Tag

editor

Browsing

2019 അവസാനിക്കുമ്പോൾ, വരാനിരിക്കുന്ന വർഷം കൊണ്ടുവരാൻ പോകുന്ന ദുരന്തത്തെപറ്റി അധികമാളുകളും ബോധവാന്മാർ ആയിരുന്നില്ല. ചില സൂചനകളൊക്കെ അവിടിവിടങ്ങളിലായി കണ്ടു തുടങ്ങിയിരുന്നുവെങ്കിലും ലോകത്തെ ബഹുഭൂരിഭാഗം മനുഷ്യർക്കുമത് ചൈനക്കാരുടെ മാത്രം പ്രശ്നമായിരുന്നു. 2019 നവംബർ പകുതിയിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കണ്ടെത്തിയ കോവിഡ് 19 വൈറസ്, ലോകത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ലോക്ക് ഡൗണിൽ ആക്കാൻ ശേഷിയുള്ള അപകടകാരിയാണെന്ന അറിവുണ്ടായിരുന്നില്ല. വളരെ പ്രതീക്ഷയോടെയും, ആഹ്ളാദത്തോടെയുമാണ് “ഇരുപതേ ഇരുപത്” എന്ന വ്യതിരിക്ത വർഷത്തെ എതിരേറ്റത്.

എന്നാൽ തുടർന്നുവന്ന മാസങ്ങളിൽ ആധുനിക മനുഷ്യൻ തങ്ങളുടെ ജീവിതകാലത്ത് നേരിടേണ്ടിവരുമെന്ന് കരുതാത്ത മഹാമാരിയുടെ പിടിയിൽ ലോകം അമരുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീണ യൂറോപ്പും അമേരിക്കയുമാണ് ദുരന്തത്തിന്റെ ഏറ്റവും ഭയാനകമായ മുഖം നേരിട്ട് കണ്ടത്. അത്യാധുനിക ചികിത്സാ സംവീധാനങ്ങളും സാങ്കേതിക വിദ്യയും കൈയ്യിലുണ്ടായിരുന്നിട്ടും അവയൊക്കെയും ദുരന്തമുഖത്ത് അപര്യാപ്തമെന്നുകണ്ട്‌ പകച്ചുനിന്നു ഒന്നാംലോക രാജ്യങ്ങൾ..!

bylines.in malayalam magazine bylines malayalam magazine bylines malayalam publication

മാർച്ച് 2020 ഓടെ യൂ എൻ കോവിഡ് 19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചതോടെ രോഗബാധിത പ്രദേശങ്ങൾ ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുകയും രാജ്യങ്ങൾ അന്താരാഷ്‌ട്ര അതിർത്തികൾ അടക്കുകയും ചെയ്തു. ദൈനം ദിന ജീവിതം സ്തംഭിക്കുകയും ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലെ ജനങ്ങളും വീടുകളിൽ ലോക്കഡൗണിൽ കഴിയുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. സ്കൂളുകളും ഓഫീസുകളും ഇതര കാര്യാലയങ്ങളും അടഞ്ഞുകിടന്നു. ആവശ്യസാധണങ്ങൾ വിൽക്കുന്ന കടകൾ മാത്രം നിശ്ചിത സമയങ്ങളിൽ തുറന്നു പ്രവർത്തിച്ചു. പാർക്കുകളും, സിനിമാശാലകളും ഇതര വിനോദകേന്ദ്രങ്ങളും വിജനമായി. മാസങ്ങളോളം നീണ്ടുനിന്ന കർഫ്യു ഒരു ജീവിതശൈലിയായി മാറുകയും, “ന്യൂ നോർമൽ” അവസ്ഥയിലേക്ക് ജനങ്ങൾ മാനസികമായും ശാരീരികമായും പരിവർത്തിക്കപ്പെടുകയും ചെയ്തു. അന്തരീക്ഷ മലിനീകരണവും നൈട്രജൻ ഡൈഓക്‌സൈഡ് ഉദ്‌വമനവും തുലോം കുറഞ്ഞു എന്നത് ലോക്ക് ഡൗണിന്റെ പോസിറ്റീവ് വശമായി മാറി.

bylines.in malayalam magazine bylines malayalam magazine bylines malayalam publication

ലോകം വീട്ടിൽ നിന്ന് പ്രവർത്തിക്കുന്നു

ലോക്ക് ഡൌൺ മൂലം പുറത്തിറങ്ങാനാവാതെയായപ്പോൾ ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചാണ് ജനങ്ങൾ തങ്ങളുടെ കച്ചവടവും വിദ്യാഭ്യാസവും വിനോദവുമെല്ലാം. ഇതിനായി വിവിധ വീഡിയോ കോൺഫെറെൻസിങ് സോഫ്റ്റ് വെയറുകൾ ഉപയോഗപ്പെടുത്തുകയും ഇവയൊക്കെയും ജീവിതത്തിലെ അനിഷേധ്യ സാന്നിധ്യവുമായിമാറി. അടഞ്ഞു കിടന്ന ക്ലാസ്സ് മുറികൾക്കും കെട്ടിടങ്ങൾക്കും പകരമായി വെർച്ച്വൽ ഗൂഗിൾ ക്‌ളാസ് റൂമുകളും സൂം മീറ്റിങ്ങുകളും ഉപയോഗിച്ചുതുടങ്ങി. കോടിക്കണക്കിനു വിദ്യാർത്ഥികൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം തുടർന്നു. വർക്ക് ഫ്രം ഹോം പുതിയ ജീവിത രീതിയായതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സൂം പോലുള്ള കമ്പനികൾ വൻ വരുമാനമാണുണ്ടാക്കിയത്. കോവിഡ് ദുരന്തത്തിൻറെ ബാക്കിപത്രമായി ആളുകളുടെ ജീവിതത്തിൽ വന്ന ഈ മാറ്റം സ്ഥായിയായി തുടരുമെന്നാണ് വിദഗ്ദാഭിപ്രായം. റിമോട്ട് വർക്കിംഗ് സിസ്റ്റം കോവിടാനന്തരവും തുടരാനുള്ള സാധ്യതകളാണ് കൂടുതലെന്ന്‌ കരുതപ്പെടുന്നു.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in erdogan and xi jin ping bylines malayalam, bylines.in

സാമ്പത്തിക തകർച്ച

മഹാമാരിയുടെ പ്രഹരത്തിൽ ഒരു മില്യണിൽ അധികം മനുഷ്യർ മരിച്ചു വീണത് മാത്രമല്ല കടന്നുപോകുന്ന വര്ഷം കണ്ട ദുരന്തം. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക തകർച്ചയും, എണ്ണ വില കുത്തനെ ഇടിഞ്ഞു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയിൽ ആവുകയും ചെയ്ത ഒരു വര്ഷം കൂടിയാണിത്. കോവിഡ് മൂലം രാഷ്ട്രങ്ങൾ അന്താരാഷ്‌ട്ര യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ വമ്പൻ വിമാന കമ്പനികൾ നഷ്ടം നേരിടാനാവാതെ അടച്ചുപൂട്ടി. അതുപോലെ തകർന്ന മറ്റൊരു മേഖലയാണ് ടൂറിസം വ്യവസായം. മില്യൺ കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന പാരിസിന്റെയും വെനീസിന്റെയും ഹോംഗ് കോങ്ങിന്റെയും തെരുവുകൾ മാസങ്ങളോളം വിജനമായിക്കിടന്നു. ആത്മീയ സഞ്ചാരകേന്ദ്രങ്ങളും തീർത്ഥാടനാ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. 2020 ഈസ്റ്ററിൽ വിജനമായ വത്തിക്കാൻ സ്ക്വയറിലേക്ക് നോക്കി നിൽക്കുന്ന പോപ്പിന്റെ ചിത്രം കോവിഡ് ഭീകരതയുടെ പ്രതീകമായി. പ്രതിവർഷം ലക്ഷക്കണക്കിന് തീർത്ഥാടകർ ഒരുമിച്ചുകൂടിയിരുന്ന ഹജ്ജ് ഇത്തവണ ആയിരങ്ങൾ മാത്രം വരുന്ന ആഭ്യന്തര ഹാജിമാരിൽ സൗദി അറേബിയ പരിമിതപ്പെടുത്തി. അതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരുപാടാളുകൾ സാമ്പത്തികമായി പ്രതിസന്ധിയിലായി. “കോവിഡ് ക്രാഷ്” എന്നറിയപ്പെടുന്ന വിപണി തകർച്ച ലോക സാമ്പത്തിക വളർച്ചയുടെ ഗതി മന്ദീഭവിപ്പിച്ചു.

കോവിഡ് ലോക്ക് ഡൌൺ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ 22 ദശലക്ഷം ആളുകളാണ് അമേരിക്കയിൽ മാത്രം തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തത്. രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ പിടിച്ചുനിൽക്കാൻ ട്രില്യൺ കണക്കിന് ഡോളറിന്റെ സ്റ്റിമുലസ് പാക്കേജുകൾ പ്രഖ്യാപിക്കേണ്ടി വന്നു ഗവേൺമെന്റിനു.

ചരിത്രത്തിലാദ്യമായി എണ്ണവില നെഗറ്റീവിലേക്ക് കടന്നതിനും 2020 സാക്ഷിയായി. ഉൽപാദക രാജ്യങ്ങൾ തങ്ങളുടെ എണ്ണ വാങ്ങാനായി കച്ചവടക്കാർക്ക് കാശ് അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയിലായി. സൗദിയും റഷ്യയും തമ്മിലുണ്ടായ തർക്കം ഈ രംഗത്തെ പ്രതിസന്ധി വർദ്ധിപ്പിച്ചു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine palestinian kids bylines

സമരങ്ങളുടെ വർഷം

2020 ഒരുപാട് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സാക്ഷിയായ വര്ഷം കൂടെയാണ്. ഈ വർഷത്തെ അവലോകനം ചെയ്യുമ്പോൾ ലോകമൊട്ടുക്കും ഉയർന്ന അഭൂതപൂർവമായ സമരങ്ങളെ ഓർക്കാതിരിക്കാൻ ആവില്ല. ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ വർണ്ണവെറിയിൽ പോലീസുകാരൻ മുട്ടുകള് കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും “I can’t breathe” എന്ന അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ലോകം മുഴുവൻ പ്രതിഷേധ ജ്വാലയായ് ഉയരുകയും ചെയ്തു. സംഭവം നടന്ന യു എസ്സിൽ മാത്രമല്ല, ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും ഈ വിഷയത്തിൽ വൻ പ്രതിഷേധ റാലികളും സമരങ്ങളും ഉണ്ടായി. ബ്രിട്ടൻ തുടങ്ങി ഓസ്ട്രേലിയ വരെ ജനങ്ങൾ വംശീയതക്കും വർണ്ണവെറിക്കുമെതിരെ ശബ്ദമുയർത്തി. 2020 ഇന്ത്യയിൽ ആരംഭിച്ചതാവട്ടെ CAA / NRC പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിലാണെങ്കിൽ 2020 അവസാനിക്കുമ്പോൾ, കർഷക ബില്ലിനെതിരെയുള്ള സമരത്തിൽ ആയിരക്കണക്കിന് കർഷകർ ഡൽഹിയിലെ തെരുവുകളിലാണ്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests muslims against racism new bylines

ബെയ്‌റൂത് സ്ഫോടനം

2020 സാക്ഷിയായ മറ്റൊരു ദുരന്തമാണ് ബെയ്‌റൂത് സ്ഫോടനം. ആധുനിക ചരിത്രത്തിൽ മനുഷ്യ പിഴ മൂലം സംഭവിച്ച ഏറ്റവും വലിയ ആക്സിഡന്റ് ആണ് ബെയ്‌റൂത് സ്ഫോടനം. ബെയ്‌റൂത് പോർട്ടിൽ അമോണിയം നൈട്രേറ്റ് സംഭരണി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. 135 ഓളം ആളുകൾ മരിക്കുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും അസംഘ്യം കെട്ടിടങ്ങൾ തകരുകയോ കേടുപാടുകൾ സാമന്തഭവിക്കുകയോ ചെയ്തു. സ്ഫോടനം മൂലമുണ്ടായ നഷ്ടം ഏകദേശം പതിനഞ്ച് ബില്യൺ ഡോളറാണ്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine 2020 beirut blast cover bylines

കാട്ടുതീ പടർന്ന വർഷം

വർഷാരംഭം മുതൽക്കേ ലോകം സാക്ഷിയായ മറ്റൊരു ദുരന്തമാണ് അനിയന്ത്രിതമായി പടർന്ന കാട്ടുതീ. ഓസ്‌ട്രേലിയയിൽ ഉണ്ടായ കാട്ടുതീ നശിപ്പിച്ചത് 18.6 മില്യൺ ഹെക്ടറാണ്. ഏകദേശം ക്യൂബയുടെ വലുപ്പത്തോളം വരുമിത്. എൺപത് ദിവസത്തോളം നീണ്ടുനിന്ന കാട്ടുതീ നശിപ്പിച്ചത് രണ്ടു ബില്യൺ വന്യജീവികളെയാണെന്നു കണക്കാക്കപ്പെടുന്നു. ആ രാജ്യത്തിന്റെ ജൈവ വൈവിധ്യത്തിന് തീരാനഷ്ടമാണിത്. നോർത്ത് അമേരിക്കയുടെ പടിഞ്ഞാറേ തീരത്ത് പടർന്ന തീ അണക്കാൻ മാസങ്ങളുടെ പരിശ്രമം വേണ്ടി വന്നു. ഇതിനേക്കാളൊക്കെ ഭീകരമാണ് ബ്രസീലിലെ ആമസോൺ, പാന്റനാൽ കാടുകളിൽ ഉണ്ടായ കാട്ടുതീ. ഏകദേശം നാൽപ്പത്തി നാലായിരം ഔട്ബ്രേക്കുകൾ ഉണ്ടാവുകയും മൂന്നു ലക്ഷത്തിലധികം ഹെക്ടർ കാടുകൾ നശിക്കുകയും ചെയ്തു എന്നാണു ഔദ്യോഗിക കണക്കുകൾ.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine 2020 wildfire cover bylines

അമേരിക്കയിലെ പ്രസിഡണ്ട് തെരെഞ്ഞെടുപ്പും തുടർന്നുണ്ടായ വിവാദങ്ങളും പരാമർശിക്കാതെ 2020 പൂർത്തിയാവില്ല. വ്യക്തമായി തോറ്റിട്ടും തോൽവി സമ്മതിക്കാതെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കോടതി കയറിയെങ്കിലും അനുകൂല വിധിയുണ്ടായില്ല.

വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ ഒന്നിച്ചതായി നഗ്നനേത്രങ്ങൾക്കു ദൃശ്യമായ “ദി ഗ്രേറ്റ് കൺജംഗ്ഷൻ” സംഭവിച്ചതും ഈ വർഷമാണ്. 800 വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണിത്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine biden featured

2020 ന്റെ നഷ്ടങ്ങൾ

കലാ സാംസ്കാരിക രംഗത്ത് ഒരുപാട് പ്രതിഭാധനരെ നഷ്ടമായ വർഷം കൂടെയാണ് കൊഴിഞ്ഞുപോകുന്നത്. കോവിഡ് മൂലവും അല്ലാതെയും ലോകത്തിലെ അതിപ്രശസ്തരായ പലരും ഈ വർഷം കാലയവനികക്കുള്ളിൽ മറഞ്ഞു. ഡിയേഗോ മറഡോണ, ജോൺ ലൂയിസ്, ഇർഫാൻ ഖാൻ, ഋഷി കപൂർ, എസ്. പി. ബാലസുബ്രഹ്മണ്യം, ചാഡ്വിക്ക് ബോസ്‌മാൻ , ഷോൺ കോണറി, കവയിത്രി സുഗതകുമാരി തുടങ്ങി ദൈർഘമേറിയ പട്ടികയാണ് 2020 ന്റെ നഷ്ടങ്ങളുടേത്

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona world cup bylines

മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ വർഷമായി ടൈം മാഗസിൻ തെരെഞ്ഞെടുത്ത 2020 അവസാനിക്കുമ്പോൾ, ലോകം ആശങ്കയിൽ നിന്ന് മുക്തമായിട്ടില്ല. കോവിഡ് പ്രതിരോധ വാക്സിനുകൾ ഇറങ്ങിയെങ്കിലും, യു കെയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് മ്യൂറ്റേഷൻറെ പ്രസരണശേഷിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഇന്ന് ലോക രാജ്യങ്ങൾ. പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറെടുക്കുന്നത് മറ്റൊരു ലോക്ക് ഡൗണിന്റെയും യാത്രാവിലക്കുകളുടെ ഇടയിലാണെന്നതും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുവെങ്കിലും മനുഷ്യൻറെ അതിജീവനത്തിൻറെ പുത്തൻ ചരിത്രങ്ങൾ രചിക്കുന്ന വര്ഷമായിരിക്കും തുടർന്നുണ്ടാവുക എന്ന് പ്രത്യാശിക്കാം. കോവിഡ് മഹാമാരിയേൽപ്പിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രഹരത്തിൽ നിന്ന് കരകയറാനുള്ള ശ്രമമായിരിക്കും വരാനിരിക്കുന്ന വർഷങ്ങളുടെ പ്രധാന ലക്ഷ്യം.

ഒരു നൂറ്റാണ്ടോളമായി ലോകത്തിന്റെ സിനിമാ ഭൂപടത്തിൽ തങ്ങളുടേതായ കൈയൊപ്പ്‌ ചാർത്തിയ സിനിമാ വ്യവസായമാണ് ഇറാനിലേത്. 1979 ലെ ഇറാനിയൻ വിപ്ലവാനന്തരവും വൈവിധ്യമാര്‍ന്ന സിനിമാ ആവിഷ്‌കാരങ്ങൾ രാജ്യത്തിനത്ത് നിർമ്മിക്കപ്പെടുകയും ലോകത്തിന്റെ സകല കോണുകളിലുമെത്തുകയും നിരൂപണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നു. മജീദ് മജീദിയെ പോലുള്ള സിനിമ സംവിധായകർ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത വിധം കേരളീയർക്ക് സുപരിചിതനാണ്. ഗ്രാമീണ പശ്ചാത്തലങ്ങളുള്ളതും, കുടുംബ-സാമൂഹ്യ-രാഷ്ട്രീയ ഉള്ളടക്കങ്ങളുമുള്ള എത്രയെത്ര ഹൃദ്യമായ സിനിമകളാണ് നമ്മെ നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ളത്.

എന്നാൽ സെൻസർഷിപ്പിൻറെ പേരിൽ കടുത്ത നിയന്ത്രണങ്ങൾക്കും ശക്തമായ പ്രതിബന്ധങ്ങൾക്കുമിടയിലാണ് ഇത്തരം സിനിമകൾ രാജ്യത്ത് റീലീസ് ചെയ്യപ്പെടുന്നത് എന്നതാണ് യാഥാർഥ്യം. പ്രതിഭാധനരായ നിരവധി സംവിധായകരാണ് ഇത്തരം നിയന്ത്രണങ്ങളോട് പൊരുതുകയും ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ നിർമ്മിക്കുകയും ചെയ്യുന്നത്.

ഇത്തരം പ്രതിബന്ധങ്ങളെ സർഗ്ഗാത്മകതയിലൂടെ മറികടക്കുകയും അന്താരാഷ്ട്ര നിരൂപക പ്രശംസ നേടുകയും ചെയ്ത 10 ഇറാനിയൻ ചലച്ചിത്ര പ്രവർത്തകരെ പരിചയപ്പെടുത്തുകയാണ് ഇവിടെ:

  1. അസ്ഗർ ഫർഹാദി (Asghar Farhadi): മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ രണ്ട് തവണ നേടിയ ചുരുക്കം സംവിധായകരിൽ ഒരാളാണ് അദ്ദേഹം. A Separation (2011), The Salesman (2016) എന്നീ ചിത്രങ്ങൾക്കായിരുന്നു ഓസ്കാർ ലഭിച്ചത്. ട്രംപിന്റെ മുസ്ലീം യാത്രാ നിരോധനത്തിന് (Muslim travel ban) തൊട്ടു പിന്നാലെ നടന്ന രണ്ടാമത്തെ ചടങ്ങ് ഫർഹാദി ബഹിഷ്കരിച്ചു. ഓസ്‌കാർ എൻട്രികൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഇറാനിയൻ ഉദ്യോഗസ്ഥരാണെങ്കിലും, രാജ്യത്തു നിലനിൽക്കുന്ന ശക്തമായ സെൻസർഷിപ്പിനെതിരെ 2019 ൽ അദ്ദേഹം പ്രതികരിക്കുകയുണ്ടായി.
byline a separation movie image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam scene bylines
A Separation (2011)
bylines image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam asghar farhadi director byline
Asghar Farhadi
  1. മുഹമ്മദ് റസൂലോഫ് (Mohammad Rasoulof): ‘എ മാൻ ഓഫ് ഇന്റഗ്രിറ്റി’ എന്ന ചിത്രവുമായി കാൻസ് ചലച്ചിത്രമേളയിൽ അവാർഡ് നേടിയ റസൂലോഫ് 2017 സെപ്റ്റംബറിലാണ് ഹാംബർഗിൽ നിന്നും ഇറാനിലേക്ക് മടങ്ങിയത്. ഇറാനിയൻ അധികൃതർ റസൂലോഫിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടുകയും പുതിയ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. 2019 ജൂലൈയിൽ ഒരു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം, 2020 ൽ ഗോൾഡൻ ബിയർ (Golden Bear) അവാര്ഡിനര്ഹമായ ‘ദേർ ഈസ് നോ ഈവിൾ’ എന്ന ചിത്രം നിര്മിക്കുകയുണ്ടായി.
iranian movie byline malayalam there is no evil bylines image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
There Is No Evil (2020)
byline mohammed director image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam image bylines
Mohammad Rasoulof
  1. അബ്ദുൾറെസ കഹാനി (Abdolreza Kahani): തന്റെ മൂന്ന് സിനിമകൾ നിരോധിച്ചതിനെ തുടർന്ന് 2015 ൽ ഇറാനിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ കഹാനിക്ക് അന്താരാഷ്ട്ര സിനിമ ഫെസ്ടിവലുകളിൽ അവ പ്രദര്ശിപ്പിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. “ഞങ്ങൾ സെൻസർഷിപ്പിലാണ് ജനിക്കുന്നത്, സാഹിത്യങ്ങളേയും, സംഗീതത്തെയും, സിനിമകളെയും മാത്രമല്ല സെൻസർഷിപ്പ് ബാധിക്കുന്നത്, വീടുകളിൽ നിന്ന് തന്നെ സെൻസർഷിപ്പ് ആരംഭിക്കുന്നു” ഇറാനിലെ മനുഷ്യാവകാശ കേന്ദ്രത്തോട് (CHRI) ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറയുകയുണ്ടായി.
byline malayalam delighted image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam movie scene
Delighted (2019)
abdolreza author image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Abdolreza Kahani
  1. കിയാനോഷ് അയാരി (Kianoush Ayari): അന്തരാഷ്ട്ര സിനിമ ഫെസ്റ്റിവുകളിൽ പ്രദർശിപ്പിച്ച സിനിമകൾക്ക് സ്ക്രീനിംഗ് പെർമിറ്റ് ലഭിക്കാൻ വർഷങ്ങളെടുക്കും. ചില എഡിറ്റുകൾ നടത്താൻ സംവിധായകൻ സമ്മതിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ആണ് The Paternal House (2012) ഇറാനിൽ പ്രദശനത്തിനെത്തിയത്. എന്നാൽ, ഒരാഴ്ചയ്ക്ക് ശേഷം 2019 നവംബറിൽ ചിത്രം നിരോധിക്കപ്പെട്ടു. രാജ്യത്തെ സെൻസർഷിപ്പ് നയങ്ങൾക്കെതിരിൽ ശക്തമായ പ്രധിഷേധമുയരുകയും 200 ഓളം സിനിമാ രംഗത്തെ പ്രമുഖർ അഭിപ്രായ സ്വാതന്ത്ര്യത്തിനായി പരസ്യക്കത്ത്‌ പുറപ്പെടുവിക്കുകയും ചെയ്തു.
byline the paternal house movie bylines image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
The Paternal House (2012)
byline kianoush ayari author bylines malayalam image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Kianoush Ayari
  1. ബഹ്‌മാൻ ഘോബാദി (Bahman Ghobadi): ഇറാനിയൻ-കുർദിഷ് ചലച്ചിത്ര സംവിധായകൻ ബഹ്‌മാൻ ഘോബാദിയാണ് ലോകത്തെ ആദ്യത്തെ കുർദിഷ് ഭാഷാ ഫീച്ചർ ചലച്ചിത്രമായ A Time for Drunken Horses (2000) നിർമിച്ചത്. No One Knows About Persian Cats (2009) എന്ന ഇൻഡി സംഗീതങ്ങളെക്കുറിച്ച സെമി ഡോക്യുമെന്ററി നിര്മിച്ചതിന് ശേഷം രഹസ്യാന്വേഷണ ഏജന്റുമാർ ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ഘോബാദി ഇറാനിൽ പലായനം ചെയ്യുകയും ചെയ്തു. ഈ രണ്ട് ചിത്രങ്ങളും കാൻസ് (Cannes) മേളയിൽ അവാർഡുകൾ നേടി.
byline turtles can image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Turtles Can Fly (2004)
byline malayalam bahman author image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Bahman Ghobadi
  1. മർ‌ജെയ്ൻ സത്രാപി (Marjane Satrapi): കൗമാര പ്രായത്തിൽ തന്നെ ഇറാൻ വിട്ട മർ‌ജെൻ ഒരു എഴുത്തുകാരനെന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലും ഇറാനിയൻ അധികാരികളുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നിട്ടില്ല. സിനിമയിലേക്ക് രൂപകൽപ്പന അവരുടെ പ്രസിദ്ധമായ Persepolis എന്ന കോമിക്ക് പുസ്തകം 2007-ൽ കാൻസ് ജൂറി പുരസ്കാരം നേടി. 2019 ൽ ഇറങ്ങിയ മർജയന്റെ ‘റേഡിയോആക്റ്റീവ്’ എന്ന സിനിമ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.
byline image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam persepolis
Persepolis (2007)
byline marjane sa image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Marjane Satrapi
  1. മൊഹ്‌സെൻ മഖ്മൽബാഫ് (Mohsen Makhmalbaf): സെപ്തംബർ 11 ആക്രമണത്തിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ മഖ്മൽബാഫിന്റെ Kandahar (2001) അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച വിഖ്യാത ചിത്രമാണ്. നിരവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ഈ സംവിധായകന്റെ പല സിനിമകളും ഇറാനിൽ നിരോധിച്ചിരിക്കുന്നു. അഹ്മദി നെജാദിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഫ്രാൻസിൽ താമസിക്കാനായി രാജ്യം വിട്ട അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫീച്ചർ ചിത്രം 2014 ൽ വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച The President ആണ്.
byline kandahar bylines malayalam image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Kandahar (2001)
byline mohsen author image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Mohsen Makhmalbaf
  1. സമീറ മഖ്മൽബാഫ് (Samira Makhmalbaf): ഇറാന്റെ പുതുതലമുറയെ ഏറ്റവും സ്വാധീനിച്ച സംവിധായകരിൽ ഒരാളാണ് മൊഹ്‌സെൻ മഖ്മാൽബാഫിന്റെ മകൾ കൂടിയായ സമീറ. ആദ്യ ഫീച്ചർ ചിത്രം The Apple 1998 ൽ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച അവരെ Blackboards രണ്ട് വർഷത്തിന് ശേഷം കാൻസ് ജൂറി പുരസ്കാരം നേടി. കാൻസ്, വെനീസ്, ബെർലിൻ തുടങ്ങിയ സിനിമ ഫെസ്റ്റിവുകളിൽ ജൂറി അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി സമീറ.
byline blackboards image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Blackboards (2000)
image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam samira director byline malayalam
Samira Makhmalbaf
  1. ജാഫർ പനാഹി (Jafar Panahi): 1995 ൽ പുറത്തിറങ്ങിയ The White Balloon എന്ന ചിത്രത്തിലൂടെ കാൻസ് അവാർഡ് നേടിയ പനാഹി ഇറാനിലെ ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും അന്താരാഷ്ട്ര പ്രസിദ്ധി നേടിയ സംവിധായകരിലൊരാളാണ്. 2010 മുതൽ, സിനിമകൾ നിർമ്മിക്കുന്നതിലും രാജ്യം വിടുന്നതിലും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. എങ്കിലും 2015 ൽ ഗോൾഡൻ ബിയർ പുരസ്കാരം നേടിയ Taxi, മികച്ച തിരക്കഥക്കുള്ള 2018 ലെ കാൻസ് പുരസ്കാരം നേടിയ 3 Faces എന്നീ ചിത്രങ്ങൾ അദ്ദേഹം രഹസ്യമായി സംവിധാനം ചെയ്തു.
byline taxi movie image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Taxi (2015)
byline malayalam jafar image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam
Jafar Panahi
  1. ഷിറിൻ നെഷാത്ത് (Shirin Neshat): വെനിസ് ബിനാലെയിൽ (Venice Biennale) അന്താരാഷ്ട്ര പുരസ്കാരം നേടിയ ഷിറിന്റെ ഒരു ദശാബ്ദത്തിനുശേഷമുള്ള ഫീച്ചർ അരങ്ങേറ്റമായിരുന്നു Women Without Men. 2009 ലെ വെനീസ് ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത്. രാഷ്ട്രീയ ഉച്ചനീചത്വങ്ങൾക്കെതിരിൽ നിരന്തരം ശബ്ദമുയർത്തുന്ന അവർ ഇപ്പോൾ ന്യൂയോർക്കിൽ പ്രവാസിയായി ജീവിക്കുന്നു. “പടിഞ്ഞാറിനെ വിമർശിച്ചു കൊണ്ട് ഞാൻ ഇവിടെ ജീവിക്കുമ്പോൾ, ഇറാനിലെ വനിതാ കലാകാരന്മാർ ഇപ്പോഴും സെൻസർഷിപ്പ്, പീഡനം, വധശിക്ഷ എന്നിവ അനുഭവിക്കേണ്ടി വരുന്നു” അവർ പറയുന്നു.
byline women without men movie image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam scene bylines
Women Without Men (2009)
byline malayalam shirin image bylines malayalam publication magazine bylines.in malayalam bylines malayalam publication magazine bylines.in malayalam director bylines
Shirin Neshat

കടപ്പാട്: എലിസബത്ത് ഗ്രെനിയർ, ഖന്തര

തുർക്കിയിലെ തെക്കുകിഴക്കൻ അനറ്റോലിയ മേഖലയിലെ 11,500 ഓളം വർഷം പഴക്കമുള്ള ലോകപ്രസിദ്ധമായ പുരാതന  സ്ഥലമാണ് (Archaeological Site) ഗോബെക്ലി ടെപ്പെ (Gobekli Tepe). ഇതിന്റെ പരിസര പ്രദേശങ്ങളിൽ  1996 മുതൽ ജർമ്മൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ തുടങ്ങിയ ഖനനം ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു . അപ്പർ മെസൊപ്പൊട്ടേമിയയിലെ ഗോബെക്ലി ടെപ്പെയുടെ ഘടനാപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട് വളരെ ആശ്ചര്യജനകമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ടെൽ അവീവ് യൂണിവേഴ്സിറ്റി (TAU), ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി (IAA) എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ ഗൊബെക്ലി ടെപ്പെയുടെ വാസ്തുവിദ്യയെ അടിസ്ഥാനപ്പെടുത്തി അൽഗോരിതം തയ്യാറാക്കുകയും പഠനങ്ങൾ നടത്തുകയും  ചെയ്തതിന്റെ ഫലമായി  ഈ നിർമ്മിതികൾ വെറും പുരാതന ക്ഷേത്രം മാത്രമല്ലെന്നും സൂക്ഷ്മമായ ജ്യാമിതീയ (Geometrical) പാറ്റേൺ അടിസ്ഥാനമാക്കി നിർമിച്ച സമുച്ചയങ്ങളാണെന്നും കണ്ടെത്തുകയുണ്ടായി.  ശ്രദ്ധേയമായ മറ്റൊരു വസ്തുത വിശാലമായ ഈ കോംപ്ലെക്സ് സ്റ്റോൺഹെഞ്ച് (Stonehenge) നിർമ്മിക്കപ്പെടുന്നതിനും കാർഷികവൃത്തിയുടെ ആവിർഭാവത്തിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്പാണ് എന്നുള്ളതാണ്.

gobekli tepe top view

ഇന്നത്തെ തുർക്കിയുടെ ഫലഭൂയിഷ്ടമായ  ഒരു പർവ്വതപ്രദേശത്താണ് ഗോബെക്ലി ടെപ്പെ സ്ഥിതിചെയ്യുന്നത്. നിരവധി സ്മാരകങ്ങളും  ലിഖിതരേഖകളും രൂപശില്പങ്ങളുമുൾക്കൊള്ളുന്ന ഗോബെക്ലി ടെപ്പെ മൃഗങ്ങളുടെ ചിത്രങ്ങളും കൊത്തുപണികളും ശില്പങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. അവയിൽ ചില ശില്പങ്ങൾ നവീനശിലായുഗ കാലഘട്ടത്തിൽ (ബി.സി. 9,600 നും 8,200 നും ഇടയിൽ) നിർമിക്കപ്പെട്ടതാണ്. പൂജാകർമ്മങ്ങളും, മതപരമായ ചടങ്ങുകളും നടന്നതിനുള്ള നിരവധി തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

പ്രാചീന സമൂഹം കാർഷികമേഖലയിൽ വൈദഗ്ധ്യം നേടിയതിനുശേഷമാണ് ഈ രൂപത്തിലുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതെന്ന ധാരണകളെ തിരുത്തുകയാണ് ഗോബെക്ലി ടെപ്പെ സ്മാരകങ്ങൾ. ഗോബെക്ലി ടെപ്പെ ഒരു പുരാവസ്തു അത്ഭുതമാണ് എന്ന് ടി‌എ‌യുവിന്റെ (TAU) പുരാവസ്തു വകുപ്പിലെ പ്രൊഫസർ അവി ഗോഫർ (Avi Gopher) അഭിപ്രായപ്പെടുകയുണ്ടായി.

ജ്യാമിതിയുടെ ഉപയോഗം

ബി സി 11,500 മുതൽ 11,000 വരെയുള്ള വർഷങ്ങൾക്കിടയിൽ (നിയോലിത്തിക്ക് മനുഷ്യർ )നിർമിച്ച ഈ സ്മാരകത്തിൽ 5.5 മീറ്റർ (19 അടി) ഉയരത്തിൽ കൂറ്റൻ വൃത്താകൃതിയിലുള്ള കല്ലുകൾ, സ്മാരക ശിലാസ്തംഭങ്ങൾ, ടി (T) ആകൃതിയിൽ ഉയർന്നു നിൽക്കുന്ന ശില്പങ്ങൾ എന്നിവയാണ് പ്രധാനമായും കാണാനാവുക. നിയോലിത്തിക് കാലഘട്ടത്തിൽ കൃഷിയോ മൃഗങ്ങളെ വളർത്തലോ മനുഷ്യൻ ചെയ്തിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വേട്ടക്കാരായ (Hunter Gatherers) പ്രാചീന മനുഷ്യരാണ് ഇവ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു, എന്നിരുന്നാലും ഗഹനവും സങ്കീർണവുമായ അതിന്റെ വാസ്‌തുശൈലിയും രൂപഭംഗിയും അസാധാരാണമാണ്.

gobekli tepe geometry

പുതിയ ഗവേഷണഫലങ്ങൾ കാണിക്കുന്നത് ഇത്തരമൊരു ആസ്ഥാനം നിർമിക്കാൻ മികച്ച ആസൂത്രണ ശേഷിയും, സംഘാടന മികവും, ആഴത്തിലുള്ള അറിവും ആവശ്യമാണ് എന്നാണ്. ഇത്തരത്തിലുള്ള ഒരു ഘടനക്കു രേഖാചിത്രം വരക്കണമെങ്കിൽ ജ്യാമിതിയുടെ (geometry)അറിവില്ലാതെ സാധ്യമല്ല എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ യാദൃശ്ചികമല്ലാത്ത ജ്യാമിതീയ രൂപത്തിലാണ് പല ഘടനകളുടെയും നിൽപ്പ്. സ്മാരക സമുച്ചയം മൊത്തത്തിൽ ചതുരാകൃതിയിലുള്ളതും, അവക്കകത്ത് വാസ്തുവിദ്യയനുസരിച്ചു ചതുര രൂപങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും കാണാം, ഇവയൊന്നും ശിലായുഗ മനുഷ്യർ സാധാരണയായി ഉപയോഗിച്ചിരുന്നില്ല. എന്നാൽ പുരാതന ലെവന്റിലെ (ഇന്നത്തെ ഇറാഖ്, സിറിയ, ലെബനൻ, സൈപ്രസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളുൾക്കൊള്ളുന്ന പ്രദേശം) ആദ്യകാല കർഷകരുടെ പുരാവസ്തു അവശിഷ്ടങ്ങളിൽ ഇത്തരം ശില്പവിദ്യകൾ കണ്ടെടുത്തതായി പരാമർശമുണ്ട്.

ചതുരാകൃതിയിലുള്ള വാസ്തുവിദ്യയിലേക്കുള്ള ചുവട് വെപ്പ്, പൂർണ്ണജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള നിർമ്മാണപ്രവർത്തികൾ, തുടങ്ങിയവ സൂചിപ്പിക്കുന്നത് അസാധാരണമായ ജ്യാമിതീയ അറിവുകളിൽ വൈദഗ്ധ്യം നേടിയവർ ഈ കാലയളവിൽ ജീവിച്ചിരുന്നുവെന്നും, ഇത് വരും തലമുറയ്ക്ക് കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു എന്നുമാണ് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ (IAA) പ്രൊഫസറായ  ഗിൽ ഹക്ലേ (Gil Haklay) പറയുന്നത്.

വാസ്തുവിദ്യാ ആസൂത്രണങ്ങളും ശില്പകലാ വൈദഗ്ധ്യവുമെല്ലാം രൂപപ്പെട്ടു വന്നത് ലെവന്റിൽ അവസാന എപ്പിപാലിയോലിത്തിക് കാലഘട്ടത്തിലും (Epipaleolithic Period) നാറ്റുഫിയൻ (Natufian) സംസ്കാരത്തിന്റെ ഭാഗവുമായാണ്. പിന്നീട് നവീന ശിലായുഗ കാലഘട്ടത്തിൽ അംഗവിധാനത്തോട് കൂടിയ കെട്ടിടങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.സങ്കീർണ്ണമായ ഇത്തരം ശില്പകലകൾ കാലാന്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുകയും ഇന്നും മനുഷ്യൻ അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

Reference:
# https://www.cambridge.org/core/journals/cambridge-archaeological-journal/article/geometry-and-architectural-planning-at-gobekli-tepe-turkey/2CBAF416E33AFE6496B73710A2F42FF9
# https://www.sciencealert.com/world-s-oldest-known-temple-reveals-mysterious-knowledge-of-geometry-scientists-say

മനുഷ്യൻറെ സാമൂഹിക ഇടപെടലുകളിലും പരസ്പരബന്ധങ്ങളിലും വിവിധ കാലഘട്ടങ്ങളിൽ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. പരസ്യമായി സംസാരിക്കാൻ മടിച്ചിരുന്ന പല വിഷയങ്ങളുമിന്ന് പൊതുചർച്ചകൾക്കും സാമൂഹ്യവിശകലനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു.അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഏറെ സങ്കീർണ്ണമായ ചർച്ചകൾക്കു വിഷയീഭവിച്ച  സ്വവർഗ്ഗ ലൈംഗീകതയും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങളും.  ആധുനിക കാലഘട്ടത്തിൽ  LGBTQ മൂവ്‌മെന്റിന്, അതിൻ്റെ  വക്താക്കളുടെയും  മനുഷ്യാവകാശ സംഘടനകളുടെയും ശ്രമഫലമായി സാമൂഹികസ്വീകാര്യത വർദ്ധിച്ചു വരുന്നതായി കാണാം. സാമൂഹികമായി നിലനിന്നിരുന്ന വിരോധങ്ങളും വിലക്കുകളും സാവകാശത്തിൽ നീങ്ങുകയും, ഇത് നിയമവിധേയമാവുകയും, ഇവർക്കു  നിയമ പരിരക്ഷ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു . എങ്കിലും, ആഴത്തിൽ വേരൂന്നിയിട്ടുള്ള ചില സാമൂഹിക ബോധങ്ങൾ LGBTQ മൂവ്‌മെന്റുകളെയും വ്യക്തികളെയും അംഗീകരിക്കുന്നതിൽ വിലങ്ങുതടിയായി നിൽക്കുന്നുണ്ട് എന്നതും വസ്തുതയാണ്. 

മുസ്‌ലിം ലോകത്തും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്വവർഗ്ഗ ലൈംഗീകതയും LGBT വിഭാഗങ്ങളും ക്വീർ പ്രസ്ഥാനങ്ങളും. മുസ്‌ലിം സമൂഹം വിശ്വാസപരമായി തന്നെ നിരാകരിക്കാൻ നിർബന്ധിതമായ ഒരു ജീവിതശൈലിയാണ് സ്വവർഗ ലൈംഗികതയെന്നു വലിയൊരു വിഭാഗം മനസ്സിലാക്കുന്നു.  ഈ വിഷയവുമായി ബന്ധപ്പെട്ടു ഉയർന്നുവരാറുള്ള സുപ്രധാന ചോദ്യം, ഇസ്‌ലാമിൽ ന്യൂനപക്ഷ ലൈംഗീകത, ഭിന്നലൈംഗീകത എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സ്വവർഗ്ഗ ലൈംഗീകതയുടെ സ്ഥാനമെന്താണെന്നുള്ളതാണ്. ഒരേ ലിംഗത്തിൽ പെട്ട രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന ആകർഷണം, ലൈംഗീകത, ന്യൂനപക്ഷ ലൈംഗീക സ്വത്വങ്ങൾ എന്നിവയുടെ ഇസ്‌ലാമിക മാനങ്ങൾ എന്നിവയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുസ്‌ലിംസമുദായത്തിലെ ഒരു വിഭാഗം ലൈംഗീക വൈവിധ്യങ്ങളെ പരസ്യമായി പിന്തുണക്കുകയും, അവരുടെ അവകാശങ്ങൾക്കു വേണ്ടി തങ്ങൾ നിലകൊള്ളേണ്ടവരാണെന്നു വാദിച്ചു തുടങ്ങിയതിന്റെയും  ഫലമായാണ് ഈ ചോദ്യങ്ങൾ ഉടലെടുക്കുന്നത്.

ലൈംഗികത ഇസ്ലാമിക വീക്ഷണത്തിൽ

മനുഷ്യമനസിൻറെ ഇച്ഛകളെയുംതോന്നലുകളെയും ഒരു പ്രതലത്തിലും അവയുടെ കര്മാവിഷ്ക്കാരങ്ങളെ മറ്റൊരു പ്രതലത്തിലും നിർത്തിയാണ് ഇസ്‌ലാമിക നിയമങ്ങളുടെ പ്രതിനിധാനം.   മുസ്‌ലിം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, വ്യക്തികൾ തമ്മിൽ ഉണ്ടാവുന്ന മാനസിക ആകർഷണങ്ങളും സ്നേഹങ്ങളും ശരീഅത്ത് വിഷയമാക്കുന്നില്ല. കാരണം,  മനസ്സിന്റെ ഇഷ്ടങ്ങളും ആകർഷണങ്ങളും വ്യക്തികളുടെ നിയന്ത്രണത്തിന് അതീതമാണ് എന്നുള്ളതുകൊണ്ടാണത്. മാത്രവുമല്ല, ഇത്തരം സ്നേഹാകർഷണങ്ങൾ ധാർമികബോധംകൊണ്ടും  വ്യക്തികളുടെ ആത്മശിക്ഷണത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഫലമായും നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കാവുന്നതാണ്. എന്നാൽ കർമപഥത്തിൽ  ഇത്തരം  ആകർഷണങ്ങളും വികാരങ്ങളും ഉടലെടുക്കുമ്പോൾ അത് ശരീഅത്തിന്റെ പരിധിയിൽ വരും. ഇത്തരത്തിൽ ഒരേ ലിംഗവർഗ്ഗത്തിൽ പെട്ട മനുഷ്യർ തമ്മിലുള്ള ആകർഷണം തികച്ചും സ്വാഭാവികമായുണ്ടാവുന്ന ഒന്നാണെന്ന് വാദിക്കുന്നവർ പോലും മധ്യകാലഘട്ടത്തിൽ മുസ്‌ലിം പണ്ഡിതർക്കിടയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇച്ഛകളല്ല കർമ്മങ്ങളാണ് ശരീഅത്തിന്റെ പരിധിയിൽ വരിക. ഒരു മനുഷ്യന്റെ പ്രകൃതം അധിക്ഷേപിക്കാവതല്ല, എന്നാൽ ആ പ്രകൃതത്തെ നിയന്ത്രണവിധേയമാക്കാതെ അതിനെ വന്യമായി വളരാൻ അനുവദിച്ചുകൊണ്ട്  അയാൾ ഏർപ്പെടുന്ന കർമ്മം അധിക്ഷേപാർഹമാകും എന്ന് ചിലർ വാദിക്കുന്നു.

lgbtq pride march istanbul turkey
2019, ജൂൺ 30 ന് തുർക്കിയിലെ ഇസ്താൻബുളിൽ നടന്ന ‘പ്രൈഡ് ഇവൻ്റ്’
(Image Courtesy: AP Photo/Lefteris Pitaraki)

വിവാഹേതര ലൈംഗീകബന്ധങ്ങൾ  ഇസ്‌ലാം കൃത്യമായും വ്യക്തമായും നിരോധിച്ചിരിക്കുന്നു. വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ബന്ധമാണ്. വ്യക്തികൾ തമ്മിൽ ഈ കരാർ നിലനിൽക്കുന്നേടത്തോളം വിവാഹബാഹ്യ ലൈംഗീക ബന്ധം അനുവദനീയമല്ല എന്ന് മാത്രമല്ല, ശാരീരിക ബന്ധത്തിന് വിവാഹഉടമ്പടി ശരീഅത് നിർബന്ധമാക്കിയിട്ടുമുണ്ട്. വ്യഭിചാരവും മറ്റും ഇസ്ലാമില്‍ ഏറ്റവും വലിയ ധാര്‍മിക ദൂഷ്യമാണ്.

എന്നാൽ വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കു എത്തിനോക്കുന്നതിനെ ശരീഅത് പ്രോത്സാഹിപ്പിക്കുന്നില്ല, എന്നുമാത്രമല്ല, വിവാഹബാഹ്യ ലൈംഗീകത സംബന്ധിച്ചു നാല് ആളുകൾ നേരിട്ട് കാണുക എന്ന തികച്ചും അസംഭവ്യമായ ഒന്നാണ് ശിക്ഷിക്കപ്പെടാനുള്ള മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. സമൂഹത്തിൽ മ്ലേച്ഛതയുടെ വ്യാപനം തടയുക എന്നതാണ് ഇതുമൂലം ശരീഅത് ലക്‌ഷ്യം വെക്കുന്നത് എന്ന് വ്യക്തമാണ്. സ്വവർഗ്ഗ ലൈംഗീകതയും ഇതുപോലെ വ്യക്തമായ രീതിയിൽ നിരോധിച്ച ഒന്നാണ്.

ഖുർആൻ വളരെ നിശിതമായി വിമർശിക്കുന്ന ലൂത്തിന്റെ ജനത സ്വവർഗ ലൈംഗീകതയിൽ ഏർപ്പെട്ടിരുന്ന ജനതയായിരുന്നു. അംഗീകൃതമായ ഒരു സാമൂഹികസംസ്‌കാരമായി ആ ജനതയിൽ സ്വവർഗരതി നിലനിന്നിരുന്നു.  സ്വന്തം പെൺമക്കളെ ചൂണ്ടിക്കാണിച്ചു ഇവരാണ് നിങ്ങളുടെ ശരിയായ ലൈംഗീക പങ്കാളികൾ എന്ന് പ്രവാചകൻ ലൂത് നബി   പ്രഖ്യാപിക്കുമ്പോൾ, അത് ഖുർആന്റെ നിർദ്ദേശം കൂടെയായി അംഗീകരിക്കപ്പെടുന്നു. വ്യക്തമായുള്ള Heterosexual നിയാമകമാണ് ഖുർആൻ മുന്നോട്ടു വെക്കുന്നത് എന്ന് കാണാം. അതുപോലെ സ്ത്രീ-പുരുഷദ്വന്ദം എന്നതിനപ്പുറത്ത് ഒരു മൂന്നാം ലിംഗ വിഭാഗത്തെ ഖുർആൻ പരാമർശിക്കുന്നുമില്ല. ലൈംഗീക ന്യൂനപക്ഷങ്ങളിൽ സ്ത്രീശരീരത്തിൽ പെട്ടുപോയ പുരുഷനായാലും, പുരുഷ ശരീരത്തിൽ അകപ്പെട്ട സ്ത്രീ ആയാലും, അവർ സ്വയം നിർണയിക്കുന്ന ലിംഗസ്വത്വം, ഒന്നുകിൽ സ്ത്രീയുടേത്, അല്ലെങ്കിൽ പുരുഷന്റേത് ആവും എന്നതുകൊണ്ടാവാമിത്‌. ഇതിൽനിന്ന് മാറി ഒരു മൂന്നാംലിംഗം അഥവാ  ഇന്റർസെക്സ് പേഴ്സൺസ് (Inter-sex Persons)  അത്യപൂർവ്വവും ആണ്.

ഗേ റൈറ്റ്സും മുസ്ലിംകളും

ഇസ്ലാം വ്യക്തമായി നിരോധിച്ച ഒരു വിഷയത്തെ മനുഷ്യാവകാശങ്ങളുടെ പേരിൽ മുസ്‌ലിംകൾക്കു പിന്തുണക്കാൻ സാധിക്കുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഇത്തരത്തിൽ സ്വവർഗ്ഗ ലൈംഗീകതയിലേർപ്പെടുന്ന വ്യക്തികളുടെ അങ്ങിനെ ജീവിക്കാനുള്ള മനുഷ്യാവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുസ്‌ലിം പ്രതിനിധാനം എത്തരത്തിലുള്ളതാവണം എന്നത് വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന വിഷയമാണ്.  സ്വവർഗ്ഗ ലൈംഗീകതയുടെ പല മാനങ്ങൾ ഈ വിഷയത്തിൽ പഠനമർഹിക്കുന്നു.

മാനസികമോ ശാരീരികമോ ആയ ഒരു രോഗാവസ്ഥയാണ് ഇത്തരം ലൈംഗീകവൃത്തി സ്വീകരിക്കുന്നവരെ അതിനു പ്രേരിപ്പിക്കുന്നതെങ്കിൽ, അത് ചികിൽസിച്ചു ഭേദമാക്കുക എന്നതാണ് ശെരിയായ രീതി. ചികില്‍സയിലൂടെ പ്രതിവിധി കണ്ടെത്താന്‍ പറ്റുന്നവയെ മാത്രമേ ഇവിടെ രോഗം എന്ന് വിവക്ഷിക്കുന്നുള്ളൂ. ഹോര്‍മോണ്‍ തകരാറുകളായാലും മാനസികപ്രശ്‌നങ്ങളായാലും ശാസ്ത്രീയമായ പ്രതിവിധി സാധ്യമാണെങ്കില്‍ അത് രോഗമായിത്തന്നെയാണ് ഗണിക്കപ്പെടേണ്ടതും പരിഹാരം കണ്ടെത്തേണ്ടതും. അതാണ് അവരോടു ചെയ്യേണ്ടുന്ന ഏറ്റവും മനുഷ്യത്വപരമായ നിലപാട്.

ഒരു രോഗാവസ്ഥ എന്നതിലുപരി പ്രകൃതിപരമായി  തന്നെ ഭിന്ന ലൈംഗീകത പ്രകടമാക്കുന്ന വിഭാഗമുണ്ട്. ട്രാൻസ് ജെൻഡറുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവരുടെ അഭിനിവേശങ്ങളെയും താല്‍പര്യങ്ങളെയും കേവലം അധാര്‍മികം എന്ന് മുദ്രകുത്താനാവില്ല. ഇവര്‍ അനുഭവിക്കുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളെ അവഗണിക്കുക സാധ്യമല്ല.

ട്രാൻസ്ജൻഡർ വിഭാഗത്തിൽ പെടുന്ന,  യഥാർത്ഥത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ തങ്ങളുടെ അവസ്ഥ നേരെയാക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ളവ സ്വീകരിക്കാനുള്ള കാരണം, അവർ അവരുടെ സ്ത്രീ അല്ലെങ്കിൽ പുരുഷ വ്യക്തിത്വത്തെ തിരിച്ചറിയുന്നു എന്നതുകൊണ്ടാണ് എന്ന വസ്തുത അത്യധികം ശ്രദ്ധയർഹിക്കുന്നു. ഇവരുടെ അവകാശങ്ങളും പോരാട്ടങ്ങളും മനുഷ്യാവകാശപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയർഹിക്കുന്നു എന്നത് നിസ്തർക്കമാണ്.

ഫിക്സേഷൻ സംഭവിച്ചു പോയ ഹോമോസെക്ഷ്വലുകളോട് അനുഭാവപൂർണമായ നിലപാടെടുക്കാൻ സമൂഹം ബാധ്യസ്ഥരാണ്. അവരെ മാനസികമായും ശാരീരികമായുമൊക്കെ പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതൊന്നും അംഗീകരിക്കപ്പെടേണ്ടതില്ല. അവരുടെ അവസ്ഥകൾ നേരെയാക്കാനുള്ള മാനസികവും സാമ്പത്തികവും സാമൂഹികവുമായ പിന്തുണ അവർക്കു ലഭിക്കേണ്ടതുണ്ട്.

anti lqbtq protest newyork
1986 ൽ നടന്ന സ്വവർഗാനുരാഗ വിരുദ്ധറാലി, ന്യൂയോർക്ക്
(Image Courtesy: Getty Images)

ഉദാരലൈംഗികതയുടെ ശാസ്ത്രം

സെക്ഷ്വൽ Orientation ഫിക്സേറ്റഡ് ആയാൽ മാറ്റാൻ സാധിക്കില്ലെന്ന വാദം പാശ്ചാത്യൻ ഉദാരലൈംഗീകവാദികളുടേതാണ്. ഇതിനെ പലരും ഇന്ന് ചോദ്യംചെയ്യുന്നുണ്ട്. എന്നാൽ, ഇവരുടെ മറപറ്റി തഴച്ചുവളരാൻ ശ്രമിക്കുന്ന ലൈംഗീകഅരാജകത്വങ്ങളിലും സ്വതന്ത്ര ലൈംഗീകതയിലും ഊന്നിയ സ്വവർഗ്ഗ ലൈംഗീകതയെ പിന്തുണക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

ഇവർ പ്രകൃതിയെയും ശാസ്ത്രത്തെയും കൂട്ടുപിടിച്ചു തങ്ങളുടെ ലൈംഗീക വൈകൃതങ്ങൾക്കു ന്യായവാദങ്ങൾ ഉണ്ടാക്കുന്നു. പ്രകൃതി വൈവിധ്യങ്ങളും വൈജാത്യങ്ങളും  ഉള്‍ക്കൊള്ളുന്ന ഒരു മഴവില്‍ ലോകമാണ് എന്നും ഇതര ജീവജാലങ്ങളിലും മനുഷ്യരിൽ എന്നപോലെ സ്വവർഗലൈംഗീകത സർവസാധാരണമാണ് എന്നും ഇവർ വാദിക്കുന്നു. ഹോമോസെക്ഷുവാലിറ്റിക്കു കാരണമാകുന്ന ജനിതകഘടകങ്ങൾ ഇവരിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 1993 ൽ ജനിറ്റിസിസ്റ്റ് ഡീൻ ഹാമറും സഹപ്രവർത്തകരും കണ്ടുപിടിച്ച XQ28 ക്രോമോസോം ഭാഗമാണ് സ്വവർഗ്ഗലൈംഗീകതയ്ക്കു കാരണമാകുന്നത് എന്ന് അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇന്നും ശാസ്ത്രലോകത്ത്  ഗവേഷണം നടക്കുന്ന വിഷയമാണിത്. അതേസമയം, അതിനെതിരായുള്ള പഠനങ്ങളും വളരെയധികമുണ്ട്. ഇത്തരത്തിൽ ഏതെങ്കിലുമൊരു ജനിതകതകരാറോ പ്രത്യേകതയോ മൂലമാണ് സ്വവർഗ്ഗത്തിൽ പെട്ടയാളോട് ലൈംഗീകമായ ആകർഷണം ഉണ്ടാവുന്നത് എന്ന പഠനത്തെ നിരാകരിക്കുന്ന ഒന്നാണ് ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ് ലാൻഡിലെ ഗവേഷകനായ ബ്രെണ്ടൻ  സീറ്റ്സച് (Brendan Zietsch) ഉം സംഘവും കണ്ടെത്തിയത്. തങ്ങളുടെ ജീവിതചുറ്റുപാടിൽ നിന്ന് ആർജ്ജിച്ചെടുക്കുന്ന അവസ്ഥയായാണ് ഇവരിതിനെ കാണുന്നത്. പഠനങ്ങൾ പുരോഗമിക്കുന്ന ഒരു മേഖലയാണിത്.

ജനിതക വൈവിധ്യം മൂലമുണ്ടാകുന്ന ഒന്നാണ് ഹോമോ സെക്ഷുവാലിറ്റി എന്ന വാദം വികൃതവും സാമൂഹികവിരുദ്ധവുമായ ആസക്തികളെപ്പോലും ന്യായീകരിക്കാന്‍ പര്യാപ്തമാണ്. കുഞ്ഞുങ്ങളുടെ മേൽ നടത്തുന്ന ലൈംഗീകാതിക്രമങ്ങളും (പീഡോഫീലിയ) ശവശരീരത്തെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന നെക്രോഫീലിയ പോലുള്ളവയൊക്കെ ഇത്തരത്തിൽ ന്യായീകരിക്കപ്പെടുകയും സാമൂഹികസ്വീകാര്യത നേടിയെടുക്കുകയും ചെയ്‌താൽ  അത് ദുരന്തപൂര്ണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് നിസ്തർക്കമാണ്.

അധാർമിക അവകാശങ്ങളോടുള്ള ഇസ്ലാമിക സമീപനം

മുസ്ലിംസമുദായത്തിലെ ആധുനികരും സ്വത്വരാഷ്ട്രീയക്കാരുമൊക്കെ ജെനുവിൻ ആയ ഇന്റർസെക്സ്, ട്രാൻസ് സെക്സ് വിഭാഗങ്ങളുടെ  മാത്രമല്ലാതെ ഉദാരലൈംഗീകവാദികളുടെയും സ്വവർഗാനുരാഗികളുടെയുമൊക്കെ സ്വതന്ത്ര ലൈംഗികതയുമായ് ബന്ധപ്പെട്ട അവകാശ വിഷയത്തിൽ ഏകോപിക്കുക എന്നത് ഇസ്ലാം മുന്നോട്ടു വെക്കുന്ന ധാർമ്മികതക്ക് എതിരാണ്. ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്ര ലൈംഗീകത ഇസ്‌ലാം കണിശമായി തന്നെ നിരോധിച്ചിരിക്കുന്നു. കൂടാതെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു തിന്മയുടെ അവസ്ഥ നേരെയാക്കുന്നതിനു പകരം അതിനോട് രാജിയാവുക എന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. തെളിയിക്കപ്പെടാത്ത ജനിതകന്യായങ്ങളേക്കാൾ സാമൂഹിക / സാംസ്കാരിക  പരിണാമമാണ് സ്വവർഗലൈംഗീകതയ്ക് അടിസ്ഥാനമായി നിലനിൽക്കുന്നത് എന്നതുകൊണ്ട് പരിഹാരം അന്വേഷിക്കേണ്ടത്  മറ്റൊരു തലത്തിലാണ്.

അതിരുവിട്ട ആസക്തിയിൽ നിന്നുണ്ടാകുന്ന  സ്വവർഗ്ഗ ലൈംഗീകത സാമൂഹികാംഗീകാരത്തോടെ തഴച്ചു വളരുകയും കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ഒരു സാമൂഹികാവസ്ഥയായി നിലനിൽക്കുകയും ചെയ്യുന്നു. ഇതൊരു സംസ്കാരമായി കൂടെ അംഗീകരിക്കപ്പെടുന്നതോടെ മനുഷ്യരുടെ മനോഘടനയിൽ തന്നെ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത് ജാഗ്രത കൈക്കൊള്ളേണ്ട വിഷയമാണ്.

പ്രത്യയശാസ്ത്രപരമായി ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ദർശനത്തിന്റെ നിരാകരണമാണ് ഇത്തരത്തിലുള്ള സ്വത്വവാദപരമായ  വാദഗതികൾ എന്ന് കരുതുന്നവരാണ് മറുവശത്തുള്ളത്. വിജാതീയരെ അപരവൽക്കരിക്കുകയോ അന്യവൽക്കരിക്കുകയോ ചെയ്തു കൊണ്ട് സ്വത്വപ്രകാശനം വേണോ എന്നുള്ള അടിസ്ഥാന പ്രശ്നം ഇവർ ഉന്നയിക്കുന്നു. വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന ഐക്യത്തിന്റെയും ഏകതയുടെയും തത്വങ്ങൾക്ക് എതിരാണ് സ്വത്വവാദം. പൗരത്വ പ്രക്ഷോഭങ്ങളിൽ മുസ്ലിം ചിഹ്നങ്ങളിൽ ഊന്നിയുള്ള സമരമുറകളും, മുസ്ലിം പ്രശ്നമായി മാത്രം ഇതിനെ കാണുന്ന തരത്തിലുള്ള പ്രയോഗങ്ങളും മുസ്ലിംകൾ അല്ലാത്തവരെ  ഇത് തങ്ങളുടെ പ്രശ്നമല്ല എന്ന ചിന്തയിലേക്ക് നയിക്കുകയും, ആത്യന്തികമായി സർവ്വനാശത്തിലേക്കത് ചെന്നെത്തുകയും ചെയ്യുമെന്നും ഇവർ ഭയക്കുന്നു.

ഇന്ന് നമ്മുടെ രാജ്യത്തിൻറെ നിയന്ത്രണം  ഇസ്ലാമോഫോബിയയുടെ വക്താക്കളായ ഹിന്ദുത്വ ഫാസിസത്തിന്റെ കയ്യിൽ  ആണ്. അധികാരം കയ്യിലുള്ളത് കൊണ്ട് തന്നെ രാഷ്ട്രീയ പ്രചാരണങ്ങൾ (Propaganda) അനായാസം നടപ്പിലാക്കാനും നുണകളെ മനോഹരമായി അവതരിപ്പിക്കാനും  സാധാരണ ജനങ്ങളെ വിശ്വസിപ്പിക്കാനും ഇവർക്ക് സാധിക്കുന്നു. ഗീബൽസിയൻ നുണ പ്രചാരങ്ങളുടെ ഒരു തനിയാവർത്തനം തന്നെയാണ് ഇന്ത്യയിലെ ഫാസിസ്റ്റു ശക്തികൾ എടുത്തുപ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

നുണയുടെ സൈദ്ധാന്തികൻ ആണെന്ന് സ്വയം പ്രഖ്യാപിക്കുകയും ‘ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ അത് സത്യമാകും’ എന്ന് വിളംബരം ചെയ്യുകയും ചെയ്തയാളാണ് ഗീബൽസ്. എന്നിട്ടും ഗീബല്സിന്റെ ഒരു നുണയും ജനങ്ങൾ വിശ്വസിക്കാതിരുന്നിട്ടില്ല എന്ന് ഹിറ്റ്ലറുടേയും നാസി ജർമനിയുടെയും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഫാസിസം നുണകളെ മനഃശാസ്ത്രപരമായി ഉപയോഗിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ വഴി സമൂഹത്തിനിടയിൽ പരസ്പര അവിശ്വാസം രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത്തരം ഒരു ധ്രുവീകരണത്തിന്റെ  സന്ദർഭത്തിൽ നമ്മൾ ചെയ്യുന്നത് ഫലവത്തായിരിക്കണം എന്ന് മാത്രമല്ല പ്രതിസന്ധികളോട് മന:ശാസ്ത്രപരമായി ഏറ്റുമുട്ടുകയും വേണം.

പൊതുബോധം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പ്രധാനമാണ്. മാറിയ സാമൂഹ്യസാഹചര്യങ്ങളിൽ സമരങ്ങളുടെ രീതിശാസ്ത്രങ്ങളും മാറ്റത്തിന് വിധേയമാക്കേണ്ടതുണ്ട്. സമരങ്ങളിലെ മുദ്രാവാക്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളെ സ്വാതന്ത്ര്യസമര കാലവുമായി തുലനം ചെയ്യുന്നത് ശരിയല്ല എന്നിവർ സമർത്ഥിക്കുന്നു. സമരങ്ങളിലെ ഇസ്ലാമിക സ്വത്വ പ്രകാശനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സമീകരണം കാര്യമായും എടുത്തിടാറുള്ളത്. ഖിലാഫത്തു പ്രസ്ഥാനം രൂപം കൊണ്ടത്  ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടല്ല, തുർക്കിയിലെ ഖിലാഫത്തിന്റെ പതനവുമായി ബന്ധപ്പെട്ടു മുസ്ലിംകൾക്കിടയിൽ അഖിലേന്ത്യാ തലത്തിൽ രൂപം കൊണ്ടതാണത് എന്നുള്ളത് പ്രത്യേകം സ്മരണീയവുമാണ്.  അതിന്റെ തന്നെ ഭാഗമായി നടന്ന 1921 ലെ സമരങ്ങൾ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കർഷക സമരമായി അംഗീകരിച്ചു. ഗാന്ധി ഉൾകൊണ്ട ഖിലാഫത്തു പ്രസ്ഥാനങ്ങൾക്ക് ഇസ്ലാമിക ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും വിളിക്കുന്നതിൽ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. RSS രൂപീകരിക്കപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നുള്ളയത്ര വർഗീയധ്രുവീകരണം അന്നുണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

പുതിയ കാല ഇന്ത്യൻ സാഹചര്യം:

ഇന്ത്യൻ ജനസമൂഹത്തിനിടയിൽ  ധ്രുവീകരണം വളരെ ശക്തമാണിന്ന്. ഭരണകൂട സംവിധാനങ്ങളും മാധ്യമങ്ങളും വഴി മനഃശാസ്ത്രപരമായ ഒരു അകൽച്ചയും, പേടിയും ആളുകൾക്കിടയിൽ വളർത്താൻ ഫാസിസത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. സ്വത്വപ്രകാശനങ്ങൾ അനിവാര്യമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. പക്ഷെ  അത് ഏതു രീതിയിൽ വേണം എന്നുള്ള ചർച്ചകളാണ് നടക്കേണ്ടത്. ചിഹ്നങ്ങളെക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു രീതിയാവണം സ്വീകരിക്കപ്പെടേണ്ടത്.

പ്രത്യക്ഷത്തിൽ മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ഈ നിയമത്തിനെതിരെ വലിയൊരു ജനസമൂഹം ഏറിയോ കുറഞ്ഞോ  പ്രതികരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഈ സമയത്തു സമരങ്ങളെ സ്വത്വ പ്രകാശനത്തിനായി ഉപയോഗിക്കാതെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഫാസിസം രണ്ടു രീതിയിലാണ് അതിന്റെ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നത്. ഒന്ന് – മുസ്ലിംകളിൽ ഭീതിയുണ്ടാക്കുക എന്നതാണ്. രണ്ടാമത്തേത് മുസ്ലിംകളെ കുറിച്ച് ഭീതിയുണ്ടാക്കുക എന്നതാണ്. ആദ്യത്തേതിനെ നമുക്ക് എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതാണെങ്കിൽ, രണ്ടാമത്തേതിനെ സൂക്ഷ്മമായി സമീപിക്കേണ്ടതാണ്. മുസ്ലിം എന്ന നിലക്ക് തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത് മാത്രമാണ് ഇതിനുള്ള വഴി.

മുദ്രാവാക്യങ്ങളിലെ ആത്മീയ ആവേശം എന്നത് സമർത്ഥിക്കാവുന്ന ഒരു ന്യായം മാത്രമാണ്. താത്കാലികമായ വൈകാരിക ശമനം എന്നതിൽ കവിഞ്ഞു  രാഷ്ട്രീയമായോ സ്ഥിരമായോ ഒരു ഗുണവും അത് നൽകില്ല. മറിച്ചു നഷ്ടം  ഏറെ ഉണ്ട് താനും. വിഷയങ്ങളെ സ്ട്രാറ്റജിക്കൽ ആയി സമീപിക്കുമ്പോൾ മാത്രമേ  ശാശ്വതമായ ഫലം ഉണ്ടാകൂ.

identity politics and way of protests2

ഇൻഫിനിറ്റ് ഗെയിം:

സൈമൺ സൈനികിന്റെ ‘ഇൻഫിനിറ്റ് ഗെയിം’ എന്ന പുസ്തകത്തിൽ രണ്ട് തരം കളികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഫൈനൈറ്റ് ഗയിമും, ഇൻഫിനിറ്റ് ഗയിമും, ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയ കളികൾ  ആദ്യത്തെ ഗണത്തിൽ ഉൾപ്പെടുത്താം. ചുരുങ്ങിയ സമയത്തെ ജാഗ്രത മാത്രമാണ് അതിനു വേണ്ടത്. രാഷ്ട്രീയവും അതിജീവന പോരാട്ടങ്ങളുമൊക്കെ ഇൻഫിനിറ്റ് ഗയിം ആണ്. സൂക്ഷ്മമായ സംവിധാനവും പരിചിന്തനവും ആവശ്യമായ ഒന്നാണത്. ആയതിനാൽ തന്നെ പരിമിതമായ ആസൂത്രണം ഇതിനു യോജിക്കുന്നതല്ല. സ്റ്റേറ്റിന്റെ നയം അപരവൽക്കരണമാണെന്നിരിക്കെ അതിനെതിരെ സമരം ചെയ്യുന്നയാളുകളുടെ നിലപാട് ഉൾക്കൊളളലിന്റേതായിരിക്കണം. സമരങ്ങൾ ഉപരിപ്ലവമാകുന്നത് എന്തിനോടാണ് സമരം ചെയ്യുന്നത് എന്ന തിരിച്ചറിവില്ലാതാകുമ്പോഴാണ്.

INC ക്കു കീഴിൽ എല്ലാ സമരമുഖങ്ങളെയും ഏകോപിപ്പിച്ച ഗാന്ധിയുടെ സമരം ബ്രിട്ടീഷുകാരോടായിരുന്നില്ല, മറിച്ചു കോളോണിയലിസത്തിനെതിരെ ആയിരുന്നു. കൃത്യമായി ആ സംസ്കാരത്തിനെതിരെ സംസാരിച്ച ഗാന്ധിയുടെ നിതാന്ത  ജാഗ്രതയാണ് അഹിംസയിൽ അധിഷ്ഠിതമായ പ്രതിരോധങ്ങളിലും ബഹിഷ്കരണ സമരങ്ങളിലും കണ്ടത്. വർണ്ണ വിവേചനങ്ങൾക്ക് എതിരിൽ സമരം നയിച്ച മാർട്ടിൻ ലൂതർ കിങ്ങും വെള്ളക്കാരനെ തന്റെ ശത്രുവാണെന്നു മുദ്ര കുത്തിയല്ല പ്രതിരോധമുണ്ടാക്കിയത്. മണ്ടേലയുടെ ചരിത്രവും മറ്റൊന്നല്ല. പ്രവാചകന്റെ വളരെ പ്രസിദ്ധമായ ഒരു വചനമാണ് “അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നിന്റെ സഹോദരനെ സഹായിക്കുക” എന്നത്. തിന്മക്കെതിരെയാവണം സമരങ്ങൾ മറിച്ചു തെറ്റ് ചെയ്യുന്ന പാതകികൾക്കു നേരയാവരുത് എന്ന മഹത്തായ മാനവിക സന്ദേശമാണത് നൽകുന്നത്.

സമരങ്ങളുടെ പ്രധാനലക്ഷ്യം ഫാസിസ്റ്റു ഭരണത്തെ താഴെ ഇറക്കുക എന്നുള്ളതാണ്. ഭരണഘടനാമൂല്യങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കെതിരിൽ പൊതുസമൂഹത്തെ ഒരുമിച്ചു നിർത്തുന്ന സമരരീതികളാണ് ഇതിൽ ഉണ്ടാവേണ്ടത്.  ഉൾക്കൊള്ളലിന്റെയും ഏകതയുടെയും നിലപാടുകളെ തകർക്കുന്ന പ്രവണതകളും പ്രവർത്തനങ്ങളും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. ഈ നിയമങ്ങളുടെ പ്രത്യക്ഷ ഇരകൾ എന്നുള്ള നിലക്ക് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയും അനുരഞ്ജനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഹുദൈബിയ സന്ധിയുടെ സന്ദർഭത്തിൽ ശത്രുപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊടുത്ത പ്രവാചകമാതൃക കൂടിയാണത്. മുസ്‌ലിംഅസ്തിത്വത്തെ ചോദ്യംചെയ്യുന്ന ഫാസിസ്റ്റുചേരിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരിൽ മാനവികലക്ഷ്യം മുൻനിർത്തി സ്വീകരിക്കപ്പെടുന്ന നിലപാടുകളും രീതികളും  പാഴാവില്ല എന്നത് തീർച്ചയാണ്.

ബഹുസ്വരതയെ ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് ഇതിനു ബദലായി ഉയർന്നു വരേണ്ടത്. അതിൽ മുസ്‌ലിംകൾക്കു നേതൃപരമായ പങ്കുവഹിക്കാൻ സാധിക്കേണ്ടതുണ്ട്. ചന്ദ്രശേഖർ ആസാദിനെപ്പോലുള്ളവരുടെ പരിശ്രമങ്ങളെ ആദരവോടെയാണ് കാണേണ്ടത്. ഇപ്പോൾ ഷാഹിൻബാഗടക്കമുള്ള സമരങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന സിഖ് സമുദായത്തെയും ഏറെ പ്രതീക്ഷയോടെയാണ് കാണേണ്ടത്.

ആത്യന്തികമായി, പ്രക്ഷോഭങ്ങളുടെ രീതിശാസ്ത്രം എന്നത് തികച്ചും സംവാദാത്മകമായ ഒന്നാണ്. തീവ്രമായ തീർച്ചപ്പെടുത്തലുകളും തള്ളിപ്പറയലുകളും ഒരുപോലെ അപകടകരമാണ്. വ്യത്യസ്ത വശങ്ങളിൽ നിന്നുള്ള ചർച്ചകളിലൂടെ മാത്രമേ വ്യക്തവും കൃത്യവുമായ നിലപാട് രൂപീകരണം സാധ്യമാവുകയുള്ളൂ.

ബഹുസ്വര സമൂഹത്തിലെ സമരങ്ങളുടെ രീതിശാസ്ത്രം: ഭാഗം ഒന്ന്

മനുഷ്യ ചരിത്രത്തിൻറെ നൈരന്തര്യങ്ങളിലൂടെ കണ്ണോടിച്ചിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകുന്ന വസ്തുത, അതെന്നും പാരസ്പര്യങ്ങളുടെയും ആദാനപ്രദാനങ്ങളുടെയും ആഖ്യാനമാണ് എന്നതാണ്. മൗലികമായി ഒരു വിഭാഗത്തിന്റെ പ്രശ്നം സ്വാഭാവികമായും എല്ലാവരുടേതുമായി മാറും എന്നതാണ് വസ്തുത. ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ  പൗരത്വസമരങ്ങളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത സമരരീതികളെയും ചിന്താധാരകളെയും ആഴത്തിൽ വിശകലനം ചെയ്യുകയാണ് ഇവിടെ.

ഇടപെടലുകളുടെ രാഷ്ട്രീയം:

ഏതു സമരങ്ങളിലുമെന്നപോലെ, പൗരത്വ സമരങ്ങളിലും അതിൻ്റെ വ്യത്യസ്ഥമായ ഇടപെടലുകളുടെയും രാഷ്ട്രീയങ്ങളുടെയും ചർച്ചകൾ സജീവമാണ്. സമരങ്ങളുടെ സ്വഭാവങ്ങൾ വ്യത്യസ്ഥമാവുക എന്നത് സ്വാഭാവികവുമാണ്. സ്വാതന്ത്ര്യസമരങ്ങളുടെ കാലത്ത് തികച്ചും വ്യത്യസ്ഥമായ രണ്ട് ആശയധാരകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഗാന്ധിജിക്കും അംബേദ്കറിനും ചരിത്രത്തിൽ അവരുടേതായ സ്ഥാനവും സംഭാവനകളും കാണാൻ കഴിയും. ആശയവ്യത്യാസങ്ങൾ പരസ്പരം റദ്ദ് ചെയ്തിരുന്നില്ല എന്ന് മാത്രമല്ല, അവ അംഗീകരിക്കപ്പെട്ടതും പരസ്പരം ഉൾക്കൊള്ളുന്നതുമായിരുന്നു. മുസ്ലിം സമുദായത്തിനകത്ത് നോക്കിയാൽ, മൗലാന മുഹമ്മദലി ജോഹറും ഇഖ്ബാലും സഞ്ചരിച്ചിരുന്ന പാതയിലൂടെയല്ല അബുൽ കലാം ആസാദിൻ്റെ ആദർശയാത്ര. (കോൺഗ്രസിൻ്റെയും മുസ്ലിംലീഗിൻ്റെയും രാഷ്ട്രീയ നിലപാടുകളിലെ വ്യതിരിക്തത ഈ ആശയവ്യത്യാസങ്ങളുടെ ഉദാഹരണമാണ്). ചുരുക്കിപ്പറഞ്ഞാൽ പ്രക്ഷോഭങ്ങൾക്കകത്ത് ഏകസ്വരം, ഏകാഭിപ്രായം എന്ന ഒരു രീതി സംഭവ്യമല്ല.

സവിശേഷമായ ബഹുസ്വര മുഖമുള്ള ഇന്ത്യൻ സാഹചര്യത്തിൽ, മുസ്‌ലിം സമുദായത്തിന്റെ പ്രക്ഷോഭങ്ങളും സമരരീതികളും ഏതു സ്വഭാവത്തിലുള്ളതായിരിക്കണം എന്ന ചർച്ചകൾ ഈ അവസരത്തിൽ ഉയർന്നു വന്നിരുന്നു. പൗരത്വ ഇടപെടലുകളിൽ ഒരു വിഭാഗം ഈ വിഷയത്തെ മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് വാദിക്കുകയും അപ്രകാരം സമര രീതികളെ  ആവിഷ്ക്കരിക്കുകയും സമരങ്ങളിൽ മുസ്ലിം മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും അടങ്ങുന്ന സ്വത്വ പ്രക്ഷേപണങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. വിഭജനാനന്തര ചരിത്രത്തിൽ ഇന്ത്യയിൽ മുസ്ലിം സമുദായം അനുഭവിച്ചു പോന്ന കൃത്യമായ വംശീയ വിവേചനങ്ങളുടെ അടിസ്ഥാനം ഇസ്ലാമോഫോബിയ ആണെന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. UAPA പോലുള്ള കരിനിയമങ്ങൾ ഇത്തരം വിവേചനങ്ങളുടെ പുതിയ  കാലത്തെ ആവിഷ്ക്കാരങ്ങളായാണ് മനസ്സിലാക്കേണ്ടത് എന്നവർ വാദിക്കുന്നു. അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ വർഗ്ഗവിവേചനങ്ങളെ പൊതുസമൂഹം പ്രശ്നവൽക്കരിക്കുകയോ അഡ്രസ് ചെയ്യുകയോ ചെയ്തിരുന്നില്ല.

ജാമിഅയിലെയും അലിഗറിലെയും വിദ്യാർത്ഥികൾ CAA സമരങ്ങളിൽ ഇസ്ലാമോഫോബിയക്കെതിരിൽ നടത്തുന്ന മുദ്രാവാക്യങ്ങൾ ഈ വിഷയങ്ങളെ ജനങ്ങൾ ഏറ്റെടുക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ദളിത് പ്രശ്നങ്ങളെ അവർ അവരുടെ സ്വത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് അഡ്രസ് ചെയ്യുമ്പോൾ അതിനെ വർഗീയമായി മനസ്സിലാകാത്ത പൊതു സമൂഹം, മുസ്ലിംകൾ അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളേയും ചിഹ്നങ്ങളെയും (അടിസ്ഥാനപരമായി അവരുടെ സ്വത്വത്തെ) ഉയർത്തിപ്പിടിച്ചു സമരം ചെയ്യുമ്പോൾ അത് സാമുദായികവാദം ആയി മുദ്രകുത്തുന്നതു വിവേചനപരമാണ് എന്നിവർ വാദിക്കുന്നു. ഇത്തരം ചർച്ചകളും മുദ്രാവാക്യങ്ങളും പരസ്യമായി പ്രസ്താവിക്കുന്നത് നേരത്ത സൂചിപ്പിച്ച ഇസ്ലാമോഫോബിയയിൽ നിന്നുയർന്നു വരുന്ന പൊതുബോധങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും എന്നും ഇവർ കരുതുന്നു.. ഈയടുത്തു നടി പാർവതി മലയാള സിനിമാരംഗത്തെ ഇസ്ലാമോഫോബിയക്കെതിരെ സംസാരിച്ചത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

തീവ്രമായ സാമുദായിക ധ്രുവീകരണത്തിന്റെ ഈ കാലത്തു ഇത്തരം നിലപാടുകൾക്ക് സാധുതയുണ്ട് എന്നവർ വിശ്വസിക്കുന്നു. അവരെ സംബന്ധിച്ചെടുത്തോളം ഇന്ത്യയിൽ ഇത് ആദ്യമായി സംഭവിക്കുന്ന ഒരു കാര്യമല്ല. മറിച്ചു, സ്വാതന്ത്ര്യാനന്തരം തന്നെ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിഭജനം പോലും ആ പ്രശ്നങ്ങളുടെ ഉപോൽപ്പന്നം ആണ് എന്നവർ കാണുന്നു. മുസ്‌ലിം സമുദായം ഏതു രീതിയിൽ അവരുടെ പ്രശ്നങ്ങളെ സമീപിച്ചാലും അതിനെ വർഗീയമായി വായിക്കാൻ ഇസ്ലാമോഫോബിക്കുകൾക്കു സാധിക്കും എന്നും അവർ വിലയിരുത്തുന്നു. 

identity politics and way of protests4

പ്രക്ഷോഭങ്ങളിലെ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും :

ഉത്തരേന്ത്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം പൊതുവിൽ സ്വത്വപരമാണ്.  സമരങ്ങളിൽ ലാൽ സലാം, നീൽ സലാം, അസ്സലാം, അല്ലാഹു അക്ക്‌ബർ തുടങ്ങിയ മുദ്രാവാക്യങ്ങൾ അവർക്കു സുപരിചിതവുമാണ്. ദളിത് വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ ‘ജയ് ഭീം’ വിളിക്കാൻ മുസ്ലിംകൾക്കും മുസ്ലിം പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ‘അല്ലാഹുഅക്ക്ബർ’ വിളിക്കുന്നതിൽ ദളിതർക്കും ഒരു അസ്വസ്ഥതയും തോന്നാറില്ല. സ്വാതന്ത്ര്യ സമര കാലത്തു രൂപംകൊണ്ട ഖിലാഫത്തു പ്രസ്ഥാനവും അതിന്റെ സമര മുറകളും (ബഹിഷ്കരണം, നിസ്സഹകരണം തുടങ്ങിയ സമരരീതികൾ) പിന്നീട് ഗാന്ധിജി പോലും ഏറ്റെടുത്തതാണ് ചരിത്രം. സായുധ  പോരാട്ടത്തിലേക്ക് നീങ്ങിയ ശേഷമാണ് ഗാന്ധി ഖിലാഫത്തുപ്രസ്ഥാനങ്ങളുമായി ബന്ധം വിച്ഛേദിക്കുന്നത്.  ഫാസിസത്തിനെതിരെയുള്ള സമരങ്ങളിൽ തക്ബീർ വിളികൾ മുസ്ലിമിന് നൽകുന്നത് വൈകാരിക ശമനമല്ല മറിച്ചു ആത്മീയാവേശമാണ് എന്നാണു ഇവരുടെ വാദം.

സമരങ്ങളുമായി ബന്ധപ്പെട്ടു പൂർണ്ണമായും ഒരു മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതിൽ ഗോപ്യമായ മറ്റൊരു അപകടം കൂടെയുണ്ട്. ഈ സമരം വിജയിക്കുകയും പുതിയൊരു സർക്കാർ വരികയും ചെയ്താൽ മൂസ്ലിം സമുദായത്തിന്റെ ആചാരങ്ങളിലും മറ്റും ഇടപെടലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്വത്വ പ്രകാശനങ്ങൾ സംഘ് പരിവാറിന് വീണ്ടും ഉയരാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുക എന്ന വാദങ്ങളും അതിന്റെ കൂടെ വരും.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലിംകൾക്ക് വലിയൊരു പരിധി വരെ Negotiation Power ഉണ്ടായിരുന്നു. വിഭജനം ഏറ്റവും അധികം ബാധിച്ചതും മുസ്ലിം സമുദായത്തെ ആയിരുന്നു. ഇന്ത്യൻ മുസ്ലിമിന്റെ ഉള്ളിൽ ഭീകരമായ ഒരു അപകർഷതാ ബോധം ആണ് അത് സൃഷ്ടിച്ചത്. സ്വന്തമായി ഒരു രാജ്യം വരെ ലഭിച്ചു കഴിഞ്ഞപ്പോൾ പിന്നെയൊന്നും നേടാനില്ലാത്തവരായി സ്വയം ധരിക്കുകയും വേറെയൊന്നും ആവശ്യപ്പെടാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെടുകയും ചെയ്ത ഒരു അവസ്ഥയിലേക്ക് മുസ്ലിങ്ങൾ എടുത്തെറിയപ്പെടുകയും ചെയ്തു.  ഭരണഘടനയിൽ ദളിതർക്കു നയതന്ത്ര അവകാശങ്ങൾ പോലും വകവെച്ചു കൊടുത്തപ്പോൾ മുസ്ലിമിന് സാംസ്കാരികാവകാശങ്ങൾ മാത്രമാണ് ലഭിച്ചത്. ചുരുക്കത്തിൽ മുൻപ് അനുഭവിച്ച  വിശേഷാധികാരങ്ങൾ അയവിറക്കി നൽകപ്പെട്ടതിൽ തൃപ്തിപ്പെട്ടു ഇന്ത്യൻ മുസ്ലിമിന് ജീവിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.

സെക്കുലർ ആയ നിലപാടുകളിൽ ഊന്നിയുള്ള പൗരത്വ പ്രക്ഷോഭ സമര രീതികൾ, ഇന്ത്യൻ മുസ്‌ലിംകൾക്കു ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്നും, പൊതുബോധത്തിൽ രൂഢമൂലമായ ഇസ്‌ലാമോഫോബിക് ബോധ്യങ്ങളെ തിരുത്താൻ ഇതുവഴി സാധിക്കില്ലെന്നും ഇവർ കരുതുന്നു.  സംഘപരിവാർ എന്ന ആശയത്തെ തന്നെ എതിർക്കുന്നതിന്  ഏറ്റവും ഉചിതം കുറച്ചു കൂടെ ഭാവി മുന്നിൽ കണ്ടുള്ള സമര നിലപാടുകൾ ആണ്. അത് ഏറ്റുമുട്ടുന്നത് ആശയങ്ങളോടും ബോധ്യങ്ങളോടുമായിരിക്കും. അതോടൊപ്പം മനസ്സിലാക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ഒന്ന്,  മുസ്ലിമാവുന്നതോടു കൂടി തന്നെ ഒരാൾ  ഒരു സ്വത്വത്തിനു ഉള്ളിൽ ആണുള്ളത്. അത് പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അയാൾ  തീവ്രവാദി  ആയി മുദ്രകുത്തപ്പെടുന്നതാണ് കണ്ടുവരുന്നത്. ‘അല്ലാഹുഅക്ബർ’ പോലുള്ള മുദ്രാവാക്യങ്ങൾ പൊളിറ്റിക്കൽ മുദ്രാവാക്യങ്ങൾ ആയി തന്നെ ആണ് മനസ്സിലാക്കപ്പെടേണ്ടത് എന്നാണിവർ മുന്നോട്ടു വെക്കുന്ന ആശയം.

(തുടരും)

ബഹുസ്വര സമൂഹത്തിലെ സമരങ്ങളുടെ രീതിശാസ്ത്രം: ഭാഗം രണ്ട്

ആധുനികലോകം വിവരങ്ങളുടെ അതിപ്രസരം മൂലം നിലതെറ്റുന്ന ഒരു ലോകം കൂടെയാണ്. വിവരങ്ങളുടെ ചുഴിയില്‍ അകപ്പെട്ടു നട്ടം തിരിയുന്ന സാധാരണക്കാരന്റെ ലോകം കൂടിയാണത്. ലഭ്യമായ വിവരങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന അളവ് വ്യക്തികളെയും സ്ഥാപനങ്ങളെയും പലരീതിയിലും ബാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റേതൊരു യന്ത്രത്തെയും പോലെ, മനുഷ്യമസ്തിഷ്‌കത്തിനും താങ്ങാനാവുന്നതിലും അധികഭാരം നല്കപ്പെടുന്നതിലൂടെ കാര്യക്ഷമത നഷ്ടപ്പെടുന്നു എന്നതാണ് വസ്തുത. വ്യക്തികളുടെ ഏകാഗ്രതയെയും, തീരുമാനം എടുക്കാനുള്ള കഴിവിനെയും ഉല്‍പ്പാദന ക്ഷമതയെയുമൊക്കെ ഈ ‘വിവരാതിപ്രസരം’ പ്രതികൂലമായി ബാധിക്കുന്നു എന്ന് നിലവിലെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

വിവരങ്ങളുടെ അതിപ്രസരത്തിനു ഗുട്ടന്‍ബര്‍ഗിന്റെ കാലത്തോളം പഴക്കമുണ്ട്. പ്രിന്റ്‌ചെയ്ത വിവരങ്ങള്‍ ആളുകളിലേക്ക് എത്തി തുടങ്ങിയത് മുതല്‍, ഒരു മനുഷ്യ മസ്തിഷ്‌കത്തിന് ആഗിരണം ചെയ്യാന്‍ കഴിയുന്നതിലും വേഗത്തിലും ബൃഹത്തായും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു തുടങ്ങി. പിന്നീടുള്ള സാങ്കേതിക വിദ്യയുടെ വളര്‍ച്ച, കാര്‍ബണ്‍ പേപ്പര്‍ മുതല്‍ ഫോട്ടോകോപ്പി മെഷീന്‍ ഉള്‍പ്പെടെ നിലവിലുള്ള വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതിലും, കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നതിലും സഹായകമായി. എന്നാല്‍, ഇതിലെ ശരിയായ വിപ്ലവം നടന്നത് വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യപ്പെട്ടതോടെയാണ്. യാതൊരു പരിധിയുമില്ലാതെ തന്നെ വിവരങ്ങളെ വ്യാപിപ്പിക്കാന്‍ ഇതുമൂലം സാധ്യമായി.

സാമ്പ്രദായികമായ അച്ചടിയിലും പ്രസിദ്ധീകരണ രീതിയിലുമെല്ലാം ഡിജിറ്റൈസേഷന്‍ മാറ്റം വരുത്തി. ഈ മേഖലയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉല്‍പ്പാദന വിതരണ ചെലവുകള്‍ നിയന്ത്രിക്കാനും, ജനകീയമാക്കാനും ഇതുമൂലം സാധിക്കുന്നു. ഇന്ന് ആര്‍ക്കും എളുപ്പത്തില്‍ ഒരു പ്രസാധകനാകാം. ഒരുപാട് വ്യക്തികളുടെ പ്രയത്‌നങ്ങളൊന്നുമില്ലാതെ തന്നെ ആമസോണ്‍ വഴിയൊക്കെ പ്രസിദ്ധീകരണം സാധ്യമാണ്.

വിവരങ്ങൾ വിരല്‍ത്തുമ്പില്‍:

നമ്മുടെ വിരല്‍ത്തുമ്പില്‍ അനായാസേന ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകള്‍ വഴി ഒരാളിലേക്കു ഒഴുകുന്ന വിവരങ്ങളുടെ തോത് ഊഹാതീതമാണ്. സോഷ്യല്‍ മീഡിയയുടെ വിവിധങ്ങളായ പ്ലാറ്റ്‌ഫോമുകള്‍ വഴി ഫോണുകളിലേക്ക് വരുന്ന നോട്ടിഫികേഷന്‍സ് ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ ഇന്ന് ശാസ്ത്രം അതിസൂക്ഷ്മമായി ഗവേഷണം ചെയ്യുന്ന ഒരു വിഷയമാണ്. ഒരു പഠനത്തില്‍, ഒരു ഇമെയില്‍ വന്നാല്‍ ഉണ്ടാവുന്ന തടസ്സത്തിന് ശേഷം ആളുകള്‍ തിരിച്ചു ജോലിയിലേക്ക് മടങ്ങാന്‍ എടുക്കുന്ന സമയം ശരാശരി 25 മിനിട്ടാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തികള്‍ക്കും, അവര്‍ ജോലിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്കും അത്ര ശുഭകരമായ വാര്‍ത്തയല്ല.

നമ്മുടെ മസ്തിഷ്‌കം മറ്റു നാല് ഇന്ദ്രിയങ്ങളെ അപേക്ഷിച്ചു കാഴ്ചക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നു. മനുഷ്യന്‍ ഇരുകാലില്‍ നടക്കാന്‍ തുടങ്ങിയതോടെ, സൗരഭ്യസമൃദ്ധമായ സാവന്നകളില്‍ നിന്ന് നമ്മുടെ മൂക്കിന് അകലം വരികയും, ഘ്രാണശക്തി കുറയുകയും കാഴ്ചക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തു. കാണുന്ന ജീവികളായി മനുഷ്യന്‍ മാറുകയും, ഭാവിയെ, അത് മോശമായാലും നല്ലതായാലും നോക്കിക്കാണുന്ന തരത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുകയും ചെയ്തു. കാഴ്ചയ്ക്കു പ്രാധാന്യം വരുകയും, കാര്യങ്ങളെ അറിയാനും മനസ്സിലാക്കാനും കാഴ്ചയെ കൂടുതല്‍ ആശ്രയിക്കുന്ന രീതിയിലേക്ക് പരിണമിക്കുകയും വായനയും എഴുത്തും വിവര കൈമാറ്റത്തിനായി ഉപയോഗിക്കപ്പെടുകയും ചെയ്തതോടെ മനുഷ്യരുടെ ജീവിതത്തിലേക്ക് വിവരങ്ങളുടെ അതിപ്രസരം വന്നുതുടങ്ങി.

അമേരിക്കന്‍ സാമൂഹ്യ ശാസ്ത്രജ്ഞനായ ബെര്‍ട്രാം ഗ്രോസ് 1960 കളുടെ മധ്യത്തില്‍ ഉപയോഗിച്ച പദമാണ് ‘ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്’. 1970ല്‍ വിശ്വസനീയനായ ഒരു ഫ്യൂച്ചറിസ്റ്റായി അറിയപ്പെട്ടിരുന്ന ആല്‍വിന്‍ ടോഫ്‌ലര്‍ എന്ന എഴുത്തുകാരന്‍ മനുഷ്യ ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ അമിതാശ്രയത്വത്തെപറ്റി എഴുതി ‘ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്’ എന്ന ആശയത്തെ ജനകീയമാക്കി.

ഫ്‌ലഡ്‌ഗേറ്റുകള്‍:

‘ഒരു സിസ്റ്റത്തിലേക്കുള്ള ഇന്‍പുട്ടിന്റെ അളവ് അതിന്റെ പ്രോസസ്സിംഗ് ശേഷിയെ കവിയുമ്പോള്‍’ ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ് മനുഷ്യനിലോ മെഷീനിലോ സംഭവിക്കാം എന്ന് 1977 ലെ മറ്റൊരു പഠനത്തില്‍ കാണാം. അപ്പോള്‍ വിഎച്ച്എസ്, ഹോം കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍, ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയിലൂടെ മനുഷ്യശേഷിയുടെ പരിധികള്‍ അതിലംഘിക്കുന്ന തരത്തില്‍ വിവരങ്ങള്‍ പ്രസരിക്കുന്നു എന്നത് ഉത്ക്കണ്ഠയുണ്ടാക്കുന്നു. ഇന്ന് ഒരു മനുഷ്യന്‍ സ്വീകരിക്കുന്ന വിവരങ്ങള്‍, 25 വര്‍ഷം മുമ്പ് ഒരാള്‍ സ്വീകരിച്ചിരുന്ന വിവരങ്ങളെക്കാള്‍ എത്രയോ മടങ്ങു അധികമാണ്. ഇത് ആളുകളില്‍ വര്‍ദ്ധിച്ചു വരുന്ന ഏകാഗ്രതക്കുറവും ഡിപ്രെഷനും മറ്റു ശാരീരിക, മാനസിക രോഗങ്ങള്‍ക്കും കാരണമാകുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

വിവരങ്ങള്‍ ഫ്‌ലഡ്‌ഗേറ്റുകള്‍ തുറക്കുമ്പോള്‍, ഉള്ളടക്കം എണ്ണമറ്റ ഫോര്‍മാറ്റുകളില്‍ നമ്മിലേക്ക് എത്തുന്നു. സെല്‍ഫോണുകളിലെ ടെക്സ്റ്റ് സന്ദേശങ്ങളും ട്വിറ്റര്‍ ട്വീറ്റുകളും ഫേസ്ബുക് നോട്ടിഫിക്കേഷന്‍സും ഇമെയിലുകളും വോയിസ് മെയിലുകളുമൊക്കെയായി ഇവ നമ്മിലേക്ക് ഒഴുകുന്നു. മുമ്പ് നിലവിലില്ലാത്തതോ, നമുക് ലഭ്യമല്ലാത്തതോ ആയ വിവരങ്ങളിലേക്കു നാം ആകര്‍ഷിക്കപ്പെടുന്നു. അത് അവഗണിക്കാന്‍ നമുക്കു സാധ്യവുമല്ല എന്നതാണ് വസ്തുത. ഓണ്‍ലൈന്‍ ഗവേഷണ റിപ്പോര്‍ട്ടുകളും വ്യവസായ ഡാറ്റയും, സഹപ്രവര്‍ത്തകരോ എതിരാളികളായ കമ്പനികളിലെ എക്‌സിക്യൂട്ടീവുകളോ എഴുതിയ ബ്ലോഗുകള്‍, നാം പിന്തുടരുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിക്കികളും ചര്‍ച്ചാ ഫോറങ്ങളുമൊന്നും നമുക്കു അവഗണിക്കാന്‍ കഴിയുകയുമില്ല. ഇവയൊക്കെയും നമ്മുടെ ജീവിതവുമായി പല തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ കംപ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും വന്നു നിറയുന്ന സന്ദേശങ്ങള്‍ക്ക് നിങ്ങള്‍ മറുപടി നല്‍കണം എന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതീക്ഷകള്‍ അത്യധികം സമ്മര്‍ദ്ദമുണ്ടാക്കുകയും, വിവരങ്ങള്‍ വരുന്നതിനനുസരിച്ചു പ്രോസസ്സ് ചെയ്യാന്‍ സാധ്യമാകാതെ വരുന്നത്, മാനസിക സംഘര്‍ഷത്തിനും നിരാശക്കും വഴിയൊരുക്കുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ പറയുന്നു. മാനസികരോഗവിദഗ്ദ്ധനും ശ്രദ്ധകുറവ് വൈകല്യങ്ങളില്‍ വിദഗ്ദ്ധനുമായ എഡ്വേര്‍ഡ് ഹാലോവെല്‍ വാദിക്കുന്നത്, ആധുനിക ജോലിസ്ഥലങ്ങള്‍ ജനിതക തകരാറിന് വരെ ഹേതുവായേക്കാവുന്ന ശ്രദ്ധക്കുറവ് ഒരു സ്വഭാവ വൈകല്യമായി ഉടലെടുക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ആണെന്നാണ്. ഇന്നത്തെ ‘വിജ്ഞാനത്തൊഴിലാളികളുടെ’ മാനസിക നില വിവരിക്കുന്നതിന് ‘തുടര്‍ച്ചയായ ഭാഗിക ശ്രദ്ധ’ എന്ന പദം ഉപയോഗിച്ച എഴുത്തുകാരി ലിന്‍ഡ സ്‌റ്റോണ്‍ പറയുന്നത്, ഇമെയിലുകള്‍ വായിച്ചു അതിനു മറുപടി നല്‍കുന്ന സമയങ്ങളില്‍ ആളുകളില്‍ ഒരുതരം ‘ഇമെയില്‍ ആപ്നിയ’ എന്ന അവസ്ഥ സംജാതമാവുകയും, ആ സമയങ്ങളില്‍ ശ്വസനം പോലും ക്രമം തെറ്റുകയും ചെയ്യുന്നു എന്നുമാണ്.

ഇന്‍ഫര്‍മേഷന്‍ അഡിക്ഷന്‍:

വിവരങ്ങളുടെ നിരന്തരമായ മലവെള്ളപ്പാച്ചില്‍ ആളുകളുടെ ബുദ്ധി കുറയ്ക്കുന്നുവെന്ന അവകാശവാദങ്ങള്‍ പോലും ഉണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഹ്യൂലറ്റ് പാക്കാര്‍ഡ് നിയോഗിച്ച ഒരു പഠനത്തില്‍, ഇമെയില്‍, ഫോണ്‍ കോളുകള്‍ എന്നിവമൂലം ഏകാഗ്രത നഷ്ടപ്പെട്ടവരുടെ ഐക്യു സ്‌കോറുകള്‍ അവരുടെ സാധാരണ നിലയില്‍ നിന്ന് ശരാശരി 10 പോയിന്റ് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇത് മരിജുവാന പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ ഇരട്ടി കുറവാണ് എന്നതും ശ്രദ്ധേയമാണ്. വിവരങ്ങളുടെ അതിപ്രസരത്തിന്റെ മറുവശം ചിലരിലെങ്കിലും അത് ‘ഇന്‍ഫര്‍മേഷന്‍ അഡിക്ഷന്‍’ എന്നയവസ്ഥയുണ്ടാക്കുന്നു എന്നതാണ്. നിരന്തരമായി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചെക്ക് ചെയ്യുന്ന അവസ്ഥ ഇവരില്‍ സംജാതമാവുന്നു. ഇത് വ്യക്ത്തിജീവിതത്തിന്റെ നിലവാരത്തെയും, കുടുംബ, തൊഴില്‍, സാമൂഹ്യ ജീവിതത്തെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ കൂടാതെ, നിരന്തരമായുള്ള വിവരങ്ങളുടെ അതിപ്രസരം, തീരുമാനം എടുക്കാനുള്ള കഴിവിനെയും, യുക്തിപരമായ ചിന്തയെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നു എന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്

വിവരങ്ങളുടെ അതിപ്രസരത്തില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റിയുള്ള അന്വേഷണത്തിലാണ് ഇന്ന് ശാസ്ത്രലോകത്തെ ഒരു പറ്റം ഗവേഷകര്‍. പഠനങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍, ആദ്യപടിയായി ഇവര്‍ക്ക് നമ്മോടു പറയാനുള്ളത് എല്ലാം അറിയണം എന്ന് നിര്‍ബന്ധം പിടിക്കാതിരിക്കുക എന്നതാണ്. ഇത് എത്രത്തോളം സാധ്യമാകുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

അചഞ്ചലവും മൗലീകവുമായ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രപഞ്ചം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നത് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണല്ലോ. മേൽപ്പറഞ്ഞ അടിസ്ഥാനങ്ങളെ കൂടുതൽ അവലോകനം ചെയ്താൽ ഈ നിയമങ്ങൾക്ക്  രണ്ടു ഭാഗങ്ങൾ ഉള്ളതായി മനസ്സിലാക്കാം. പ്രവർത്തിയും, വ്യാപ്തിയും  (Action and Magnitude). ആറ്റോമിക കണികകൾക്കുള്ളിലെ അതിസൂക്ഷ്മ ലോകം മുതൽ നമ്മൾ ജീവിക്കുന്ന ഭൂമിയും അത് ഉൾക്കൊള്ളുന്ന ക്ഷീരപഥങ്ങളും അടങ്ങുന്ന മഹാ പ്രപഞ്ചം വരെ  ഈ തത്വങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി തന്നെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

കുറച്ചു കൂടെ വിശദീകരിച്ചാൽ ഇതിനെ എളുപ്പത്തിൽ മനസ്സിലാക്കാം. പ്രാപഞ്ചിക നിയമം എന്താണോ ചെയ്യുന്നത് അതാണ് പ്രവർത്തി. വ്യാപ്തി എന്നാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന പ്രവർത്തിയുടെ സംഖ്യാപരമായ കണക്കാണ്.

ഉദാഹരണത്തിന്: ഗുരുത്വാകർഷണം എന്ന പ്രാപഞ്ചിക നിയമത്തിന്റെ പ്രവർത്തി പിണ്ഡങ്ങളെ അടുപ്പിച്ചു നിർത്തുക എന്നതാണ്. അതിന്റെ വ്യാപ്തി 6.7×10^-11 എന്ന സംഖ്യയാണ്.ഇങ്ങനെ ഏതൊരു പ്രവർത്തിക്കും കൃത്യവും മാറ്റമില്ലാത്തതുമായ വ്യാപ്തിയുണ്ട് എന്നത് ശാസ്ത്രം തെളിയിച്ചതും നമ്മൾ ദിനേന അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വസ്തുതയാണ്. ഇത്തരം പ്രവർത്തനങ്ങൾക്കോ അതിന്റെ വ്യാപ്തിക്കോ ഉണ്ടായേക്കാവുന്ന സൂക്ഷ്മമായ മാറ്റങ്ങൾ പോലും ജീവൻ അസാധ്യമാക്കുകയോ ദുസ്സഹമാക്കുകയോ ചെയ്യും. പ്രപഞ്ചം ഇത്തരം സവിശേഷമായ പ്രതിഭാസങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് ആയാസരഹിതമായ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നു.

ചില ഉദാഹരണങ്ങൾ കൂടി:

Spatial Dimension Constant ന്റെ പ്രവർത്തി ദിശയെ അടയാളപ്പെടുത്തുക എന്നതാണ്. നാം ജീവിക്കുന്ന ലോകത്തു ഇതിന്റെ വ്യാപ്തി മൂന്നായി കണക്കാക്കപ്പെടുന്നു. അന്തരീക്ഷത്തിൽ  ഒരു വസ്തുവിന്റെ ദിശയെ സൂചിപ്പിക്കാൻ നമ്മൾ മൂന്നു അളവുകൾ ആണ് എടുക്കാറുള്ളത് (X, Y, Z എന്നായി നമ്മൾ അതിനെ തിട്ടപ്പെടുത്തുന്നു). ഈ സംഖ്യയുടെ (constant) അളവുകളിലുള്ള ചെറിയ മാറ്റം പോലും നമുക്ക് സങ്കല്പിക്കാവുന്നതിലുപ്പുറമുള്ള അനന്തരഫലം ആയിരിക്കും ഉണ്ടാക്കുക.

Lambda (Λ) എന്നറിയപ്പെടുന്ന Cosmological Constant, ഇതിന്റെ വ്യാപ്തി അതി തീവ്രമാണ്, 10^-122. അതായത് ദശാംശത്തിനു ശേഷം നൂറ്റി ഇരുപത്തി രണ്ടു പൂജ്യങ്ങൾ. ഈ അളവിലെ ഒരു ചെറിയൊരു വിത്യാസം പോലും ഭയാനകമായ മാറ്റം ആണ് പ്രപഞ്ചത്തിൽ ഉണ്ടാക്കുക. അതായത് ക്ഷീരപഥങ്ങൾ പെട്ടെന്ന് വികസിക്കുകയോ അല്ലെങ്കിൽ നിർബന്ധ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയോ ചെയ്യും.

Professor Brian Greene

എപ്സിലോൺ (Ɛ), ഹീലിയം സംയോജനത്തിന്റെ ആണവ വിചക്ഷണത (Nuclear Efficiency Of Helium Fusion) 0.007 ആണ്. ഈ അളവ് 0.006 ആയാൽ ഭൂമി ഹൈഡ്രജൻ മാത്രം ആയി മാറിയേനെ അളവ് 0.008 ആയാലോ ഹൈഡ്രജൻ നിർജീവമായിപ്പോവുകയും ചെയ്യും.ഈ രണ്ടു പക്ഷാന്തരങ്ങളും ഭൂമിയുടെ അടിസ്ഥാന രസതന്ത്രങ്ങളെ ബാധിക്കുകയും ജീവൻ അസാധ്യമാക്കുകയും ചെയ്യും. പ്രകൃതിയിൽ ഇതേ മാതൃകയിൽ, മാറ്റമില്ലാത്ത വ്യാപ്തിയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഏകദേശം എഴുപതോളം കണങ്ങളുണ്ട്.

ലോക പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനും അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ബ്രയാൻ ഗ്രീൻ ഒരു TED Talk ഇൽ  മുകളിൽ വിശദീകരിച്ചവ ഉദ്ധരിച്ചു എത്ര താളാത്മകമായാണ് പ്രപഞ്ചം ജീവനെ നില നിർത്താൻ പണിയെടുക്കുന്നത് എന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്.

ജീവനെ തുണക്കാനായി പ്രപഞ്ചം അതിസൂക്ഷ്മവും കൃത്യവുമായ രീതിയിലുള്ള  ഇത്തരം പ്രവർത്തനങ്ങളിലൂടെ പണിയെടുക്കകയാണെന്ന പ്രകൃതിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ആസ്‌തികർക്കും നാസ്‌തികർക്കും അഭിപ്രായ വിത്യാസമുണ്ടാകാനിടയില്ല

ശ്രദ്ധേയമായ കാര്യം എന്തെന്നാൽ  ജീവന്റെ പ്രാരംഭവും വികാസവും സാധ്യമാക്കാനായി ഈ ചലനങ്ങളും അവയുടെ പ്രതിഫലനങ്ങളുടെ മൂല്യങ്ങളും വളരെ സൂക്ഷ്മമായി ക്രമീകരിച്ചിരിക്കുന്നു എന്ന വസ്തുതയാണ് – സ്റ്റീഫൻ ഹോക്കിങ്

പ്രപഞ്ചത്തിന്റെ സൂക്ഷ്മ താളം:

പ്രപഞ്ചത്തിന് ഈ സൂക്ഷ്മ താളം എങ്ങനെ വന്നു എന്നതാവണം ഈ ചർച്ചയുടെ മർമ്മം . രണ്ടു രീതിയിൽ  ചോദ്യത്തോട് സമീപിക്കാനാകും. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവവും പരിണാമവുമെല്ലാം യാദൃശ്ചികമായി ഉണ്ടായതാണെന്ന് മനസ്സിലാക്കലാണ് ഒന്നാമത്തെ രീതി. എന്നാൽ പ്രപഞ്ചത്തിന്റെ സൂക്ഷ്മമായ താളൈക്യത്തിനും അഖണ്ഡതക്കും പിന്നിൽ ബുദ്ധിപരമായ ഒരു ആസൂത്രണം ഉണ്ടെന്നു വിശ്വസിക്കലാണ്‌ രണ്ടാമത്തെ  രീതി.

പ്രപഞ്ചവും മനുഷ്യൻ ദിനേന അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി നിയമങ്ങളുമെല്ലാം തികച്ചും  യാദൃശ്ചികമായുണ്ടായതാണെന്ന നിഗമനത്തിനു ഒരുപാട് ന്യൂനതകൾ ഉണ്ട്. യാദൃശ്ചികമായി ഉണ്ടായതാണ് പ്രപഞ്ചം എന്ന് വിശ്വസിക്കുന്നവർക്ക് തീർച്ചയായും മറ്റു പ്രപഞ്ചങ്ങളുടെ സാധ്യതകൾ എപ്പോഴുമുണ്ട്. അതിനാൽ തന്നെ ജീവന് അനുകൂലമായതും പ്രതികൂലമായതുമായ ഒട്ടനേകം പ്രപഞ്ചങ്ങളും അതിനകത്തുണ്ടാകാം. നമ്മൾ ജീവിക്കുന്ന പ്രപഞ്ചം അതിനൊരു ഉദാഹരണം ആയി ഈ വാദക്കാർ ചൂണ്ടിക്കാണിക്കാറുണ്ട്. ക്രമപ്രകൃതമല്ലാത്ത പ്രപഞ്ച വീക്ഷണങ്ങളെ താത്വീകമായി  വ്യാഖ്യാനിക്കാറുണ്ടെങ്കിലും യുക്തിസഹമായും പ്രായോഗികമായും വിശദീകരിക്കുക സാധ്യമല്ല.

കൃത്യമായ മാർഗ്ഗനിർദേശങ്ങളോ അടിസ്ഥാനങ്ങളോ ഇല്ലാതെ സഞ്ചരിക്കുകയും ക്രമരഹിതമായി വികസിക്കുകയും ചെയ്യുന്നതിനാൽ എന്തുകൊണ്ട് അത് അങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറയാനാകില്ല. ഇത്തരം പ്രപഞ്ചങ്ങളുടെ പ്രവർത്തനം എങ്ങനെ നിർണ്ണയിക്കപ്പെടുന്നു? സ്വയമേ വ്യവസ്ഥയോ നിയമങ്ങളോ ഇല്ലാതെ പ്രപഞ്ചങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്ത് കൊണ്ട്? പ്രാപഞ്ചിക നിയമങ്ങൾ എങ്ങനെ ഉണ്ടാകുന്നു? അത് എങ്ങനെ പരിപാലിക്കപ്പെടുന്നു? തുടങ്ങി നിരവധിയായ അടിസ്ഥാന ചോദ്യങ്ങളോട് എല്ലാം യാദൃശ്ചികമാകാമെന്ന യുക്തിവിരുദ്ധ മറുപടിയില്ലാതെ ഒരുത്തരവും ലഭിക്കില്ല. അതിനാൽ തന്നെ  പൂർണമായും ഊഹങ്ങളുടെയും അനുമാനങ്ങളുടെയും പുറത്തു വിശദീകരിക്കപ്പെടുന്ന ഒന്നാണ് ഈ വീക്ഷണം. കോടാനുകോടി പ്രപഞ്ചങ്ങളിൽ ഏതെങ്കിലുമൊന്ന് ജീവനെ പിന്‍തുണക്കാമെന്നും ജീവൻ നിലനിൽക്കാനാവശ്യമായ നിയമവ്യവസ്ഥകളും ആ നിയമങ്ങളുടെ പ്രവർത്തനങ്ങളുമെല്ലാം (Actions And Magnitude) ഇത് പോലെ തന്നെ ആകസ്മികമാണെന്നുമുള്ള വാദം യുക്തിപൂര്‍വ്വകമല്ല തന്നെ.

ബുദ്ധിപരമായ ആസൂത്രണം:

രണ്ടാമത്തെ രീതിയായ ബുദ്ധിപരമായ ആസൂത്രണം (Intelligent Design)എന്ന  സങ്കൽപ്പത്തിന് സ്വയമേ  വിശദീകരണ ശക്തിയുണ്ട്. സ്രഷ്ടാവായ ദൈവം കഴിവും ഇച്ഛാശക്തിയുമുള്ളവനാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിപരതക്കു (creation) തെളിവില്ലെന്ന് വാദിക്കുന്നവർക്ക്  തീർത്തും ദുർബലമായ ഒരു പ്രപഞ്ചവീക്ഷണമാണ് പകരമായുള്ളത്. ദൈവം ഒരു അന്ധമായ വിശ്വാസത്തിലേക്ക് നമ്മെ ക്ഷണിച്ചു കൊണ്ട് മാറിയിരിക്കുകയല്ല, മറിച്ചു അവനെ കണ്ടെത്താനുള്ള അടയാളങ്ങളും തെളിവുകളും ന്യായവാദങ്ങളും മുന്നോട്ട് വെക്കുകയാണ് ചെയ്യുന്നത്. അത്തരം നേരിട്ടുള്ള അടയാളങ്ങളിലൊന്നാണ് പ്രപഞ്ചത്തിന്റെ ഫൈൻ-ട്യൂണിംഗ്.

മനുഷ്യൻ ശാസ്ത്രത്തിന്റെ സഹായത്തോട് കൂടി ഇന്നും  പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജീവന്റെ തുടിപ്പുകൾ തേടിക്കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. ജെയിംസ് വെബ് ടെലിസ്കോപ്പുകളും ബ്ലാക്ക് ഹോളിന്റെ ചിത്രങ്ങളുമെല്ലാം ഈ പഠനങ്ങളുടെ നൂതനമായ തുടർച്ചയായി വേണം മനസ്സിലാക്കാൻ. ഇതേക്കുറിച്ചു  ആഴത്തിൽ ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുമ്പോഴാണ് ദൈവം നേരിട്ട് നമ്മെ അഭിസംബോധന  ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഏറെ പൊരുത്തത്തോടെ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ താളൈക്യം അവന്റെ സൃഷ്ടി ചാരുതയുടെ മനോഹരമായ ആവിഷ്കാരമാണെന്നും നമ്മൾ തിരിച്ചറിയുന്നത്.

ഇറ്റലിയിലെ ടാസ്‌കാനിയയിലെ ഫ്ലോറെൻസ് നഗരത്തിൽ ബ്രിട്ടീഷ് ധനാഢ്യരായ വില്യംഎഡ്വേർഡ് നൈറ്റിൻഗേലിനും (1794 – 1875 ) ഫ്രാൻസിസ് നീ സ്മിത്തിനും(1789 – 1880 ) പിറന്ന പെൺകുഞ്ഞിന് അവർ തങ്ങളുടെ നാടിൻറെ നാമം തന്നെ ചൊല്ലി വിളിച്ചു. പിന്നീട്   വിളക്കേന്തിയ വനിത എന്ന പേരിൽ പ്രശസ്തയായ ഫ്ലോറെൻസ് നൈറ്റിങ്ഗെയ്ൽ  ആയിരുന്നു ആ പെൺകുട്ടി . ആരോഗ്യമേഖലയിൽ അവർ അർപ്പിച്ച സംഭാവനകളാണ്  അവരെ ലോകപ്രശസ്തയാക്കിയത് . വിക്ടോറിയൻ കാലഘട്ടത്തിൽ ഫ്ലോറെൻസിന്റെ കയ്യൊപ്പ് പതിഞ്ഞ  പല ആരോഗ്യപരിഷ്ക്കരണങ്ങളും ഇന്നും തുടർന്നു  വരുന്നു എന്നത്  ഈ രംഗത്തുള്ള  അവരുടെ ദീര്ഘദൃഷ്ടിയുടെയും അർപ്പണമനോഭാവത്തിന്റെയും തെളിവാണ്‌ . ബഹുമുഖപ്രതിഭയായ നൈറ്റിങ്ങ് ഗെയിൽ രോഗപരിചരണരംഗത്തു മാത്രമല്ല തൻ്റെ കഴിവ്  തെളിയിച്ചിട്ടുള്ളത് . അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനും കൂടിയായിരുന്നു അവർ.

ഒരു ധനിക കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി ആതുരസേവനരംഗത്തേക്ക് തിരിയാനിടയായ സാഹചര്യം , നൈറ്റിങ്ങ് ഗെയിൽ – ദി എക്സ്ട്രാഓർഡിനറി അപ്പ് ബ്രിങ്ങിങ് ആൻഡ് ക്യൂരിയസ് ലൈഫ് ഓഫ് മിസ് നൈറ്റിങ്ങ് ഗെയിൽ, എന്ന സെമിബയോഗ്രഫിയുടെ കർത്താവായ ജിലിയൻ ഗിൽ തൻ്റെ പുസ്തകത്തിൽ പരിശോധനാവിധേയമാക്കുന്നുണ്ട് . ഫ്ലോറെൻസിന്റെ ജീവിത പശ്ചാത്തലത്തെപ്പറ്റി ശ്രദ്ധേയമായ പല കാര്യങ്ങളൂം ഈപുസ്തകത്തിൽ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. യൂണിറ്റേറിയൻ ക്രൈസ്തവ വിഭാഗത്തിൽ പെട്ട ഫ്ലോറെൻസ്, ദൈവം തന്നെ ആതുരസേവനത്തിനായി തെരെഞ്ഞെടുത്തതാണെന്നു വിശ്വസിച്ചു. അതിനാൽതന്നെ ആ പ്രായത്തിലുള്ള പെൺകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്ത ആയിരുന്നു അവർ. തൻ്റെ പ്രായത്തിലുള്ള മറ്റു പെൺകുട്ടികളിൽ കൗതുകമുണർത്തിയിരുന്ന പലതും  അവരിൽ യാതൊരു താല്പര്യവും ജനിപ്പിച്ചില്ല . യൂണിറ്റേറിയൻ ചിന്താസരണിയുടെ ശക്തമായ സ്വാധീനത്താൽ യൗവനത്തിൽ തന്നെ ആഡംബര ജീവിതം ഉപേക്ഷിച്ചു തൻ്റെ സമയവും അധ്വാനവും യുദ്ധത്തിൽ പരിക്കേറ്റവർക്കും രോഗികൾക്കുമായി ഉഴിഞ്ഞു വെച്ചുവെന്ന് പ്രസ്തുത പുസ്തകം നിരീക്ഷിക്കുന്നു. മൂന്നു തലമുറകളായി പരിഷ്‌ക്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു കുടുംബ പശ്ചാത്തലം അവരുടെ വ്യക്തിത്വത്തെയും ചിന്തകളെയും  സ്വാധീനിച്ചിരിക്കണം. അടിമക്കച്ചവടവും അടിമത്തവ്യവസ്ഥയും വളരെ ആഴത്തിൽ വേരൂന്നിയിരുന്ന ഒരു സാമൂഹികവ്യവസ്ഥയിൽ അടിമത്തം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചവർ ആയിരുന്നു ഫ്ലോറെൻസിൻറെ പിതാമഹന്മാർ.

നഴ്‌സിംഗ് മേഖല:

സാമൂഹ്യസേവനം ഫ്ലോറെൻസിൻറെ കുടുംബപാരമ്പര്യം ആയിരുന്നു എങ്കിലും ആരോഗ്യമേഖലയിൽ ആത്മസമർപ്പണത്തിനായി ഇറങ്ങി തിരിച്ചപ്പോൾ സ്ത്രീ എന്ന നിലയിൽ സാമൂഹികവും മാനസികവുമായ പല പ്രതിബന്ധങ്ങളെയും അവർക്ക് നേരിടേണ്ടതായിവന്നു. ദൈവവിളിക്കുള്ള  ഉത്തരം  എന്ന നിലയിൽ  ആതുരശുശ്രൂഷാരംഗത്തേക്ക്  ഇറങ്ങിത്തിരിച്ച അവർ പ്രതിബന്ധങ്ങളിൽ തളരാതെ തൻ്റെ  ദൗത്യവുമായി മുന്നോട്ട് പോവുക തന്നെ ചെയ്തു.

ആരോഗ്യശാസ്ത്രത്തിൽ അഗ്രഗണ്യ എന്ന്  വിശേഷിപ്പിക്കാവുന്ന ഫ്ലോറെൻസ് ആ മേഖലയിലെ ഒരു പരിഷ്‌കർത്താവ് തന്നെ ആണെന്ന്  പറയാം. ആതുരശുശ്രൂഷാരംഗത്തെ സേവനങ്ങളുടെ പേരിലാണ് അവർ പ്രശസ്തയായത് എങ്കിലും ആ രംഗത്തു മാത്രം ഒതുങ്ങുന്നതല്ല അവരുടെ സംഭാവനകൾ എന്ന് ഇന്ന് നമുക്കറിയാം. തുർക്കിയിലെ സ്കൂട്ടാരിയിൽ താമസിച്ചിരുന്ന സൈനികർക്കുവേണ്ടിയുള്ള അവരുടെ നിസ്വാർത്ഥമായ  സേവനങ്ങൾ മൂലം ഒരു നഴ്‌സായി അവർ  അറിയപ്പെടാൻ തുടങ്ങിയെങ്കിലും ഫ്ലോറെൻസ് യഥാർത്ഥത്തിൽഒരു നഴ്സ് അല്ലായിരുന്നു എന്നതും  ഓർമിക്കേണ്ടതുണ്ട്.

 നഴ്‌സിംഗ്  ഒരു  ഔദ്യോഗിക പ്രവർത്തന രംഗം ആയി പരിവർത്തിപ്പിക്കപ്പെട്ടത് അവരുടെ ശ്രമഫലമായാണ് എന്നത് ഈ രംഗത്തെ അവരുടെ ഏറ്റവും ശ്രേദ്ധേയമായ സംഭാവന ആണെന്ന് പറയാം. ഫ്ലോറെൻസ് ആവിഷ്‌ക്കരിച്ച ശുചിത്വത്തിൽ ഊന്നിയുള്ള പൊതുജനാരോഗ്യ സംരക്ഷണം മുന്മാതൃകകളില്ലാത്ത ഒന്നായിരുന്നു.  വളരെയധികം ത്യാഗം ആവശ്യപ്പെടുന്ന ഒരു മേഖലയാണ് രോഗപരിചരണം എന്നത്. തൻ്റെ രോഗികളുടെ ക്ഷേമാന്വേഷണാർത്ഥം രാത്രികാലങ്ങളിൽ വിളക്കുമായി അവർക്കിടയിൽ ചുറ്റിനടന്നിരുന്ന പതിവാണ് അവർക്ക് വിളക്കേന്തിയ വനിതാ ( ദ ലേഡി വിത്ത് ലാംപ്) എന്ന പേര് നേടിക്കൊടുത്തത് . രോഗപരിചരണം ഒരു തപസ്യയാക്കിയവർക്കു മാത്രമേ ഫ്ലോറെൻസ് എത്തിച്ചേർന്ന ഉന്നതങ്ങളിലേക്ക് ഉയരാനാകൂ.

ശാസ്ത്രജ്ഞ, സ്റ്റാറ്റിസ്റ്റീഷ്യൻ, എഴുത്തുകാരി, പരിശീലക, മാനേജർ, സംഘാടക, അനലിസ്റ്റ് , തുടങ്ങിയ അവരുടെ ബഹുമുഖമായ കഴിവുകളും കഠിനാധ്വാനവും വ്യക്തിത്വ സവിശേഷതകളും സംയോജിപ്പിച്ചുകൊണ്ട് കണിശമായ ഒരു പ്രൊഫഷണൽ ജീവിതം കെട്ടിപ്പടുക്കുവാൻ അവർക്ക് കഴിഞ്ഞു. വിക്ടോറിയകാലഘട്ടത്തിൽ, ആരോഗ്യമേഖലയിൽ ഫ്ലോറെൻസ് ഉയർത്തിയ പല പ്രശ്നങ്ങളും ഇന്നും പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു എന്നതും ശ്രദ്ധേയമായ ഒരു വസ്തുതയാണ് .

വർണ്ണവിവേചനങ്ങൾക്കെതിരെ ശക്തമായി പോരാടുകയും നിരവധി വർഷങ്ങൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത നെൽസൺ റോലിയെല മണ്ടേല ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര പിതാവായാണ്  കണക്കാക്കപ്പെടുന്നത്. വിവേചന സർക്കാരിനെതിരെ വർണ്ണ-വംശ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ സമരങ്ങളിലൂടെ പൗരാവകാശ നേതാവായി മാറിയ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ജനാധിപത്യ രീതിയിലൂടെ തെരെഞ്ഞടുക്കപ്പെട്ട പ്രസിഡണ്ടായി. 1994 മുതൽ 1999 വരെ അദ്ദേഹം പ്രസിഡണ്ട് പദവിയിലിരുന്നു.

1918 ജൂലൈ 18 ന് ഈസ്റ്റേൺ കേപ്പിലെ മെവെസു എന്ന ചെറിയ ഗ്രാമത്തിൽ തെമ്പു ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസ്രാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലൂടെ ആയിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല. 1948ലെ നാഷണൽ പാർട്ടിയുടെ കടുത്ത വർണ്ണവിവേചന കാലഘട്ടത്തിൽ മണ്ടേല, പാർട്ടിയിലെ പ്രമുഖസ്ഥാനത്തേക്ക് എത്തിച്ചേർന്നു. തുടക്കം തൊട്ടെ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ മണ്ടേലയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

എന്നാൽ പിന്നീട് അക്രമ സ്വഭാവത്തിലുള്ള സമരമാർഗ്ഗം സ്വീകരിച്ച അദ്ദേഹത്തെ രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസക പ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണ്ടേല 27 വർഷത്തോളമാണ് ജയിൽവാസം അനുഭവിച്ചത്. ആ സമയത്തിന്റെ ഭൂരിഭാഗവും റോബൻ ദ്വീപിലെ ജയിലിൽ ആയിരുന്നു അദ്ദേഹത്തെ പാർപ്പിച്ചത്. അപ്പോഴേക്കും  അദ്ദേഹം വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര ചിഹ്നമായി മാറിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ വർണ്ണവിവേചന സർക്കാരിനെതിരിൽ അന്താരാഷ്ട്രതലത്തിൽ ഉയർന്ന സമ്മർദ്ദങ്ങളും ഉപരോധങ്ങളും കാരണം മണ്ടേലയും അദ്ദേഹത്തിന്റെ വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനവും അന്താരാഷ്ട്ര ശ്രദ്ധ നേടി.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌. 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്‌, മണ്ടേലയെ തീവ്രവാദപട്ടികയിൽ‌ ഉൾപ്പെടുത്തിയിരുന്നു‍. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്.

വർണ്ണവിവേചനത്തിനെതിരായ വിജയകരമായ പോരാട്ടങ്ങളും,  പ്രാദേശികവും അന്തർദ്ദേശീയവുമായ സമ്മർദ്ദങ്ങളും കാരണം ഭരണവാഴ്‌ച അവസാനിപ്പിക്കാൻ സർക്കാർ നിർബന്ധിതരായി. 1990 ഫെബ്രുവരി 11 ന്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന എഫ്.ഡബ്ല്യു. ഡി ക്ലർക്ക് നെൽസൺ മണ്ടേലയെ ജയിലിൽ നിന്ന് മോചിപ്പിച്ചു. വർണ്ണവിവേചന നിയമങ്ങൾ നിർത്തലാക്കുകയും  പൗരാവകാശ പ്രക്ഷോഭകരെ മോചിപ്പിക്കുകയും രാഷ്ട്രീയ പാർട്ടികൾക്ക് നിയമസാധുത നൽകുകയും ചെയ്തുകൊണ്ട് വർണ്ണവിവേചനം അവസാനിപ്പിക്കാൻ അവർ ഒരുമിച്ച് പ്രവർത്തിച്ചു. 1993 ൽ വർണ്ണവിവേചന ഭരണകൂടത്തെ സമാധാനപരമായി അവസാനിപ്പിച്ചതിനുള്ള അംഗീകാരമായി ലോകം ഇരുവരെയും നോബൽ സമ്മാനം നൽകി ആദരിച്ചു.

1994 ഏപ്രിൽ 27 നു ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പ് നടന്നു. വർണ്ണ-വംശ വ്യത്യാസമില്ലാതെ എല്ലാവർക്കും വോട്ടവകാശം ലഭിച്ച തെരഞ്ഞെടുപ്പിൽ ANC പാർട്ടി വിജയിച്ചു. പാർട്ടിയുടെ നേതാവായ നെൽസൺ മണ്ടേല മെയ് 10 ന് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.