Movies

തർകോവ്സ്കിയുടെ ലോകവും ഇവാൻ്റെ ബാല്യവും

Pinterest LinkedIn Tumblr

യുദ്ധം  മുറിവേൽപ്പിച്ച ബാല്യങ്ങളുടെ വേദനയൂറുന്ന ഓർമ്മകളാണ് ആന്ദ്രേ തർകോവ്സ്കിയുടെ ആദ്യ ചലച്ചിത്രമായ ഇവാൻ്റെ ബാല്യം”

Ivan’s Childhood

“എന്തെങ്കിലും ചെയ്യുക അസാധ്യമാണെന്ന അവസ്ഥയിലായിരുന്നു ഞാൻ. ഇവാൻ്റ ബാല്യം സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാനങ്ങിനെ തന്നെ തുടരുമായിരുന്നു”. പ്രശസ്ത ജോർജിയൻ സംവിധായകനായ സെർജി പരഞ്ജനോവ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു.

1962 ൽ വസന്തകാലത്തിൽ മഞ്ഞുരുകിയ കാലത്ത് സിനിമാ ഭാഷ്യത്തെക്കുറിച്ച് നടന്ന ചർച്ചയിൽ പ്രമുഖ ചലച്ചിത്രകാരനും സ്റ്റേറ്റ് ഫിലിം സ്കൂൾ അധ്യാപകനുമായ മിഖായേൽ റോം ഇങ്ങിനെ പറഞ്ഞു: “പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇന്നു നാം കാണാൻ പോകുന്ന ചലച്ചിത്രം അസാധാരണമായിട്ടുള്ളതാണ്. മുമ്പൊന്നും ഇങ്ങിനെയൊരാൾ നമ്മുടെ ചലച്ചിത്ര രംഗത്തുണ്ടായിട്ടില്ല. എന്നെ വിശ്വസിക്കു. മഹത്തായ ഒരു പ്രതിഭയുടെ സൃഷ്ടിയാണ് ഈ ചലച്ചിത്രം. സംവിധായകൻ്റെ പേര് ആന്ദ്രേ തർകോവ്സ്കിയെന്നാണ്”.

bylines ivans childhood bylines malayalam bylines.in byline malayalam byline.in malayalam bylines malayalam publication bylines magazine bylines ivanc childhood movie poster

രണ്ടു മണിക്കൂറിനു ശേഷം ചലച്ചിത്രം കണ്ട് പുറത്തിറങ്ങിയവരെല്ലാം ഒരു തരം അന്ധാളിപ്പിലും ചിന്താ കുഴപ്പത്തിലും പെട്ടിരുന്നു. സംവിധായകനെ കുറ്റപ്പെടുത്തണോ, തിരശ്ശീലയിൽ മിന്നിമറഞ്ഞ അപരിചിതവും വിചിത്രവുമായ കാഴ്ച്ചകൾക്ക് മുമ്പിൽ പതിവ് മാനദണ്ഡങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങണമോ എന്നവർക്കു നിശ്ച്ചയമില്ലായിരുന്നു.

അതേ വരെയുള്ള ചലച്ചിത്ര ഭാഷ്യത്തിൻ്റെ ഘടനയെ തന്നെ മാറ്റിമറിച്ച  ആന്ദ്രേ തർകോവ്സ്കി സിനിമക്ക് തൻ്റേതായ ഒരു ഭാഷ്യം ചമക്കുകയായിരുന്നു ഇവാൻ്റെ ബാല്യത്തിലൂടെ .

ഒരു ജലകണം പളുങ്കാവുന്നതു പോലെ യാഥാർത്ഥുമാണെന്ന പ്രതീതി ജനിപ്പിക്കാൻ ചലച്ചിത്രരൂപത്തിനു കഴിയണം  എന്നദ്ധേഹം സിനിമയെ കുറിച്ചുള്ള തൻ്റെ ആശയത്തെ വിശദീകരിച്ചു.

സ്‌റ്റേറ്റ് ഫിലിം സ്കൂളിൽ ആറു കൊല്ലം പരീശീലന കാലത്ത് സഹപാഠിയായ അലക്സാണ്ടർ ഗോൾഡനുമൊരുമിച്ച് രണ്ടു ചലച്ചിത്രങ്ങൾ ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്തിരുന്നു. 1960 ൽ ഡയറക്റ്റേഴ്സ് ഡിപ്ലോമക്കു പുറമേ ഏറ്റവും കൂടുതൽ പോയിൻ്റ് കൾ നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങിനെ ആദ്യത്തെ ചലച്ചിത്ര നിർമ്മിതിക്കുള്ള അവസരം അദ്ദേഹത്തിനു കിട്ടി.

bylines ivans childhood bylines malayalam bylines.in byline malayalam byline.in malayalam bylines malayalam publication bylines magazine bylines Andrei Tarkovsky
Andrei Tarkovsky

വ്ളാദിമർ ബൊഗോമൊലോവിൻ്റെ പ്രശസ്ത നോവലൈറ്റായ “ഇവാൻ ” ആയിരുന്നു അതിനായി തിരഞ്ഞെടുത്തത്. ഇരുപതിൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കഥയായിരുന്നു ഇവാൻ. മോസ് ഫിലിംസായിരുന്നു ഇതിൻ്റെ നിർമ്മാണം. ആദ്യം മറ്റൊരാളെയായിരുന്നു സംവിധാനത്തിന് നിയോഗിച്ചിരുന്നത്. എന്നാൽ നിർമ്മാണ വേളയിൽ ഉയർന്നു വന്ന പ്രശ്നങ്ങളുടെ പേരിൽ ഇടക്കു വച്ച് അതു നിലച്ചുപോയി. പിന്നീടാണ് ആന്ദ്രേ തർകോവ്സ്കിയുടെ കൈകളിലേക്ക് ഇവാൻ എത്തിച്ചേർന്നത്. ക്യാമറമാനായ യൂസേവിൻ്റേയും ഡിസൈനറായ ചെർനിയോവിൻ്റേയും സഹായവും മോസ് ഫിലിംസ് നൽകി. ചലച്ചിത്ര ചരിത്രത്തിലെ അഭ്രപാളിയിലെ കവിത ജനിക്കാൻ പോവുന്നതിൻ്റെ തുടക്കം അവിടെ നിന്നായിരുന്നു.

കഥാകൃത്തിൻ്റെ അതേ ശൈലി പിൻതുടരുകയായിരുന്നില്ല ആന്ദ്രേ തർകോവ്സ്കിയുടെ രീതി. ഇവാൻ എന്ന പേരു മാറ്റി ഇവാൻ്റെ ബാല്യം എന്ന പേരാണ് തൻ്റെ സൃഷ്ടിക്ക് അദ്ദേഹം നൽകിയത്.

കഥയിൽ യുദ്ധരംഗത്തൾക്കും ഇവാൻ എന്ന ബാലൻ റഷ്യൻ സൈന്യത്തിനു നൽകിയ സേവനത്തിനുമായിരുന്നു പ്രാധാന്യം. എന്നാൽ യുദ്ധത്തിൽ തൻ്റെ ബാല്യം നഷ്ടമായ ഇവാൻ എന്ന ബാലനിലൂടെ യുദ്ധത്തെ വീക്ഷിക്കാനാണ് ആന്ദ്രേ തർകോവ്സ്കി ആഗ്രഹിച്ചത്. തൻ്റെ സുഹൃത്തായ കൊഞ്ചലോവസ്കിയുമൊത്താണ് അദ്ദേഹം തിരക്കഥ നിർവ്വഹിച്ചത്.

പ്രകൃതിയുടെ സൗന്ദര്യത്തിലും വശ്യതയിലും മതിമറന്ന് ഒരു സ്വപ്നത്തിലെന്നവണ്ണം നിറഞ്ഞൊഴുകുന്ന അരുവി പോലെ പ്രസാദാത്മകവും പുഞ്ചിരിയോടും കൂടി ഇവാൻ്റെ മുഖം സ്ക്രീനിൽ തെളിയുന്നതോടെ പന്ത്രണ്ടു വയസ്സായ ഇവാൻ്റെ ബാല്യം ആരംഭിക്കുന്നു. ശലഭവും, മേയുന്ന ആടും , പാറിപ്പറക്കുന്ന ശലഭവും എല്ലാം അവനെ ആശ്ചര്യഭരിതനാകുന്നു. ഒരു കുയിലിൻ്റെ കൂജനവും അന്തരീക്ഷത്തിൽ കേൾക്കാം. പൊടുന്നനെ ഒരു തൊട്ടിയിൽ വെള്ളവുമായി പോകുന്ന ഒരു സ്ത്രീയെ ഇവാൻ കാണുന്നു. അവൻ്റെ അമ്മയാണത്. ഇവാൻ ആ തൊട്ടിയിൽ നിന്ന് ജലം മൊത്തി കുടിക്കുന്നു. അപ്പോൾ അവൻ  കുയിലിൻ്റെ പാട്ടു കേൾക്കുന്നു.

bylines ivans childhood bylines malayalam bylines.in byline malayalam byline.in malayalam bylines malayalam publication bylines magazine bylines Andrei Tarkovsky movie poster bylines malayalam

“അമ്മേ അതാ കുയിലിൻ്റെ പാട്ട്”

അവൻ മുഖമുയർത്തി അമ്മയോട് പറയുന്നു.

അമ്മയാവട്ടെ മുടി മാടിയൊതുക്കി അവനെ നോക്കി ചിരിക്കുന്നു. പെട്ടന്ന് അന്തരീക്ഷത്തിൽ തോക്കിൻ്റെ വെടി ശബ്ദം മുഴങ്ങുന്നു. അമ്മ ചാഞ്ഞു വീഴുമ്പോൾ – “അമ്മേയെന്ന ” ഇവാൻ്റ നിലവിളി അവിടെ മുഴങ്ങുന്നു.

സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലുള്ള ഒരു തുറസ്സിലേക്ക് ആന്ദ്രേ തർകോവ്സ്കി നമ്മെ നയിക്കുകയാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട പിതാവും മാതാവും. അനാഥമാക്കപ്പെട്ട ഇവാൻ്റെ ബാല്യം.

പിന്നീട് നാം കാണുന്ന ഇവാൻ റഷ്യൻ സേനക്ക് ചാരവൃത്തി നിർവ്വഹിക്കുന്ന ഒരു ഏജൻ്റായാണ്. പ്രതികാരവും ക്ഷോഭവും ഇടകലർന്ന ഇവാൻ സൈനിക സ്കൂളിൽ ചേരാൻ തയ്യാറാകുന്നില്ല. അവൻ യുദ്ധത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.

പട്ടാള മേധാവി പറയുന്നു:

“യുദ്ധം കുട്ടികൾക്കുള്ളതല്ല നീ സ്കുളിൽ ചേരണം”

“എനിക്ക് ബന്ധുക്കളാരു മില്ല, നിങ്ങൾ എന്നോട് ആജ്ഞാപിക്കരുത്” എന്നാണ് ഇവാൻ മറുപടി പറയുന്നത്.

സൈനിക താവളത്തിൽ ഉറങ്ങുന്ന ഇവാൻ്റെ ഒരു സ്വപ്നം “കട്ടുകളില്ലാതെ” അതേ സീനിനോടു ചേർത്ത് തർകോവസ്കി നമുക്ക് കാട്ടിത്തരുന്നുണ്ട്. ശരിക്കും മാജിക്.

bylines ivans childhood bylines malayalam bylines.in byline malayalam byline.in malayalam bylines malayalam publication bylines magazine bylines Andrei Tarkovsky colour

കട്ടിലിൽ ഉറങ്ങുന്ന ഇവാൻ്റെ പുറത്തേക്കു നീണ്ട കൈയ്യിലേക്ക് വെള്ളത്തുള്ളികൾ വീഴുന്നു. ക്യാമറ മുകളിലേക്കു ഉയരുന്നു. ഒരു കിണറിൻ്റെ ഉൾവശവും അതിനു മുകളിൽ താഴേക്കു നോക്കി നിൽക്കുന്ന ഇവാനും അമ്മയും ഈ 2020 ൽ പോലും ഇത്രയും മനോഹരമായ ഒരു സ്വപ്ന ദൃശ്യം നമുക്ക് കാണാൻ കഴിയില്ല;

യുദ്ധത്തിൻ്റെ ഭീകരതയെ യുദ്ധരംഗങ്ങൾ കാണിക്കാതെ ഇത്രയും ഭീതിജനകമായി ചിത്രീകരിച്ച മറ്റാരു സിനിമയില്ല.

ജർമ്മനിയുടെ പരാജയത്തോടെ യുദ്ധം അവസാനിക്കുന്നു. ഒടുവിൽ ബെർലിനിലെ തടവു പാളയം പരിശോധിക്കുന്ന റഷ്യൻ പട്ടാളക്കാർ നിരവധി ആളുകളെ വധിച്ച റെക്കോഡുകൾ പരിശോധിക്കുന്നു. അതിൽ ഇവാൻ്റെ ചിത്രവും അവർ കണ്ടെത്തുന്നു. അപ്പോൾ ഒരു പട്ടാളക്കാരൻ ആരോടെന്നില്ലാതെ പറയുന്നു. “ഈ ഭുമിയിലെ അവസാന യുദ്ധമായിരിക്കും ഇത്.”

ഒടുവിൽ കുട്ടിയായ ഇവാൻ ശാന്തമായ കടൽ തീരത്തുകൂടി തൻ്റെ കൂട്ടുകാരിയോടൊപ്പം ഓടിപ്പോകുന്ന സീനിൽ ഇവാൻ്റെ ബാല്യം അവസാനിക്കുന്നു.

യുദ്ധം പിച്ചി കീറി കളഞ്ഞ ഒരു ബാല്യമാണ് ഇവാൻ്റേത്.

അവൻ ഇരയാണ്. അവൻ്റെ അമ്മയെ നാസികൾ കൊല്ലുമ്പോൾ അവനും മരിക്കുകയാണ്. അവൻ കാണുന്ന സ്വപ്നങ്ങളൊക്കെയും വെറും സ്വപ്നങ്ങളല്ല അവൻ്റെ ജീവിതത്തിൻ്റെ മറ്റൊരു വശം തന്നെയാണ്.

കമ്യൂണിസ്റ്റ് ബുദ്ധി ജീവികൾ ഈ സിനിമയെ അതിനിശിതമായി വിമർശിക്കുകയുണ്ടായി. പാശ്ചാത്യ രീതികളെ അനുകരിക്കുകയാണ് ആന്ദ്രേ തർകോവ്സ്കി ചെയ്തതെന്ന് അവർ പറഞ്ഞു.

എന്നാൽ വിശ്രുത എഴുത്തുകാരനായ ജീൻ പോൾ സാർത്ര് ഇവാൻ്റെ ബാല്യത്തെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

“കഴിഞ്ഞ ഏതാനും കൊല്ലങ്ങൾക്കിടയിൽ എനിക്കു കാണാൻ കഴിഞ്ഞ അതി മനോഹരമായ സിനിമയാണ് ഇവാൻ്റെ ബാല്യം” എന്നദ്ദേഹം പറഞ്ഞു.

bylines ivans childhood bylines malayalam bylines.in byline malayalam byline.in malayalam bylines malayalam publication bylines magazine bylines Andrei Tarkovsky bylines movie screen shot ivans childhood bylines

വെനീസ് ഫിലിം ഫെസ്റ്റിവലിൽ “ഗോൾഡൺ ലയൺ” പുരസ്കാരം സ്വന്തമാക്കിയ ഇവാൻ്റെ ബാല്യം സർവ്വദേശീയ ചലച്ചിത്ര വേദിയെ ഞെട്ടിക്കുകയും ചലച്ചിത്ര പ്രേമികളെ കീഴടക്കുകയുമുണ്ടായി.

ലോക പ്രശസ്തനായ ഇംഗർ ബർഗ്മാൻ ഇവാൻ്റെ ബാല്യത്തെ ഒരു മിറക്കിൾ എന്നു വിശേഷിപ്പിച്ചു. ആന്ദ്രേ തർകോവ്സ്കി ഒരു മഹാൻ ആണെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഇവാൻ്റെ ബാല്യം ഇറങ്ങി 58 വർഷത്തിനു ശേഷവും പിൻതിരിഞ്ഞ് നോക്കുമ്പോൾ   ആന്ദ്രേ തർകോവ്സ്കി ഒരുക്കിയ ആ മിറക്കിൾ കാലത്തെ അതിജീവിച്ച് പ്രഭയോടെ തല ഉയർത്തി നിൽക്കുന്നു. ക്ലാസിക്കുകൾ അങ്ങിനെ ആവണമല്ലോ.

sureshkumartp07@gmail.com

1 Comment

  1. Good post. I learn one thing more difficult on completely different blogs everyday. It is going to at all times be stimulating to learn content material from different writers and apply a bit of one thing from their store. I’d desire to make use of some with the content on my weblog whether you don’t mind. Natually I’ll provide you with a link in your web blog. Thanks for sharing.

Write A Comment