Category

Ideology

Category

“ഹഗിയ സോഫിയ ഏതെങ്കിലും മതത്തിന്റെ പ്രതീകമല്ല, മറിച്ച് ഒരു വർഗത്തിന്റെ പ്രതീകമാണ്. രാജാക്കന്മാരുടെയും സുൽത്താന്മാരുടെയും ക്ഷേത്രമാണിത്. എന്നും അതങ്ങിനെയായിരുന്നു. വൻ ജനകീയ കലാപങ്ങളെത്തുടർന്ന് ഇത് രണ്ടുതവണ പൊളിച്ചു. അടിമകളുടെ വിയർപ്പും രക്തവും കണ്ണീരും അതിന്റെ അടിത്തറയിൽ ഉണ്ട്. ഒരു പ്രവാചകനും അവിടെ കാലുകുത്തുകയില്ല.”

ഇഹ്സാൻ എലിയാസിക്

മുസ്‌ലിം ലോകത്ത് ഏറെ സംവാദങ്ങൾക്ക് വഴിവെച്ച ഒന്നാണ് ഹഗിയ സോഫിയയെ പള്ളിയാക്കി മാറ്റിയ തുർക്കി കൗൺസിൽ ഓഫ് സ്റ്റേറ്റിന്റേയും പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദുഗാന്റെയും തീരുമാനം. ഒരു വശത്ത്, ഈ തീരുമാനത്തെ പിന്തുണയ്ക്കുന്ന നിരവധി പേർ തുർക്കിയിലും പുറത്തും ഉണ്ട്. തുർക്കി ദേശീയതയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നു വാദിക്കുന്നവരാണ് ഈ തീരുമാനത്തെ പിന്തുണക്കുന്ന ഒരു കൂട്ടർ. ഹഗിയ സോഫിയയെ മുസ്‌ലിം പള്ളിയിൽ നിന്ന് ഒരു മ്യൂസിയമാക്കി മാറ്റിയ മതേതര കെമാലിസ്റ്റുകൾ നടത്തിയ ചരിത്രപരമായ തെറ്റിന് ഒരു ജനപ്രിയ ഇസ്ലാമിക തിരുത്തലായി മറ്റുള്ളവർ ഇതിനെ വിലയിരുത്തുന്നു.

മറുവശത്ത്, ഈ തീരുമാനത്തിന്റെ പ്രേരണ പ്രസിഡന്റ് എർദോഗന്റെ ഇടുങ്ങിയ പോപ്പുലിസ്റ്റ് പാർട്ടി രാഷ്ട്രീയ അജണ്ടയാണെന്ന് വാദിക്കുന്നവരുണ്ട്. കാരണം, ഇത് അടിസ്ഥാനപരമായി എതിർക്കുന്നത് മതപരവും വംശീയവുമായ ബഹുസ്വരതയേയും ആധുനിക ലിബറൽ മതേതര സങ്കൽപ്പങ്ങളെയുമാണ് എന്നതാണ് . ഹഗിയ സോഫിയ ഒരു സഹസ്രാബ്ദത്തിലേറെയായി ബൈസന്റൈൻ, ഓട്ടോമൻ സാമ്രാജ്യത്വ നാഗരിക ചരിത്രങ്ങളുടെ വർത്തമാനകാല പ്രതീകമായി നിലനിൽക്കുന്ന ഒന്നാണ്.

ihsan eliyasik bylines malayalam magazine bylines malayalam bylines.in
ഇഹ്സാൻ എലിയാസിക്

അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചകളിൽ, മൗലികമായ പിരിമുറുക്കം അനുഭവിച്ചത് തങ്ങളുടെ മതവിശ്വാസത്തെ സമൂലമായി ഉൾക്കൊള്ളുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ്. അതിന്റെ കാരണം, ഈ രണ്ടു മതവിഭാഗങ്ങളും പങ്കുവെക്കുന്ന വിമോചനപരതയും, ഭൗതീകവാദത്തോടും അധികാരത്തോടുമുള്ള നിരൂപണാത്മകമായ സമീപനവുമാണ്. ഇസ്‌ലാമിക ലോകത്തെ ആധുനിക ലിബറലിസത്തിന്റെയും മതേതരത്വത്തിന്റെയും ശക്തിക്ഷയങ്ങൾ പരിഗണിക്കുമ്പോൾ, ക്രിസ്ത്യൻ മുസ്‌ലിം മതവിഭാഗങ്ങൾ, തങ്ങളുടെ മതകാഴ്ചപ്പാടിലൂടെയും ചട്ടക്കൂടിലൂടെയും അധികാരനിർമിതിക്കായി പരിശ്രമിക്കാനുള്ള അവകാശത്തെയും ഉത്തരവാദിത്തത്തെയുമാണ് അടിസ്ഥാനപരമായി നാം ഉറപ്പിക്കേണ്ടത്.

ഇങ്ങനെ പറയുമ്പോൾ ഉയരുന്ന സുപ്രധാന ചോദ്യം ഇതാണ്, “ആരുടെ മത കാഴ്ചപ്പാടും, ആരുടെ മത ചട്ടക്കൂടും?” ഇത് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ക്രിസ്തുമതമാണോ അതോ യേശുവിന്റെയും കുഞ്ഞാടുകളുടെതുമാണോ? അലി ശരീഅത്തിയുടെ വാക്കുകളിൽ, “നാം ഇസ്‌ലാമിലേക്ക് മടങ്ങണം എന്ന് പറഞ്ഞാൽ മാത്രം പോരാ, ഏത് ഇസ്‌ലാം എന്നുകൂടെ വ്യക്തമാക്കണം. അബൂദർറിന്റെ ഇസ്‌ലാമോ അതോ ഭരണാധികാരി മാർവാന്റെ ഇസ്‌ലാമോ. ഇതിലൊന്ന് കൊട്ടാരത്തിന്റെയും ഭരണാധികാരികളുടെയും ഇസ്‌ലാമാണ്. മറ്റൊന്ന് ജനങ്ങളുടെയും, ചൂഷിതരുടെയും ദരിദ്രരുടെയും ഇസ്‌ലാം”

shariati bylines malayalam magazine bylines malayalam bylines.in
അലി ശരീഅത്തി

തുർക്കി മുസ്‌ലിം രാഷ്ട്രീയ വിമതനായ ഇഹ്സാൻ എലിയാസിക് മുകളിൽ സൂചിപ്പിച്ചതുപോലെ, ഹാഗിയ സോഫിയ നിലവിൽ ക്രിസ്ത്യാനികൾക്കോ മുസ്‌ലിംകൾക്കോ ഉള്ള പ്രവാചകത്വ ധാർമ്മികതയുടെയും അധികാരത്തിന്റെയും പ്രതീകമോ അടയാളമോ അല്ല. ഹാഗിയ സോഫിയയെപ്പോലെ ഗംഭീരമായ ഒരു കെട്ടിടത്തിൽ നാം (ക്രിസ്ത്യാനികളായാലും മുസ്ലീങ്ങളായാലും മറ്റാരായാലും) പ്രാർത്ഥിക്കേണ്ടത് എന്തിനു?

ദൈവാരാധനക്കായി പ്രവാചകൻമാർ അത്തരമൊരു സ്ഥലത്ത് കാലുകുത്തുമെന്ന് ചിന്തിക്കുന്നതിനുമുമ്പ് ആ മതിലുകളിലെ രക്തം, വിയർപ്പ്, കണ്ണുനീർ എന്നിവ നമ്മൾ ശ്രദ്ധിക്കണമെന്ന് എലിയാസിക് നിർദ്ദേശിക്കുന്നു. വിപുലവും അമിതവുമായ ചുമർചിത്രങ്ങളും കാലിഗ്രഫിയും താഴികക്കുടങ്ങളും മാർബിൾ മിനാരങ്ങളും നീതിയുടെയും കരുണയുടെയും ദൈവീകചിഹ്നത്തെക്കാൾ, സമ്പത്തിന്റെയും മത-വംശീയ സാമ്രാജ്യത്വത്തിന്റെയും സമ്പൽക്കൂമ്പാരത്തിന്റെയും കുലീനാധിപത്യത്തിന്റെയും പ്രതീകമായാണ് അനുഭവപ്പെടുക.

യേശുവിന്റെ പള്ളി ഫലസ്തീനിലെ അഴുക്കുപിടിച്ച നിരത്തുകളും തെരുവീഥികളുമായിരുന്നെങ്കിൽ, മുഹമ്മദിന്റെ പള്ളി കളിമണ്ണും ഈന്തപ്പനയോലയും കൊണ്ട് നിർമിച്ചതായിരുന്നു. തങ്ങളുടെ അനുയായികളുടെ ഭൗതീകശക്തിയുടെയും സമ്പത്തിന്റെയും പൊങ്ങച്ചപ്രകടനത്തിൽ ആകൃഷ്ടരായ യേശുവിനെയും മുഹമ്മദിനെയും നമുക്ക് സങ്കല്പിക്കാനാകുമോ?

inside hagia turkey bylines malayalam magazine bylines malayalam bylines.in
ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന ഹഗിയ സോഫിയയുടെ ഉൾവശം

സൃഷ്ട്ടാവും പ്രവാചകന്മാരും ഏതൊന്നിനെ വിമർശനബുദ്ധ്യാ സമീപിക്കണമെന്നും ദുർബലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും പഠിപ്പിച്ചുവോ, അതെ പ്രവൃത്തി, ക്രിസ്ത്യാനികളും മുസ്‌ലിംകളും പൂർവാധികം ശക്തിയോടെ തുടരുകയാണ്. ഹാഗിയ സോഫിയയെ ചുറ്റിപ്പറ്റിയുള്ള ഈ നാടകത്തിൽ, മതത്തിന്റെ പേരിൽ മതത്തിന് വിരുദ്ധമായ ഒരു മതത്തെ നമ്മൾ ആരാധിക്കുന്നു!
ഇസ്‌ലാമും ക്രിസ്തുമതവും അവയുടെ സമൂലമായ ഉത്ഭവത്തിൽ നിന്നും സാധ്യതകളിൽ നിന്നും ഏറെ അകന്നു പോയിരിക്കുന്നു. വിശിഷ്യാ, അവരുടെ സുൽത്താന്മാരും ഖലീഫമാരും പോപ്പുമാരും,ചക്രവർത്തികളും തങ്ങളുടെ മതത്തിന്റെ പേരിൽ കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, അധാർമികമായ അധികാരശക്തിയുടെ ചിഹ്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ വ്യാപൃതരായപ്പോൾ. പ്രത്യക്ഷത്തിൽ ദൈവത്തെ മഹത്വപ്പെടുത്താനായാണിവ നിർമിക്കുന്നതെങ്കിലും, യഥാർത്ഥത്തിൽ തങ്ങളുടെ തന്നെ അധമസ്വത്വത്തെയാണ് ഇവ മഹത്വവൽക്കരിക്കുന്നത്.

ചരിത്രപരമായി, ഈ വലിയ അട്ടിമറി ആദ്യമായി സംഭവിച്ചത് ക്രിസ്തുമതത്തിന്റെ നാലാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിലും ഇസ്ലാമിന്റെ ഒന്നാം നൂറ്റാണ്ടിൽ ഡമസ്ക്കസിലുമാണ് . (പ്രവാചകന്റെ സ്വഹാബികളിൽ ചിലർ ഇതിനകം തന്നെ യുദ്ധമുതലുകളാൽ സമ്പന്നരാകുകയും സ്വജനപക്ഷപാതിത്വം കാണിക്കുകയും ചെയ്തപ്പോൾ മുതൽ ഇത് ആരംഭിച്ചതായി ചിലർ വാദിക്കും, സ്വത്ത് സമ്പാദിക്കുന്നതിനെതിരെയുള്ള കടുത്ത നിർദേശങ്ങളിലേക്ക് പ്രവാചകന്റെ അനുയായി അബുദർ അൽ ഗിഫാരിയെ എത്തിച്ചതും ഇതായിരുന്നു)

പ്രവാചകന്മാരുടെ സന്ദേശം പ്രാഥമികമായി രണ്ടു ഭാഗങ്ങളാണ്

ഒന്ന്, ഇസ്‌ലാം സമാധാനമാണ് എന്ന മിതവാദി മുസ്‌ലിംകളുടെ വീക്ഷണത്തിന് വിരുദ്ധമായി, സ്വേച്ഛാധിപത്യത്തെ നിരന്തരം പൊരുതുകയും അല്ലെങ്കിൽ “അദൃശ്യമാക്കുകയും” (ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ വർഷങ്ങളിൽ ഞങ്ങൾ പറഞ്ഞതു പോലെ) അന്യായമായ ഉത്തരവുകൾക്ക് കീഴൊതുങ്ങാത്തതുമാണ്

രണ്ട്, സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട എല്ലാവര്ക്കും നീതി ഉറപ്പാക്കുന്നതും, ഇസ്‌ലാമിന്റെ പവിത്രമായ സ്രോതസ്സുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നൈതീകമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകൾ സ്ഥാപിക്കുന്നതുമാണ്.

ഭരണാധികാരികൾ ധൂർത്തിന്റെ അതിരുകവിഞ്ഞ ജീവിതശൈലിയിൽ ഏർപ്പെടരുത്. അവരുടെ പരമാധികാരത്തിന്റെ ചിഹ്നങ്ങൾ അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണവും കുമിഞ്ഞുകൂടലും അടയാളപ്പെടുത്തരുത്. പകരം, നീതിനിഷ്‌ഠമായ മാർഗനിർദേശത്തിന്റെ ശാശ്വത പാത പിന്തുടരുന്നവരുടെ ലാളിത്യത്തിലും എളിമയിലും ഉറച്ചുനിൽക്കാൻ കഴിയണം.

അങ്ങിനെ നാം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം, നാം പിന്തുടരുന്നത് യേശുവിനെയാണോ അതോ കോൺസ്റ്റന്റൈൻ ചക്രവർത്തിയെയോ? പ്രവാചകൻ മുഹമ്മദിനെയോ അതോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മാതൃകയുടെയും ഘാതകരെയോ?? ഡമാസ്കസിലും കോൺസ്റ്റാന്റിനോപ്പിളിലും നമുക്ക് ഒരു കൊട്ടാരം ഉണ്ടാകുന്നതാണോ ഉചിതം, അല്ലെങ്കിൽ‌, ഈ ജീവിതത്തിൽ കേടുപാടുകൾ കുറക്കുകയും പരലോകത്ത് പതിന്മടങ്ങ് പ്രയോജനപ്രദമാകുകയും ചെയ്യുന്ന ഒരു എളിയ വാസസ്ഥലമോ? എല്ലാ ഭൗമീക നിര്മിതികളെയും പോലെ നശിക്കാൻ സാധ്യതയുള്ള ഈ കൊട്ടാരങ്ങളും ക്ഷേത്രസൗധങ്ങളും നീതിയുടെ തുലാസിൽ നമ്മുടെ നന്മയെ മറികടക്കുകയും നിത്യനാശത്തിലേക്ക് കൊണ്ടെത്തിക്കുകയുമാണോ വേണ്ടത്?

bylines sujood1 featured bylines.in

ഇസ്‌ലാമിന്റെ പേരുകളും ചിഹ്നങ്ങളും “ബിംബങ്ങളെ ആരാധിക്കാത്ത ബിംബാരാധകരാൽ” അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ നാം നിരന്തരം ഉന്നയിക്കേണ്ട ചോദ്യങ്ങളാണിത്. പ്രവാചകന്മാരും വിശുദ്ധഗ്രന്ഥങ്ങളും വിഗ്രഹാരാധനയുടെ മറഞ്ഞിരിക്കുന്ന രൂപങ്ങളായി വിമർശിക്കുന്നത് ഭക്തിയുടെയും വംശീയ – മത മേധാവിത്വത്തിന്റെയും ബാഹ്യ പ്രദർശനങ്ങളെയാണ്. അസ്തിത്വവുമായി പൊരുത്തപ്പെടാനുള്ള ആത്മാർത്ഥമായ പ്രതിബദ്ധതയേക്കാളും, ഭൂമിയിലായിരിക്കുമ്പോൾ നാം എന്തുചെയ്യണമെന്ന് മനസിലാക്കാൻ ശ്രമിക്കുന്നതിനേക്കാളും കൂടുതലായി നമ്മിൽ പലരും ഇസ്‌ലാമിനെയോ ക്രിസ്തുമതത്തേയോ ആരാധിക്കുന്നു.

ഇസ്‌ലാമിൽ ആരാധനാകേന്ദ്രങ്ങളെ “മസ്‌ജിദ്‌” എന്ന് പറയുന്നു. സുജൂദ് ചെയ്യുന്നിടം.അവിടം അതിഭൗതീക ശക്തിക്കുമുന്നിൽ പ്രണമിക്കുകയും ഹൃദയങ്ങൾ പ്രകമ്പനം കൊള്ളുന്നിടവുമാണ്. അല്ലാതെ കൃത്രിമ ഇസ്‌ലാമിന്റെ പേരിൽ ഇടുങ്ങിയ വംശീയതയും വിവേകശൂന്യമായ രാജ്യാഭിമാനബോധവും പ്രകടിപ്പിക്കുന്നിടമോ അന്നന്നത്തെ സുൽത്താനെ വണങ്ങുന്നിടമോ അല്ല. മറ്റുള്ളവർ – ഗ്രീക്കുകാർ, അർമേനിയക്കാർ, സ്പാനിഷുകാർ അല്ലെങ്കിൽ മറ്റാരെങ്കിലും ഇസ്ലാമികതയുടെ മുൻ ചിഹ്നങ്ങൾക്കെതിരെ കൈയ്യേറ്റം മുതലായ കുറ്റകൃത്യങ്ങൾ ചെയ്തിരിക്കാം, മറ്റാരെങ്കിലും ചെയ്ത അക്രമങ്ങൾ തിരിച്ചു ചെയ്യാനുള്ള ന്യായമല്ല.

ഹാഗിയ സോഫിയ എല്ലാ മതങ്ങൾക്കും തുറന്നുകൊടുക്കണമെന്ന തുർക്കിയിലെ അർമേനിയൻ ചർച്ചിലെ പാത്രിയർക്കീസിന്റെ പ്രസ്താവം താല്പര്യമുണർത്തുന്ന ഒന്നാണ്. ദൈവത്തെ സോക്കർ ബാസ്കറ്റ്ബാൾ കോർട്ടിലെ ഭാഗ്യദാതാവെന്ന തരത്തിലുള്ള ഒരു തരം (മത)ഭ്രാന്തൻ ആശയത്തെ അത് റദ്ദ് ചെയ്യുന്നുണ്ട്. “എന്തുകൊണ്ട് ആഴ്ചയിൽ ചില ദിവസങ്ങളിൽ ആയ സൊഫീയ മ്യൂസിയമായി നിലനിർത്തി, വ്യാഴാഴ്ച രാത്രികൾ അലവി സീമ (Alevi semah) ആചാരത്തിനായി തുറന്നുകൊടുത്തുകൂടാ? വെള്ളിയാഴ്ച സുന്നി പ്രാർത്ഥനകൾക്കും, ശനിയാഴ്ചകളിൽ ജൂതസമൂഹത്തിനും ഞായറാഴ്ചകളിൽ ക്രിസ്തീയസഭകൾക്കും വിട്ടുകൊടുത്താലോ?” എന്ന് അദ്ദേഹം ചോദിക്കുന്നു. “അത്തരമൊരു പരിവർത്തനം ഹാഗിയ സോഫിയയെ സജീവമായി നിലനിർത്തുകയും ഒരു സാംസ്കാരിക പൈതൃക കേന്ദ്രമായി അതിനെ ദീർഘകാലം സംരക്ഷിച്ചു നിർത്തുകയും ചെയ്യും.

farid isack bylines malayalam magazine bylines malayalam bylines.in
ഫരീദ് ഇസാക്ക്

ഇസ്ലാമിക രാഷ്ട്രീയ മേധാവിത്വത്തിനു ഒരു ബദൽ ആവുകയും, തുർക്കിയുടെ സാംസ്കാരിക വൈവിധ്യങ്ങളെ നിലനിർത്തുകയും, ആഗോളതലത്തിൽ ഇതുപോലുള്ള ഇതര പൈതൃകകേന്ദ്രങ്ങൾക്കു അനുയോജ്യമായ ഒരു അന്താരാഷ്ട്ര മാതൃകയാവുകയും ചെയ്യും.” ഭൂവാസികൾ എന്ന നിലയിൽ മനുഷ്യരാശി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ, അതിശക്തരായ നേതാക്കളുടെ ഈ കളികൾ കൊണ്ട് സാധ്യമാവില്ല – ദുര്ബലരാവർ ഈ അതിശക്തരെ എത്ര തന്നെ പ്രോത്സാഹിപ്പിച്ചു പിന്തുണച്ചാലും ശരി. കാലങ്ങളായി ഓരോ ഇഷ്ടിക എന്ന നിലയിൽ നാം നശിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ ആവാസകേന്ദ്രം, ഇന്ന് ഓരോ മതിലുകൾ എന്ന നിലയിലേക്ക് നശീകരണം അധികരിപ്പിച്ചുകൊണ്ടിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച പാത്രിയർക്കീസിന്റെ നിർദ്ദേശങ്ങൾക്കപ്പുറം ചിന്തിക്കേണ്ട അവസ്ഥയാണിപ്പോൾ. ആ നിർദ്ദേശങ്ങൾ, മനുഷ്യർ തങ്ങളുടെ തന്നെ പ്രതിച്ഛായയിൽ നിർമ്മിച്ചെടുത്ത, പരസ്പരം പോരടിച്ചുനിൽക്കുന്ന വിവിധ “ഗോത്രദൈവങ്ങളെ” പ്രീണിപ്പിക്കുക എന്ന ലക്‌ഷ്യം വെച്ചുള്ളതാണ്.

എനിക്കുമൊരു അസാധാരണമായ നിർദ്ദേശമുണ്ട്

തുർക്കിയിലും, ലോകമെമ്പാടും ഉള്ള മനുഷ്യർ നേരിടുന്ന വൻതോതിലുള്ള സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ, നിലവിലുള്ള പാരിസ്ഥിതിക നാശം, മത-വംശീയ മേധാവിത്വ പ്രത്യയശാസ്ത്രങ്ങളുടെ വേലിയേറ്റം എന്നിവയുടെ പശ്ചാത്തലത്തിൽ, ദൈവശാസ്ത്രപരമോ, സാമൂഹികമോ ആയ പ്രതികരണങ്ങളുടെ ഹേതു ഭരണനേതൃത്വത്തിന്റെ വളരെയധികം ഇടുങ്ങിയ ബോധത്താൽ ആവരുത്. എന്തുകൊണ്ട് ഹാഗിയ സോഫിയയെ ഭവനരഹിതർക്ക് അഭയം, രോഗികൾക്കും ദരിദ്രർക്കും വേണ്ടിയുള്ള ആശുപത്രി, സമൂലമായ വിദ്യാഭ്യാസ അല്ലെങ്കിൽ കലാകേന്ദ്രം, അല്ലെങ്കിൽ ഒരു ഇൻഡോർ ഗാർഡൻ എന്ന നിലയിലേക്ക് പരിവർത്തിപ്പിച്ചുകൂടാ? ഈ നിർദ്ദേശം എത്രതന്നെ അസ്വാഭാവികമായി അനുഭവപ്പെട്ടാലും ,ഹഗിയ സോഫിയയെ ഒരു കത്തീഡ്രലോ, പള്ളിയോ മ്യൂസിയമോ ക്ഷേത്രമോ ആകുന്നതിനേക്കാൾ സുഖകരമായി മുഹമ്മദിനും യേശുവിനും അതിലേക്ക് കാലെടുത്തുവയ്ക്കാൻ കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ട്.

ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകിയാണ് വിശ്വാസികൾ ഹജ്ജ് നിർവഹിക്കാനെത്തുന്നത്. വിട വാങ്ങൽ ത്വവാഫിനോടൊപ്പം അഹങ്കാരം, സ്വാർത്ഥത, താൻപോരിമ തുടങ്ങിയ ദുർഗുണങ്ങൾ കൂടെ ഉപേക്ഷിച്ചാണ് ഓരോ ഹാജിയുടെയും…

ആധുനിക നാഗരികതയുടെ പിതാവായ അബ്രഹാം പ്രവാചകൻ വിളംബരം ചെയ്ത ഹജ്ജ് അന്നുതൊട്ടിന്നോളം എല്ലാവർഷവും അനസ്യൂതം നടന്നുകൊണ്ടിരിക്കുന്നു. ഇസ്ലാം മതവിശ്വാസികൾ, ആരോഗ്യവും സമ്പത്തും അനുവദിക്കുന്നുവെങ്കിൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും…

എന്തായിരിക്കും ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടത്? മറ്റു പല ചോദ്യങ്ങൾക്കുമെന്ന പോലെ ഇതിനും ആപേക്ഷികമായ ഉത്തരം മാത്രമേ നല്‍കാൻ പറ്റൂ. പട്ടിണിയിലേക്കെത്തി നിൽക്കുന്ന ഒരാൾക്ക് ഭക്ഷണത്തെക്കാൾ പ്രിയപ്പെട്ടതല്ല…

ഇസ്‌ലാമിക പ്രതലത്തിലേക്ക് വരുമ്പോൾ എന്തിലുമെന്ന പോലെ ഇതിലും ഉദ്ദേശ്യം (നിയ്യത്ത്) പ്രധാനമായി വരുന്നു. സത്യം കണ്ടെത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക എന്നതിനപ്പുറം വൈയക്തികമായ ഈഗോയുടെ സംസ്ഥാപനം എന്നതിലേക്ക്…

കാര്‍ട്ടീസിയൻ സംവാദങ്ങളും യുക്തിയെയാണ് ആശ്രയിക്കുന്നത്. വിശകലനത്തിന്റെ നാല് നിയമങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ഹൊനെ ദെകാർത് (Rene Descartes). ഒരു കാര്യത്തെ വ്യക്തമായും വിവേചിച്ചും അറിയുന്നത് വരെ അതിനെ…

ബോധത്തിലും ബോധ്യത്തിലും അധിഷ്ഠിതമായ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയുമാവണം ഒരാൾ അയാളുടെ സത്യം തെരഞ്ഞെടുക്കേണ്ടത്. കേവലഗതാനുഗതികത്വം മനുഷ്യരിൽ ശരിയായ ആത്മവിശ്വാസമോ ആത്മസംതൃപ്തിയോ നിറയ്ക്കാൻ പര്യാപ്തമല്ല. കേട്ടും കണ്ടും ചിന്തിക്കുകയോ…

മനുഷ്യൻറെ സാമൂഹിക ഇടപെടലുകളിലും പരസ്പരബന്ധങ്ങളിലും വിവിധ കാലഘട്ടങ്ങളിൽ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. പരസ്യമായി സംസാരിക്കാൻ മടിച്ചിരുന്ന പല വിഷയങ്ങളുമിന്ന് പൊതുചർച്ചകൾക്കും സാമൂഹ്യവിശകലനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു.അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഏറെ…

മറ്റേതൊരു കാലഘട്ടത്തിനേക്കാളും മതങ്ങളിൽ ശ്രദ്ധയൂന്നുന്നവരാണ് ഇന്ന് മനുഷ്യർ. പ്രത്യേകിച്ചും മുസ്ലിംകൾ, ഇസ്‌ലാമിക വിഷയങ്ങളിൽ വളരെയധികം വ്യാപൃതരാണ്. ഇസ്‌ലാമിന്റെ വ്യാപനഘട്ടം മുതൽക്കേ അത് അങ്ങിനെത്തന്നെയായിരുന്നു. എത്രത്തോളമെന്നു വെച്ചാൽ, …

ഏകദൈവ പാരമ്പര്യങ്ങളില്‍, പ്രത്യേകിച്ച് യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയ്ക്കിടയിലെ ഏകോപനത്തിന്റെ കണ്ണിയെന്ന നിലയില്‍ ഊന്നല്‍ നല്‍കപ്പെട്ടിരുന്നത് അബ്രഹാം പ്രവാചകനായിരുന്നു. ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട അക്കാദമിക പ്രാധാന്യമുള്ള…