുല്‍ഹസന്‍ അലി നദ്‌വിയും എടുത്തു പറയുന്നുണ്ട് (ഉസ്മാനി, പേ. 71).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam budhism

വിഖ്യാത ഇസ്ലാമിക പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലാനാ ഉബൈദുല്ലാ സിന്ധി, ഖുര്‍ആന്‍ 62:3 സൂക്തം പ്രതിപാദിക്കുന്നത് ഇന്ത്യക്കാരെയും പേര്‍ഷ്യക്കാരേയുണെന്ന് വിലയിരുത്തി (സിന്ധി, പേ. 166). വിശ്വമഹാകവി സര്‍ മുഹമ്മദ് ഇക്ബാല്‍ (1877-1938), ശ്രീരാമനെ ജീവന്‍റെ ആത്മാവും ആത്മീയതയുടെ അഭിമാനവുമായി കരുതി. തന്‍റെ ‘ബംഗേദരാ’ എന്ന കവിതാസമാഹാരത്തില്‍ ‘ഇമാമേ ഹിന്ദ്’ എന്ന നാമധേയമാണ് ശ്രീരാമന് ഇക്ബാല്‍ നല്‍കുന്നത്.

ഖുത്തുബുദ്ദീന്‍ ബക്ത്യാര്‍ കാക്കി, നിസാമുദ്ദീന്‍ ഔലിയ , അമീര്‍ ഖുസ്രു എന്നിവരുടെ പാരമ്പര്യമുള്‍ക്കൊണ്ട് പ്രാപഞ്ചിക മാനവിക ദര്‍ശനമാണ് മൗലാനാ അബുല്‍കലാം ആസാദ് പ്രതിനിധാനം ചെയ്തത്. വേദങ്ങളുടെ അപൗരുഷേയത്വവും ഹൈന്ദവരുടെ ‘വേദക്കാർ’ എന്ന പദവിയും തെളിയിക്കുന്ന കൃതി ഗ്രന്ഥകാരൻ ടി. മുഹമ്മദ് ‘ഭാരതീയ സംസ്കാരത്തിന്‍റെ അടിയൊഴുക്കുകള്‍’ എന്ന പേരിൽ 1976ല്‍ പുറത്തിറക്കി.

ഉത്തര്‍പ്രദേശിലെ രാംപൂര്‍കാരനായ എസ്. അബ്ദുള്ളാ താരിഖ്, തന്‍റെ ഗുരു പരേതനായ മൗലാനാ ഷംസ് നവേദ് ഉസ്മാനി എന്ന ഇസ്ലാമിക പണ്ഡിതന്‍റെ ഗവേഷണങ്ങള്‍ ഹിന്ദു, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഇരുവരും ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കുന്നു (ഉസ്മാനി, 2014). മക്കാമുശ്രിക്കുകളും ഹിന്ദു വിശ്വാസികളും തമ്മിലുള്ള വ്യത്യാസത്തെ വിഖ്യാത മുസ്ലിം നിയമങ്ങള്‍ പ്രൊഫ. താഹിര്‍ മഹ്മൂദ് എടുത്തുകാട്ടുന്നുണ്ട്. ഹൈന്ദവ വേദങ്ങള്‍ ദൈവനിവേശിതങ്ങളായ ആദിവേദങ്ങളായി താഹിര്‍ മഹ്മൂദ് കണ്ടത്തുന്നു (മഹ്മൂദ്, 2006).

ഗ്രന്ഥസൂചി:

 • Ahmad, Aziz, An Intellectual History of Islam in India, Edinburgh: Edinburgh University Press, 1969
 • Ahmad, Aziz, Studies in Islamic Culture in the Indian Environment, Oxford: Clarendon Press, 1964
 • Asiananda Prof, Normative Prognosis, Delhi: Media House, 2011
 • Baladhuri, Abul-l Abbas Ahmad ibn, The Origins of the Islamic State, Translated by Philip K. Hitti, New York: Columbia University, 1924
 • Chandra, S. Historiography, Religion and State in Medieval India, New Delhi: Har-Anand Publication, 2nd rpt. 2001
 • Engineer, Asgharali, Islam and Contemporary World, New Delhi: Sterling Publishers, 2007
 • Ghani, Md. Rehman, Aspects of Socio-cultural Trends in Mughal India from 1526-1707, Ph.D. thesis in history, Aligarh university, 2008
 • Hallaq, Wael B, Sharī’a: Theory, Practice, Transformations. Cambridge University Press, 2009 Haq, M. Mahfuz–ul, (ed.), Majma – ul – Bahrain by Dara Shukoh, Kolkata: The Asiatic Society, 1929, rpt. in 1982
 • Haq, M. Mahfuz–ul, (ed.), Majma’-ul-Bahrain by Dara Shukoh, New Delhi: Adam Publishers, 2006
 • Ikram, S.M, Muslim Civilization in India, Ed. Ainslie T. Embree, New York: Columbia, University Press, 1964
 • Mamood, Tahir, If Hindus are Mushik, What are We? Hindustan Times, October 28, 2006
 • Muhammad, T., Bharatheeya Samskarathinte Adiyozhukkukal, Kozhikode: Islamic Publishing House, 1976
 • Schimmel, Annemarie, The Empire of the Great Mughals, London: Reaktion Books, 2004
 • Sen, Amartya, The Argumentative Indian: Writings on Indian History, Culture and Identity, New York: Farrar, Straus, and Giroux, 2005
 • Shah, Abd-al-Aziz ad-Dhilawí, Fatāvā-ye ʿAzīzī
 • Sindhi, Ubaidullah, Shah Waliullah aur Unka Falsafa, Lahore: Sindh Sagar Akademi, 1964 Srivastava, Ashirbadi Lal,
 • The Sultanate of Delhi (711-1526 A.D), Agra: Shivalal Agarvala & Company, 1964
 • Suleiman, Syed, Arab-o-Hind ke Taluqat (Indo-Arab Relations), Azamgarh: Darul Musannifin, 1930
 • Usmani, Maulana Shams Naved, Now or Never, Rampur: Raushni Publishing House, 2014

info@bylines.in

53 Comments

Write A Comment