കൊറോണ വൈറസ് മനുഷ്യന്റെ ദൈനം ദിന ജീവിതത്തെ വ്യത്യസ്ഥ രീതികളിലാണ് ബാധിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യകളിലും ശൂന്യാകാശ പര്യവേഷണങ്ങളിലും ഗവേഷണ നിരീക്ഷണങ്ങളിലും മുഴുകിയിരുന്ന ലോകത്തെ ഭൂരിഭാഗം ശാസ്ത്ര മേഖലകളും ഇപ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും ജീവന് രക്ഷിക്കാനുള്ള തിരക്കിട്ട പ്രവര്ത്തങ്ങളിലുമാണ്. ഏപ്രില്‍ അവസാന വാരത്തിലേക്ക് കടക്കുമ്പോള്‍ മുപ്പതു ലക്ഷത്തിലേറെ പേര് രോഗബാധിതരാവുകയും രണ്ട് ലക്ഷത്തിലേറെ ആളുകള്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു. ലോകം ഏറെ പുരോഗമിച്ചെങ്കിലും ഇങ്ങനെ ഒരു മഹാമാരിക്കായി തയാറായിരുന്നില്ല എന്നതാണ് വാസ്തവം. കോവിഡ് പോലെയുള്ള മഹാമാരികള്‍ ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമല്ല. ഇതിലേറെ മോശമായ ദുരന്തങ്ങള്‍ക്ക് വഴിവെച്ച ആഗോള മഹാമാരികള്‍ മുന്‍പും സംഭവിച്ചിട്ടുണ്ട്. ബ്ലാക്ക് ഡെത്ത് മുതല്‍ കോവിഡ് വരെ നീളുന്ന ഇത്തരം മഹമാരികളുടെ ചരിത്രം പരിശോധിക്കുകയാണിവിടെ
കൊതുകുജന്യ രോഗമായ മലമ്പനി എടുക്കാം. കഴിഞ്ഞ 20 വര്‍ഷങ്ങളായി മരണ നിരക്കില്‍ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും വര്‍ഷത്തില്‍ 5 ലക്ഷം ആളുകള്‍ മലമ്പനി കാരണം മരിക്കുന്നുണ്ടെന്നാണ് കണക്ക്. ആറാം നൂറ്റാണ്ടില്‍ ബാധിച്ച ജസ്റ്റിനിയന്‍ പ്ലാഗ് കാരണം 50 മില്യണ്‍ ആളുകള്‍ മരണപെട്ടു, അന്നത്തെ ലോക ജനസംഖ്യയുടെ പകുതി യോളമെത്തുമത്.അതെ രോഗാണു കാരണം തന്നെ പതിനാലാം നൂറ്റാണ്ടില്‍ പടര്‍ന്നു പിടിച്ച ബ്ലാക്ക് ഡെത്ത് എന്ന സാംക്രമിക രോഗം 200 മില്യണ്‍ ജീവനുകളെയാണ് കവര്‍ന്നെടുത്തത്. 1976 ല്‍ തന്നെ ഫലപ്രദമായ ഒരു വാക്സിന് കണ്ടു പിടിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ വസൂരി 300 മില്യണ്‍ മനുഷ്യരെ ലോകത്തു നിന്നും തുടച്ചു നീക്കി.
ഒന്നാം ലോകമഹായുദ്ധത്തിനു സമാന്തരമായി ലോകത്തു സംഭവിച്ച ഇന്‍ഫ്ലുന്‍സ (സ്പാനിഷ് ഫ്ലൂ) യുദ്ധത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ ആളുകളെ സംഹരിച്ചു എന്ന് പറയപ്പെടുന്നു. 50 മില്യണ്‍ മുതല്‍ 100 മില്യണ്‍ വരെ ആളുകള്‍ ഇന്‍ഫ്ലുന്‍സ കാരണം മരണപ്പെട്ടതായാണ് കണക്ക്. 1918 ലെ ഈ വൈറസ് വ്യാപനം ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ചു. ഇപ്പോഴും വാക്സിന് കണ്ടെത്താത്ത ഒകഢ കാരണം 32 മില്യണ്‍ ആളുകള്‍ ലോകത്തു നിന്നും വിട പറഞ്ഞു. ഈ സംഖ്യ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

മഹാമാരികൾ ചരിത്രത്തിൽ:
ഈ സംഖ്യാ കണക്കുകള്‍ ഏറെ ഞെട്ടിപ്പിക്കുന്നതാകാന് കാരണം, മഹാമാരികളുടെ ചരിത്രം വേണ്ട വിധം നമ്മെ പഠിപ്പിക്കുന്നില്ല എന്നതാണ്. 1918 ലെ മഹാമാരിയെക്കുറിച്ചു എഴുതപ്പെട്ട ബൃഹത്തായ ഒരു പുസ്തകമാണ് ‘അമേരിക്കാസ് ഫോര്‍ഗോട്ടന്‍ പാന്‍ഡെമിക്’ എന്ന ഗ്രന്ഥം. ചരിത്രകാരനായ ആല്‍ഫ്രഡ് കോസ്ബി ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്. 1917 ല്‍ 51 വയസ്സായിരുന്ന അമേരിക്കന്‍ ജനതയുടെ ആയുര്‍ദൈര്‍ഘ്യം 1918 ല്‍ 39 വയസ്സിലേക്ക് ചുരുങ്ങിയെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് കോസ്ബിയെ ഇതില്‍ ഗവേഷണം നടത്താനും തത്ഫലമായി പുസ്തകം രചിക്കാനും പ്രോചോദനമായത്.
രോഗാണുക്കള്‍ സ്വയം ഇരട്ടിച്ചു പകര്പ്പുണ്ടാക്കുന്നതാണ് വൈറസിനെ ഭീതിപ്പെടുത്തുന്ന ഒരു സാമൂഹിക കൊലയാളിയാക്കി മാറ്റുന്നത്. മറ്റു ആഗോള ദുരന്തങ്ങളെ അപേക്ഷിച്ചു വൈറസിന്റെ പ്രത്യേകതയും അതാണ്. യൂറോപ്പില്‍ നടക്കുന്ന ഭൂകമ്പങ്ങള്‍ അമേരിക്കയെ ബാധിക്കുന്നില്ല. യുദ്ധ സമയങ്ങളിലെ സംഘട്ടനങ്ങളും നിറയൊഴിക്കുന്ന തോക്കിന്റെ ബുള്ളെറ്റുകളുമെല്ലാം അതിന്റെ ലക്ഷ്യത്തില്‍ അവസാനിക്കുന്നു. എന്നാല്‍ ഒരാളുടെ ദേഹത്ത് വൈറസ് ബാധിക്കുന്നതോടെ അയാള്‍, സൂക്ഷ്മകോശങ്ങള് അടങ്ങുന്ന ഒരു വൈറസ് ഫാക്ടറി ആയി മാറുന്നു. ബാക്റ്റീരിയയാണെങ്കില് അതിജീവിക്കാന്‍ സാധ്യമാകുന്ന ചുറ്റുപാടുകളില്‍ സ്വയം ഇരട്ടിക്കുകയും പകര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
തുമ്മല്‍, ചുമ, രക്തം എന്നിവയിലൂടെ ഒരാളില്‍ നിന്നും മറ്റൊരുവനിലേക്ക് പടരുന്ന രോഗാണുവിന്റെ പകര്‍ച്ചയുടെ തോതിനെ ആണ് ആവര്‍ത്തന സംഘ്യ (ഞലുഹശരമശേീി ചൗായലൃ) എന്നു പറയുന്നത്. കോവിഡിന്റെ കാര്യത്തില്‍ അത് 2.5 ആണ്. തുടര്‍ച്ചയായ വരവോടെ മറ്റേതൊരു കാരണം പോലെ തന്നെ മഹാമാരികളും മനുഷ്യന്റെ അഭിവൃദ്ധിയെയും വികാസ പരിണാമങ്ങളെയും ബാധിക്കുന്നു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. 19 ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ആഗോള ആയുര്‍ദൈര്‍ഘ്യം 29 വയസ്സായി കുറഞ്ഞിരുന്നു. മനുഷ്യന് വയസ്സാകുന്നത് വരെ ജീവിച്ചിരുന്നില്ല എന്നതല്ല അതിന്റെ അര്‍ഥം, മറിച്ചു ഏറിയ കൂറും ചെറുപ്പത്തില്‍ തന്നെ രോഗങ്ങളിലൂടെയും, മുറിവുകള്‍ കാരണവും, ചിലര്‍ ജനനത്തോടെ തന്നെയും മരിച്ചിരുന്നു എന്നാണ്.
അതിജീവനം:
ആധുനിക കാലത്തിനു മുമ്പുള്ള രാജ്യങ്ങള്‍ക്കു ഇത്തരം മഹാമാരികളിലൂടെ മരണമടഞ്ഞ പൗരന്മാര്ക്ക് പകരമായി ജനസംഖ്യ നിലനിര്‍ത്താന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ പ്രവാഹത്തോടെയും കൂടിക്കലരലും വഴി മാത്രമാണ് സാധിച്ചിട്ടുള്ളത്. സമൂഹത്തിലെ പൊതുശുചിത്വ നിലവാരങ്ങളുടെ ആവിര്‍ഭാവവും വാക്സിനുകളുടെയും ആന്റിബയോട്ടിക്കുകളുടെയും കണ്ടുപിടിത്തങ്ങളും ഇവയെല്ലാം അട്ടിമറിച്ചു എന്നതാണ് വര്‍ത്തമാന യാഥാര്‍ഥ്യം.
‘പകര്‍ച്ചവ്യാധിയെക്കുറിച്ച് എഴുതുക എന്നത് ചരിത്രത്തില്‍ കടന്നുപോയ ഒന്നിനെക്കുറിച്ചു എഴുതുക എന്നതാണ്’ എന്ന് പറഞ്ഞത് നോബല്‍ സമ്മാനം നേടിയ വൈറോളജിസ്റ്റ് ഫ്രാങ്ക് മക്ഫര്ലൈന് ആണ്. വികസിത രാജ്യങ്ങളിലും, വികസ്വര രാജ്യങ്ങളിലും പകര്‍ച്ചവ്യാധിയേക്കാള്‍ ക്യാന്‍സര്‍, ഹൃദ്രോഗം അല്ലെങ്കില്‍ അല്‍ഷിമേഴ്സ് പോലുള്ള സാംക്രമികേതര രോഗങ്ങളാണ് കൂടുതല്‍ മരണകാരണമാവാന്‍ സാധ്യത. ഇപ്പോള്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന രോഗികളുടെ കുറവ് മനുഷ്യന്റെ ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയാണ് കാണിക്കുന്നത്.
1918 ലെ ഇന്‍ഫ്ലുന്‍സയും 80 കളിലെ എയ്ഡ്സുമെല്ലാം ലോകത്തെ വിറപ്പിച്ചെങ്കിലും പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള മരണനിരക്ക് പ്രതിവര്‍ഷം 1% മുതല്‍ 8% വരെ കുറഞ്ഞു എന്നാണ് അമേരിക്കയിലെ പ്രശസ്തനായ എപ്പിഡെമിയോളജിസ്റ്റായ മാര്‍ക് ലിപ്സിച്ഛ് പറയുന്നത്.
ഇതെല്ലം ഒരു തരത്തില്‍ സമാധാനിക്കാവുന്ന കണക്കുകള്‍ ആണെങ്കിലും പകര്‍ച്ചവ്യാധികള്‍ കാരണമുള്ള അപകടങ്ങളും ദുരന്തങ്ങളും അവസാനിച്ചിട്ടില്ല എന്ന് തന്നെയാണ് കോവിഡ്19 ലോകത്തോട് പറയുന്നത്. സാര്‍സ്, എച്ച്ഐവി, കോവിഡ് 19 തുടങ്ങിയ പുതിയ പകര്‍ച്ചവ്യാധികളുടെ എണ്ണം കഴിഞ്ഞ നൂറ്റാണ്ടില്‍ നാലിരട്ടിയായി വര്‍ദ്ധിച്ചു. 1980 തൊട്ടുള്ള കണക്കുകള്‍ പറയുന്നത് പ്രതിവര്‍ഷം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയിലധികമാണെന്നാണ്.
ഈ വര്‍ദ്ധനവിന് നിരവധി കാരണങ്ങളുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി ലോകത്തെ ആകെ ജനസംഘ്യ ഇരട്ടിയിലധികമായി. ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ കൂടുതല്‍ പേര് രോഗബാധിതരാകാനും മറ്റുള്ളവരിലേക്ക് അത് പകരാനും ഇത് കാരണമായി. 1960 നു ശേഷം ഇപ്പോള്‍ ലോകത്തുള്ള കന്നുകാലികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും കണക്കു പതിനായിരം വര്‍ഷത്തെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഇവയെല്ലാം വൈറസ് വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.
1928ല്‍ പെന്സിലിന് കണ്ടെത്തിയതിനുശേഷം ആന്റിബയോട്ടിക്കുകള്‍ ദശലക്ഷക്കണക്കിന് ജീവന് രക്ഷിച്ചു, പക്ഷേ ഈ മരുന്നുകളോടുള്ള ബാക്ടീരിയപ്രതിരോധം വര്‍ധിച്ചു വരുന്നു എന്നാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ആഗോള പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നതില്‍ സംശയമില്ല.

ഭാവിയിലേക്ക്:
2018 ലെ ഒരു പഠനമനുസരിച്ചു യൂറോപ്പില്‍ മാത്രം പ്രതിവര്‍ഷം 33,000 ആളുകള്‍ ആന്റിബയോട്ടിക് മരുന്നുകളെ കൈകാര്യം ചെയ്യാന്‍ പോന്ന അണുബാധ മൂലം മരിക്കുന്നു. ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവിസ് ഇതിനെ ‘ആന്റിബയോട്ടിക് അപ്പോക്കാലിപ്സ്’ എന്നാണ് വിശേഷിപ്പിച്ചത്. 2013 ലെ ലോകബാങ്ക് കണക്കനുസരിച്ച് സ്പാനിഷ് ഫ്ലൂ ഇപ്പോഴാണ് സംഭവിച്ചതെങ്കില്‍ ഏറെ സമ്പന്നവും പരസ്പര ബന്ധിതവുമായ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് 4 ട്രില്യന്റെ ബാധ്യത വരുത്തുമെന്നാണ് പ്രവചിച്ചത്. ഇത് ജപ്പാന്റെ മുഴുവന്‍ ജി ഡി പി യോളം വരും. കോവിഡ് 19 കാരണമുള്ള സാമ്പത്തിക നാശനഷ്ടത്തിന്റെ ആദ്യകാല കണക്കുകള്‍ ഇതിനകം ട്രില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു.
കോവിഡ് 19 പോലുള്ളവയുടെ ആവിര്‍ഭാവം എളുപ്പത്തില്‍ പ്രവചിക്കാനായത് പോലെ തന്നെ, ഭാവിയില്‍ മഹാമാരികളുടെ കടന്നു വരവിനെ പ്രതിരോധിക്കാന്‍ കൂടി ലോകം സന്നദ്ധമാകേണ്ടതുണ്ട്. ആഗോള ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ എല്ലാ പ്രവര്‍ത്തങ്ങളും ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന രൂപത്തിലേക്ക് മാറേണ്ടതുണ്ട്. 7.8 ബില്യണ്‍ ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാന്‍ പണിയെടുക്കുന്ന ണഒഛ യുടെ വാര്‍ഷിക ബജറ്റ് ന്യൂയോര്‍ക് നഗരത്തിലെ ഒരു സൂപ്പര്‍ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ അത്രയേ വരൂ.
വാക്സിനുകളുടെ വികസനം ഇരട്ടിപ്പിക്കുകയും ഇതില്‍ നിക്ഷേപം നടത്തുന്ന ഫാര്‍മ കമ്പനികള്ക്കതു പാഴാകില്ലെന്നു ഉറപ്പു നല്‍കുകയും ചെയ്യേണ്ടതുണ്ട്. സാധരണക്കാര്‍ക്കു പ്രാപ്യമായ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ഉണ്ടാവുക എന്നതും അത്ര തന്നെ പ്രധാനമാണ്.
സാര്‍സ്, എബോള തുടങ്ങിയ വൈറസ് രോഗങ്ങള്‍ക്കു തൊട്ടുപിന്നാലെ ധനസഹായവും സംരക്ഷണവും വാഗ്ദാനം ചെയ്ത രാഷ്ട്രങ്ങളും നേതാക്കളും ആ പ്രതിജ്ഞകള്‍ വിസ്മരിച്ച കാഴ്ചയാണ് നാം കണ്ടത്. ഭൂതകാലത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മറ്റൊരു മഹാമാരിയെ പ്രതിരോധിക്കാന്‍ ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നും ലോക രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമാണ് നാം നേരിട്ട് കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി പകര്‍ന്നു തരുന്ന പാഠം.