Ideology

വസന്തങ്ങൾ തേടുന്ന സ്ത്രീസൗഹൃദ പരിസരങ്ങൾ

Pinterest LinkedIn Tumblr

ഹൈന്ദവ ദർശനങ്ങളിലെ സ്ത്രീ ശക്തിസ്വരൂപിണിയാണ് . പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതമായ പരബ്രഹ്മത്തിന്റെ ചലനാത്മക രൂപമായ ആദിപരാശക്തിക്ക് സ്ത്രൈണഭാവമാണ്. ത്രിമൂർത്തികളോടൊപ്പം സ്ത്രീസാന്നിധ്യവുമുണ്ട്. ബ്രഹ്മാവിനോടൊപ്പം സരസ്വതിയായും, മഹാവിഷ്ണുവിനോടൊപ്പം മഹാലക്ഷ്മിയായും, പരമശിവനോടൊപ്പം ശ്രീ പാർവ്വതിയായും സ്ത്രൈണത ആദരിക്കപ്പെടുന്നു. ശ്രീപരമേശ്വരൻ അർദ്ധനാരീശ്വരൻ കൂടിയാണ്. ശ്രീ പാർവതി ശക്തിയുടെ പ്രതീകമാണ്. ശക്തിയില്ലാതെ ശിവനില്ല. പുരാതന ഭാരതീയർ പെൺകുട്ടികളെ മഹാലക്ഷ്മിയുടെ അവതാരങ്ങളായി സങ്കല്പിച്ചിരുന്നു.

ക്രൈസ്തവർ പിതാവായ ദൈവത്തോടും പുത്രനായ യേശുവിനോടുമൊപ്പം തിരുമാതാവായ കന്യാമറിയത്തെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്തുപോരുന്നു. സ്ത്രീകൾ വിദ്യ അഭ്യസിക്കുന്നതും മതാധ്യാപനങ്ങൾ പഠിക്കുന്നതും തെറ്റായി ഗണിച്ചിരുന്ന ജൂതപൗരോഹിത്യ സാമൂഹ്യവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് യേശുവെന്ന വിപ്ലവകാരി ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്ത മേരി-മാർത്ത സഹോദരിമാരുടെ കഥ ബൈബിൾ പരിചയപ്പെടുത്തുന്നു .

ഇസ്ലാമിലെ സ്ത്രീ പുരുഷന്റെ സഹചാരിയും അംശവുമാണ്. ഒരാത്മാവിൽ നിന്നും സൃഷ്ടിക്കപ്പെട്ടവരാണ്. വിശ്വാസികൾക്ക് മുഴുവൻ മാതൃകയായി ഖുർആൻ എടുത്തുപറയുന്നത് രണ്ടു സ്ത്രീകളെയാണ്. യേശുവിന്റെ മാതാവ് മറിയവും, ഫറോവയുടെ പത്നി ആസിയയും. സ്ത്രീയാകട്ടെ, പുരുഷനാകട്ടെ ആരുടേയും കർമഫലം പാഴാക്കുകയില്ലെന്നത് ഖുർആന്റെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ്.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam women empower bylines image articlebylinemalayalam bylines malayalam bylines

ദൈവികവ്യവസ്ഥകൾ പുരുഷമേധാവിത്വപൗരോഹിത്യത്തിനു വഴിമാറിയപ്പോൾ സ്ത്രീ അബലയും ചപലയുമായി. ദൗർബല്യങ്ങളുടെയും ദൈന്യതയുടെയും പ്രതീകമായി. ആദിപാപത്തിൻറെ കാരണക്കാരിയായി വേദനയും വ്യഥയും പേറേണ്ടവളായി. പുരുഷന്റെ താളത്തിനൊത്തു തുള്ളേണ്ടവളും അവന്റെ ഭോഗവസ്തുവുമായി. സ്വന്തം അസ്തിത്വവും വ്യക്തിത്വവും തിരിച്ചറിയപ്പെടാതെ ആരോ വരച്ചിട്ട രേഖകളിലൂടെ ചരിക്കുന്ന സ്ത്രീ ശാരീരികവും, മാനസികവും വൈകാരികവുമായ ഒട്ടനവധി പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല പരിസരങ്ങളിൽ നിന്നും സ്ത്രീയുടെ സാമൂഹ്യസ്ഥാനം പുനർനിർണയം നടത്തേണ്ടതും സ്ത്രീസൗഹൃദ പരിസരങ്ങൾ വീണ്ടെടുക്കേണ്ടതുമുണ്ട്.

സ്ത്രീസുരക്ഷ എന്നത് ഒരു മിത്തായി മാറിയിരിക്കുന്നു. ഗർഭപാത്രത്തിൽ പോലും ഒരു പെൺകുട്ടി സുരക്ഷിതയല്ല. കിരാതരായ കാട്ടറബികൾ പെൺകുഞ്ഞു ജനിക്കുന്നത് അപമാനകരമായി കരുതുകയും ജീവനോടെ അവരെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. എന്നാലിന്ന് ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗര്ഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തി പെൺഭ്രൂണഹത്യ നടത്തുന്നത് പരിഷ്കൃതരെന്നും അഭ്യസ്തവിദ്യരെന്നും അഭിമാനിക്കുന്ന ആധുനികസമൂഹം! പെൺശിശുഹത്യകളുടെയും, വീട്ടുജോലിയെന്ന പേരിൽ അടിമപ്പണിക്കും, ബാലവേശ്യാവൃത്തിക്കുമായി മനുഷ്യക്കടത്തിനിരയാക്കപ്പെടുന്ന കൗമാരക്കാരായ പെൺകുട്ടികളുടെയും എണ്ണം ഭീതിതമായ തോതിൽ അതിക്രമിച്ചിരിക്കുന്നു.

സ്ത്രീധന പീഡനങ്ങളും അതിനെത്തുടർന്നുള്ള മരണങ്ങളും, പുരോഗതിയുടെ പാതയിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമൂഹത്തിനു മുന്നിൽ അപമാനകരമായ കണക്കുകൾ നിരത്തുന്നു. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടും ആശീർവാദത്തോടും കൂടി പോലീസും പട്ടാളവും നടത്തിപ്പോരുന്ന മാനഭംഗങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു അപമാനകരമാണ്. ജോലിസ്ഥലങ്ങളിലും, പൊതുസ്ഥലങ്ങളിലും, ബസിലും, തീവണ്ടികളിലും, വിദ്യാലയങ്ങളിലും, മതപഠനകേന്ദ്രങ്ങളിലും, വീടുകൾക്കുള്ളിലും, ഗർഭപാത്രത്തിൽ പോലും സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യത്തിൽ, സഹപ്രവർത്തകരും , സുഹൃത്തുക്കളും , അധ്യാപകരും, അയൽവാസികളും, മാതാപിതാക്കളും, സഹോദരങ്ങളടക്കമുള്ള കുടുംബങ്ങളും ശത്രുക്കളാകുന്ന അവസരത്തിൽ സ്ത്രീസുരക്ഷക്കായി ക്രിയാത്മകമായി എന്തുചെയ്യാനാകുമെന്ന ചിന്ത പ്രസക്തമാകുന്നു.

അടിസ്ഥാനപരമായി സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തിനാണ് മാറ്റം വരേണ്ടത്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായികാണുന്ന സമൂഹത്തിന്റെ മനസ്സ് മാറ്റിയെടുത്തുകൊണ്ട് അവരെ വ്യക്തിത്വവും, സ്വത്വബോധവുമുള്ള സ്വതന്ത്ര വ്യക്തികളും സമൂഹത്തിന്റെ അർധാംശങ്ങളുമായി അംഗീകരിക്കാൻ പഠിപ്പിക്കേണ്ടതുണ്ട്. ഈ വിദ്യാഭ്യാസം വീടുകളിൽ നിന്നാരംഭിക്കുകയും വീടുകളിൽ നിലനിൽക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

bylines.in malayalam magazine bylines malayalam magazine bylines malayalam publication

മനുഷ്യനെ ആദരിക്കുവാൻ പഠിപ്പിക്കുക

ദൈവത്തിന്റെ മഹത്തായ സൃഷ്ടി, ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി, ദൈവം ആദരിച്ച സൃഷ്ടി എന്നീ നിലകളിൽ മനുഷ്യൻ ആദരണീയനാണെന്ന പാഠം സമൂഹമനസ്സിനു പകർന്നുകൊടുക്കേണ്ടതുണ്ട്. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു (ഉല്പത്തി 1:27) നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? (1 കൊരിന്ത്യർ 3:16) എന്നിങ്ങനെ മനുഷ്യനെ ആദരിക്കുന്നതായ നിരവധിവചങ്ങൾ ബൈബിളിൽ കാണാനാകും.

ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നുവെന്നും, നമ്മുടെ ആത്മാവിൽ നിന്നും നാം അവനിൽ ജീവനൂതിയെന്നും വിശുദ്ധഖുർആൻ പഠിപ്പിക്കുന്നു. മനുഷ്യന്റെ ജീവനും, സ്വത്തും , അഭിമാനവും വിശുദ്ധമാണെന്നും നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് നല്ലനിലയിൽ പെരുമാറുന്നവരാണെന്നും മുഹമ്മദ് നബി. സ്വാർത്ഥതാല്പര്യങ്ങൾക്കും, സാമ്പത്തികനേട്ടങ്ങൾക്കും മുന്നിൽ മനുഷ്യജീവനും, മാനുഷീകബന്ധങ്ങളും അപ്രസക്തമാകുന്ന ഭൗതീകചിന്താഗതികളുടെ സ്ഥാനത്തു ഈ ദൈവീകാധ്യാപനങ്ങൾ പ്രതിഷ്ഠിച്ചുകൊണ്ട് സമൂഹപുനർനിർമിതി നടത്തി, സ്ത്രീകളെ ആദരിക്കുന്ന സംസ്ക്കാരം വീണ്ടെടുക്കാം.

ധാർമികവിദ്യാഭ്യാസം നൽകുക

ധർമ്മച്യുതിയാണ് തിന്മകളുടെ മൂലഹേതു:

 • ‘കുലക്ഷയെ പ്രണശ്യന്തി, കുലധർമാഃ സനാതനഃ
  ധർമ്മേ നഷ്ടെ കുലം കൃത് സ്ന മധർമ്മോ ഭിഭവത്യുത’
  (കുലം നശിച്ചാൽ സനാതനങ്ങളായ കുലധർമങ്ങളും നശിക്കും. ധർമത്തിന് നാശം സംഭവിച്ചാൽ, കുലത്തെ മുഴുവൻ അധർമം കീഴടക്കും – ശ്രീ മഹാഭാഗവതം)
 • സ്വാതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ, ദൈവത്തെ ഭയപ്പെടുവിൻ (ബൈബിൾ)
 • നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് വിശ്വാസികളുടെ നിർബന്ധ ബാധ്യതയായി വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും, നന്മയിൽ മത്സരിച്ചു മുന്നേറുവാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു (3:110 , 2:148).
bylines malayalam magazine publication bylines.in women protest bylines bylines.in byline malayalam bylines malayalam

മതവിശ്വാസങ്ങളുടെ സ്വാധീനം ഏറെയുള്ള നമ്മുടെ രാജ്യം പക്ഷെ മതാധ്യാപങ്ങളുടെ അന്തഃസത്ത കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ആചാരകേന്ദ്രീകൃത പൗരോഹിത്യം മതത്തെ കേവലം ചടങ്ങുകളാക്കി അധഃപ്പതിപ്പിച്ചതിന്റെ വിപത്തുകളാണിന്ന് സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നന്മ-തിന്മകളും, ശെരിതെറ്റുകളും വേർതിരിച്ചു മനസ്സിലാക്കിക്കൊണ്ട്, സദാചാരധാർമ്മികമൂല്യങ്ങളിലൂന്നിയ സാംസ്ക്കാരിക പൈതൃകം തലമുറകൾക്ക് പകർന്നു നൽകാൻ നാം പ്രാപ്തരാകേണ്ടതുണ്ട്. ഭൗതികവിദ്യാഭ്യാസത്തിലും, ശാസ്ത്രസാങ്കേതികവിദ്യയിലും ഏറെ മുന്നേറിയ ആധുനിക മനുഷ്യന് പക്ഷെ തന്റെ സഹജീവിയെ തിരിച്ചറിയാനുള്ള ധാര്മികശിക്ഷണങ്ങൾ പകർന്നുകൊടുക്കുന്നതിലേറ്റ പരാജയം തിരിച്ചറിഞ്ഞു ഒരു വീണ്ടുവിചാരത്തിന് തയ്യാറാകേണ്ടതുണ്ട്.

ലഹരിക്കെതിരെ ധർമസമരം നടത്തുക

മദ്യത്തിലും ലഹരിയിലും ആമഗ്നമായ ഒരു സമൂഹത്തിന്റെ കരങ്ങൾ തെറ്റിലേക്ക് നീളുന്നതിൽ അദ്ഭുതമില്ല. ലഹരിയിൽ മുങ്ങി സ്വബോധം നഷ്ടപ്പെട്ട സമൂഹത്തിന് മാതാവിനെയും, സഹോദരിയെയും, ഭാര്യയേയും വേർതിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ അക്രമങ്ങളും പീഡനങ്ങളും തുടർക്കഥകളാകുന്നു. ലഹരിക്കെതിരെ ധർമസമരം നടത്തുകയെന്നത് രാജ്യസ്നേഹികളുടെ ബാധ്യതയായിരിക്കുന്നു. ഭരണകൂടംതങ്ങളുടെ പ്രധാന വരുമാന മാർഗമായ മദ്യവ്യാപാരത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയും, ജനങളുടെ സമ്പത്തും, ശാരീരിക-മാനസികാരോഗ്യവും, കുടുംബബന്ധങ്ങളും തകരുന്നതിൽ യാതൊരു വൈമുഖ്യവും ദർശിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യസ്നേഹികൾ ഉണർന്നു പ്രവർത്തിച്ചുകൊണ്ട് സമൂഹത്തെ ലഹരിവിമുക്തമാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മതങ്ങളെല്ലാം ഒന്നടങ്കം അധിക്ഷേപിക്കുകയും, നിരോധിക്കുകയും ചെയ്യുന്ന ലഹരിസംസ്ക്കാരത്തിനെതിരെ വിശ്വാസികൾ ഒരുമിക്കുക.

 • “വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു. അതിനാൽ ചാഞ്ചാടിനടക്കുന്ന ആരും ജ്ഞാനിയാകില്ല” (സാദൃശ്യവാക്യങ്ങൾ 20 :1)
 • ശ്രീകൃഷ്ണൻ ദ്വാരകയിൽ മദ്യം നിരോധിച്ചിരുന്നു. മാധ്യമത്തരായ യാദവരെ പ്രഹരിച്ചുകൊന്ന ശ്രീകൃഷ്ണന്റെ കഥ ഹൈന്ദവപുരാണങ്ങൾ പരിചയപ്പെടുത്തുന്നു.
 • ഇസ്ലാം മദ്യപാനത്തെ കണിശമായി നിരോധിക്കുകയും സകല തിന്മകളുടെയും മാതാവെന്നു വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.
 • മദ്യനിരോധന സംഘടനകളുടെ പ്രവർത്തനങ്ങളുമായി ജാതിമതഭേദമന്യേ സഹകരിച്ചുകൊണ്ട് ഈ സാമൂഹ്യതിന്മക്കെതിരെ അണിനിരക്കുക.

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുക

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അധികരിക്കുന്നതിൽ സ്ത്രീധന സമ്പ്രദായത്തിന് ചെറുതല്ലാത്ത പങ്കാണുള്ളത്. സ്ത്രീധനം ഒരു ശാപമായും കനത്ത ഭാരമായും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയെ ഗ്രസിക്കുമ്പോൾ അതിന്റെ പേരിൽ തകർന്നില്ലാതാകുന്ന പെൺജന്മങ്ങൾക്കായി സ്ത്രീധനവിരുദ്ധ പോരാട്ടങ്ങളിൽ മുന്നണിപ്പോരാളികളായി സാമൂഹ്യബോധവൽക്കരണത്തിനിറങ്ങിത്തിരിക്കുക. ശാരീരികമായും വൈകാരികമായും പുരുഷനേക്കാൾ ദുർബലയെങ്കിലും, മനക്കരുത്തിലും ഇച്ഛാശക്തിയിലും പുരുഷനെക്കവച്ചുവെക്കുന്ന സ്ത്രീയേക്കാൾ വലിയ മറ്റൊരു ധനമില്ല എന്ന് തിരിച്ചറിയുക.

bylines malayalam magazine publication bylines.in women dowry bylines bylines.in byline malayalam bylines malayalam

നിർലജ്ജതാ സംസ്ക്കാരത്തിനെതിരെ പൊരുതുക

ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അശ്ലീലതയും നിർലജ്ജതയും നിറഞ്ഞ സാംസ്ക്കാരികപരിസരം സ്ത്രീകളെ ഭോഗവസ്തുക്കളാക്കുന്നതിലും അവർക്കുനേരെയുള്ള അതിക്രമങ്ങൾ അധികരിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. കലയുടെ പേരിൽ പ്രചരിപ്പിക്കുന്ന അശ്ലീലതയും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ വ്യാപരിപ്പിക്കപ്പെടുന്ന അനാശ്യാസ്യതകളും ഇനിയും കണ്ടില്ലെന്നു നടിച്ചാൽ സമൂഹത്തെ കൂടുതൽ ദുരന്തങ്ങളിലേക്ക് അതുകൊണ്ടെത്തിക്കും. നിര്ലജ്ജതാസാംസ്ക്കാരം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കും വേദികൾക്കുമെതിരെ സാംസ്ക്കാരിക ബോധമുള്ള സമൂഹം സംഘടിക്കുകയും അവയുടെ പ്രചാരകരെ ഒറ്റപ്പെടുത്തുകയും ചെയ്യുക. മാന്യതയുടെ സീമകൾ ലംഘിക്കുന്ന കലാപരിപാടികൾക്ക് സാമൂഹികബഹിഷ്ക്കരണം ഏർപ്പെടുത്തുക.

സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. മാനസികാരോഗ്യം ക്ഷയിച്ച സമൂഹത്തിൽ കുറ്റവാളികൾ പെരുകുന്നു. തെറ്റിലേക്ക് പോകാനിടയാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയും ഒപ്പം ധാർമ്മികശിക്ഷണങ്ങൾ നൽകി സാമൂഹ്യസംസ്ക്കരണം നടത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെസൃഷ്ടിക്കാനാകൂ. ആചാരവൽകൃത മതബോധത്തിനു പകരം പരലോകവിശ്വാസത്തിലധിഷ്ഠിതമായ ദൈവബോധം സൃഷ്ടിക്കുകയാണ് അതിന്റെ ആദ്യപടി. അതിനുശേഷവും അവശേഷിക്കുന്ന കുറ്റവാളികളുടെ മേലാണ് ശിക്ഷാനടപടികൾ പ്രയോഗിക്കേണ്ടത്. കുറ്റമറ്റ നീതിന്യായ വ്യവസ്ഥയും നിയമപരിപാലനവും നിലവിലുള്ള രാഷ്ട്രത്തിലേ കടുത്ത ശിക്ഷാനടപടികൾക്ക് പ്രസക്തിയുള്ളൂ.

വസന്തം വിപ്ലവത്തിന്റെ അപരനാമമാണ്. നമ്മുടെ വ്യവസ്ഥിതിയും സാമൂഹ്യചുറ്റുപാടുകളും മാറ്റത്തിന്റെ പുതുവസന്തങ്ങൾ തേടുകയാണ്. സ്ത്രീസൗഹൃദ പരിസരങ്ങളിൽ പുതുവസന്തങ്ങൾ വിരിയുന്നതാകട്ടെ പുതിയ കാലവും ലോകവും. ലോകം ഉറ്റുനോക്കുകയാണ്, ആധുനിക ഇന്ത്യയുടെ നവയൗവങ്ങൾ വസന്തങ്ങൾ വരയുന്നത് കാണുവാൻ.

കവർ ചിത്രം: ഇല്‍ഹാന്‍ ഒമര്‍

shaminaziz@gmail.com

5 Comments

 1. Heya i’m for the first time here. I came across this board and I find It truly helpful & it helped
  me out much. I hope to present one thing again and help others like you helped me.

 2. Hey there! I just wanted to ask if you ever have any trouble with hackers?

  My last blog (wordpress) was hacked and I ended up losing a
  few months of hard work due to no back up. Do you have any methods to stop hackers?

 3. Aw, this was a really good post. Taking the time and actual effort to
  create a really good article… but what can I say… I put things off a lot and never manage to get nearly anything done.

 4. Do you mind if I quote a few of your articles as long as I provide credit and sources back to your website? My blog is in the very same niche as yours and my users would definitely benefit from a lot of the information you present here. Please let me know if this okay with you. Cheers!

Write A Comment