Tag

ideology

Browsing

മുഗൾ സാമ്രാജ്യത്വത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അതിന്റെ ഭരണസാരഥികൾ ഇന്ത്യൻ ജനതയുടെ പരമ്പരാഗത ആചാരമര്യാദകളും ശാസ്ത്രീയ അറിവുകളിലും അതീവ തല്പരരായിരുന്നു. എന്നാൽ അക്ബർ ചക്രവർത്തിയുടെ കാലത്താണ് കാലങ്ങൾ പഴക്കമുള്ള ഇന്ത്യൻ പുരാണങ്ങളെയും, വേദങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ സത്യാന്വേഷണ ത്വരയോടെ സമീപിച്ചതും അര്ഥവ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചതും. അദ്ദേഹത്തിന്റെ പ്രേരണയിൽ ഒരു സംഘം വിവർത്തകർ വേദേതിഹാസങ്ങളുടെ പരികല്പനകളെപ്പറ്റി സൂക്ഷ്മമായും ആഴത്തിലും പഠിക്കുകയും ഇവയൊക്കെയും സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുകയും ചെയ്തു.

രാമായണം മുതൽ മഹാഭാരതം വരെയും ഭഗവത്‌ഗീത മുതൽ വസിഷ്ഠ യോഗം വരെയും ഗണിതശാസ്ത്രം, ഗോളശാസ്ത്രം വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള വിജ്ഞാനീയങ്ങൾ ഇത്തരത്തിൽ വിവർത്തനം ചെയ്തു. ഇവയൊക്കെയും അക്ബർ ചക്രവർത്തി തന്റെ ലൈബ്രറിയിലെ അമൂല്യ നിധിശേഖരമായി സൂക്ഷിച്ചു. ചക്രവർത്തി തന്നെ തെരഞ്ഞെടുത്ത പണ്ഡിതർ ദിനേന ഹാജരായി ഈ മഹത്ഗ്രന്ഥങ്ങളുടെ പേർഷ്യൻ വിവർത്തനങ്ങൾ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയും അദ്ദേഹത്തിന് മനസ്സിലാകാത്ത ഭാഗങ്ങൾ വിവരിച്ചുകൊടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

അക്ബർ ചക്രവർത്തിയുടെ അറിവിനോടുള്ള ഔസുൽക്യം എന്നതിലപ്പുറം മറ്റൊരു ഉദ്ദേശം കൂടെ ഈ വിവർത്തന കർമ്മങ്ങൾക്കുണ്ടായിരുന്നു എന്ന് “ഐൻ എ അക്ബർ” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അക്ബർ ചക്രവർത്തിയുടെ പ്രധാനമന്ത്രിയായിരുന്ന അബുൽ ഫസൽ രേഖപ്പെടുത്തുന്നു. ഹിന്ദുവേദങ്ങൾ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുക എന്ന ബൃഹത് പദ്ധതിമൂലം ഉദ്ദേശിക്കപ്പെട്ടത് അവരോടുള്ള ശത്രുത കുറക്കുകയും കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. വൈജ്ഞാനിക ചർച്ചകൾ സമാധാനത്തിലേക്ക് എത്തുകയും ശത്രുതയും പകയും ഇല്ലാതായി രമ്യതയിലേക്കു നയിക്കുകയും ചെയ്‌തേക്കും എന്നദ്ദേഹം പ്രത്യാശിച്ചു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine mughal emperor bylines malayalam

സൈനീക ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രദേശങ്ങളിൽ അക്ബർ ചക്രവർത്തിയുടെ നയങ്ങൾ നയതന്ത്രത്തിലൂടെയും വൈവാഹികബന്ധങ്ങളിലൂടെയും സമാധാനാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. ഇത്തരത്തിൽ അദ്ദേഹം ഭരിച്ചിരുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദു പ്രജകളുമായി അനുരഞ്ജനത്തിലാവാൻ അദ്ദേഹം പരിശ്രമിച്ചു.

മഹാഭാരതത്തിന്റെ പേർഷ്യൻ തർജ്ജമയുടെ ആമുഖത്തിൽ അബുൽ ഫസൽ ഈ വിഷയം വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മുസ്‌ലിം സ്പർദ്ധ ഉടലെടുക്കുന്നത് പരസ്പരമുള്ള അജ്ഞതയിൽ നിന്നാണെന്ന് മനസ്സിലാക്കിയ ചക്രവർത്തി അതിനെ നേരിടാൻ ഹിന്ദുക്കളെ സംബന്ധിച്ച ശരിയായ അറിവ് മുസ്‌ലിംകൾക്കു നൽകിയിട്ടാണ്. അതിനായി ആദ്യം അദ്ദേഹം തെരഞ്ഞെടുത്തത് മഹാഭാരതമാണ്. മഹാഭാരതം വിവർത്തനം ചെയ്യാൻ അദ്ദേഹം ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള നിപുണരും നിഷ്പക്ഷരുമായ പണ്ഡിതരെ അദ്ദേഹം ഏൽപ്പിച്ചു. ഹിന്ദു വിശ്വാസങ്ങളിൽ കടന്നുകൂടിയിട്ടുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, അവരുടെ തന്നെ വേദങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല എന്നദ്ദേഹം മനസ്സിലാക്കി.

ഇതൊക്കെ കണ്ടും കെട്ടും അനുഭവിച്ചുമാണ് ദാര ശികൊഹ് വളർന്നത്. പുരാതന ഹിന്ദു വിശ്വാസങ്ങൾ ഉൾപ്പെടെയുള്ള ഇതര വിശ്വാസങ്ങളെ ആഴത്തിൽ അറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ രാഷ്ട്രീയ പ്രേരിതമായിരുന്നില്ല. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അവബോധവും ഉൾക്കാഴ്ചയുമായിരുന്നു അത്. പൂര്ണാര്ഥത്തിലുള്ള ഒരു സത്യാന്വേഷിയും വിജ്ഞാന കുതുകിയുമായിരുന്നു അദ്ദേഹം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine sufis teaching bylines malayalam

തികഞ്ഞ സൂഫി ചിന്താധാരയിലധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ദാരാ ശികൊഹ് ഇന്ത്യൻ വിശ്വാസങ്ങളിലെ ഏകദൈവ സിദ്ധാന്തങ്ങളെ പറ്റിയുള്ള പഠനത്തിലാണ് കൂടുതൽ ആകൃഷ്ടനായത്. സ്വന്തം വിശ്വാസങ്ങളും, ഇവയും തമ്മിൽ വാചികമായ വ്യത്യാസങ്ങൾ മാത്രമേയുള്ളുവെന്നും, രണ്ടിന്റെയും അടിസ്ഥാനങ്ങളിൽ ഭിന്നതയെക്കാൾ സമാനതകളാണുള്ളതെന്നും അദ്ദേഹം കണ്ടെത്തി. ഏകദൈവത്തിലധിഷ്ഠിതമായ സനാതന ഹൈന്ദവിശ്വാസങ്ങൾ ഇസ്‌ലാമിന്റെ ആത്മാവുമായി ചേർന്ന് നിൽക്കുന്നതാണെന്ന് ദാരാ ശികൊഹ് തന്റെ പഠന ഗവേഷണങ്ങളിലൂടെ മനസ്സിലാക്കി.

സത്യമുൾക്കൊള്ളുന്ന ഈ രണ്ടു വിഭാഗങ്ങളുടെയും സിദ്ധാന്തങ്ങളെയും ദർശനങ്ങളെയും “മജ്മഉ ബഹ്‌റൈൻ ” – ഇരു സമുദ്രങ്ങളുടെ സംഗമസ്ഥാനം – എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം സമാഹരിക്കുകയുണ്ടായി. തസൗഉഫ് എന്നാൽ ആത്യന്തികമായി ധർമ്മസംസ്ഥാപനമാണെന്നും കേവല മതനിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും നിരാകരണമാണെന്നും അദ്ദേഹം എഴുതി.

1650 കളുടെ മധ്യത്തിൽ വിവിധ രാഷ്ട്രീയ അട്ടിമറി സംഘങ്ങൾ സഹകരണത്തിലാവുകയുണ്ടായി. ഷാജഹാൻ ചക്രവർത്തിയുടെ മൂന്നുമക്കളിൽ അദ്ദേഹത്തിന് ഏറെ പ്രിയങ്കരനായിരുന്ന ദാരാ ശികൊഹ് അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ മുൻ‌തൂക്കം ലഭിച്ചിരുന്നെങ്കിലും, മറ്റു പുത്രന്മാർക്കും ഭരണ ചുമതലകൾ ഉണ്ടായിരുന്നു. ദാരയുടെ സഹോദരന്മാരിൽ ഒരാളായിരുന്ന സുജ ശീഈ ചിന്താധാരയിലാണ് ആകൃഷ്ടനായതെങ്കിൽ, ഔരംഗസിബ് യാഥാസ്ഥിക സുന്നി വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നയാളായിരുന്നു.

അതേസമയം മുറാദ് എന്ന പേരുള്ള മറ്റൊരു സഹോദരൻ യാതൊരു മത ചിന്താധാരകളിലും ആകൃഷ്ടനായിരുന്നില്ല. ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ അധികാരകേന്ദ്രീകരണം യഥാർത്ഥത്തിൽ നടന്നത് ഔരംഗസിബും ദാരാ ഷിക്കോഹും തമ്മിലായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine sufism bylines malayalam

“സിർ ഏ അക്ബർ” ‘വലിയ രഹസ്യം’ എന്ന് നാമകരണം ചെയ്ത ഉപനിഷത്തുക്കളുടെ പേർഷ്യൻ വ്യാഖ്യാനമായിരുന്നു ദാരയുടെ ഏറ്റവും മികച്ച കൃതി. ഇതിനായി അദ്ദേഹം ബനാറസിൽ നിന്ന് ഹിന്ദു പണ്ഡിതന്മാരെയും സന്യാസികളെയും കൊട്ടാരത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ, ഉപനിഷത്തുക്കളുടെ ആത്മാവ് നഷ്ടമാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. തികഞ്ഞ ഏകദൈവ വാദിയായിരുന്ന ദാരാ ശികൊഹ് ഹൈന്ദവ തത്വജ്ഞാനങ്ങളുടെ സമാനതകൾ ഇസ്‌ലാമിൽ കണ്ടെത്തുകയുണ്ടായി.

ജ്ഞാനവാദവും ഏകദൈവത്വവുമായിരുന്നു അദ്ദേഹത്തെ ഏറെ ആകർഷിച്ച വിഷയം. ഖുർആനിലെ തൗഹീദി സിദ്ധാന്തങ്ങൾ രൂപകങ്ങൾ ആണെന്നും അവയ്‌ക്കൊക്കെയും ആന്തരികമായ അർത്ഥതലങ്ങൾ ഉണ്ടെന്നും ദാരാ ശികൊഹ് എഴുതി. ക്രിസ്ത്യൻ, ജൂത മതങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതവിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും അദ്ദേഹം പഠനവിധേയമാക്കുകയുണ്ടായി. പണ്ഡിതരും ആത്മജ്ഞാനികളും എല്ലാ മതദര്ശനങ്ങളിലും ഏകദൈവസിദ്ധാന്തം കണ്ടെത്തുമെന്നും അതിനെതിരായി നിന്നുകൊണ്ട് ബഹുദൈവത്വം ഉദ്‌ഘോഷിക്കുന്നത് സ്വാർത്ഥതാല്പര്യക്കാരായ പണ്ഡിതവേഷധാരികളാണെന്നും അദ്ദേഹം വാദിച്ചു.

ഹൈന്ദവരുടെ ചതുർവേദങ്ങൾ ദൈവപ്രോക്തമാണെന്നും, എല്ലാ ദേശങ്ങളിലേക്കും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അയക്കുമെന്ന ഖുർആനിക തത്വത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കയച്ച പ്രവാചകന്മാരിലൂടെ ഈ വേദങ്ങൾ ജനങ്ങൾക്ക് മാർഗദർശകങ്ങളായി എന്നും ദാരാ എഴുതി. ഉപനിഷത്തുക്കളൊക്കെയും ഏകദൈവ സിദ്ധാന്തത്തിൽ അധിഷ്ഠിതമാണെന്നും, ഖുർആനിക അധ്യാപനങ്ങളുമായി ചേർന്ന് നിൽക്കുന്നവയാണെന്നും അദ്ദേഹം കണ്ടെത്തി.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine spirituality bylines malayalam

ഈ വിഷയങ്ങൾ സാധാരണ ഹിന്ദുക്കൾക്ക് പോലും അജ്ഞാതമാണ്. അറിയുന്നവരാണെങ്കിൽ അത് സാധാരണക്കാരായ ഹിന്ദുക്കളിൽ നിന്നും മുസ്‌ലിംകളിൽ നിന്നും മറച്ചുവെക്കാനാണ് ശ്രമിക്കുന്നത് എന്നദ്ദേഹം കരുതി. ഉപനിഷത്തുകളിൽ അദ്ദേഹം നടത്തിയ ആഴത്തിലുള്ള സത്യാന്വേഷണവും ഖുർആൻ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ വേദപഠനങ്ങളും ഉപനിഷത്തുകൾ ദൈവീകമായ ആദ്യ ഗ്രന്ഥങ്ങളാണെന്നു അദ്ദേഹം വാദിക്കുകയുണ്ടായി.

ഇത്തരത്തിലുള്ള പഠനങ്ങളിലൂടെ താൻ ലക്‌ഷ്യം വെക്കുന്നത് തീർത്തും ആത്മീയമായ അഭിവൃദ്ധിയാണെന്നും, യാതൊരു ഭൗതീകമായ ലക്ഷ്യങ്ങളും തനിക്കില്ലെന്നും ദാര വ്യക്തമാക്കുകയുണ്ടായി. “നീചസ്വാർത്ഥതയുടെ മുൻവിധികളും ദൈവകൃപയോടെയും ആത്മാര്ഥതയോടെയും എല്ലാ പക്ഷപാതവും ഉപേക്ഷിച്ച് സിർ ഏ അക്ബർ എന്ന തലക്കെട്ടിലുള്ള ഈ വിവർത്തനം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ സന്തുഷ്ടരും മോക്ഷം ലഭിച്ചവരുമാകും” എന്ന് തന്റെ കൃതി ഉപസംഹരിച്ചുകൊണ്ട് ധാര ശികൊഹ് എഴുതുകയുണ്ടായി.

(ഹാർപർ കോളിൻസ് പബ്ലിഷ് ചെയ്ത അവിക് ചന്ദയുടെ ‘ദാരാ ശുകൊഹ് : ദി മാൻ ഹു വുഡ് ബി കിംഗ്’ എന്ന പുസ്തകത്തിൽ നിന്ന് ലൈവ് ഹിസ്റ്ററി ഇന്ത്യ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആശയവിവർത്തനമാണീ ലേഖനം)

ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മുസ്‌ലിംകൾക്കിടയിൽ വളർന്നുവന്ന ഹമ്പലിസത്തിലാണ് മുസ്‌ലിം യാഥാസ്ഥിതികത പിറവിയെടുക്കുന്നത്. ഇമാം അഹ്മദ് ഇബ്‌നു ഹമ്പൽ (780 – 855) ആണ് ഖുർആന്റെയും പാരമ്പര്യങ്ങളുടെയും അക്ഷരവായനയിലൂടെയും യുക്തിചിന്താ നിരാകരണത്തിലൂടെയും ഈ ചിന്താ പദ്ധതിക്ക് രൂപം കൊടുത്തത്. തന്റേതല്ലാത്ത മറ്റ് പ്രസ്ഥാനങ്ങളെ മതനിന്ദയെന്ന കരിമുദ്ര ചാർത്തിക്കൊടുത്ത് അവയൊക്കെ കൾട്ടുകൾ (തെറ്റായ ഉപാസനാ രീതി) ആണെന്നും തന്റേത് മുഖ്യധാരയെന്നും ഹമ്പൽ വരുത്തിത്തീർത്തുവെന്നു ന്യൂയോർക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്രകാരൻ സയ്യിദ് ആമിർ അർജൊമാണ്ട് പറയുന്നു.

യുക്തി ഉപയോഗിക്കുന്നവരെയും ഖുർആൻ ദൈവീക സൃഷ്ടിയാണെന്ന് കരുതുന്നവരെയും മതനിന്ദകരായി കണ്ട ഇമാം ഹമ്പൽ ഇത്തരക്കാരോട് പശ്ചാത്തപിക്കാൻ ആവശ്യപ്പെടുകയും നിരസിച്ചാൽ വധിക്കപ്പെടണമെന്നു വിധിക്കുകയും ചെയ്തു. ഖുർആൻ വിരോധിച്ചതൊഴികെയുള്ളവയൊക്കെ അനുവദനീയമാണ് എന്ന ഇമാം അബു ഹനീഫയുടെ ആശയത്തെ നിരാകരിച്ചുകൊണ്ടുള്ള സുന്നത്ത് (നബിചര്യ) വ്യാഖ്യാനമാണ് ഇമാം ഹമ്പൽ മുന്നോട്ടു വെച്ചത്.

പ്രവാചക പാരമ്പര്യങ്ങളിൽ പരാമർശിക്കാതിരുന്നതിനാൽ തന്റെ ജീവിതത്തിൽ ഒരിക്കലും തണ്ണിമത്തൻ ഇമാം അഹ്മദ് ഇബ്നു ഹമ്പൽ ഉപയോഗിച്ചിരുന്നില്ല. ഹദീഥുകളുടെ സമ്പൂർണ്ണമായ ആശ്രിതത്വം കാരണം ഹമ്പലികൾ പൊതുവെ പാരമ്പര്യവാദികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ചില മുസ്ലിം പണ്ഡിതന്മാരുടെ തത്വചിന്താപരമായ സമീപനരീതികളെ ഇമാം ഹമ്പൽ നിരാകരിച്ചു. നിയമരൂപീകരണത്തിന് യുക്തിപരമായ താരതമ്യം (ഖിയാസ്), അഭിപ്രായസമന്വയം (ഇജ്മാ) എന്നിവകളെയും ഇമാം ഹമ്പൽ നിഷേധിച്ചു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine musci image bylines

ഖിയാസിനേക്കാൾ തെറ്റായ ഹദീഥിനാണ് ഹമ്പൽ മുൻഗണന കൊടുത്തത്. തന്റെ മുസ്നദിൽ ദുർബലമായ ഇത്തരം അനേകം ഹദീഥുകൾ അദ്ദേഹം ഉൾപ്പെടുത്തി. ഖുർആൻ യുക്തിക്ക് നൽകുന്ന മഹത്തായ സ്ഥാനത്തെ നിരാകരിച്ചുകൊണ്ടാണ് പാരമ്പര്യത്തിലധിഷ്ഠിതമായ ഹമ്പലിസം വികസിച്ചത്. പാരമ്പര്യാധിഷ്ഠിത വ്യാഖ്യാനം ക്രമേണ ആധിപത്യം നേടിയതിന്റെ ഫലമായി ശരീഅഃ എന്നത് ഒരുകൂട്ടം ഇടുങ്ങിയതും അയവില്ലാത്തതുമായ നിയമങ്ങൾ മാത്രമായി. വ്യഭിചരിച്ച സ്ത്രീക്കുള്ള കല്ലേറ്, മതപരിത്യാഗിയുടെ വധശിക്ഷ, കലാ – സംഗീതങ്ങളുടെ നിരോധനം, സ്ത്രീയുടെ സാമൂഹിക ഇടപെടലിലെ നിയന്ത്രണം എന്നിവയിലൂടെയാണ് പാരമ്പര്യവാദം പ്രത്യക്ഷീഭവിച്ചത്. ഇവക്കൊന്നും ഖുർആനികമായ അടിത്തറകളില്ല എന്ന യാഥാർഥ്യം അവഗണിക്കപ്പെട്ടു.

എ ഡി 847 ൽ അധികാരത്തിലേറിയ അബ്ബാസിയ്യ ഭരണാധികാരി മുതവക്കിൽ (822 -861) ശക്തനായ ഹമ്പലി അനുയായി ആയിരുന്നു. തൻറെ മുൻഗാമിയായ മഅമൂനിന്റെ പുരോഗമനപരവും യുക്ത്യാധിഷ്ഠിതവുമായ ചിന്താപദ്ധതികൾക്കു നേർ വിപരീതമായ സമീപനമാണ് മുതവക്കിൽ സ്വീകരിച്ചത്. മഅമൂൻ പുറന്തള്ളിയ പാരമ്പര്യവാദത്തെ അതിശക്തമായി മുതവക്കിൽ തിരികെക്കൊണ്ടുവന്നു.

അശ്അരിസം

ഹമ്പലിസത്തിന്റെ തുടർച്ചയായി മുസ്‌ലിംകളിൽ ആധിപത്യം നേടിയ മറ്റൊരു യാഥാസ്ഥിതിക ചിന്താധാരയാണ് അശ്അരിസം. അബുൽഹസ്സൻ അൽ അശ്അരി (875 – 936) ആണ് ഇതിൻറെ ഉപജ്ഞാതാവ്. മനുഷ്യയുക്തി അപ്രധാനമാണെന്നും നൈതികത മനുഷ്യയുക്തിക്ക് അപ്രാപ്യമാണെന്നും അശ്അരി വാദിച്ചു. തലയിലെഴുത്ത് സിദ്ധാന്തത്തെ (വിധിവാദം) പിന്തുണച്ചുകൊണ്ട് പ്രകൃതിനിയമം എന്ന സങ്കൽപ്പത്തെ അശ്അരിസം നിരാകരിച്ചു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine mutazali

വായുമണ്ഡലത്തിൽ പറന്നുനടക്കുന്ന പഞ്ഞിക്കഷ്ണം പോലെ ദൈവേച്ഛക്കനുസരിച്ച് മനുഷ്യൻ ചലിക്കുകയാണ്. യുക്തി ഉപയോഗിച്ച് ശരി തെറ്റുകളെ കണ്ടെത്താനാവില്ല, അതിനു നബിചര്യ തന്നെ വേണമെന്ന് അശ്അരിസം വാദിച്ചു. ദൈവത്തെ പോലെ ഖുർആനും അനാദിയാണെന്ന ഹമ്പലിസ്ററ് വാദത്തെ അശ്അരിസം പിന്തുണച്ചു. അന്ധമായ വിശ്വാസത്തെ അശ്അരിസം ന്യായീകരിച്ചു. ക്രിസ്ത്വബ്ദം പതിനൊന്നാം നൂറ്റാണ്ടിലെ അശ്അരിസത്തിന്റെ വളർച്ച ശാസ്ത്ര ഗവേഷണങ്ങളെ പിന്നോട്ടടിപ്പിച്ചു.

മനുഷ്യബുദ്ധിയെ ഉയർത്തിപ്പിടിക്കുന്ന മുഅതസലികളെ വിഡ്ഢികളായാണ് പത്തൊമ്പതാം നൂറ്റാണ്ടുകളിലെ മദ്രസകളിൽ പോലും പഠിപ്പിക്കപ്പെട്ടിരുന്നത്. അശ്അരി വീക്ഷണത്തിൽ മനുഷ്യൻ തന്റെ പ്രവർത്തികളെ സൃഷ്ടിക്കുന്നില്ല. അത് സാധിച്ചു കിട്ടുകയാണ്. മനുഷ്യ പ്രവർത്തികളെ സൃഷ്ടിക്കുന്നതും ഈശ്വരൻ തന്നെ.

നന്മയെ പോലെ സകല തിന്മയും ദൈവത്തിൽ നിന്നുളവായതാണ്. പ്രവർത്തനങ്ങൾ ഒന്നും തന്നെ സ്വന്തം നിലയിൽ നന്മയോ തിന്മയോ അല്ല, ശരീഅത്താണ് അവ രണ്ടിൽ ഏതെന്നു തീരുമാനിക്കുന്നത്. നീതി എന്തെന്ന് തീരുമാനിക്കുന്നതും ശരീഅത്താണ്. മനുഷ്യബുദ്ധിക്ക് നീതി അപ്രാപ്യമാണെന്നും അശ്അരിസം വാദിച്ചു. ഇവയൊക്കെ മുഅതസലിസം (യുക്ത്യാധിഷ്ഠിത ഇസ്‌ലാം വായന) നിരാകരിച്ചു.

മുഅതസലിസത്തിന്റെ വളർച്ച

ഖുർആൻ ദൈവത്തോടൊപ്പം അനാദിയാണെന്ന വാദത്തെ നിരാകരിച്ചുകൊണ്ട് ദൈവസൃഷ്ടിയാണെന്നതാണ് മുഅതസലികൾ വാദിച്ചത്. തലയിലെഴുത്ത് സിദ്ധാന്തത്തിൽ അധിഷ്ടിതമായ അശ്അരിസത്തിന്റെ വിധിവാദത്തെ അവർ എതിർത്തു. നന്മയും തിന്മയും മനുഷ്യബുദ്ധിക്കും യുക്തിക്കും പ്രാപ്യമാണെന്നും അവർ തിരിച്ചടിച്ചു. ദീൻ നന്മ കൽപ്പിക്കുന്നത് നന്മ സ്വയമേവ അതു തന്നെയായതു കൊണ്ടാണ്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine house of wisdom bylines
ഖലീഫ മാമൂൻ സ്ഥാപിച്ച ഹൌസ് ഓഫ് വിസ്ഡത്തിന്റെ രേഖാചിത്രം

ദൈവസൃഷ്ടിയായ പ്രപഞ്ചം നിയമബന്ധിയായി ചലിക്കുന്നു എന്ന മുഅതസലി ആശയം ശാസ്ത്രാന്വേഷണ ത്വരയെ പ്രചോദിപ്പിച്ചു. മുസ്‌ലിം സംസ്കാരം നേടിയ ശാസ്ത്ര വളർച്ച മുഅതസലിസത്തിന്റെ സംഭാവനയാണ്. മനുഷ്യൻ തന്റെ പ്രവർത്തിയുടെ മേൽ ഉത്തരവാദിത്വമുള്ളവരാണ്. അതൊന്നും അശ്അരികൾ ആരോപിക്കുന്നതുപോലെ ദൈവം അടിച്ചേൽപ്പിക്കുന്നതല്ല. യഥാർത്ഥ വിശ്വാസവും തദനുസാരിയായ സൽപ്രവർത്തികളും ബോധപൂർവ്വം ചെയ്യുന്നുണ്ടോ എന്ന പരീക്ഷണമാണ് മർത്ത്യജീവിതം. മനുഷ്യന്റെ ഇഛാ സ്വാതന്ത്ര്യത്തിലാണ് അവന്റെ രക്ഷാശിക്ഷകളുള്ളത്.

മുഅതസലി ആശയക്കാരനായ അബ്ബാസിയ ഖലീഫ അൽ മാമൂൻ (786 -833) തന്റെ കൊട്ടാരത്തിൽ മത – ദാർശനിക – ശാസ്ത്ര വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകൾ നടത്തി ധൈഷണികതയെ ഉത്തേജിപ്പിച്ചു. അതേസമയം മുഅതസില ആശയത്തെ ഔദ്യോഗിക വീക്ഷണമായി അടിച്ചേൽപ്പിക്കാനുള്ള മാമൂന്റെ ശ്രമം കനത്ത തിരിച്ചടിയുണ്ടാക്കി.

കേവലമായ മനുഷ്യയുക്തി നന്മ തിന്മകളെ വിവേചിച്ചറിയാമെന്ന മുഅതസലി ആശയം ഇമാം അബൂ ഹനീഫയും പങ്കുവെച്ചിരുന്നു. താരതമ്യ യുക്തിവൽക്കരണത്തിലൂടെ (ഖിയാസ്) സുന്നത്തിനെ തന്നെ അവഗണിക്കുകയാണെന്ന് ഇമാം അബൂഹനീഫയെ എതിരാളികൾ വിമർശിച്ചു. തോന്നുംപടി പ്രവർത്തിച്ചു മനുഷ്യന് മനസ്സിലാവുന്ന നിയമത്തെ ദൈവം ലംഘിക്കുന്നില്ല എന്നാണു മുഅതസലിസത്തിന്റെ വാദം. പരലോക വിശ്വാസത്തിനുള്ള തെളിവുപോലും യുക്തിപരമായ വിശകലനത്തിലൂടെയാണ് ഖുർആൻ സമർപ്പിക്കുന്നത്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine king faisal bylines
ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജാവ്

മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്- യാഥാസ്ഥിതികതയുടെ തിരിച്ചുവരവ്

മുകളിൽ ചർച്ച ചെയ്യപ്പെട്ട ഹമ്പലി -അശ്അരി ആശയങ്ങളിലെ ഏറ്റവും വഷളായ ഘടകങ്ങളെ ഉൾക്കൊണ്ടാണ് 1744 മുതൽ വഹാബി പ്യൂരിറ്റാനിസം ശക്തിപ്പെട്ടത്. ധൈഷണികത, ശിയിസം എന്നിവയോട് കടുത്ത ശത്രുതയാണ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് (1703 -1792) പുലർത്തിയത്. ഹമ്പലിന്റെ അക്ഷരവായന, പാരമ്പര്യവാദം, ധൈഷണിക വിരുദ്ധത, മിസ്റ്റിക് നിഷേധം, കക്ഷിത്വ തീവ്രത എന്നിവയുടെ പ്രകടിത രൂപമാണ് വഹാബിസം.

വഹാബി സലഫിസ്റ്റു പ്യൂരിറ്റാനിസത്തിന്റെ ഉദാത്ത മാതൃകയാണ് സൗദി അറേബിയയുടെ ഔദ്യോഗിക മുഫ്തിയായിരുന്ന ഇബ്നുബാസ് (1912 -1999). പ്രവാചകനെക്കുറിച്ച സിഹ്ർ ബാധയുൾപ്പെടെയുള്ള കഥനങ്ങൾ, സംഗീതം – ചിത്രങ്ങൾ എന്നിവയുടെ നിരോധനം, മാത്രമല്ല ഇതൊക്കെ അംഗീകരിക്കാത്തവരെ കാഫിറാക്കാൻ പോലും ഇബ്നുബാസ് മടിച്ചില്ല.

കാർ ഓടിക്കുന്നത്, ഹൈ ഹീൽഡ് ചെരിപ്പുകളുടെ ഉപയോഗം എന്നിവ സ്ത്രീകൾക്ക് നിഷിദ്ധമാക്കിയ കുപ്രസിദ്ധ ഫത്‌വ (ഫത്‌വ നമ്പർ :1678) ഇബ്നുബാസിന്റെതായിരുന്നു. അമേരിക്കൻ സൈന്യത്തിന് സൗദിയിൽ താവളമൊരുക്കാനുള്ള ഫത്‌വയും ഇബ്നു ബാസ് പുറത്തിറക്കി. സൈദി വിഭാഗത്തിന്റെ പിന്നിൽ നിന്ന് നമസ്കരിക്കുന്നതിനെ ഇബ്നു ബാസ് വിലക്കി. ഭൂമി പരന്നതാണെന്ന തുറന്ന പ്രഖ്യാപനം ഇബ്നുബാസ് നടത്തി.

സൗദി അറേബ്യയിലെ ടെലെഗ്രാഫിന്റെ ഉപയോഗം 1920 കളിൽ തന്നെ അൽ ഇഖ്‌വാൻ എന്ന വഹാബി പ്യുരിറ്റൻ സംഘം (സൗദി സ്ഥാപകൻ അബ്ദുൽ അസീസ് ഇബ്ൻ സൗദിന്റെ നിർമിതി) എതിർത്തിരുന്നു. അതേത്തുടർന്ന് പലയിടങ്ങളിലും ഇഖ്‌വാൻകാർ (ഈജിപ്തിലെ ഇഖ്‌വാനികളല്ല ഇവരെന്ന് പ്രത്യേകം ഓർക്കുക) ടെലിഫോൺ ലൈനുകൾ മുറിച്ചിടാറുണ്ടായിരുന്നു. ടെലിഫോൺ, റേഡിയോ , ഓട്ടോ മൊബൈൽ എന്നിവയൊക്കെ ദൈവീകനിയമങ്ങൾക്കെതിരായ പൈശാചികതയായി സൗദി പ്യൂരിറ്റൻകാർ കരുതി.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine mecca attack 1979 bylines
1979 ലെ മെക്ക ഗ്രാൻഡ് മസ്ജിദ് ആക്രമണം

ശിയാക്കളെ അടിച്ചമർത്തുന്നതിനുള്ള ആവേശക്കുറവ്, ടെലിഫോൺ, കാർ, വിമാനം എന്നിവയുടെ ഉപയോഗത്തിലൂടെ ഗവണ്മെന്റ് പിശാച്ചുസേവ നടത്തുകയാണെന്ന് 1926 ൽ വഹാബി ഇഖ്വാനികൾ ആരോപിച്ചു. എതിർപ്പ് ശക്തമായതിനെ തുടർന്ന് 30,000 വരുന്ന ബ്രിട്ടീഷ് സേനയെ ഉപയോഗിച്ച് 1929 മാർച്ചിൽ സൈനികമായി അടിച്ചമർത്തി.

സൗദിയിൽ റേഡിയോ കൊണ്ടുവന്നപ്പോൾ ഹിജാസിലെ ചീഫ് ഖാദിയായിരുന്ന ഷെയ്ഖ് അബ്ദുല്ലാഹ് ഇബ്നു ഹുസ്സൈൻ ആൽ ഷെയ്ഖ് ശബ്ദ സന്ദേശം വായുവിലൂടെ കൊണ്ടുപോകുന്നത് പിശാചാണെന്നു ആരോപിച്ചു. ഇതേതുടർന്ന് റിയാദ് റേഡിയോ സ്റ്റേഷനിലൂടെ ഖുർആൻ പാരായണം നടത്തിച്ചു. മക്കയിൽ വെച്ച് ഇത് ശ്രവിച്ച ആലു ഷെയ്ഖ് തന്റെ വാദം പിൻവലിച്ചു. അന്നുമുതൽ റേഡിയോ ദൈവത്തിന്റെ അടയാളമായി.

1965 ൽ ഫൈസൽ രാജാവ് ടെലിവിഷൻ കൊണ്ടുവന്നപ്പോൾ പ്യുരിറ്റൻ വഹാബികൾ പൈശാചികമെന്നാരോപിച്ച് ടി.വി നിലയങ്ങൾ ആക്രമിച്ചു. തുടർന്ന് ഖുർആൻ പാരായണം, നമസ്കാരം എന്നിവയുടെ ടെലിവിഷനിലൂടെയുള്ള സംപ്രേക്ഷണം ഈ ആരോപണങ്ങളുടെ മുനയൊടിച്ചു. എങ്കിലും 1965 ആഗസ്റ്റിൽ ഖാലിദ് ഇബ്നു മുസൈദ് എന്ന സൗദി രാജകുമാരനും അനുയായികളും ചേർന്ന് റിയാദ് ടെലിവിഷൻ നിലയം ആക്രമിച്ചു. പോലീസ് വെടിവെപ്പിൽ രാജകുമാരനടക്കമുള്ളവർ കൊല്ലപ്പെട്ടു.

ടെലിവിഷൻ, കാർ , കറൻസി എന്നിവ മതത്തിൽ കൂട്ടിച്ചേർക്കപ്പെട്ട ബിദ്അത്തുകളാണെന്നു ആരോപിച്ച് അവയിൽ നിന്നൊക്കെ ഇസ്‌ലാമിനെ ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ട് ജുഹൈമൻ സൈഫ് അൽ ഉതൈബി എന്ന പ്യുരിറ്റന്റെ (ഇദ്ദേഹം 1969 മുതൽ ശൈഖ് ഇബ്നുബാസിന്റെ വിദ്യാർത്ഥിയായിരുന്നു) നേതൃത്വത്തിൽ 1979 ൽ കഅബ പിടിച്ചടക്കി. തുടർന്ന് ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെയാണ് കഅബ വിമോചിപ്പിച്ചത്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine isis destruction bylines
മൊസൂൾ മ്യൂസിയത്തിനകത്തെ പ്രതിമകൾ തകർക്കുന്ന ഐഎസ് തീവ്രവാദികൾ

സ്ത്രീ വിദ്യാഭ്യാസം കുടുംബ തകർച്ചക്ക് കാരണമാകുമെന്ന തലതിരിഞ്ഞ ഒരു വ്യാഖ്യാനമാണ് വഹാബി പ്യൂരിട്ടനുകൾ ഉയർത്തിയത്. എന്നാൽ ഫൈസൽ രാജാവും പത്‌നിയും ചേർന്ന് 1960 ൽ സ്ത്രീ വിദ്യാഭ്യാസത്തിന് മുൻകൈയെടുത്തു. വിദ്യ തേടേണ്ടത് സ്ത്രീ പുരുഷന്മാരുടെ ഖുർആനിക ബാധ്യതയാണെന്ന് ഫൈസൽ രാജാവ് നിരന്തരം ഓർമിപ്പിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനെതിരായ വഹാബി നിലപാട് അഫ്ഘാൻ താലിബാനിലെ വലിയൊരു വിഭാഗം ഇന്നും പുലർത്തുന്നുണ്ട്.

ബിംബാരാധനക്ക് കാരണമാകുമെന്ന വാദമുയർത്തി, ചരിത്ര സ്മാരകങ്ങൾക്കുനേരെ പലവുരു പ്യൂരിട്ടനുകൾ ആക്രമണം നടത്തി. സൗദിയിലെ മുസ്‌ലിം ചരിത്ര സ്മാരകങ്ങൾ അധികവും അവർ തകർത്തു. ഇറാഖിലെ മൊസൂൾ സെൻട്രൽ മ്യുസിയത്തിലെയും തൊട്ടടുത്ത പുരാവസ്തു കേന്ദ്രത്തിലെയും സാംസ്കാരിക പൈതൃകങ്ങൾ തകർക്കുന്ന രണ്ടുമിനിറ്റ് വീഡിയോ 2015 ഫെബ്രുവരി 25 നു പ്യുരിട്ടനുകളായ ഐഎസ് പുറത്തുവിട്ടിരുന്നു.

References:
Arjomand, Said Amir, Thinking Globally about Islam, in Oxford Handbook of Global Religions
AbuKhalil, As`ad, Battle for Saudi Arabia, New York: Seven Stories Press, 2004
Al Munajjed, Mona, Women in Saudi Arabia Today, New York: St. Martin’s Press, 1997
Atwan, Abdel Bari, The Secret History of al-Qaeda, Berkeley: University of California. Press, 2006
Brown A.C, Jonathan, Misquoting Muhammad, London: Oneworld, 2014
Dallal, Ahmad, The Origins and Objectives of Islamic Revivalist Thought 1750-1850
Fakhry, Majid, Ethical Theories in Islam, Leiden: Brill, 1991
Hurgronje, Snouck, Mekka in the Latter Part of the 19th Century, Leiden: Brill, 2007
Kamali, M. Hashim, Shari’ah Law: An Introduction, Oxford: Oneworld, 2009
Karabell, Zachary, People of The Book: The Forgotten History Of Islam And The West
Khan, Ali, Hisham M. Ramadan, Contemporary Ijtihad, Edinburgh: Edinburgh University Press, 2011
Maqsood, Ruqaiyyah Waris, Islam Need to Know? London: HarperCollins, 2012
Melchert, Christopher, The Adversaries of Ahmad Ibn Hanbal, Aabica April 1997
Ramadan, Tariq, Radical Reform: Islamic Ethics and Liberation
Sadar, Ziauddin, Merryl Wyn Davies, The No-Nonsense Guide to Islam, London
Solahudin, The Roots of Terrorism in Indonesia, translated by Dave McRae, Sydney: UNSW Press, 2013

ജ്ഞാനം ശക്തിയാണെങ്കില്‍ മീഡിയയെ നിയന്ത്രിക്കുന്നവര്‍ ഏറ്റവും ശക്തരായി മാറുക സ്വാഭാവികം. മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അമേരിക്കന്‍ നേതാവ് മാല്‍കം എക്‌സ് പറഞ്ഞു: “ഭൂമുഖത്തെ ഏറ്റവും സ്വാധീനശക്തിയുള്ള സത്വമാണ് മാധ്യമം. നിരപരാധിയെ അപരാധിയാക്കാനും അപരാധിയെ നിരപരാധിയാക്കാനും അതിനു കഴിയും. അധികാരമാണ് ഇതിന് പിന്നില്‍, എന്തെന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ മനുഷ്യമനസ്സുകളെയാണ് നിയന്ത്രിക്കുന്നത്”.

വാര്‍ത്താമാധ്യമങ്ങള്‍ മുന്‍വിധിയോടെ നടത്തുന്ന വിചാരണ അവസാനിപ്പിക്കാതെ വര്‍ഗീയ വിപത്തില്‍ നിന്ന് പൂര്‍ണമായ മോചനം സാധ്യമല്ല. ഇസ്‌ലാം വിരുദ്ധമായ സൈദ്ധാന്തികാക്രമണം പടിഞ്ഞാറിന്റെ അപരനായി കണ്ടുകൊണ്ടുള്ളത് തന്നെയായിരുന്നു എന്ന് മുസ്‌ലിം പ്രതിനിധാനത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിക്കൊണ്ട് മീഡിയ വിദഗ്ധന്‍ പൂള്‍ തെളിയിക്കുന്നു.ഒരമേരിക്കന്‍ മീഡിയ വിദഗ്ധന്‍ അഭിപ്രായപ്പെട്ടതുപോലെ ഒരറബിയെ നിങ്ങള്‍ക്ക് ഭയലേശമന്യേ അടിക്കാം, എന്തെന്നാല്‍ അവന്‍ നിങ്ങളുടെ വില്ലനായ ശത്രുവാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരു ജൂതനോടോ കറുത്ത വര്‍ഗക്കാരനോടോ പെരുമാറാന്‍ ആവില്ല.

ഭൂഗോളം കരവലയത്തിലൊതുക്കാനും എണ്ണയടക്കമുള്ള വിഭവങ്ങള്‍ രാജ്യത്തേക്ക് നിര്‍വിഘ്‌നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ഉപഭോഗതൃഷ്ണയെ കൂടുതല്‍ കൊഴുപ്പിച്ച് പ്രകൃതിയെ കൂടുതല്‍ ചൂഷണം ചെയ്യാനും മാത്രമാണ്. കോര്‍പ്പറേറ്റ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ദുരാഗ്രഹങ്ങളുടെ ദാസ്യവേലയാണ് മീഡിയ നിര്‍വഹിക്കുന്ന ധര്‍മ്മം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine newspaper bylines

ഭീകരതയെക്കുറിച്ച് തികച്ചും അയഥാര്‍ത്ഥമായ ചിത്രമാണ് ആഗോള മീഡിയ പ്രതിഫലിപ്പിക്കുന്നത്. 1980 മുതല്‍ 2005 വരെയുള്ള എഫ്.ബി.ഐ കണക്കുകള്‍ പ്രകാരം, മറ്റേത് വിഭാഗക്കാരെക്കാള്‍ ഭീകര പ്രവണത കുറഞ്ഞവരാണ് അമേരിക്കന്‍ മുസ്‌ലിംകള്‍. പ്രസ്തുത കാലയളവില്‍ നടന്ന മൊത്തം ഭീകരപ്രവര്‍ത്തനത്തിന്റെ 7%വും ജൂതര്‍ നടത്തിയപ്പോള്‍ മുസ്‌ലിം പങ്കാളിത്തം 6% മാത്രമായിരുന്നു. 42% ലാറ്റിനോകളും 24% തീവ്ര ഇടതുപക്ഷവും നടത്തി. എന്നാല്‍ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ഭീകരതക്ക് ലഭ്യമാകുന്ന ക്രമാതീതമായ കവറേജ് മൂലം (ഇതിന് പിന്നില്‍ വംശവെറി കൃത്യമായി പ്രവര്‍ത്തിക്കുന്നു) ഏതാണ്ട് മിക്ക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിംകളുണ്ട് എന്ന പ്രതീതിയാണുള്ളത്. അപരനെ സൃഷ്ടിച്ച് വംശവെറുപ്പ് മൂര്‍ച്ഛിപ്പിക്കുകയാണ് ഇത്തരം റിപ്പോര്‍ട്ടിംഗിന്റെ പ്രധാന ലക്ഷ്യം. ഭീകരതക്കെതിരായ യുദ്ധം’എന്ന പേരില്‍ പലസ്തീനികളുടെ സ്വതന്ത്രസമരത്തെ തകര്‍ക്കാന്‍ ഉപയോഗിച്ചതിന്റെ പിന്നില്‍ ജൂതക്രൈസ്തവ സയണിസ്റ്റുകളുടെയും ആയുധ ലോബികളുടെയും ‘വെളുത്തകരങ്ങള്‍’ ദര്‍ശിക്കാം.

ഇന്ന് പാശ്ചാത്യ ലോകത്ത് വാര്‍ത്താ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇസ്‌ലാം വിരുദ്ധമായ പ്രചാരണം അയഥാര്‍ത്ഥവും ഏകപക്ഷീയവും വംശീയപ്രോക്തവും ആണെന്നും, ആന്റിസെമിറ്റിസത്തിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞെന്നും സാമൂഹ്യശാസ്ത്ര ചിന്തകന്‍ വില്യം ഡാര്‍ലിമ്പിള്‍ നിരീക്ഷിക്കുന്നു. 2005 ഏപ്രില്‍ 15ന് ഒക്‌ലഹോമയില്‍ ബോംബ് സ്‌ഫോടനം നടത്തി 168 പേരെ വധിക്കുകയും 680പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് തിമോത്തി മക്‌വെയെ ആരും വെള്ളക്കാരനായ ക്രൈസ്തവവാദി എന്ന് വിളിക്കാറില്ല. എന്നാല്‍ അത്തരത്തിലൊരു നിഷ്ഠൂര കൃത്യം ചെയ്യുന്ന മുസ്‌ലിം നാമധാരിയെ ‘ഇസ്‌ലാമിക ഭീകരന്‍’ എന്നു വിളിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മടിയില്ല.

1995 ഏപ്രില്‍ 19ന് ഒക്‌ലഹോമ നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ മേല്‍ കുറ്റം ചാര്‍ത്തപ്പെട്ടു; കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ഇതേറ്റെടുത്തു. അന്ന് രാത്രി സ്റ്റീവ് എമേഴ്‌സണ്‍ എന്ന ‘ഇസ്‌ലാമിക തീവ്രവാദ വിദഗ്ധന്‍’ ഒക്‌ലഹോമ ബോംബിംഗിന് ഇസ്‌ലാമിക തീവ്രവാദ ബോംബിംഗുമായി സമാനതകളുണ്ടെന്ന് സി.ബി.എസ് ചാനലില്‍ വ്യക്തമാക്കി. ബോംബെന്ന പ്രതീതി ഉയര്‍ത്തിയ ഉപകരണവുമായി ജോര്‍ഡാനിയന്‍ അമേരിക്കക്കാരനെ ലണ്ടനില്‍ വെച്ച് പിടികൂടുകയും ചോദ്യം ചെയ്യാനായി അമേരിക്കയിലെത്തിക്കുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നയുടനെ ഒക്‌ലഹോമയിലെ അയാളുടെ സമ്പാദ്യങ്ങള്‍ അക്രമണത്തിനിരയായി.

മധ്യ പൗരസ്ത്യ വംശജരായ ഒട്ടനവധി പേരെ സംശയിച്ച് കസ്റ്റഡിയിലെടുത്തതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു (ഏപ്രില്‍ 20, 1995). ഒക്‌ലഹോമാ ഭീകരാക്രമത്തിന് ശേഷം അവക്ക് പിന്നില്‍ ഇസ്‌ലാമിക ഭീകരതയാണെന്ന പ്രചാരണം യാതൊരുളുപ്പുമില്ലാത്ത വിധം വ്യാപകമായി അമേരിക്കയിലും പാശ്ചാത്യ നാടുകളിലും നടന്നു; യഥാര്‍ത്ഥ പ്രതി പിടിയിലാകും വരെ. മുസ്‌ലിം വ്യക്തികളും സ്ഥാപനങ്ങളും അക്രമത്തിനിരയായി. യഥാര്‍ത്ഥ പ്രതി അമേരിക്കന്‍ ക്രൈസ്തവ ദേശീയ വാദിയാണെന്നറിഞ്ഞ മുഹൂര്‍ത്തത്തില്‍ മാധ്യമ ചര്‍ച്ച മിലീഷ്യ പ്രതിഭാസത്തിലേക്ക് വഴുതി മാറുന്നതാണ് പിന്നീട് കണ്ടത്. ഇസ്‌ലാമിക ഭീകരത’ എന്ന തലക്കെട്ട് ക്രമേണ ‘ഒക്‌ലഹോമ ദുരന്തം’എന്നാക്കി മാറ്റി! ഒക്‌ലഹോമ കേസുമായി ബന്ധപ്പെട്ട് ഇരകളാക്കപ്പെട്ട നിരപരാധികളോട് ഒരു മാപ്പപേക്ഷയും മാധ്യമങ്ങളോ യു.എസ്. ഭരണകൂടമോ നടത്തിയില്ല. വംശീയവെറി എല്ലാ അനീതികളെയും മറികടക്കാന്‍ പോന്നതാണല്ലോ!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests new bylines

സെര്‍ബ് ക്രൈസ്തവതയുടെ വൈതാളികര്‍ 1995 ജൂലൈയില്‍ ബോസ്‌നിയന്‍ സെബ്രിനിക്കയില്‍ നടത്തിയ മുസ്‌ലിം കുരുതിയില്‍ 8000 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഈ നരഹത്യയുടെ പേരില്‍ ക്രൈസ്തവ ഭീകരത എന്ന ആക്രോശം എവിടെ നിന്നും ഉയര്‍ന്നില്ല എന്ന വസ്തുത വില്ല്യം ഡാര്‍ലിമ്പിള്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടനില്‍ നടക്കുന്ന മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപങ്ങളുടെ ചെറിയൊരംശം പോലും ജൂതര്‍ക്കോ കത്തോലിക്കര്‍ക്കോ കറുത്ത വര്‍ഗക്കാര്‍ക്കെതിരോ നടന്നാല്‍ മാധ്യമ ലോകത്ത് കോളിളക്കമുണ്ടാക്ക പ്പെടുമെന്നതിനാല്‍ അസ്വീകാര്യമാകുമെന്നും ഡാര്‍ലിമ്പിള്‍ പറയുന്നു.

ഇസ്രായേലി അമേരിക്കന്‍ ബാന്ധവം ശക്തപ്പെടുത്താനും ഇസ്രായേലിനനുകൂലമായ സൈനിക സാമ്പത്തിക സഹായങ്ങള്‍ ത്വരിതപ്പെടുത്താനും 1970കള്‍ മുതല്‍ പലസ്തീന്‍ മുസ്‌ലിം ഭീകരത’ എന്ന പ്രയോഗം തുടങ്ങിയതായി അമേരിക്കന്‍ അക്കാദമീഷ്യന്മാര്‍ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. മുസ്‌ലിം വിരുദ്ധ വംശവെറിയുടെ യു.എസ്. കോര്‍പ്പറേറ്റ് വേരുകള്‍ ചെന്നെത്തുന്നത് അമേരിക്കയുടെ ഇസ്രായേല്‍ ചങ്ങാത്തത്തിലാണെന്ന് വിഖ്യാത മാധ്യമ വിശാരദന്‍ എഡ്വേര്‍ഡ് ഹെര്‍മാന്‍ കണ്ടെത്തുന്നു. ഇതിന് നിദാനമായി നാല് കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നു: 1. ഇസ്രായേല്‍ ചങ്ങാത്തത്തിലൂടെയുള്ള അമേരിക്കയുടെ നേട്ടങ്ങള്‍ 2. ഇസ്രായേല്‍ ലോബിയുടെ സ്വാധീനം 3. ജൂതരോടുള്ള ക്രൂരതകളോടുള്ള പാശ്ചാത്യന്‍ പശ്ചാതാപം 4. അറബ് വിരുദ്ധ വംശീയതയുടെ വ്യാപനം എന്നിവയാണവ. പരിഹാരമെന്ത്?

പ്രചണ്ഡമായ പ്രചാരണതന്ത്രങ്ങളിലൂടെ, ഇസ്‌ലാമിനെക്കുറിച്ച കുരിശുയുദ്ധ – കൊളോണിയന്‍ – ഓറിയന്റ്‌ലിസ്റ്റ് വാര്‍പ്പു മാതൃകകള്‍ സജീവമാക്കി നിര്‍ത്തുകയാണ് ആഗോള സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഇല്ലാത്ത ഒരു ശത്രുവിനെക്കുറിച്ച് ഏറെ പൊലിപ്പിച്ചു കാട്ടി പൗരന്മാരെ മുഴുവന്‍ ഭയപ്പെടുത്തിക്കൊണ്ട്, സാമ്രാജ്യത്വം അതിന്റെ അധിനിവേശ തന്ത്രങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമായി മുന്നേറുകയാണ്. ഈ ചെയ്തികളത്രയും ആഗോള ഭീകരതക്കെതിരായ മഹത്തായ പോരാട്ടമാണെന്ന നാട്യങ്ങളോടെ, ആ വിധം വരുത്തിത്തീര്‍ക്കാനാണ് ഇസ്‌ലാമോഫോബിയുടെ ത്രീവ്രമായ വ്യാപനം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine israel solders new bylines

അതിഭീകരമായ ആണവായുധങ്ങള്‍ കയ്യിലേന്തി ഹിംസാത്മകതയോടെ പലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിയരക്കുന്ന ഇസ്രയേലിനെതിരെ ചെറുവിരലനക്കാത്ത പാശ്ചാത്യസമൂഹം, ആണവായുധങ്ങള്‍ നിര്‍മ്മിക്കാനിടയുണ്ട് എന്ന ഊഹത്തിന്റെ പേരില്‍ ഇറാനെ കടന്നാക്രമിക്കാനുള്ള വെമ്പലിലാണ്. ആസൂത്രിതമായ അപരത്വ നിര്‍മ്മിതിയിലൂടെ മാത്രമാണ് കൂര്‍ത്ത് മൂര്‍ത്ത കാപട്യത്തെ മറച്ചുവെക്കാനാവുക.

സ്വന്തം ജനതയെ എന്നും ഏതെങ്കിലും ആശങ്കയില്‍ തളച്ചിടുന്നത് രാഷ്ട്രീയ അധികാരികള്‍ക്ക് ആശ്വാസകരമാണ്. മധ്യേഷ്യയിലെ അധിനിവേശങ്ങള്‍ തുടരണമെങ്കില്‍ ഇസ്‌ലാമോഫോബിയ നിലനിന്നേ പറ്റൂ. അതുകൊണ്ട് തന്നെ സമാധാനശക്തികള്‍ വെറുപ്പിന്റെ ഈ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞേ മതിയാകൂ. വിഭവ ശോഷണത്തിലൂടെയും മാലിന്യവര്‍ദ്ധനവിലൂടെയും യുദ്ധങ്ങളിലൂടെയും വംശീയവെറിയുടെ വ്യാപനത്തിലൂടെയും അസംസ്‌കാരത്തിന്റെ കാളിമപടര്‍ത്തിയ യു.എസ്. സാമ്രാജ്യത്വത്തിനകത്ത് തന്നെ നടക്കുന്ന പുത്തന്‍ സാമൂഹ്യ വിപ്ലവത്തിന്റെ തുടികൊട്ടിന് ലോകം ആവേശപൂര്‍വ്വം പിന്തുണ നല്‍കേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ യുദ്ധം പടര്‍ത്താന്‍ ആയുധവ്യാപാര ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ സയണിസ്റ്റ് വിഭാഗം ക്രൈസ്തവതയ്ക്ക് വരുത്തിവയ്ക്കുന്ന ദ്രോഹം എത്ര കനത്തതാണെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.

വംശീയവിരുദ്ധവും ആധിപത്യവിരുദ്ധവുമായ ഒരു ചരിത്ര വായന അടിയന്തിരമായി നടക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പരക്കെ പ്രചരിപ്പിക്കുന്നതുപോലെ, കൊളമ്പസിന്റെ അമേരിക്കന്‍ കണ്ടെത്തല്‍(1492) മനുഷ്യ ചരിത്ത്രിന്റെ പുരോഗതിയിലേക്കുള്ള കാല്‍വെപ്പായിരുന്നില്ല. വടക്കേ അമേരിക്കയില്‍ മാത്രം 10 മില്ല്യനോളം മനുഷ്യരാണ് ഈ കണ്ടെത്തല്‍’ മൂലം കൂട്ടക്കുരുതിക്കിരയായത്.

മുസ്‌ലിംകളുടെ സങ്കുചിത മതവ്യാഖ്യാനങ്ങൾക്ക്‌ ഇസ്ലാമോഫോബിയ വളർത്തുന്നത്തിലുള്ള പങ്ക് കാണാതിരിക്കരുത്. UNDP മനുഷ്യവികസന റിപ്പോർട്ട്‌ അനുസരിച്ചു സ്വാതന്ത്ര്യ വിജ്ഞാന വിനിമയം, സ്ത്രീ ശാക്തീകരണം എന്നിവയിൽ അറബി രാഷ്ട്രങ്ങൾ ഏറെ പിന്നിലാണ്. ഏകാധിപത്യമാണ് അവിടം അടക്കി വാഴുന്നത്. അത് ഉറപ്പിക്കുന്ന വിധമുള്ള മത വ്യാഖ്യാനങ്ങളെ ആണ് അറബ് ഷെയ്ഖ്ഡമുകൾ പ്രോത്സാഹിപ്പിക്കുക. സൃഷ്ടിയോന്മുഖ ഭാവനകൾ, കല, സംഗീതം എന്നിവക്ക്‌ മുസ്ലിം പ്യൂരിറ്റനുകളായ ഹമ്പലി വഹാബികൾ പൊതുവെ എതിരാണ്. ജീവനുള്ളവയെ വരക്കുന്നതിൽ നിന്ന് തടയുന്നവരാണ് മിക്ക മുസ്ലിം നിയമജ്ഞരും.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests muslims against racism new bylines

മനുഷ്യപുരോഗതിക്ക് നിദാനമായ ഇച്ഛാസ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ടുള്ള തലയിലെഴുത്ത്-വിധി വാദമാണ് മിക്ക മുസ്ലിം പണ്ഡിതർക്കും. സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്യുന്ന ഖുർആൻ സൂക്തങ്ങളൊക്കെ റദ്ദുചെയ്യപ്പെട്ടുവെന്ന അതിവിചിത്രമായ സിദ്ധാന്തമാണ് പല മുസ്ലിം നിയമഞരും വെച്ചു പുലർത്തുന്നത്. അടിമത്തം ഇസ്‌ലാമിന്റെ ഭാഗമാണെന്നും അതിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ ആവിശ്വാസികളാണെന്നും പ്രഖ്യാപിക്കുന്ന സാലെ അൽ ഫൗസാനെ പോലുള്ളവർ ആസ്ഥാനപണ്ഡിതരായി മുസ്ലിം രാജ്യത്തു വിലസുകയാണ്. മുസ്ലിംകൾക്ക് അവരുടെ ജ്ഞാന തൃഷ്ണ വിനഷ്ട്ടമായി അന്തർജീർണത ബാധിച്ചതാണ് കോളോണിയലിസത്തിന്റെ കാരണം.

ഇസ്‌ലാമോഫോബിയക്ക് പരോക്ഷമായി പിന്തുണ നല്‍കുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടകലണം. നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന അടിസ്ഥാന ധാര്‍മ്മിക ദൗത്യത്തില്‍ നിന്ന് (ഖുര്‍ആന്‍ 3:110, 9:71) ആര്‍ക്കും തങ്ങളെ പിന്തിരിപ്പിക്കാനാവില്ല എന്നവര്‍ ദൃഢപ്രതിജ്ഞ ചെയ്യണം. മതവൈവിധ്യങ്ങളും ബഹുസ്വരതകളും പുഷ്‌കലമായി നില്‍ക്കുന്ന, നീതിയിലും ധര്‍മ്മ ചിന്തയിലും ഐക്യപ്പെടുന്ന സൗഹൃദത്തിന്റെ ഒരു ലോകം പണിയാനാണ് മുസ്‌ലിം ധിഷണശാലികള്‍ യത്‌നിക്കേണ്ടത്. 2011ല്‍ ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പ്രാര്‍ത്ഥനക്ക് മുസ്‌ലിംകള്‍ സുരക്ഷാവലയം തീര്‍ത്തുകൊണ്ട് ഇതിന്റെ പ്രായോഗികത അവര്‍ തെളിയിച്ചു.

വംശീയത നല്‍കുന്ന പൊള്ളിക്കുന്ന അനുഭവങ്ങളില്‍ നിന്ന് മനുഷ്യരാശിക്ക് ഒട്ടനവധി പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു. അവയില്‍ പ്രധാനം’വംശീയത’ എന്ന ആശയവും അതുപയോഗിച്ച് ഏതെങ്കിലും ഒരു ജനവിഭാഗത്തെ അപരവല്‍ക്കരിക്കുന്നതും ആ ജനവിഭാഗത്തെ മാത്രമല്ല, മനുഷ്യരാശിക്ക് പൊതുവില്‍ തന്നെ അപകടദായകമാണെന്നതാണ്. ഇക്കാര്യം വേദഗ്രന്ഥങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്: ദൈവത്തിനെതിരായ ധിക്കാരം നാടിനെ അശുദ്ധമാക്കും; അതിന്റെ ദുരന്തഫലങ്ങള്‍ തദ്ദേശവാസികള്‍ അനുഭവിക്കേണ്ടി വരും. (ലേവ്യര്‍ 20:22, ആവര്‍ത്തനം 4:25,26 28:63, ജോഷ്വ 23:15,16)

ഭൂമി പങ്കുവെക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ എസക്കിയേല്‍ പ്രവാചകന്‍ പറഞ്ഞത് അനുസ്മരണീയമാണ്: നിങ്ങള്‍ക്കും നിങ്ങളുടെയിടയില്‍ താമസിക്കവെ കുട്ടികള്‍ ജനിച്ച് അവിടെ പാര്‍ക്കുന്ന വിദേശീയര്‍ക്കും പൈതൃകാവകാശമായി അത് പങ്കുവെക്കണം. അവര്‍ നിങ്ങള്‍ക്ക് സ്വദേശീയമായ ഇസ്രായേല്‍ മക്കളെപ്പോലെയായിരിക്കണം. ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കൊപ്പം അവര്‍ക്കും അവകാശം ലഭിക്കണം.’ (എസെക്കിയേല്‍ 47:22)

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests islam and muslims new bylines

അടിച്ചമര്‍ത്തല്‍ നീതിക്ക് വഴിമാറുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ ആഹ്വാനം ചെയ്യുന്നു: ‘നീതി സ്‌നേഹത്തെ ചുംബിക്കുന്ന ഒരു സാമൂഹിക സൃഷ്ട്രി മാത്രമാണ് കരണീയം’ (സങ്കീര്‍ത്തനങ്ങള്‍ 85:10); എന്തെന്നാല്‍ നീതിയില്ലാതെ സമാധാനം കൈവരിക്കാനാവില്ല (എശയ്യ 32:17). സ്വന്തത്തിന് വേണ്ടി ഇച്ഛിക്കുന്നതിനനുസൃതമായി മറ്റുള്ളവരോട് പെരുമാറേണ്ടതുണ്ടെന്ന സുവര്‍ണ്ണ നിയമം’ (മത്തായി 7:12) മനുഷ്യവര്‍ഗത്തെ ദേശം, വംശം, സമ്പത്ത് എന്നിവയുടെ പേരിലുള്ള ഭിന്നിപ്പില്‍ നിന്ന് തടയുന്നു.

തെരഞ്ഞെടുക്കപ്പെട്ട മതം, വംശം എന്നീ സങ്കല്പങ്ങള്‍ മാനവികതക്ക് എല്‍പ്പിച്ച പരിക്കിന്റെ ആഘാതം കനത്തതാണ്. ഈ ചരിത്രാനുഭവങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ച്ച, വംശത്തെകുറിച്ച ശാസ്ത്രീയമായ അറിവ് എന്നിവക്ക് പുറമെ മനുഷ്യ സമത്വം, മാനവ സാഹോദര്യം, സഹവര്‍ത്തിത്തം, നീതി, കാരുണ്യം, സഹാനുഭൂതി, യുദ്ധവിരുദ്ധത, സമാധാനവാഞ്ഛ എന്നീ മാനവിക മൂല്യങ്ങളില്‍ ഊന്നിയുള്ള ആത്മീയതയും കൂട്ടിച്ചേര്‍ത്ത ധനാത്മകമായ സമീപനത്തിലൂടെ മാത്രമേ വെറുപ്പിന്റെയും ഛിദ്രീകരണത്തിന്റെയും ഭീകരതയുടെയും ശക്തികളെ ഫലപ്രദമായ മറികടക്കാനാവുകയുള്ളൂ.

ഇസ്ലാമോഫോബിയ: വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെ വേരുകള്‍

കുറിപ്പുകള്‍:

 • Anindya Bhattacharya, Racist Ideas Fuel the BNP, Socialist Worker, 20 June 2009
 • Susannah Heschel, The Aryan Jesus: Christian Theologians and the Bible in Nazi Germany, Princeton University Press: Princeton, NJ, 2008, p.3, 67
 • Malayala Manorama-Kochi Edition, 28 September 2011, p.5
 • Mark Mason, The Christian Holocaust, Markwell Press: Hong Kong, 1981, p.350
 • Golwalkar M.S, We or Our National Defined, Bharat Prakashan: Nagpur, 1939, p.37
 • Arthur Goldwag, The New Hate, Melbourne: Scribe, 2012, p.24
 • Mahmood Mamdani, Nalla Muslim Cheetha Muslim (Good Muslim Bad Muslim), Tran: Dr. ANP Ummerkutty, Kottayam: DC Books, 2008, p.19
 • Malayala Manorama, October 3, 2017, p.1
  11.Anders Behring Breivik, http://www.kevinislaughter.com/wp-content/uploads/2083++A European Declarationof Independence .pdf
 • Mukul Kesavan, Lessons from Norway: Terrorism should be Called by its Name Whoever the Killer is, The Telegraph, 11 August 2011
 • Jennifer Rubin, Norway Bombing, The Post, 22 Jul 2011
 • Adolf Hitler, The Speeches of Adolf Hitler, vol.1 (Tr: Norman H. Baynes), O.U.P: London, 1942, p.42
 • Adolf Hitler, Mein Kampf (Tr: Ralf Manheim), Houghton Miffin Company: Boston, 1943, p. 296
 • John L. Esposito, The Islamic Threat: Myth or Reality, O U P: Oxford, 1992, p.25, 38
 • Hall S, New Ethnicities in Race, In ‘Culture and Difference’ (Edited: Rattansi A, Donald J), Sage: London, 1992, p.298
 • Martin Barker, The New Racism: Conservatives and the Ideology of the Tribe, Junction Books: London, 1981, p.54-77
 • Jennifer Pitts, A Turn to Empire: The Rise of the Imperialist Liberalization in Britain and France, Princeton University Press: Princeton, 2005, p.133-162
 • Albert Hourani, History of the Arab Peoples, London: Faber & Faber, 2005, p.56
 • William Montgomery Watt, Freewill and Predestination in Early Islam, London: Luzack, 1948, p17-18
 • Khaled Abou El-fadl The Great Theft, New York: HarperCollins, 2007, p.240
 • Nonie Darwish, Cruel and Usual Punishment, Nashville: Thomas Nelson, 2008, p.108
 • Ziauddin Sardar, Merryl Wyn Davies, The No-Nonsense Guide to Islam, London: Verso, 2004, p.89

1990ന് ശേഷം ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത് ഒരു സാംസ്‌കാരിക യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണെന്നും അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വംശീയ വികാരമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താന്‍ യു.എസ് സാമ്രാജ്യത്വം ഇസ്‌ലാമോഫോബിയ വ്യാപിപ്പിച്ചു. ഇതിനായി 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കപ്പെട്ടു. കൃത്രിമമായി നിര്‍മിച്ചെടുത്ത തെളിവുകള്‍ ഉപയോഗിച്ച് ഇറാഖ് ജനതയെ കൂട്ടക്കുരുതിക്കിരയാക്കി. അഫ്ഗാനിസ്താനിലും ഇറാഖിലുമായി 20 ലക്ഷത്തിലേറെ മനുഷ്യരെ യുഎസ് സാമ്രാജ്യത്വം കുരുതികഴിച്ചു. ഹീനത്വവും സംസ്‌കാര ശൂന്യതയും നിലീനമായ ഒരു ജനത ഈ വിധം തകര്‍ത്തെറിയപ്പെടുന്നത് ശരിയാണെന്ന പ്രതീതി ജനിപ്പിക്കുംവിധം അധിനിവേശ ശക്തികളെ ചെറുത്തുനില്‍ക്കുന്നവരെ ഭീകരര്‍ എന്ന് വിളിക്കാന്‍ മുഖ്യധാരാ മീഡിയ ആവേശം കാണിക്കുന്നു.

നൈസര്‍ഗികമായിത്തന്നെ ഒരു ജനത ഭീകര പ്രവര്‍ത്തനം നടത്തുന്നവരാണെന്ന ചിന്താഗതിയിലേക്ക് സാമാന്യ ജനങ്ങളെ എത്തിക്കുന്ന വിധമാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏത് സ്‌ഫോടനം നടന്നാലും നിമിഷങ്ങള്‍ക്കകം സംശയത്തിന്റെ നിഴലിലേക്ക് ഒരു പ്രത്യേക സമൂഹം മാറ്റിനിര്‍ത്തപ്പെടുന്നത് എത്ര സമര്‍ത്ഥമായും ആസൂത്രിതമായുമാണ്! മാധ്യമ നൈതികത തുടര്‍ച്ചയായി ലംഘിക്കപ്പെട്ടാലും ഇതിലെ കുറ്റവാളികള്‍ക്ക് ബൈലൈനില്‍ തുടരാം.

സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ പ്രാന്തവല്‍ക്കരണമല്ല, ഒരു പ്രത്യേക സമൂഹത്തില്‍ ‘നിലീനമായ’ ജൂഗുപ്‌സാവഹമായ സ്വഭാവ വൈകൃതങ്ങളാണ് അക്കൂട്ടരെ ഭീകരരാക്കി മാറ്റുന്നതെന്ന സിദ്ധാന്തം സ്വതന്ത്ര ഇന്ത്യയില്‍ ഫാഷിസ്റ്റുകളില്‍ മാത്രമുണ്ടായിരുന്ന ആശയമായിരുന്നു. ഇത് 1990 ന് ശേഷം ഇന്ത്യയില്‍ മുഖ്യധാരാവല്കരിക്കപ്പെടുന്നതാണ് നാം കാണുന്നത്. ആഗോളതലത്തില്‍ ഈ സമീപനരീതിക്ക് കിട്ടിയ അധികാര ശക്തികളുടെ ആശിര്‍വാദമാണ് ഇതിനു പിന്നില്‍.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine wtc attack bylines
സെപ്തംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണം

‘മുസ്‌ലിം ഭീകരത’യില്‍ നിന്ന് മോചനം നല്കിയവരായി സ്വയം അവതരിപ്പിക്കാന്‍ ഒരു ‘ഹൈന്ദവ ഭൂതകാലം’ സൃഷ്ടിച്ചുകൊണ്ട് രക്ഷകരായി അവതരിക്കുക എന്നത് ബ്രിട്ടീഷ് കൊളോണിയല്‍ നയമായിരുന്നു. ഒരൂ കാലഘട്ടത്തെ മതവുമായി സാത്മീകരിച്ച് ചരിത്രവക്രീകരണം നടത്തി ഒരു ജനതയെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി വിചാരണ ചെയ്തുകൊണ്ടാണ് കൊളോണിയലിസ്റ്റുകള്‍ ചരിത്ര രചന നിര്‍വഹിച്ചത്. ഇന്ത്യയില്‍ ഇത് സവര്‍ണമേല്‍ക്കോയ്മ എന്ന വംശീയവാദത്തിന് അനുഗുണമായി പരിണമിച്ചത് സ്വാഭാവികമാണ്.

മുസ്‌ലിം ഭരണാധികാരികളൊക്കെ ഇസ്‌ലാമിന്റെ പ്രതിരൂപങ്ങളാണെന്നും അവരുടെ യുദ്ധങ്ങളുടെ പിന്നിലുള്ള ലക്ഷ്യം ഇസ്‌ലാമാണ് എന്ന് വരുത്തലുമായിരുന്നു കൊളോണിയല്‍ പദ്ധതി. ക്ഷേത്രക്കൊള്ള, ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം എന്നിവ ഇസ്‌ലാമിക വിരുദ്ധമായിട്ട് കൂടി ഈ നെറികേടുകള്‍ മുസ്‌ലിംകളുടെ മേല്‍ ആരോപിക്കപ്പെട്ടു. ഇതിനായി ചരിത്രത്തെ വക്രീകരിച്ചു. സാമ്രാജ്യനിര്‍മിതിക്കായി പ്രവര്‍ത്തിച്ചവര്‍ ഇസ്‌ലാമിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കപ്പെട്ടു. സവര്‍ണ താല്‍പര്യങ്ങള്‍ക്കനുഗുണമായ ഒരു പുഷ്‌കല കാലം തിരികെ കൊണ്ടുവരാനുള്ള അഭിനിവേശവുമായി ഇന്ത്യന്‍ ഫാഷിസം ശക്തിപ്പെടുന്നത് ഈ കൊളോണിയല്‍ ചരിത്ര സംവേദനത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്തുകൊണ്ടാണ്.

മതപരമായ അപരവത്കരണത്തിലും വിദ്വേഷത്തിലും മാത്രമാണ് ഫാഷിസം തഴച്ചുവളരുന്നത്. അപരവല്‍കരിക്കപ്പെട്ട ജനതയെക്കുറിച്ച് വിദ്വേഷജടിലമായ പ്രചാരണ യുദ്ധം നടത്തിക്കൊണ്ട് മാത്രമാണ് ഫാഷിസ്റ്റ് ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. എല്ലാ തെറ്റുകള്‍ക്കും നിദാനമായ അപരനെ സൃഷ്ടിച്ച് വെറുപ്പിന്റെ മണ്ഡലം സൃഷ്ടിക്കപ്പെട്ടേ ഫാഷിസത്തിന് നിലനില്‍ക്കാന്‍ പോലുമാവൂ. ഇവയാണ് ഫാഷിസത്തിന്റെ പ്രാണവായുവും ഭക്ഷണവും. ഫാഷിസത്തിന്റെ പോപ്പുലിസ്റ്റ് രീതികളോട് മത്സരിക്കാന്‍ മതേതരം എന്ന് വിവക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടും. മാത്രമല്ല, തങ്ങളില്‍ തന്നെ അന്തഃസ്ഥിതമായ വംശീയ പക്ഷപാതിത്തം, ഫാഷിസത്തെ പരോക്ഷമായി സഹായിക്കും വിധം മതേതരത്വ ധ്വംസനത്തിന്റെ ചട്ടുകമായി മതേതര പ്രസ്ഥാനങ്ങളെപ്പോലും മാറ്റിയേക്കാമെന്ന് ദക്ഷിണേന്ത്യന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine us iraq invasion bylines
അമേരിക്കയുടെ ഇറാഖ് അധിനിവേശം

വര്‍ഗീയ-കൊളോണിയല്‍ ചരിത്രപരിപ്രേക്ഷ്യമുല്പാദിപ്പിക്കുന്ന ചരിത്ര സംവേദനം ഏത് ജനതയുടെയും വര്‍ഗീയ വല്‍ക്കരണത്തെ ത്വരിതപ്പെടുത്തും. മതനിരപേക്ഷ ചരിത്രപഠനം വ്യാപിപ്പിക്കുകയാണ് ഇതിന് ഒരേയൊരൂ പ്രതിവിധി. ഇന്ത്യന്‍-ജര്‍മ്മന്‍ ഫാഷിസങ്ങള്‍ വളര്‍ന്നത് താരതമ്യപ്പെടുത്തിനോക്കൂ: ഇന്ത്യയില്‍ മുസ്‌ലിം അപരത്വവും ജര്‍മ്മനിയില്‍ ജൂത അപരത്വവും മുഖ്യധാരാ സമീപനമാക്കി ക്രമത്തില്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് കൃത്രിമമായ സ്വജന ഐക്യം’നിര്‍മ്മിച്ചെടുക്കുന്നത്. മുസ്‌ലിം അപരന്‍ എന്നും അക്രമാരിയും സമാധാന ഭഞ്ജകനും കുറ്റവാളിയുമായിരിക്കും. ഈ ഭാഷ്യത്തിന് പിന്നിലെ വര്‍ഗീയ-സാമ്രാജ്യത്വ-ഫാഷിസ്റ്റ് അജണ്ടകളെ കൃത്യമായി തിരിച്ചറിയുക എന്നതാണ് ജ്ഞാന ശാസ്ത്രപരമായി പ്രബുദ്ധനാവുക എന്നതിനര്‍ത്ഥം.

സാംസ്‌കാരിക വംശീയത

ഏതെങ്കിലും ഒരു ജനവിഭാഗത്തെ അധഃസ്ഥിതരാക്കി നിലനിര്‍ത്താനും അവര്‍ക്ക് അര്‍ഹിച്ച സാമ്പത്തികമോ സാമൂഹികമോ ആയ നീതി നിഷേധിക്കാനുമുള്ള ശ്രമം വംശവെറിയുടെ ഉല്‍പ്പന്നമാണ്. ഏതെങ്കിലും ജനവിഭാഗത്തെ അപരവല്‍കരിക്കാനും താഴ്ത്തിക്കെട്ടാനും അവരില്‍ കുറ്റവാളിത്തമോ ഭീകര പ്രവണതയോ ഉണ്ടെന്ന് നിരൂപിക്കും വിധം പ്രചാരണം നടത്തുന്നതിന്റെ പിന്നിലും പ്രര്‍ത്തിക്കുന്ന ഘടകം വംശവെറി തന്നെ. ഈ വംശീയ സമീപനത്തിന്റെ കൂടുതല്‍ അഭിശപ്തമായ രൂപമാണ് ഹിറ്റ്‌ലറില്‍ നാം ദര്‍ശിക്കുന്നത്. ഹിറ്റ്‌ലറുടെ വീക്ഷണത്തില്‍ ജനം അവരുടെ വംശത്തെ ജീര്‍ണിക്കാന്‍ അനുവദിക്കുമ്പോള്‍ മാത്രമാണത്രെ മഹത്വം വിനഷ്ടമാകുന്നത്. ലോക ചരിത്രത്തിലെ സംഭവങ്ങള്‍ മുഴുക്കെ വംശസംരക്ഷണത്തിനുള്ള തെറ്റോ ശരിയോ ആയ പ്രകടനങ്ങള്‍ മാത്രമാണെന്ന്’തറപ്പിച്ചു പറയാന്‍ ഹിറ്റ്‌ലര്‍ മടിച്ചില്ല.

ചരിത്രപരമായി പറഞ്ഞാല്‍ 1942ല്‍ ക്രൈസ്തവ സ്പാനിഷ് രാജവംശം രക്തശുദ്ധിയുടെ പേരില്‍ അറബികളെയും ജൂതരെയും സ്‌പെയിനില്‍ നിന്ന് പുറത്താക്കി. വംശീയതയുടെ പ്രകടമായ പ്രതിഫലനമായിരുന്നു ഈ ദുഷ്‌ചെയ്തി. എന്നാല്‍ ഹിജ്‌റഃ ആദ്യ നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിം സാമ്രാജ്യത്വത്തിന്റെ വികാസം പടിഞ്ഞാറിന് മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഭീഷണി ഉയര്‍ത്തിയെന്ന് മതാന്തര ഡയലോഗ് വിദഗ്ധന്‍ എ‌സ്‌പോസിറ്റോ നിരീക്ഷിക്കുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine concentration camp bylines
ജർമനിയിലെ ഒരു കോൺസെൻട്രേഷൻ ക്യാമ്പ്

ജൈവ വംശീയവെറി ഏറെക്കുറെ അവസാനിച്ചുവെങ്കിലും സാംസ്‌കാരിക തലത്തില്‍ അത് മറ്റൊരു വേഷത്തില്‍ നിലനില്‍ക്കുന്നു. സാംസ്‌കാരിക വംശീയതയില്‍ വംശം’എന്ന പേര് ഒരിക്കലും പ്രയോഗിക്കപ്പെടുന്നില്ല; ഒരു ജനതയുടെ മേല്‍ സാംസ്‌കാരിക അധമത്വം വെച്ചുകെട്ടുകയാണ് അതിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതി. അപരവല്‍കരിക്കപ്പെട്ട വിഭാഗത്തിന്റെ വിശ്വാസം, പെരുമാറ്റം, മൂല്യങ്ങള്‍, ചേഷ്ഠകള്‍ എന്നിവയൊക്കെ സമ്പൂര്‍ണ്ണമായ അവഹേളനത്തിന് വിധേയമാവും. അധമത്വപരമായ ഈ അവസ്ഥ അവരില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നും കാലമോ സ്ഥലമോ ബാധിക്കാത്ത വിധം സ്ഥായീഭാവം പൂണ്ടതാണെന്നും സങ്കല്‍പ്പിക്കപ്പെടുന്നു.

ജൈവവംശീയ വാദത്തെപ്പോലെ സാംസ്‌കാരിക വംശീയതയിലും അസംസ്‌കൃതര്‍, പ്രാകൃതര്‍, അവികസിതര്‍, ഭീകരര്‍ എന്നിവ പ്രയോഗിക്കപ്പെടുമെങ്കിലും മതവിശ്വാസത്തെയാകും ഇവിടെ കൂടുതല്‍ അന്യവല്‍കരണത്തിന് ശരവ്യമാക്കുക. തങ്ങളുടെ അപരന്മാരായി റെഡ് ഇന്ത്യക്കാരെ നിരൂപിച്ചുകൊണ്ട് അവരുടെ സംസ്‌കൃതിയെ നിര്‍വചിച്ചു അമേരിക്കന്‍ വെള്ളക്കാര്‍. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും എല്ലാ യുദ്ധങ്ങള്‍ക്കും പിടിച്ചടക്കലുകള്‍ക്കും വ്യക്തമായ വിധി (മാനിഫെസ്റ്റ് ഡെസ്റ്റിനി) ഉള്ളതായും തങ്ങളുടെ സാഹിത്യത്തിലൂടെ വെള്ളക്കാരായ വംശീയവാദികള്‍ പ്രചരിപ്പിച്ചിരുന്നു.

നാസികള്‍ക്കെതിരായ സംഖ്യ ശക്തികളുടെ യുദ്ധം ജൂതരോട് ഹിറ്റ്‌ലര്‍ അനുവര്‍ത്തിച്ച നരഹത്യയുടെ പേരിലല്ല, ജര്‍മ്മന്‍ സാമ്രാജ്യ മോഹം യൂറോപ്യന്‍ – അമേരിക്കന്‍ ശക്തികള്‍ക്ക് മേലുയര്‍ത്തിയ ഭീഷണിമൂലമായിരുന്നു. 1942ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന് ശേഷം അതിനീചമാം വിധം പടര്‍ത്തിയ ജപ്പാന്‍ വിരുദ്ധ വംശീയത അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയവും മീഡിയയും കൂടി ഏറ്റെടുത്തു. തദ്ഫലമായി ഒരു ലക്ഷത്തിലേറെ ജപ്പാനീസ് അമേരിക്കക്കാര്‍ക്ക് നിരവധി വര്‍ഷങ്ങള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു. ജപ്പാനീസ് ബന്ധമുള്ളവരൊക്കെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനുത്തരവാദികള്‍ എന്ന ബോധം വംശീയതയില്‍ നിന്നുയിരെടുത്തതായിരുന്നു. ഈ അനുഭവത്തെ വിസ്മരിക്കുന്നത് ചരിത്രപരമായ അംനേഷ്യ കൊണ്ടോ വംശവെറി കൊണ്ടോ മാത്രമായിരിക്കും.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protest bylines

ഈ പ്രവണതയുടെ തനിയാവര്‍ത്തനമാണ് അറബ് മുസ്‌ലിം ജനതക്കെതിരെ ഇന്ന് അമേരിക്കയിലും യൂറോപ്പിലും നടക്കുന്നത്. മുസ്‌ലിം നാടുകളില്‍ നടത്തുന്ന സായുധാക്രമണത്തിന് ന്യായീകരണം ചമക്കാനുള്ള സാംസ്‌കാരിക യുദ്ധമാണിത്. ഇസ്രയേലിനെ ശാസിക്കുന്ന 40 പ്രമേയങ്ങളാണ് രക്ഷാസമിതിയില്‍ ഇതിനകം അമേരിക്ക വീറ്റോ ചെയ്തത് എന്നും ഓര്‍ക്കണം.

മദ്ധ്യ-പൗരസ്ത്യ ദേശത്തെ പ്രശ്‌നങ്ങളുടെ മുഴുവന്‍ വേര് കിടക്കുന്നത് ദൈവം ഇസ്രായേല്‍ ജൂതര്‍ക്ക് പതിച്ചു നല്‍കി എന്ന വിശ്വാസത്തിലാണ്. വംശീയ വാദത്തിന്റെ അടിത്തറയിലാണ് ജൂത ക്രൈസ്തവ സയണിസങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. ഈ വംശീയ നൃശംസതക്ക് ലഭ്യമായ അന്ധമായ സാമ്രാജ്യത്വ പിന്തുണയാണ് പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ നിഷേധിച്ചുകൊണ്ട് ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നത്. ഇസ്രായേലില്‍ പലസ്തീനികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനത്തെ ചില അറബ് നാടുകളില്‍ അമുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനമുദ്ധരിച്ചാണ് സയണിസ്റ്റു് അലന്‍ ദെര്‍ഷോവിസ്റ്റ് ന്യായീകരിക്കുന്നത്.

മൂന്ന് അല്‍ഖൈദക്കാരെ തിരഞ്ഞ് സോമാലിയയില്‍ 80000 പേരെയാണ് യു.എസ് സാമ്രാജ്യത്വം വധിച്ചത്. ഇല്ലാത്ത കൂട്ടനശീകര ണായുധത്തിന്റെ പേരിലും തെളിയിക്കപ്പെടാത്ത സെപ്തംബര്‍ 11 ബിന്‍ലാദന്‍ ബന്ധത്തിന്റെ പേരിലും ഇറാഖിലും അഫ്ഗാനിലുമായി ഇരുപത് ലക്ഷത്തിലേറെ മനുഷ്യരെയാണ് പാശ്ചാത്യ ശക്തികള്‍ കൊന്ന് തള്ളിയത്. ഇവക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമായി വംശീയതയും അതിന്റെ ആധുനിക രൂപങ്ങളിലൊന്നായ ഇസ്‌ലാമോഫോബിയയും പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇറാനിയന്‍ ജനാധിപത്യത്തെ അറുകൊലചെയ്യാന്‍ 1953ല്‍ സി.ഐ.എ മുന്നിട്ടിറങ്ങി.

അള്‍ജീരിയയില്‍ 1991ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ വിജയിച്ചതിനെ പട്ടാളം അട്ടിമറിച്ചതിനെയും ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തെ പലവുരു തുര്‍ക്കി പട്ടാളം അട്ടിമറിച്ചതിനെയും അമേരിക്കയും പാശ്ചാത്യ ശക്തികളും പിന്തുണക്കുകയായിരുന്നു. 2006ല്‍ ഹമാസ് വിജയിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ പേരില്‍ സംസാരിക്കുന്ന അമേരിക്കയും ഇസ്രായേലും അതംഗീകരിച്ചില്ല. പലസ്തീനില്‍ നിന്നും വസൂലാക്കിയ റവന്യൂ നല്‍കാന്‍ വിസമ്മതിച്ച് ജനതയെ അമേരിക്കന്‍ പിന്തുണയോടെ കൂട്ടശിക്ഷക്ക് ഇസ്രായേല്‍ വിധേയമാക്കുകയും ചെയ്തു. തുനീഷ്യയിലും ഈജിപ്തിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ നടത്തിയ തേര്‍വാഴ്ചയെ അമേരിക്കയും ഇസ്രായേലും പിന്തുണക്കുക യായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine osama bin laden bylines

ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ നിര്‍മ്മിതമാവുന്ന ഇസ്‌ലാമിക് സെന്ററില്‍ (ഗ്രൗണ്ട് സീറോ മസ്ജിദ് എന്ന് ശത്രുക്കള്‍) നിര്‍മ്മിതിയുമായി ബന്ധപ്പെട്ട വിവാദമെടുക്കുക. അവിടെ പണിയുന്ന ഇസ്‌ലാമിക കേന്ദ്രം 2001 സെപ്തംബര്‍ 11 ന്റെ ഇരകളുടെ ആത്മാവിനെ നോവിക്കുമെന്നായിരുന്നു പ്രചാരണം. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പൗലിന്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ഏതോ ഭീകരര്‍ നടത്തിയ അതിക്രമങ്ങള്‍ ഒരു ജനത മുഴുവന്‍ ഉത്തരവാദികളാണെന്ന ചിന്താഗതി വംശീയതയില്‍ നിന്നുയിര്‍കൊണ്ടതാണ്. അമേരിക്കന്‍ വലതുപക്ഷത്തിന്റെ ശക്തമായ പ്രചാരണായുധം ജനങ്ങളെ വ്യാപകമായി സ്വാധീനിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

പടിഞ്ഞാറും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മതാന്തര ഡയലോഗിനുമുള്ള കൊര്‍ദോവ ഇനീഷ്യേറ്റീവ് എന്ന സംരംഭത്തെയാണ് ഈ വിധം അപകീര്‍ത്തിപ്പെടുത്തുന്നത് എന്നോര്‍ക്കണം. സ്പാനിഷ് അന്തലുസ്യയിലെ കൊര്‍ദോവയിലാണ് ജൂതക്രൈസ്തവ മുസ്‌ലിം ജനവിഭാഗങ്ങള്‍ നൂറ്റാണ്ടുകളോളം സഹിഷ്ണുതയോടെ സഹവര്‍ത്തിച്ച് ശാസ്ത്രവും സംസ്‌കാരവും സമ്പുഷ്ടമാക്കിയത്.

പാകിസ്താനില്‍ അബൊട്ടാബാദില്‍ വെച്ച് ഉസാമ ബിന്‍ലാദിനെ കൊന്നതിന് ശേഷവും അഫ്ഗാന്‍ അധിനിവേശം അവസാനിച്ചിട്ടില്ല. മുസ്‌ലിം വിരുദ്ധ ഹിസ്റ്റീരിയയുടെ അന്തരീക്ഷമാണ് അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളുമായി പൊരുത്തപ്പെട്ട് അമേരിക്കക്കാരെ സജ്ജമാക്കി നിര്‍ത്താന്‍ കോര്‍പ്പറേറ്റ് മീഡിയ ശ്രമിക്കുന്നത്. കൂട്ട നശീകരണായുധങ്ങള്‍ ഇറാഖ് സമാഹരിച്ചു എന്ന വ്യാജാരോപണം തെറ്റാണെന്ന് തെളിഞ്ഞിട്ടും ഇറാഖ് അധിനിവേശം തുടരാന്‍ ഇസ്‌ലാം വിരുദ്ധമായ സാംസ്‌കാരിക പ്രചാരണം ശക്തിപ്പെടുത്തിയേ മതിയാകൂ. ഗ്വാണ്ടനാമോയിലും അബൂ ഗുറൈബിലും അഫ്ഘാനിലെ ബെഗ്രാമിലും നടന്ന മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച പീഢനങ്ങള്‍ ഈ വിധത്തിലേ സ്വീകരിക്കപ്പെടുകയുള്ളൂ.

കറുത്ത ആഫ്രിക്കന്‍ ജനതയെ അടിച്ചമര്‍ത്തി ചൂഷണങ്ങള്‍ക്കിരയാക്കാന്‍ വെള്ളക്കാരന്റെ വംശീയമേധാവിത്വം എന്ന ആശയം വ്യാപിപ്പിച്ചത് പോലെ ഇസ്‌ലാമോഫോബിയ പടര്‍ത്തേണ്ടത് പാശ്ചാത്യ ആയുധശക്തിയുടെ പ്രത്യയശാസ്ത്ര നീതീകരണമായി മാറി. ഇതാണ് അപരിമേയമാം വിധമുള്ള പ്രവേഗത്തില്‍ ഇസ്‌ലാമോഫോബിയ വ്യാപിക്കുന്നതിന്റെ രഹസ്യം. അമേരിക്കന്‍ മുസ്‌ലിംകളിലെ ഭൂരിപക്ഷവും വെള്ളക്കാരല്ലാത്തതിനാല്‍ വെള്ളക്കാരന്റെ വംശവെറി പുതിയ ശത്രുവിനെതിരെ ചുഴറ്റാന്‍ എളുപ്പവുമായിരുന്നു. സെപ്തംബര്‍ 11 ആക്രമണത്തെപ്പറ്റി 90%ത്തിലേറെ അഫ്ഘാനികള്‍ക്കുമറിയില്ല എന്ന സത്യം ആരറിയുന്നു?

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine tahrir square bylines
അറബ് വസന്ത സമയത്തെ തഹ്‌രീർ സ്‌ക്വയർ, ഈജിപ്ത്

ഓറിയന്റലിസം

16, 17 നൂറ്റാണ്ടുകളില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ കോളനികള്‍ വ്യാപിപ്പിച്ചതോടെ പിടിച്ചടക്കലിനുള്ള പ്രത്യയശാസ്ത്രപരമായ നീതീകരണങ്ങളും ശക്തിപ്പെട്ടു. പുതിയലോകത്തെ റെഡ് ഇന്ത്യക്കാര്‍ക്കെതിരായ നരഹത്യകളും അടിമത്തവും ചുഷണങ്ങളും ദൈവശാസ്ത്ര വംശീയ വ്യാഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് ന്യായീകരിക്കപ്പെട്ടു.

മുസ്‌ലിം ലോകം ഏകാധിപത്യപരവും അനക്കമില്ലാത്തതും ജനായത്ത വിരുദ്ധവും സങ്കുചിതവുമാണെന്ന ചിത്രീകരണം വ്യാപകമായി. ഹോമോ ഇസ്‌ലാമിക്കസ് എന്നയിനം താഴ്ന്ന മനുഷ്യവര്‍ഗത്തെപ്പറ്റിപ്പോലും കൊളോണിയല്‍ കാലത്ത് നരവംശ ശാസ്ത്രപരമായ ചര്‍ച്ചകള്‍ നടന്നു. താഴ്ന്നതും ഭീഷണവുമായ ജനതയായി മുസ്‌ലിംകളെ അപരവല്‍കരിച്ചുള്ള ഓറിയന്റലിസ്റ്റ് പ്രതിപാദ്യങ്ങളുടെ നിരന്തരാവര്‍ത്തനങ്ങളാണ് കൊടിയ വിദ്വേഷത്തിന്റെ വിത്ത് സെര്‍ബുകളില്‍ സൃഷ്ടിക്കുകയും മുസ്‌ലിം കൂട്ടക്കുരുതിക്ക് 1990കളില്‍ പ്രേരണയാവുകയും ചെയ്തത് എന്ന് ചരിത്രകാരന്‍ നോര്‍മാന്‍ സിഗാര്‍ ഒരു പഠനത്തിലൂടെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.

നവോത്ഥാന ചിന്തകനായ ഡേവിസ് ഹ്യൂം പോലും നീഗ്രോകള്‍ ധൈഷണികമായി താഴ്ന്നവരാണെന്ന് സങ്കല്‍പ്പിച്ചിരുന്നു. ബ്രിട്ടീഷ് ലിബറലിസത്തിന്റെ താത്വികനും ഫെമിനിസ്റ്റുമായിരുന്ന ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ പോലും കോളനികളിലെ ‘താഴ്ന്നവരായ ജനത’ എന്ന പ്രയോഗം നിരന്തരം നടത്തുന്നുണ്ട്.

അറബ് നാടുകളില്‍ ഏകാധിപതികളെ പ്രതിഷ്ഠിക്കുകയും അവര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്ത പാശ്ചാത്യശക്തികള്‍ തന്നെ ജനാധിപത്യ വിരുദ്ധതയും സര്‍വ്വാധിപത്യവും അറബികളുടെ സ്വാഭാവിക അവസ്ഥയെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു. ഈ ധാരണയെ തകര്‍ത്തെറിയുകയാണ് തുനീഷ്യന്‍, ഈജിപ്ഷ്യന്‍ യമനീ ജനതകള്‍ അറബ് വസന്ത വിപ്ലവത്തിലൂടെ (2011) ചെയ്തത്. അറബ് വസന്തം’എന്ന പേരില്‍ വിഖ്യാതമായ ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍കൊണ്ടാണ് ‘വാള്‍സ്ട്രീറ്റ് കയ്യടക്കുക’എന്ന പ്രക്ഷോഭപരിപാടി പോലും രൂപം കൊണ്ടത്. പടിഞ്ഞാറിന്റെ അപരനായി ഇസ്‌ലാമിനെ കാണാനുള്ള തുറന്ന പ്രവണതയുടെ ആധുനിക ഉദാഹരണമാണ് മുന്‍ യു.എസ്. പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സന്‍. അക്രമോല്‍സുകവും ശത്രുദായകവുമായ മുസ്‌ലിം ലോകത്തിനെതിരെ പടിഞ്ഞാറിന് പുതിയ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന്’ നിക്‌സന്‍ എഴുതി.

സ്വന്തം അധിനിവേശങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ സ്ത്രീ വിമോചനം പോലുള്ള പുരോഗമനപരമായ ആശയങ്ങളാവും സാംസ്‌കാരിക വംശീയവാദം ചിലപ്പോള്‍ ഉന്നയിക്കുക. ഉദാഹരണത്തിന് 2001ല്‍ നടന്ന അഫ്ഗാന്‍ അധിനിവേശത്തിന് നല്‍കിയ കാരണങ്ങളില്‍ ഒന്നായി വനിതാവിമോചനം പ്രസിഡണ്ട് ജൂനിയര്‍ ബുഷ് എടുത്തുപറഞ്ഞിരുന്നു. അതേസമയം ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ സ്ത്രീ വിരുദ്ധ വ്യാഖ്യാനത്തെ തഴുകിത്തലോടുന്നതില്‍ ഒരു വൈരുദ്ധ്യവും ബുഷ് കണ്ടില്ല. രാഷ്ട്രീയവും സൈനികവുമായ പ്രാധാന്യത്തിന് പുറമെ, ദക്ഷിണേഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും നിയന്ത്രണവുമായി അഫ്ഗാന്‍ അധിനിവേശത്തിന് ബന്ധമുണ്ടെന്ന് അമേരിക്കന്‍ പോളിസിയെക്കുറിച്ച് പഠിച്ച അഹമ്മദ് റഷീദ് കണ്ടെത്തുന്നുണ്ട്. താലിബാന് ശേഷം 2001ല്‍ രൂപീകൃതമായ വടക്കന്‍ സഖ്യ ഭരണകൂടത്തിന്റെ ആദ്യ നടപടികളിലൊന്ന് രാജ്യാന്തര എണ്ണ വാതക കമ്പനികള്‍ക്ക് പൈപ്‌ലൈന്‍ സ്ഥാപിക്കാനുള്ള അവകാശമായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine bosnia bylines
ബോസ്നിയ-സെബ്രെനിക കൂട്ടക്കൊലയിൽ മരണപ്പെട്ടവരുടെ ഖബറുകൾ

പ്രതിലോമകാരികളായ സാമ്രാജ്യത്വ നിര്‍മ്മിതാക്കള്‍ യുദ്ധ വ്യാപനത്തെ ന്യായീകരിക്കാനായി നടത്തുന്ന ഇസ്‌ലാം വിമര്‍ശനത്തിനുപയോഗിക്കുന്ന ചട്ടുകങ്ങള്‍ മാത്രമാണ് വഫാ സുല്‍ത്താന്‍, ഇബ്‌നു വറാഖ്, തസ്‌ലീമ നസ്‌റിന്‍, സല്‍മാന്‍ റുഷ്ദി, റോബര്‍ട്ട് സ്‌പെന്‍സര്‍, ഡാനിയേല്‍ പൈപ്‌സ് തുടങ്ങിയവര്‍. ഗോണ്ടനാമോ പീഡനം, അഫ്ഗാന്‍, ഇറാഖ്, സോമാലിയ, പാലസ്തീന്‍ അധിനിവേശങ്ങള്‍ എന്നിവയോട് ഇവര്‍ക്കാര്‍ക്കും എതിര്‍പ്പില്ല. നാസി പീഡനകാലത്ത് ജൂതമതത്തിന്റെ അപചയങ്ങളെക്കുറിച്ച ചര്‍ച്ചപോലെ അറപ്പുളവാക്കുന്ന വിധം ബീഭല്‍സമാണവരുടെ ചെയ്തികള്‍.

സാമ്രാജ്യത്തിന് ദാസ്യവേല ചെയ്യുന്ന ധൈഷണിക ഭീകരന്‍മാര്‍ എന്നോ ബൗദ്ധിക വ്യഭിചാരികള്‍ എന്നോ ഇക്കൂട്ടരെ വിളിക്കാം. അയാന്‍ ഹിര്‍സി അലി, പര്‍വീണ്‍ ദാരാബി പോലുള്ള ഇസ്‌ലാമോഫോബുകള്‍ക്ക് യാഥാസ്ഥിതികവും ഫണ്ടമെന്റലിസ്റ്റുമായ വ്യാഖ്യാനം മാത്രമേ പ്രസക്തമായുള്ളൂ; അഥവാ അത്തരമൊന്നു മാത്രമേ സാദ്ധ്യമാകൂവെന്നവര്‍ സങ്കല്‍പ്പിക്കുന്നു. നിയോകോണ്‍ സയണിസ്റ്റ് കുരിശുയുദ്ധ ശക്തികളുടെ ആയുധങ്ങളായി വര്‍ത്തിക്കാനവര്‍ക്ക് ലജജയില്ല.

ഇസ്ലാമോഫോബിയ, സാംസ്‌കാരിക വംശീയത: വ്യാഖ്യാനവും വർത്തമാനവും

ആധുനിക കാലത്തെ ദൈനംദിന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ നിയാമകമായി സ്വാധീനിക്കുന്ന വംശീയത എന്ന ആശയത്തെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ അദ്ധ്യായം. അമേരിക്കന്‍ ആദിവാസി ജനതക്കെതിരായ കിരാതമായ നരഹത്യക്കും, യൂറോപ്പില്‍ നിലനിന്ന ആന്റിസെമിറ്റിസത്തിനും, അതിന്റെ പാരമ്യമായി നടന്ന നാസി ഭീകരതക്കും, സയണിസ്റ്റുകളുടെ പലസ്തീന്‍, നിഗ്രഹണത്തിനും, 2002ലെ ഗുജറാത്ത് നരഹത്യക്കും, പാശ്ചാത്യ ലോകത്ത് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയക്കും പിന്നില്‍ വംശവെറി എന്ന ഒരൊറ്റ വികാരമാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ പ്രധാനം ന്യൂനപക്ഷങ്ങളോടും ദുര്‍ബലരാക്കപ്പെട്ടവരോടുമുള്ള കരുണാവായ്പാണ്. ന്യൂനപക്ഷങ്ങളെ അപരാധികളും ശത്രുക്കളും അപകടകാരികളുമാക്കി ചിത്രീകരിക്കുക എന്നത് ഫാഷിസത്തിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതിയായിരിക്കുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷയും സുരക്ഷിതത്വവും സാമൂഹ്യനീതിയും നേടിക്കൊടുക്കാന്‍ അത്യദ്ധ്വാനം ചെയ്യുക എന്നതാണ് മഹത്വമുള്ള ഒരു ജനതയുടെ ധര്‍മ്മം.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam muslims in europe
യൂറോപ്പിലെ ഒരു മുസ്ലിം പള്ളിക്കു മുകളിലെ ഗ്രാഫിറ്റി

ഇസ്‌ലാമോഫോബിയ

2001 സപ്തംബര്‍ 11ന് ശേഷം ഇസ്‌ലാമോഫോബിയ പാരമ്യതയിലെത്തിയതിനെപ്പറ്റി പലരും അന്ധാളിക്കുകയാണ്. അതിനാല്‍ ഇവക്ക് പിന്നിലെ സാംസ്‌കാരിക അന്തര്‍ധാരകളെ കുറിച്ച ചരിത്രപമായ ഒരു വിശകലനം ഏറെ പ്രസക്തമാണ്.

കുടിയേറ്റക്കാരെയും ചില വംശീയമതവിഭാഗങ്ങളെയും അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ഫാഷിസ്റ്റുകളും നവയാഥാസ്ഥിതികരും അമേരിക്കയിലും യൂറോപ്പിലും പ്രബലസാന്നിധ്യമായി ഇന്ന് മാറിയിരിക്കുന്നു. വ്യാവസായികമായി ഇസ്‌ലാം വിരുദ്ധത പരത്താന്‍ കച്ചകെട്ടിയിറങ്ങിയ ഫൗണ്ടേഷനുകളുടെ നീണ്ട ശൃംഖലകള്‍ തന്നെ പടിഞ്ഞാറ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാം ഒരു മതമല്ലെന്നും വന്യനീതിയാണെന്നും ഇതരജനതക്കു മേലുള്ള ആധിപത്യത്തിനായി വെമ്പുന്ന രാഷ്ട്രീയ ദര്‍ശനമാണെന്നും ബലപ്രയോഗം അതിന്റെ സ്വാഭാവിക രീതിയാണെന്നുമാണ് പ്രചാരണം.

നിരവധി തിങ്ക്ടാങ്കുകള്‍ പരതിയെടുക്കുന്ന ഇസ്‌ലാം ഭീകരത ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ആവര്‍ത്തിച്ച് യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. ഇസ്‌ലാം വിരുദ്ധ ബ്ലോഗര്‍മാര്‍ക്ക് 7 മില്യനോളം വരുന്ന അമേരിക്കന്‍ മുസ്‌ലിംകളും 1.5 ബില്യണ്‍ വരുന്ന ലോകമുസ്‌ലിംകളും മുഴുക്കെ അപകടകാരികളും അക്രമികളും ഭീകരരുമാണ്, ഇസ്‌ലാം തന്നെ ഭീകരതയാണ്. ഇസ്‌ലാമിക സംസ്‌കാരം കൂമ്പടഞ്ഞതാണെന്നും ഖുര്‍ആന്‍ ഹിറ്റ്‌ലറുടെ മെയ്ന്‍ കാഫിനോട് തുല്യപ്പെടുത്താവുന്നതാണെന്നും മില്യന്‍ കണക്കിന് യൂറോപ്പ്യന്‍ മുസ്‌ലിംകളെ നാടുകടത്തണമെന്നും അവരുടെ എമിഗ്രേഷന്‍ തടയണമെന്നും ആക്രോശിക്കുന്ന ഗീര്‍ട്ട് വില്‍ഡേഴ്‌സ് നേതൃത്വം നല്‍കുന്ന നെതര്‍ലന്‍ഡിലെ ഫ്രീഡം പാര്‍ട്ടി, 2010 ഒക്‌ടോബര്‍ തെരഞ്ഞെടുപ്പില്‍ 150ല്‍ 24 സീറ്റുകള്‍ പിടിച്ചെടുത്ത് കിംഗ് മേക്കറുടെ റോളിലാണ്.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam obama speaking
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ

പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും ശരീഅത്ത് നിയമങ്ങളെ മുന്‍കൂട്ടിത്തന്നെ അസാധുവാക്കുന്ന നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞിരിക്കുന്നു. ശരീഅത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പ്രവൃത്തിക്കുന്നു എന്ന ഭാവനാപരമായ ആക്ഷേപമുയര്‍ത്തിയാണ് ഈ നിയമ നിർമ്മാണം. മുസ്‌ലിംകളോട് രൂപസാദൃശ്യമുള്ളവര്‍ പോലും സെപ്തംബര്‍ 11ന് ശേഷം അക്രമങ്ങള്‍ ക്കിരയാവുന്നു.

ആധുനിക വംശീയതയുടെ ഏറ്റവും മുര്‍ത്തരൂപമായി ഇസ്‌ലാമോഫോബിയയെ അനിന്ത്യ ഭട്ടാചാര്യ വിശേഷിപ്പിച്ചു. ഖുര്‍ആന്‍ വിശുദ്ധ യുദ്ധത്തിന്റെ മാര്‍ഗരേഖയാണെന്നും മസ്ജിദുകള്‍ ഭീകരരുടെ പോറ്റുകേന്ദ്രങ്ങളാണെന്നും ‘തകിയ്യ”എന്ന തന്ത്രത്തിലൂടെ നുണപറയല്‍ ശീലമാക്കിയവരാണെന്നുമാണ് പ്രചാരണം. സ്വന്തം ജീവന് ആപല്‍ ഭീഷണി വന്നാല്‍, തികഞ്ഞ നിസഹായാവസ്ഥയില്‍ മാത്രം, വിശ്വാസം മറച്ചുവെക്കാമെന്ന് മാത്രമേ ഖുര്‍ആനികമായി സിദ്ധിക്കുന്നുള്ളൂ.

ഒരു ജനത ഒന്നാകെ ഏകശിലാഖണ്ഡമാംവിധം മാറ്റമില്ലാത്തതും അപരിഷ്‌കൃതവും ആധുനിക വിരുദ്ധവും ശാത്രവവും ഭീഷണവും സംഘട്ടനാത്മകവും തീവ്രവാദപരവും പുരുഷാധിപത്യപരവും സ്ത്രീ വിരുദ്ധവും പിന്നാക്കപ്രവണത നൈസര്‍ഗികമായി വഹിക്കുന്നതും സര്‍വ്വാധിപത്യപരവുമായി ഇകഴ്ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോഘടകം വംശവെറിയുടേത് തന്നെയാണ്. സാങ്കല്‍പ്പികമായ ശരീഅത്ത് ഭീതിയും ഗൂഢതന്ത്രത്തിലൂടെ നുഴഞ്ഞുകയറി ലോകം ഭരിക്കാന്‍ ഇസ്‌ലാം ആസൂത്രണം നടത്തുന്നുവെന്ന ഭയവും ഉല്‍പ്പാദിപ്പിക്കുകയാണ് തീവ്ര വലതുപക്ഷ നിയോകോണ്‍ സയണിസ്റ്റ് കോര്‍പ്പറേറ്റ് ശക്തികള്‍.

ജൂത ഉടമസ്ഥതയിലുള്ള ബിസിനസിന് കാവൽ നിൽക്കുന്ന നാസി പട്ടാളക്കാർ. സ്റ്റോർ വിൻഡോയിലെ ഗ്രാഫിറ്റി പറയുന്നതിങ്ങനെ, “ജൂത പന്നികൾ, നിങ്ങളുടെ കൈകൾ ചീഞ്ഞ് പോകട്ടെ”

ഇതിന്റെയൊക്കെ ഫലമായി തൊഴിലിടങ്ങളില്‍ മാത്രമല്ല വിമാനയാത്രകളില്‍ പോലും ശക്തമായ വിവേചനങ്ങളാണ് ആഗോളതലത്തില്‍ മുസ്‌ലിംകള്‍ നേരിടുന്നത്. ‘ഫൈ്‌ളയിംഗ് വെയ്ല്‍ അറബ്”എന്ന പ്രയോഗം പോലും ഇതേ തുടര്‍ന്ന് സാധാരണമായി. 2001ല്‍ മാത്രം 1022 പരാതികളാണ് ഈയിനത്തില്‍ ലഭിച്ചതെന്ന് വാഷിംങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

താഴെ പറയുന്ന വ്യത്യസ്തമായ ഏതാനും സംഭവങ്ങള്‍ പരിശോധിക്കുക:

 1. യേശുക്രിസ്തുവിനെ ജൂതപാരമ്പര്യത്തില്‍ നിന്ന് വിമുക്തമാക്കി ആര്യ വംശജനാക്കാനായിരുന്നു ഹിറ്റ്‌ലറുടെ ശ്രമം. ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റുകാരുടെ 30ശതമാനവും (60ലക്ഷത്തോളം പേര്‍) ഫ്യൂററെ (ഹിറ്റ്‌ലറുടെ അപരനാമം) നമ്മുടെ കാലത്തെ ദൈവത്തിന്റെ പ്രതിപുരുഷനായി’കരുതിയിരുന്നു.
 2. അസീറിയന്‍ അധിനിവേശത്തിന് ശേഷം ഗലീലിയില്‍ ആര്യന്‍ ജെന്റൈല്‍ വംശക്കാരാണ് ബി.സി 8-ാം നൂറ്റാണ്ടുമുതല്‍ വസിച്ചിരുന്നതെന്നും അതുകൊണ്ട് തന്നെ യേശു ജൂതനല്ലായിരുന്നുവെന്നുമാണ് നാസി പക്ഷപാതികളായ ദൈവ ശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചിരുന്നത്.
 1. വടക്കുകിഴക്കന്‍ ഇന്ത്യയിലെ മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങളില്‍ നിന്നുള്ള 7200ല്‍ പരം ജൂതര്‍ക്ക് ഇസ്രയേലിലേക്ക് കുടിയേറാന്‍ 2011ല്‍ അനുമതി നല്‍കി. അസീറിയന്‍ അധിനിവേശകാലത്ത് 27 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രയേല്‍ വിട്ടുപോയ 10 ഗോത്രങ്ങളിലൊന്നാണ് മിസോറമിലും മണിപ്പൂരിലുമുള്ള മനശെ വിഭാഗമെന്ന് കരുതപ്പെടുന്നു. ഇവരുടെ തിരിച്ചുവരവിനെ ജറുസലെമിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ ഗ്രൂപ്പുകള്‍ ആഹ്ലാദത്തോടെയാണ് കണ്ടത്.
 2. പോപ്പ് പിയൂസ് 12-ാമന്‍ 1941 ജൂലൈ 30ല്‍ നടത്തിയ പ്രസ്താവനയില്‍ ഹിറ്റ്‌ലറുടെ യുദ്ധം യൂറോപ്യന്‍ സംസ്‌കാരത്തെ പ്രതിരോധിക്കാനുള്ള വിശുദ്ധ യുദ്ധമാണെന്ന് ന്യായീകരിച്ചു.
 3. 1939 ല്‍ സംഘ്പരിവാര്‍ അമരക്കാരന്‍ ഗുരു ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചു: ‘ജര്‍മ്മന്‍ ദേശീയഭിമാനം ഇന്നിന്റെ പ്രധാന വിഷയമായിരിക്കുന്നു. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്താന്‍ ജര്‍മ്മനി സെമിറ്റിക് വംശമായ ജൂതരെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ ലോകത്തെ ഞെട്ടിച്ചു.

ജര്‍മ്മനിയില്‍ നടന്ന ജൂത മര്‍ദ്ദനം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ ആവര്‍ത്തിച്ചു. അവരെ ഹിന്ദു രാഷ്ട്രത്തെ സമ്പൂര്‍ണമായി കീഴ്‌പ്പെടുന്നവരാക്കി മാറ്റാനും പൗരത്വം പോലും നിഷേധിക്കാനും തുറന്നാഹ്വാനം ചെയ്തു.

മുസ്ലിം പള്ളികൾ നിർമിക്കുന്നതിന് എതിരിൽ ഓസ്‌ത്രേലിയയിൽ നടന്ന പ്രതിഷേധം

ഭിന്നങ്ങളായ ഈ സംഭവങ്ങളില്‍ ഓളം വെട്ടുന്നത് ‘വംശീയത’എന്ന സങ്കല്പമാണ്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജനത ഒരു വംശീയ വിഭാഗമാണെന്നും അവര്‍ ഒരു പ്രത്യേക രാഷ്ട്രത്തിലേക്ക് ഒഴുകിയെത്തേണ്ടവരാണെന്നുമുള്ള വിശ്വാസമാണ് ഇവാഞ്ചലിക്കല്‍ സയണിസത്തെയും ജൂതസയണിസത്തെയും നയിക്കുന്നതെങ്കില്‍ ഒരൂ പ്രത്യേക മതവിശ്വാസത്തില്‍പെട്ടവര്‍ അഭിശക്തരും അക്രമികളും ആയതുകൊണ്ട് അവരെ സമൂഹത്തില്‍ നിന്ന് വിമുക്തമാക്കി നിര്‍ത്തലാണ് ആദര്‍ശാത്മകമെന്ന് സങ്കല്‍പിച്ചുകൊണ്ട് അവര്‍ക്കെതിരെ കടുത്ത വിവേചനങ്ങളും അതിക്രമങ്ങളും നടത്തേണ്ടത് ദൈവേഛയാണെന്നും ആന്റിസെമിറ്റിസം വിധിക്കുന്നു. ആന്റിസെമിറ്റിസം എന്ന വംശീയവാദം ജൂതവിഭാഗത്തെ ഇകഴ്ത്തുകയും അവരുടെ മേല്‍ കരിമുദ്ര ചാര്‍ത്തുകയും അവരെ ചേരികളിലേക്ക് തള്ളിയിടുകയും ചെയ്തു. സമൂഹത്തിലെ അപചയങ്ങളുടെയൊക്കെ നിദാനം ജൂതരാണെന്ന് ആന്റിസെമിറ്റിസം ആരോപിച്ചു.

യൂറോപ്പില്‍ ശക്തിപ്പെട്ടുവന്ന ഫാഷിസം ഈ ആശയത്തെ ഭീതിജനകമാം വിധം രൂക്ഷമാക്കിക്കൊണ്ട് ജര്‍മ്മനിയില്‍ ന്യൂറംബര്‍ഗ് നിയമങ്ങള്‍ മെനഞ്ഞെടുത്തു. ഔദ്യോഗികമായ അംഗീകാരത്തോടെ ജൂതമര്‍ദ്ദനവും പീഢനവും വ്യാപകമാക്കി. പതിനായിരക്കണക്കിന് നിരപരാധികള്‍ കുരുതിക്കിരയായി. യൂറോപ്പില്‍ ഒരു സഹസ്രാബ്ദത്തിലേറെ നീണ്ടുനിന്ന ഈ പ്രവണത നാസി ഭരണകാലത്ത് അതിന്റ പാരമ്യത്തിലെത്തി. ഹിറ്റ്‌ലറുടെ നിഷ്ഠൂരതകള്‍ക്ക് പിന്തുണ നല്‍കിയ പോപ്പിന്റെ നയം കത്തോലിക്കാ സഭയുടെ ചരിത്രത്തിലുടനീളം കാണുന്ന ആന്റിസെമിറ്റിസത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ക്രൂരതകളും അവര്‍ അര്‍ഹിച്ചിരുന്നതാണെന്ന പ്രചാരണം അതീവശക്തമായിരുന്നു. ജൂതരനുഭവിച്ച എല്ലാ ദൈന്യതകളും ദൈവഹിതമാണെന്ന് വിശദീകരിക്കപ്പെട്ടു. അതിക്രമകാരികള്‍ ധീര-വീര പരാക്രമികളായി കൊണ്ടാടപ്പെട്ടു.

ഈ ചരിത്രാനുഭവത്തിന്റെ തനിയാവര്‍ത്തനമാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ പ്രചാരണയുദ്ധത്തിന്റെ രൂക്ഷതയാണ് 1991ല്‍ ഇസ്‌ലാമോഫോബിയ എന്ന പദം നിര്‍മ്മിക്കാന്‍ സാമൂഹ്യശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ജനിച്ച മണ്ണും നാടും വിനഷ്ടമായി അഭയാര്‍ത്ഥികളാക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന പലസ്തീന്‍ ജനതക്കുമേല്‍ 1990വരെ ഭീകരന്മാര്‍ എന്ന കരിയടയാളം വിരളമായി മാത്രമേ പതിഞ്ഞിരുന്നുള്ളു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പലസ്തീന്‍കാര്‍ ‘പോരാളികള്‍”തന്നെയായിരുന്നു. എന്നാല്‍ 1990ല്‍ സോവ്യറ്റ് യൂനിയന്‍ എന്ന ശാക്തികച്ചേരി അന്യം നിന്ന് പോവുകയും ശാക്തികബന്ധങ്ങള്‍ യു.എസ് സാമ്രജ്യത്വത്തിനനുകൂലമായി മാറുകയും അവയെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം ക്രൈസ്തവ-ജൂത സയണിസമായി മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ പലസ്തീനികള്‍ നടത്തുന്ന ദുർബലമായ ചെറുത്തുനില്‍പുകള്‍പോലും ഭീകര പ്രവര്‍ത്തനമായി സമീകരിക്കപ്പെടുകയായിരുന്നു. മിസൈലുകളേയും അത്യുജ്ജ്വലങ്ങളായ പോര്‍ വിമാനങ്ങളേയും കവചിത ടാങ്കുകളേയും കല്ലുകൊണ്ട് നേരിടുന്ന പലസ്തീന്‍ കുട്ടി ഭീകരവാദിയാകുന്ന അട്ടിമറിനടക്കുന്നത് എത്ര ലാഘവത്തോടെയാണ്!.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam palestine kids
ഇസ്രായേൽ ടാങ്കിനു നേരെ കല്ലെറിയുന്ന പലസ്തീൻ ബാലൻ

ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്തിന്റെ ഉത്തരവാദിത്തവും പീഡിതർക്ക് തന്നെയാണെന്ന ഒരു നീതീകരണഭാഷ്യം ചരിത്രാതീത കാലം മുതലേ ആക്രമി ചമക്കാറുണ്ട്. മിക്ക മുസ്ലിം വിരുദ്ധ ആരോപണങ്ങളും ഇത്തരത്തിലുള്ളവയാണ്. വ്യാജപ്രചാരണത്തിലൂടെ യാഥാർഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കാനാകുമെന്നത്തിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ മുസ്ലിം ആണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്നിലൊന്ന് വിശ്വസിക്കുന്നുവെന്നത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ അപരവൽക്കരിക്കാനുള്ള കരിമുദ്രയായി ‘മുസ്‌ലിം’ ആരോപണം റിപ്പബ്ലിക്കൻ പാർട്ടി നിരന്തരം ഉയർത്തുകയായിരുന്നു. ആവർത്തിച്ച നുണ വലിയ വിഭാഗം യുഎസ് ജനത വിശ്വസിക്കുകയായിരുന്നു.വാർത്തകളുടെ റിപ്പോർട്ടിങ്ങിൽ അദൃശ്യമായ തലത്തിൽ വെറുപ്പ് പ്രകടമാകുന്നു. ഇതാണ് ഒരു ജനതയെ വെറുക്കാൻ ജനതയെ അബോധതലത്തിൽ പ്രേരിപ്പിക്കുന്നത്. നല്ലവൻ എന്ന് തെളിയിക്കപ്പെടുന്നത് വരെ എല്ലാ മുസ്‌ലിംകളും ചീത്തയാണെന്ന് സങ്കൽപ്പിച്ചുകൊണ്ടാകും മീഡിയ റിപ്പോർട്ടിങ്.

ഉദാഹരണത്തിന് സ്റ്റീഫൻ പാസക്ക് എന്ന 62 കാരൻ അമേരിക്കയിലെ ലാസ്‌ വേഗസിൽ 58 പേരെ കൊന്നു ജീവനൊടുക്കിയ സംഭവം മലയാള മനോരമ ഇവ്വിധം റിപ്പോർട്ട്‌ ചെയ്തു: “ഭീകരബന്ധം ഇത് വരെ കണ്ടെത്തിയിട്ടില്ലെന്ന് യുഎസ് അന്വേഷണ ഏജൻസിയായ FBI വ്യക്തമാക്കി.” 58 പേരെ കൊന്നത് എന്ത്കൊണ്ട് ഭീകരസംഭവമല്ല. മുസ്ലിം ബന്ധം കണ്ടെത്തിയില്ല എന്നത് മാത്രമാകും FBI, മനോരമ എന്നിവയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്!

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam norway attack mosque
നോർവേ വെടിവെപ്പ് നടന്ന അൽ നൂർ ഇസ്ലാമിക് സെന്റർ

നോര്‍വേ ഭീകരാക്രമണത്തിന്റെ പിന്നാമ്പുറം

2011 ജൂലൈ 22ന് ആന്‍ഡേഴ്‌സ് ബെഹറിംഗ് ബ്രെവിക് എന്ന ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് നടത്തിയ കൂട്ടക്കുരുതിയില്‍ 77 നിരപരാധികളെ വധിച്ചത്. ആസൂത്രിതമായി വളര്‍ന്നുവരുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ പ്രകാശനം കൂടിയായിരുന്നു അത്. സ്വന്തം ഗുരുക്കളായി യൂറോപ്യന്‍–ഇന്ത്യന്‍ ഫാഷിസ്റ്റുകളെയും യുഎസ് ഇസ്‌ലാമോഫോബോകളെയുമാണ് അയാള്‍ കണ്ടത്. സവര്‍കര്‍, ഗോള്‍വാള്‍ക്കര്‍, കൊന്റാഡ് എല്‍സ്റ്റ്, രാം സ്വരൂപ്, സീതാറാം ഗോയല്‍, ഡേവിഡ് ഫ്രോളി എന്നീ ഹിന്ദുത്വ ഫാഷിസ്റ്റുകളും ഡാനിയേല്‍ പൈപ്‌സ്, റോബര്‍ട്ട് സ്‌പെന്‍സര്‍, പമേലാ ഗെല്ലര്‍, ഡേവിഡ് ഹോറോവിറ്റ്‌സ്, ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്, അലിസീനാ എന്നീ ഇസ്‌ലാമോഫോബുകളും ബ്രെവിക്കിന് ഹീറോകളാണ്. തന്റെ 1518 പേജ് വരുന്ന ‘2083: യൂറോപ്പ്യന്‍ സ്വതന്ത്ര്യ പ്രഖ്യാപനം’ എന്ന രചനക്ക് വേണ്ടിയുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് നോര്‍വെയിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ബ്രെവിക്കിന് പ്രേരണയായത്. അയാള്‍ പ്രതീക്ഷിച്ചതുപോലെ നിരവധി വെബ്‌സൈറ്റുകള്‍ പ്രസ്തുത കൃതി ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു.

മറ്റെല്ലായിടത്തുമെന്നതുപോലെ മുസ്‌ലിം ഭീകരതയാണ് യൂറോപ്പിലുള്ളതെന്ന ധാരണ വ്യാപകമാണ്. ബ്രെവിക്കിന്റെ രചനയിലും ത്രസിച്ചുനില്‍ക്കുന്ന മുഖ്യമായ ആശയം ഇത് തന്നെയാണ്. എന്നാല്‍ ഇത് അടിമുടി അബദ്ധമാണ് എന്ന് 2007, 2008, 2009 വര്‍ഷങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സിയായ യൂറോപോള്‍ 2010ല്‍ പ്രസിദ്ധീകരിച്ച കണക്കുകളെ ഉദ്ധരിച്ച് വിഖ്യാത ചിന്തകന്‍ മുകുള്‍ കേശവന്‍ തെളിയിക്കുന്നു. ബ്രിട്ടനൊഴിച്ചുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ 2007ല്‍ നടന്ന 551 ഭീകരാക്രമണ പദ്ധതികളില്‍ 2 എണ്ണം മാത്രമാണ് മുസ്‌ലിം തീവ്രവാദികളുടേത്. 2008ലെ 441 ഭീകരാക്രമണത്തില്‍ ഒരെണ്ണംപോലും മുസ്‌ലിംകളുടെ വകയായില്ല. 2009ല്‍ നടന്ന 294 ഭീകരാക്രമണങ്ങളില്‍ ഒരെണ്ണം മാത്രമാണ് മുസ്‌ലിം നാമധാരി നടത്തിയത്. ഈ കണക്കുകള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചതാണെന്നും മുകുള്‍ കേശവന്‍ ഓര്‍മപ്പെടുത്തുന്നു. എന്നിട്ടും നോര്‍വയില്‍ കനത്ത ഭീകരാക്രമണം നടന്ന ഉടന്‍ വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ മുസ്‌ലിംകളുമായി ബന്ധപ്പെട്ട കഥകളുണ്ടാക്കിയതായും മുകുള്‍ കേശവന്‍ ചൂണ്ടിക്കാട്ടുന്നു. അന്‍സാര്‍ അല്‍ ജിഹാദ് അല്‍ ആലമി, നോര്‍വെ കൊലകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതായും ന്യൂയോര്‍ക്ക് ടൈംസ് വേണ്ടത്ര തെളിവില്ലാതെ അവകാശപ്പെട്ടിരുന്നുവെന്നും ഓര്‍ക്കുക. ജെനിഫര്‍ റൂബിന്‍, ദി പോസ്റ്റില്‍ എഴുതിയ ലേഖനത്തിലും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു.

മുസ്‌ലിംകളെക്കൂടി ഉള്‍കൊള്ളുന്ന ബഹുസ്വര സാംസ്‌കാരികതയെ പിന്തുണച്ചു എന്നതാണ് വധിക്കപ്പെട്ടവരുടെ അപരാധമായി ബ്രെവിക്ക് കണ്ടത്. അമേരിക്കയിലെയും ഇസ്രായേലിലെയും പല മുഖ്യധാരാ പത്രങ്ങളും കൂട്ടക്കുരുതിയെ അപലപിച്ചു കൊണ്ട് തന്നെ അയാളുടെ ആശങ്കകള്‍ ഗൗരവമായെടുക്കാന്‍ ആഹ്വാനം ചെയതിരുന്നു. സയണിസ്റ്റ്–ഹിന്ദുത്വ–നാസീ അനുകൂലവും ഇസ്‌ലാം–കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ വീക്ഷണങ്ങള്‍ കലവറയില്ലാതെ ബ്രെവിക്ക് പ്രഖ്യാപിക്കുന്നു. സയണിസ്റ്റ് കാപാലികരുടെ ഇരകളായി നിരാലംബരായിത്തീര്‍ന്ന ദശലക്ഷക്കണക്കിന് വരുന്ന പലസ്തീനികളെ ഭീകരര്‍ എന്ന് വിളിക്കാന്‍ നവ നാസിയായ ബ്രെവിക്കിന് അശേഷം ശങ്കയില്ല. നമ്മുടെ സാംസ്‌കാരിക അര്‍ധസോദരനായ ഇസ്രയേലിന് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് അയാള്‍ അലറുന്നു. മുസ്‌ലിംകളും ബഹുസ്വര സംസ്‌കൃതിയും അപകടകരമാണെന്ന് പ്രഖ്യാപിക്കുന്ന ബ്രെവിക്ക് 359 പ്രാവശ്യമാണ് ഇസ്രയേലിന്റെ മഹത്വം പ്രഘോഷിക്കുന്നത്. ഖുര്‍ആന്‍ നിരോധിക്കാന്‍ ബ്രെവിക്ക് തുറന്നാഹ്വാനം നല്‍കുന്നു.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam caa nrc protests
ഇന്ത്യയിൽ നടക്കുന്ന CAA-NRC പ്രക്ഷോഭം

ഹിന്ദുകുഷ്’ എന്ന പദത്തിന്റെ അര്‍ത്ഥം ‘ഹിന്ദുക്കളുടെ കൂട്ടകൊല’ ആണെന്ന ഫാഷിസ്റ്റ് മിത്ത് ഏറെ പ്രാധാന്യത്തോടെയും സുസ്ഥാപിത ചരിത്രയാഥാര്‍ത്ഥ്യം എന്ന നിലക്കുമാണ് പ്രതിപാദിച്ചിരിക്കുന്നത്. യൂറോപ്പ് മുസ്‌ലിം കുടിയേറ്റം നിരോധിക്കണമെന്നാണ് ബ്രെവിക്കിന്റെ പ്രധാന ആവശ്യം. എല്ലാ എത്‌നിക് സംസ്‌കാരങ്ങളും തുല്യമാണെങ്കില്‍ കറുത്ത ആഫ്രിക്കക്കാരും ആഫ്രോ കരീബിയക്കാരും പാകിസ്താനികളും ഇന്ത്യക്കാരും ചൈനക്കാരും തങ്ങളുടെ ജന്‍മഗേഹം വിട്ട് പടിഞ്ഞാറന്‍ നാടുകളില്‍ കൂട്ടമായി കുടിയേറുന്നതെന്തിന് എന്നയാള്‍ ചോദിക്കുന്നു. എല്ലാവരും തുല്യരാണെങ്കില്‍ ലോകത്തുള്ള വെള്ളക്കാരല്ലാത്ത ജനത, പടിഞ്ഞാറന്‍ ജനതയുടെ സ്റ്റൈല്‍ അനുകരിക്കുന്നതെന്തിന്? പാശ്ചാത്യ വംശീയതയുടെ എല്ലാ ബീഭല്‍സതകളും ബ്രെവിക്കില്‍ ആവാഹിച്ചിരിക്കുന്നു. നിരപരാധികള്‍ക്ക് നേരെ അയാള്‍ വെടിയുതിര്‍ത്തതില്‍ അല്‍ഭുതമില്ല.

ക്രൈസ്തവതയെ വിശ്വാസപരമായിട്ടല്ല സാമൂഹിക സാംസ്‌കാരിക സ്വത്വവും ധാര്‍മ്മിക പ്ലാറ്റ്‌ഫോമും മാത്രമായാണ് താന്‍ സ്വീകരിക്കുന്നത് എന്നും ഇത് തന്നെ ക്രൈസ്തവനാക്കുന്നുവെന്നും ബ്രെവിക്ക് തുറന്നടിക്കുന്നു. തിയഡോര്‍ ഹെര്‍സല്‍ ഈയര്‍ത്ഥത്തില്‍ ജൂതമതത്തെ സ്വീകരിച്ചപ്പോള്‍, മുഹമ്മദലി ജിന്ന ഇതേ അര്‍ത്ഥത്തില്‍ ഇസ്‌ലാമിനെയും വീര്‍ സാവര്‍ക്കര്‍ ഇതേ അര്‍ത്ഥത്തില്‍ ഹൈന്ദവതയെയും സ്വീകരിച്ചുവെന്നും ഓര്‍ക്കുക. വര്‍ഗീയ വാദികള്‍ തമ്മിലുള്ള സാധര്‍മ്യം ആരേയും അമ്പരപ്പിക്കുന്നതാണ്.

ഇസ്ലാമോഫോബിയ: വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെ വേരുകള്‍

ഭൂരിപക്ഷ  ക്രിസ്ത്യൻ വായനക്കാരുള്ള  ഒരു പത്രത്തിൽ ഒരു മുസ്‌ലിം എഴുതുക എന്നത് തന്നെ മതാന്തര സംഭാഷണങ്ങളുടെ പ്രാധാന്യത്തെയും മൂല്യത്തെയും കുറിക്കുന്നു. നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, നമ്മുടെ  വിശ്വാസ വൈജാത്യങ്ങൾ പരസ്പരബന്ധത്തിന്റെയും ഇടപഴകലുകളുടെയും മാനദണ്ഡമാകാതിരിക്കുക എന്നത് അത്യാവശ്യമാണ്. മറ്റു മതങ്ങളെപ്പറ്റി അജ്ഞരായിരിക്കാൻ നമുക് നിർവാഹമില്ല. എന്റേത്  മാത്രമാണ് പ്രധാനം, അപരനില്ല, എന്ന് അവകാശപ്പെട്ടുകൊണ്ട് മതത്തിന്റെ വക്താവാകാൻ കഴിയില്ല.

വൈജാത്യങ്ങളിൽ ശ്രേഷ്ഠതയും അന്തസ്സുമുണ്ടെന്നു നാം മനസ്സിലാക്കണം. നമ്മളിൽ നിന്ന് വ്യത്യസ്തരായവരെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നത് നമ്മുടെ തന്നെ വിശ്വാസത്തിന്റെ ഭാഗമാക്കണം. മതാന്തര സംഭാഷണങ്ങളുടെ അടിസ്ഥാന പ്രമാണം ആണിത്. വിഭിന്നങ്ങളായ വിശ്വാസ സംസ്കാരങ്ങളെ പറ്റിയുള്ള പഠനമാണത്. വിവിധങ്ങളായ മതങ്ങളോടും സംസ്കാരങ്ങളോടും ലോകവീക്ഷണങ്ങളോടും സാഹോദര്യത്തോടെ സഹവർത്തിക്കുക എന്നതാണ് മതാന്തര സംഭാഷണങ്ങളുടെ കാതൽ.

ക്രിയാത്മക ജനാധിപത്യത്തിന്റെ താക്കോലാണു മതാന്തര സംഭാഷണങ്ങൾ. ഇതര മതസ്ഥരെ അവരുടെ വിശ്വാസങ്ങളുടെ പേരിൽ അരികുവൽക്കരിക്കാതിരിക്കുക എന്നത് സുപ്രധാനമാണ്. വിവിധ മതവിശ്വാസികൾ തമ്മിൽ മുൻധാരണകളില്ലാതെയും ശത്രുതയില്ലാതെയും തുറന്ന മനസ്സോടെ സംഭാഷണത്തിലേർപ്പെടുക എന്നതാണ് മതാന്തര സംഭാഷണങ്ങളുടെ അടിസ്ഥാനം. മതങ്ങൾ തമ്മിലുള്ള വീക്ഷണവ്യത്യാസങ്ങളെയും അഭിപ്രായഭിന്നതകളെയും പരിഹരിക്കുക എന്നതല്ല മതാന്തര സംഭാഷണങ്ങളുടെ ലക്ഷ്യം. മറിച്ച് എല്ലാമതവിശ്വാസങ്ങളെയും വിലമതിക്കുക എന്നതാണ്.

bylines malayalam magazine publication bylines.in bylines bylines.in byline malayalam bylines malayalam debates image post

വിശ്വാസഭിന്നത  പുരോഗതിക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ തടസ്സമാകാവതല്ല. പരസ്പരധാരണയുടെ പാലം ആകാശത്ത് നിന്നിറങ്ങിവരില്ല, ഭൂമിയിൽ നിന്നുയർന്നു വരികയുമില്ല. ആരോഗ്യപരമായ സംഭാഷണങ്ങളിലൂടെയാണ് ഈ പാലം നിർമ്മിക്കേണ്ടത്. മതവൈവിധ്യങ്ങളുടെ ജനാധിപത്യപരമായ ഇടങ്ങൾക്ക് വിവിധ മതവിശ്വാസികൾക്കിടയിലുള്ള വിടവിന്റെ വ്യാപ്തി കുറക്കാനും അവർക്കിടയിൽ സ്നേഹവും സൗഹൃദവും വളർത്താനും സാധിക്കും.

ആയിരത്തി നാനൂറു വര്ഷങ്ങള്ക്കു മുന്നേ പ്രവാചക ജീവിതത്തിൽ നിന്നാണ് ഇതര മതവിശ്വാസികളുമായുള്ള സൗഹാർദ്ധപരമായ സഹവർത്തിത്വത്തിന്റെ പാഠങ്ങൾ മുസ്‌ലിംകൾ ഉൾക്കൊള്ളുന്നത്. മദീന കേന്ദ്രമായി പ്രവാചകൻ ഒരു രാഷ്ട്രം സ്ഥാപിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ജൂതരോടും ബഹുദൈവ വിശ്വാസികളോടുമൊപ്പം  മുസ്‌ലിംകൾ സമാധാനപരമായി ജീവിച്ചിരുന്നു. ക്രിസ്ത്യാനികൾ അന്ന് മദീനയിൽ ഉണ്ടായിരുന്നില്ല. ലോകത്തിലെ ആദ്യത്തെ ഭരണഘടന എന്നറിയപ്പെടുന്ന മദീന ചാർട്ടർ പ്രവാചകൻ മുഹമ്മദ് നടപ്പിലാക്കി. മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഒരുപോലെ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഒന്നായിരുന്നു മദീന ചാർട്ടർ. എല്ലാവര്ക്കും നീതിയും തുല്യാവകാശങ്ങളും മദീന ചാർട്ടർ ഉറപ്പുവരുത്തി. രാജ്യനിവാസികൾ ഒരുമിച്ചുനിന്നു വൈദേശികാക്രമങ്ങളെ ചെറുക്കാനും നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ആവശ്യപ്പെട്ടുള്ള ഒന്നായിരുന്നു അത്.

നമ്മുടേത് ഒരു ബഹുസംസ്കാര, ബഹുമത സമൂഹമാണ്. ഈ ബഹുത്വങ്ങളുടെ സമൂഹത്തെ ഒരുമിച്ചു നിർത്തുന്ന പശയാണ്  മതാന്തര സംഭാഷണങ്ങൾ. വൈവിധ്യങ്ങളിലൂടെ നീന്തിത്തുടിക്കുമ്പോൾ, അപരനെ ശ്വാസം മുട്ടിക്കുന്നതിനു പകരം, അവരോടൊപ്പം നീന്താൻ നമുക്കാവണം. നമ്മുടെ തന്നെ വിശ്വാസങ്ങളുടെ ആഴത്തിലെത്തി ചേരാൻ, അപരന്റെ വിശ്വാസങ്ങളെ പറ്റിയുള്ള പഠനം സഹായിക്കും. ഒരു മതത്തെ അപായപ്പെടുത്തുന്നത് എല്ലാ മതങ്ങളെയും അപായപ്പെടുത്തുന്നതിനു തുല്യമാണെന്നും, അത് നമ്മെ ദൈവപാതയിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും വിസ്മരിക്കാവതല്ല. ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ പരിപോഷിപ്പിക്കുന്നതിനും,നമ്മിൽ സ്നേഹവും ദയയും കാരുണ്യവും നിറക്കുന്നതിനും  ഇതരരുടെ വിശ്വാസങ്ങളെ സംബന്ധിച്ചുള്ള ഉൾക്കാഴ്ച സഹായകരമായേക്കാം.

ഭിന്നതകൾക്കപ്പുറം ഒരുമിച്ചുജീവിക്കാൻ നമുക് സാധിക്കേണ്ടതുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മറ്റുള്ളവരെ അന്ധമായി അവഗണിച്ച് ആർക്കും ഒറ്റക്ക് ജീവിക്കാൻ സാധിക്കില്ല. ക്രിയാത്മക സംവാദങ്ങളിലും സംഭാഷണങ്ങളിലും ഏർപ്പെട്ടുകൊണ്ട്, വരും തലമുറക്ക് മതിലുകൾക്ക് പകരം പാലങ്ങൾ പണിയുന്നത്തിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. സ്വന്തം വിശ്വാസപ്രമാണങ്ങളിൽ അഭിമാനിക്കുന്നതോടൊപ്പം അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ സാധിക്കുന്ന ഒരു തലമുറ വളർന്നുവരേണ്ടത് അനിവാര്യമാണ്.

(ഡോ റൂഹുൽ അമീൻ മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫെസ്സറും ബോസെമൻ ഇസ്ലാമിക് സെന്റർ പ്രെസിഡന്റുമാണ്.)

കടപ്പാട്: http://bozemandailychronicle.com/

ഹൈന്ദവ ദർശനങ്ങളിലെ സ്ത്രീ ശക്തിസ്വരൂപിണിയാണ് . പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതമായ പരബ്രഹ്മത്തിന്റെ ചലനാത്മക രൂപമായ ആദിപരാശക്തിക്ക് സ്ത്രൈണഭാവമാണ്. ത്രിമൂർത്തികളോടൊപ്പം സ്ത്രീസാന്നിധ്യവുമുണ്ട്. ബ്രഹ്മാവിനോടൊപ്പം സരസ്വതിയായും, മഹാവിഷ്ണുവിനോടൊപ്പം മഹാലക്ഷ്മിയായും, പരമശിവനോടൊപ്പം ശ്രീ പാർവ്വതിയായും സ്ത്രൈണത ആദരിക്കപ്പെടുന്നു. ശ്രീപരമേശ്വരൻ അർദ്ധനാരീശ്വരൻ കൂടിയാണ്. ശ്രീ പാർവതി ശക്തിയുടെ പ്രതീകമാണ്. ശക്തിയില്ലാതെ ശിവനില്ല. പുരാതന ഭാരതീയർ പെൺകുട്ടികളെ മഹാലക്ഷ്മിയുടെ അവതാരങ്ങളായി സങ്കല്പിച്ചിരുന്നു.

ക്രൈസ്തവർ പിതാവായ ദൈവത്തോടും പുത്രനായ യേശുവിനോടുമൊപ്പം തിരുമാതാവായ കന്യാമറിയത്തെയും ആദരിക്കുകയും ആരാധിക്കുകയും ചെയ്തുപോരുന്നു. സ്ത്രീകൾ വിദ്യ അഭ്യസിക്കുന്നതും മതാധ്യാപനങ്ങൾ പഠിക്കുന്നതും തെറ്റായി ഗണിച്ചിരുന്ന ജൂതപൗരോഹിത്യ സാമൂഹ്യവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് യേശുവെന്ന വിപ്ലവകാരി ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്ത മേരി-മാർത്ത സഹോദരിമാരുടെ കഥ ബൈബിൾ പരിചയപ്പെടുത്തുന്നു .

ഇസ്ലാമിലെ സ്ത്രീ പുരുഷന്റെ സഹചാരിയും അംശവുമാണ്. ഒരാത്മാവിൽ നിന്നും സൃഷ്ടിക്കപ്പെട്ടവരാണ്. വിശ്വാസികൾക്ക് മുഴുവൻ മാതൃകയായി ഖുർആൻ എടുത്തുപറയുന്നത് രണ്ടു സ്ത്രീകളെയാണ്. യേശുവിന്റെ മാതാവ് മറിയവും, ഫറോവയുടെ പത്നി ആസിയയും. സ്ത്രീയാകട്ടെ, പുരുഷനാകട്ടെ ആരുടേയും കർമഫലം പാഴാക്കുകയില്ലെന്നത് ഖുർആന്റെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ്.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam women empower bylines image articlebylinemalayalam bylines malayalam bylines

ദൈവികവ്യവസ്ഥകൾ പുരുഷമേധാവിത്വപൗരോഹിത്യത്തിനു വഴിമാറിയപ്പോൾ സ്ത്രീ അബലയും ചപലയുമായി. ദൗർബല്യങ്ങളുടെയും ദൈന്യതയുടെയും പ്രതീകമായി. ആദിപാപത്തിൻറെ കാരണക്കാരിയായി വേദനയും വ്യഥയും പേറേണ്ടവളായി. പുരുഷന്റെ താളത്തിനൊത്തു തുള്ളേണ്ടവളും അവന്റെ ഭോഗവസ്തുവുമായി. സ്വന്തം അസ്തിത്വവും വ്യക്തിത്വവും തിരിച്ചറിയപ്പെടാതെ ആരോ വരച്ചിട്ട രേഖകളിലൂടെ ചരിക്കുന്ന സ്ത്രീ ശാരീരികവും, മാനസികവും വൈകാരികവുമായ ഒട്ടനവധി പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല പരിസരങ്ങളിൽ നിന്നും സ്ത്രീയുടെ സാമൂഹ്യസ്ഥാനം പുനർനിർണയം നടത്തേണ്ടതും സ്ത്രീസൗഹൃദ പരിസരങ്ങൾ വീണ്ടെടുക്കേണ്ടതുമുണ്ട്.

സ്ത്രീസുരക്ഷ എന്നത് ഒരു മിത്തായി മാറിയിരിക്കുന്നു. ഗർഭപാത്രത്തിൽ പോലും ഒരു പെൺകുട്ടി സുരക്ഷിതയല്ല. കിരാതരായ കാട്ടറബികൾ പെൺകുഞ്ഞു ജനിക്കുന്നത് അപമാനകരമായി കരുതുകയും ജീവനോടെ അവരെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. എന്നാലിന്ന് ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗര്ഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തി പെൺഭ്രൂണഹത്യ നടത്തുന്നത് പരിഷ്കൃതരെന്നും അഭ്യസ്തവിദ്യരെന്നും അഭിമാനിക്കുന്ന ആധുനികസമൂഹം! പെൺശിശുഹത്യകളുടെയും, വീട്ടുജോലിയെന്ന പേരിൽ അടിമപ്പണിക്കും, ബാലവേശ്യാവൃത്തിക്കുമായി മനുഷ്യക്കടത്തിനിരയാക്കപ്പെടുന്ന കൗമാരക്കാരായ പെൺകുട്ടികളുടെയും എണ്ണം ഭീതിതമായ തോതിൽ അതിക്രമിച്ചിരിക്കുന്നു.

സ്ത്രീധന പീഡനങ്ങളും അതിനെത്തുടർന്നുള്ള മരണങ്ങളും, പുരോഗതിയുടെ പാതയിൽ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമൂഹത്തിനു മുന്നിൽ അപമാനകരമായ കണക്കുകൾ നിരത്തുന്നു. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടും ആശീർവാദത്തോടും കൂടി പോലീസും പട്ടാളവും നടത്തിപ്പോരുന്ന മാനഭംഗങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു അപമാനകരമാണ്. ജോലിസ്ഥലങ്ങളിലും, പൊതുസ്ഥലങ്ങളിലും, ബസിലും, തീവണ്ടികളിലും, വിദ്യാലയങ്ങളിലും, മതപഠനകേന്ദ്രങ്ങളിലും, വീടുകൾക്കുള്ളിലും, ഗർഭപാത്രത്തിൽ പോലും സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യത്തിൽ, സഹപ്രവർത്തകരും , സുഹൃത്തുക്കളും , അധ്യാപകരും, അയൽവാസികളും, മാതാപിതാക്കളും, സഹോദരങ്ങളടക്കമുള്ള കുടുംബങ്ങളും ശത്രുക്കളാകുന്ന അവസരത്തിൽ സ്ത്രീസുരക്ഷക്കായി ക്രിയാത്മകമായി എന്തുചെയ്യാനാകുമെന്ന ചിന്ത പ്രസക്തമാകുന്നു.

അടിസ്ഥാനപരമായി സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തിനാണ് മാറ്റം വരേണ്ടത്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായികാണുന്ന സമൂഹത്തിന്റെ മനസ്സ് മാറ്റിയെടുത്തുകൊണ്ട് അവരെ വ്യക്തിത്വവും, സ്വത്വബോധവുമുള്ള സ്വതന്ത്ര വ്യക്തികളും സമൂഹത്തിന്റെ അർധാംശങ്ങളുമായി അംഗീകരിക്കാൻ പഠിപ്പിക്കേണ്ടതുണ്ട്. ഈ വിദ്യാഭ്യാസം വീടുകളിൽ നിന്നാരംഭിക്കുകയും വീടുകളിൽ നിലനിൽക്കുന്ന ലിംഗവിവേചനം അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

bylines.in malayalam magazine bylines malayalam magazine bylines malayalam publication

മനുഷ്യനെ ആദരിക്കുവാൻ പഠിപ്പിക്കുക

ദൈവത്തിന്റെ മഹത്തായ സൃഷ്ടി, ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി, ദൈവം ആദരിച്ച സൃഷ്ടി എന്നീ നിലകളിൽ മനുഷ്യൻ ആദരണീയനാണെന്ന പാഠം സമൂഹമനസ്സിനു പകർന്നുകൊടുക്കേണ്ടതുണ്ട്. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു (ഉല്പത്തി 1:27) നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? (1 കൊരിന്ത്യർ 3:16) എന്നിങ്ങനെ മനുഷ്യനെ ആദരിക്കുന്നതായ നിരവധിവചങ്ങൾ ബൈബിളിൽ കാണാനാകും.

ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നുവെന്നും, നമ്മുടെ ആത്മാവിൽ നിന്നും നാം അവനിൽ ജീവനൂതിയെന്നും വിശുദ്ധഖുർആൻ പഠിപ്പിക്കുന്നു. മനുഷ്യന്റെ ജീവനും, സ്വത്തും , അഭിമാനവും വിശുദ്ധമാണെന്നും നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് നല്ലനിലയിൽ പെരുമാറുന്നവരാണെന്നും മുഹമ്മദ് നബി. സ്വാർത്ഥതാല്പര്യങ്ങൾക്കും, സാമ്പത്തികനേട്ടങ്ങൾക്കും മുന്നിൽ മനുഷ്യജീവനും, മാനുഷീകബന്ധങ്ങളും അപ്രസക്തമാകുന്ന ഭൗതീകചിന്താഗതികളുടെ സ്ഥാനത്തു ഈ ദൈവീകാധ്യാപനങ്ങൾ പ്രതിഷ്ഠിച്ചുകൊണ്ട് സമൂഹപുനർനിർമിതി നടത്തി, സ്ത്രീകളെ ആദരിക്കുന്ന സംസ്ക്കാരം വീണ്ടെടുക്കാം.

ധാർമികവിദ്യാഭ്യാസം നൽകുക

ധർമ്മച്യുതിയാണ് തിന്മകളുടെ മൂലഹേതു:

 • ‘കുലക്ഷയെ പ്രണശ്യന്തി, കുലധർമാഃ സനാതനഃ
  ധർമ്മേ നഷ്ടെ കുലം കൃത് സ്ന മധർമ്മോ ഭിഭവത്യുത’
  (കുലം നശിച്ചാൽ സനാതനങ്ങളായ കുലധർമങ്ങളും നശിക്കും. ധർമത്തിന് നാശം സംഭവിച്ചാൽ, കുലത്തെ മുഴുവൻ അധർമം കീഴടക്കും – ശ്രീ മഹാഭാഗവതം)
 • സ്വാതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ, ദൈവത്തെ ഭയപ്പെടുവിൻ (ബൈബിൾ)
 • നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് വിശ്വാസികളുടെ നിർബന്ധ ബാധ്യതയായി വിശുദ്ധ ഖുർആൻ പഠിപ്പിക്കുകയും, നന്മയിൽ മത്സരിച്ചു മുന്നേറുവാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു (3:110 , 2:148).
bylines malayalam magazine publication bylines.in women protest bylines bylines.in byline malayalam bylines malayalam

മതവിശ്വാസങ്ങളുടെ സ്വാധീനം ഏറെയുള്ള നമ്മുടെ രാജ്യം പക്ഷെ മതാധ്യാപങ്ങളുടെ അന്തഃസത്ത കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ആചാരകേന്ദ്രീകൃത പൗരോഹിത്യം മതത്തെ കേവലം ചടങ്ങുകളാക്കി അധഃപ്പതിപ്പിച്ചതിന്റെ വിപത്തുകളാണിന്ന് സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നന്മ-തിന്മകളും, ശെരിതെറ്റുകളും വേർതിരിച്ചു മനസ്സിലാക്കിക്കൊണ്ട്, സദാചാരധാർമ്മികമൂല്യങ്ങളിലൂന്നിയ സാംസ്ക്കാരിക പൈതൃകം തലമുറകൾക്ക് പകർന്നു നൽകാൻ നാം പ്രാപ്തരാകേണ്ടതുണ്ട്. ഭൗതികവിദ്യാഭ്യാസത്തിലും, ശാസ്ത്രസാങ്കേതികവിദ്യയിലും ഏറെ മുന്നേറിയ ആധുനിക മനുഷ്യന് പക്ഷെ തന്റെ സഹജീവിയെ തിരിച്ചറിയാനുള്ള ധാര്മികശിക്ഷണങ്ങൾ പകർന്നുകൊടുക്കുന്നതിലേറ്റ പരാജയം തിരിച്ചറിഞ്ഞു ഒരു വീണ്ടുവിചാരത്തിന് തയ്യാറാകേണ്ടതുണ്ട്.

ലഹരിക്കെതിരെ ധർമസമരം നടത്തുക

മദ്യത്തിലും ലഹരിയിലും ആമഗ്നമായ ഒരു സമൂഹത്തിന്റെ കരങ്ങൾ തെറ്റിലേക്ക് നീളുന്നതിൽ അദ്ഭുതമില്ല. ലഹരിയിൽ മുങ്ങി സ്വബോധം നഷ്ടപ്പെട്ട സമൂഹത്തിന് മാതാവിനെയും, സഹോദരിയെയും, ഭാര്യയേയും വേർതിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ അക്രമങ്ങളും പീഡനങ്ങളും തുടർക്കഥകളാകുന്നു. ലഹരിക്കെതിരെ ധർമസമരം നടത്തുകയെന്നത് രാജ്യസ്നേഹികളുടെ ബാധ്യതയായിരിക്കുന്നു. ഭരണകൂടംതങ്ങളുടെ പ്രധാന വരുമാന മാർഗമായ മദ്യവ്യാപാരത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയും, ജനങളുടെ സമ്പത്തും, ശാരീരിക-മാനസികാരോഗ്യവും, കുടുംബബന്ധങ്ങളും തകരുന്നതിൽ യാതൊരു വൈമുഖ്യവും ദർശിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യസ്നേഹികൾ ഉണർന്നു പ്രവർത്തിച്ചുകൊണ്ട് സമൂഹത്തെ ലഹരിവിമുക്തമാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മതങ്ങളെല്ലാം ഒന്നടങ്കം അധിക്ഷേപിക്കുകയും, നിരോധിക്കുകയും ചെയ്യുന്ന ലഹരിസംസ്ക്കാരത്തിനെതിരെ വിശ്വാസികൾ ഒരുമിക്കുക.

 • “വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു. അതിനാൽ ചാഞ്ചാടിനടക്കുന്ന ആരും ജ്ഞാനിയാകില്ല” (സാദൃശ്യവാക്യങ്ങൾ 20 :1)
 • ശ്രീകൃഷ്ണൻ ദ്വാരകയിൽ മദ്യം നിരോധിച്ചിരുന്നു. മാധ്യമത്തരായ യാദവരെ പ്രഹരിച്ചുകൊന്ന ശ്രീകൃഷ്ണന്റെ കഥ ഹൈന്ദവപുരാണങ്ങൾ പരിചയപ്പെടുത്തുന്നു.
 • ഇസ്ലാം മദ്യപാനത്തെ കണിശമായി നിരോധിക്കുകയും സകല തിന്മകളുടെയും മാതാവെന്നു വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.
 • മദ്യനിരോധന സംഘടനകളുടെ പ്രവർത്തനങ്ങളുമായി ജാതിമതഭേദമന്യേ സഹകരിച്ചുകൊണ്ട് ഈ സാമൂഹ്യതിന്മക്കെതിരെ അണിനിരക്കുക.

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുക

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അധികരിക്കുന്നതിൽ സ്ത്രീധന സമ്പ്രദായത്തിന് ചെറുതല്ലാത്ത പങ്കാണുള്ളത്. സ്ത്രീധനം ഒരു ശാപമായും കനത്ത ഭാരമായും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയെ ഗ്രസിക്കുമ്പോൾ അതിന്റെ പേരിൽ തകർന്നില്ലാതാകുന്ന പെൺജന്മങ്ങൾക്കായി സ്ത്രീധനവിരുദ്ധ പോരാട്ടങ്ങളിൽ മുന്നണിപ്പോരാളികളായി സാമൂഹ്യബോധവൽക്കരണത്തിനിറങ്ങിത്തിരിക്കുക. ശാരീരികമായും വൈകാരികമായും പുരുഷനേക്കാൾ ദുർബലയെങ്കിലും, മനക്കരുത്തിലും ഇച്ഛാശക്തിയിലും പുരുഷനെക്കവച്ചുവെക്കുന്ന സ്ത്രീയേക്കാൾ വലിയ മറ്റൊരു ധനമില്ല എന്ന് തിരിച്ചറിയുക.

bylines malayalam magazine publication bylines.in women dowry bylines bylines.in byline malayalam bylines malayalam

നിർലജ്ജതാ സംസ്ക്കാരത്തിനെതിരെ പൊരുതുക

ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അശ്ലീലതയും നിർലജ്ജതയും നിറഞ്ഞ സാംസ്ക്കാരികപരിസരം സ്ത്രീകളെ ഭോഗവസ്തുക്കളാക്കുന്നതിലും അവർക്കുനേരെയുള്ള അതിക്രമങ്ങൾ അധികരിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. കലയുടെ പേരിൽ പ്രചരിപ്പിക്കുന്ന അശ്ലീലതയും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ വ്യാപരിപ്പിക്കപ്പെടുന്ന അനാശ്യാസ്യതകളും ഇനിയും കണ്ടില്ലെന്നു നടിച്ചാൽ സമൂഹത്തെ കൂടുതൽ ദുരന്തങ്ങളിലേക്ക് അതുകൊണ്ടെത്തിക്കും. നിര്ലജ്ജതാസാംസ്ക്കാരം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കും വേദികൾക്കുമെതിരെ സാംസ്ക്കാരിക ബോധമുള്ള സമൂഹം സംഘടിക്കുകയും അവയുടെ പ്രചാരകരെ ഒറ്റപ്പെടുത്തുകയും ചെയ്യുക. മാന്യതയുടെ സീമകൾ ലംഘിക്കുന്ന കലാപരിപാടികൾക്ക് സാമൂഹികബഹിഷ്ക്കരണം ഏർപ്പെടുത്തുക.

സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. മാനസികാരോഗ്യം ക്ഷയിച്ച സമൂഹത്തിൽ കുറ്റവാളികൾ പെരുകുന്നു. തെറ്റിലേക്ക് പോകാനിടയാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയും ഒപ്പം ധാർമ്മികശിക്ഷണങ്ങൾ നൽകി സാമൂഹ്യസംസ്ക്കരണം നടത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെസൃഷ്ടിക്കാനാകൂ. ആചാരവൽകൃത മതബോധത്തിനു പകരം പരലോകവിശ്വാസത്തിലധിഷ്ഠിതമായ ദൈവബോധം സൃഷ്ടിക്കുകയാണ് അതിന്റെ ആദ്യപടി. അതിനുശേഷവും അവശേഷിക്കുന്ന കുറ്റവാളികളുടെ മേലാണ് ശിക്ഷാനടപടികൾ പ്രയോഗിക്കേണ്ടത്. കുറ്റമറ്റ നീതിന്യായ വ്യവസ്ഥയും നിയമപരിപാലനവും നിലവിലുള്ള രാഷ്ട്രത്തിലേ കടുത്ത ശിക്ഷാനടപടികൾക്ക് പ്രസക്തിയുള്ളൂ.

വസന്തം വിപ്ലവത്തിന്റെ അപരനാമമാണ്. നമ്മുടെ വ്യവസ്ഥിതിയും സാമൂഹ്യചുറ്റുപാടുകളും മാറ്റത്തിന്റെ പുതുവസന്തങ്ങൾ തേടുകയാണ്. സ്ത്രീസൗഹൃദ പരിസരങ്ങളിൽ പുതുവസന്തങ്ങൾ വിരിയുന്നതാകട്ടെ പുതിയ കാലവും ലോകവും. ലോകം ഉറ്റുനോക്കുകയാണ്, ആധുനിക ഇന്ത്യയുടെ നവയൗവങ്ങൾ വസന്തങ്ങൾ വരയുന്നത് കാണുവാൻ.

കവർ ചിത്രം: ഇല്‍ഹാന്‍ ഒമര്‍

ദൈവിക സാന്മാര്‍ഗിക ദര്‍ശനവുമായി വിവിധ ജനതകളിലായി ദൈവിക ദൂതന്മാര്‍ ആഗതരായി എന്ന ആശയം ഖുര്‍ആന്‍ ആവര്‍ത്തിക്കുന്ന പ്രമേയമാണ് (10:47, 35:24, 16:36). എല്ലാ നബിമാരുടെയും പേരുകള്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നും ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട് (40:78, 4:164). പ്രവാചക സന്ദേശം ലഭിക്കാത്ത ഒരു ജനതയെയും ദൈവം ശിക്ഷിക്കില്ല (17:15, 6:131). എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന ദര്‍ശനം ഏകദൈവത്വ-പരലോകവിശ്വാസത്തിലൂന്നിയ നൈതികജീവിതമാണ് (22:17, 5:69, 2:62). പൂര്‍വിക പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ മനുഷ്യന്‍റെ ബാധ്യതയാണ് (2:136, 3:84,85). ഏതാനും വേദങ്ങളെ മാത്രമേ ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുള്ളൂ. അബ്രഹാമിന്‍റെ ഏടുകള്‍ (87:19), മോശക്ക് നല്‍കപ്പെട്ട തൗറാത്ത് (3:3), ദാവീദിന് അവതരിപ്പിച്ച സബൂര്‍ (4:163), ക്രിസ്തുവിന് അവതരിപ്പിച്ച ഇഞ്ചീല്‍ (5:46) എന്നിവ അവയില്‍ ചിലതു മാത്രമാണ്.

ഇസ്ലാം എന്നത് പ്രപഞ്ചത്തോളം പഴക്കമുള്ള ആശയമാണ്. പ്രപഞ്ചം മുഴുവനും ദൈവത്തിനു വഴിപ്പെട്ടിരിക്കെ (3:83), സകല ദൈവദൂതന്‍മാരും ‘ദൈവിക സമര്‍പണം’ (ഇസ്ലാം) തന്നെയാണ് ജീവിതദര്‍ശനമായി (ദീന്‍) സ്വീകരിച്ചത് (16:36, 3:67, 10:72, 12:101, 27: 44, 10:84, 7:126). ദൈവത്തിന് സമര്‍പ്പിച്ചുള്ള നൈതിക ജീവിതം എന്നര്‍ഥത്തിലുള്ള ഇസ്ലാമിനെ പൂര്‍വിക വേദങ്ങളും സാംക്ഷീകരിക്കുന്നു (സ്ങ്കീര്‍ത്തനങ്ങള്‍ 81:15, റോമന്‍സ് 10:3, യാക്കോബ് 4:7).

എല്ലാ പ്രവാചക-വേദസന്ദേശങ്ങളും പൗരോഹിത്യ കയ്യേറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട് അന്ത:സ്സത്ത ചോര്‍ത്തിക്കളഞ്ഞ് മതകീയമാക്കി മാറ്റപ്പെട്ടു (9:31, 2:79, 3:78, 4:46, 5: 12-15) സമ്പൂര്‍ണ സമര്‍പ്പണം എന്ന ജീവിതദര്‍ശനം മാത്രമാണ് ദൈവത്തിങ്കല്‍ സ്വീകാര്യമായത് (3:19, 3:85). വേദക്കാരിലെ സദ് വൃത്തര്‍ക്ക് ഭയപ്പെടാനില്ല (3:113-114, 5:69, 7:159, 7:168).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam scriptures image

ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്‍റെ ചിഹ്നം വഹിക്കുന്നതുകൊണ്ട് മാത്രം ആരും രക്ഷപ്പെടില്ല (4:123, 5:69, 2:111-112). എന്തെന്നാല്‍ ദൈവം ആരോടും അക്രമം കാണിക്കുന്ന പ്രശ്നമില്ല (10:44, 2:279, 22:10, 4:49, 4:77, 17:71); താങ്ങാനാവാത്ത ഭാരം ആരുടെയും മേല്‍ കെട്ടി വെക്കുന്നുമില്ല (2: 286). മതബഹുത്വം ഒരു ദൈവിക പദ്ധതിയാണ് (2:148, 22:67, 30:22, 5:48, 22:67). ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം അലങ്കാരമായി തോന്നിപ്പിച്ചതും (6:108) ഇതിന്‍റെ ഭാഗമായാണ്. ഓരോ ജനതയും താന്താങ്ങളുടെ മൂല്യവ്യവസ്ഥയിലേക്ക് മടങ്ങുകയാണ് പ്രധാനം (5:44,5: 46,47, 5:66. 5:68).

ഹിന്ദുക്കള്‍ വേദക്കാര്‍

നൂറ്റാണ്ടുകളായി വേറിട്ട ഭൂവിഭാഗമായി നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള ഒരു ഉപഭൂഖണ്ഡത്തില്‍ ദൈവദൂതന്‍മാര്‍ വന്നിട്ടില്ല എന്ന വാദം ദൈവനിന്ദാപരമാണ്. ചരിത്രപരമായി, ജൂദ-ക്രൈസ്തവ-സാബിഉകളെ പ്രാഥമികമായും പിന്നീട് സൗരാഷ്ട്രർ, ഹിന്ദുക്കൾ, ജൈനർ, ബുദ്ധിസ്റ്റുകൾ, സിഖുകാർ തുടങ്ങിയവരെയും ആ പദവിയിലേക്ക് മുസ്ലിം നേതൃത്വം ആനയിച്ചു. (ഹല്ലാഖ്, പേ. 327) മുസ്ലിം രാഷ്ട്ര സമുച്ചയത്തില്‍ ‘ദിമ്മി’ എന്ന പദവി നല്‍കിയാണ് വേദക്കാരെ ആദരിച്ചത്.

അവര്‍ ജിസിയ (സംരക്ഷണ നികുതി) നല്‍കുമ്പോള്‍ സൈനിക വൃത്തിയില്‍ നിന്ന് വിടുതി നല്‍കപ്പെട്ടവരും ഒരു പരിധിവരെ സ്വയംഭരണം അനുഭവിക്കുന്നവരുമായിരുന്നു. ഇക്കൂട്ടത്തില്‍ ക്രൈസ്തവ-ജൂത-സൗരാഷ്ട്ര-സാബിഉ, ഹിന്ദുവിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു (ഗനി, പേ. 229). ക്രൈസ്തവ ചര്‍ച്ച്, ജൂത സെനഗോഗ്, സൗരാഷ്ട്ര അഗ്നിക്ഷേത്രം എന്നിവയെപ്പോലെ ഹൈന്ദവക്ഷേത്രങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്ന് സിന്ധില്‍ ഭരണം സ്ഥാപിച്ച മുഹമ്മദ് ഇബ്നു ഖാസിം പ്രഖ്യാപിച്ചതായി വിഖ്യാത അറബ് ചരിത്രകാരന്‍ ബാലാധൂരി (ക്രി. 820-892) രേഖപ്പെടുത്തുന്നു (ബാലാധൂരി, പേ. 221).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam vedas image

സിന്ധ് കീഴടക്കിയ മുഹമ്മദ് ഇബ്നു ഖാസിം ഹിന്ദു-ബുദ്ധിസ്റ്റ് വിഭാഗങ്ങളെയും മധ്യ പൗരസ്ത്യദേശത്തെ ജൂത-ക്രൈസ്തവ-സാബിഉകളെപ്പോലെ ദിമ്മികളായി പരിഗണിച്ചുവെന്നത് ചരിത്രാംഗീകൃതമാണ്. (ഷിമ്മേല്‍, പേ. 107). മതപരമായ തങ്ങളുടെ അവകാശങ്ങള്‍ മാത്രമല്ല, ഭരണകൂടത്തില്‍ മുമ്പുണ്ടായിരുന്ന പദവികളും ഇബ്നുഖാസിം അവര്‍ക്ക് അനുവദിച്ചു കൊടുത്തു. ഹിന്ദുക്കളെ വേദക്കാരായി കരുതിക്കൊണ്ടായിരുന്നു ഇബ്നുഖാസിമിന്‍റെ ഓരോ നടപടിയും (ഇക്രാം, പേ. 11). പില്‍ക്കാലത്ത് വന്ന മുസ്ലിം ഭരണാധികാരികള്‍ക്ക് (സുല്‍ത്താനേറ്റ്, മുഗള്‍) മുഴുവന്‍ ഇത് മാതൃകയായി (ശ്രീവാസ്തവ, പേ. 43).

മധ്യകാല ഇന്ത്യയുടെ ഏറ്റവും തെളിവാര്‍ന്ന ചിത്രം ലോകത്തിന് വരച്ചു നല്‍കിയ ചരിത്രകാരന്‍ അല്‍ബിറൂണി (ക്രി. 973-1048), പതജ്ഞലിയുടെ യോഗ സൂത്ര അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. ഹൈന്ദവവേദങ്ങളെ ഏറെ ആദരപൂര്‍വമായാണ് അല്‍ബിറൂണി തന്‍റെ ‘കിതാബുല്‍ ഹിന്ദി’ല്‍ പ്രതിപാദിച്ചിക്കുന്നത്. ശരിയായ വിഗ്രഹാരാധന നടത്തുന്നത് തീരെ സാധാരണക്കാരാണെന്നും ഹിന്ദുക്കളിലെ ജ്ഞാനികള്‍ ഏകദൈവത്വവാദികളാണെന്നും അല്‍ബിറൂണി നിരൂപിക്കുന്നു.
പേര്‍ഷ്യന്‍ ചരിത്രകാരനും ഇസ്ലാമിക പണ്ഡിതരുമായിരുന്ന ഷഹറസ്താനി ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സാബിളകളായി (ഖു. 5:69, 2:62, 22:17) ഹിന്ദുക്കളെ വിലയിരുത്തി.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam amartya sen
അമര്‍ത്യാസെന്‍

ഷാജഹാന്‍റെ സീമന്തപുത്രനും മുഗള്‍കിരീടാവകാശിയുമായിരുന്ന ദാരാഷിഖോ (1615-1659), ഉപനിഷത്തുകളുടെ കേന്ദ്ര ആശയം ഏകദൈവത്വത്തിലൂന്നിയുള്ളതായി കരുതി (അഹമ്മദ്, 1964, പേ. 191-196). ഉപനിഷത്തുകളെ ദിവ്യരഹസ്യങ്ങള്‍ അടങ്ങിയ ഉജ്ജ്വല പ്രഖ്യാപനങ്ങളായി കരുതിക്കൊണ്ട് 50 ഉപനിഷത്തുകളുടെ പേര്‍ഷ്യന്‍ വിവര്‍ത്തന സമുച്ചയം ‘സിര്‍റി അക്ബര്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. എല്ലാ ജനതകളിലേക്കും ദൈവദൂതന്‍മാര്‍ നിയോഗിതരായി എന്ന ഖുര്‍ആനികാശയത്തില്‍ പ്രചോദിതമായി വേദോപനിഷത്തുകള്‍ ദൈവനിവേശിതങ്ങളായി ദാരാഷിഖോ വിലയിരുത്തി.

ഹൈന്ദവ വേദാന്തവും ഇസ്ലാമിക സൂഫിസവും സമ്മേളിപ്പിച്ചുകൊണ്ട് സമുദ്രങ്ങളുടെ സങ്കലനം (മജ്മുല്‍ ബഹ്റൈന്‍) എന്ന് കൃതി ദാരാഷിഖോ രചിച്ചു. ദാര പ്രഖ്യാപിച്ചു: എന്‍റെ ഗവേഷണത്തില്‍ നിന്ന് ഞാനെത്തിയ നിഗമനമിതാണ്. ആദ്യമായിറങ്ങിയ ദൈവികവെളിപാടുകള്‍ ഋഷിമാരിലൂടെ ഹൈന്ദവ ജനതയിലേക്ക് വന്നതാണ് ഋഗ്, യജുര്‍, സാമ, അഥര്‍വ്വ വേദങ്ങള്‍ (ഏഷ്യാനന്ദ, പേ. 163).

വേദാന്തത്തെയും ഇസ്ലാമിക സൂഫിസത്തെയും ബന്ധിപ്പിക്കുന്ന പൊതുമിസ്റ്റിക് ഭാഷ വികസിപ്പിക്കാനായിരുന്നു ദാരാഷിഖോയുടെ ശ്രമം. അതിനായാണ് അദ്ദേഹം 50 ഉപനിഷത്തുക്കളുടെ പേര്‍ഷ്യന്‍ വിവര്‍ത്തനം 1657ല്‍ ഇറക്കിയത്. ഇവ ക്രി.1800ല്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതാണ് ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപകന്‍ വില്യം ജോണ്‍സ് അടക്കമുള്ള ഓറിയന്‍റലിസ്റ്റുകളെ ഉപനിഷത്തുകളിലേക്ക് ആകര്‍ഷിച്ചത് എന്ന് നോബല്‍ ജേതാവ് അമര്‍ത്യാസെന്‍ നിരീക്ഷിച്ചിട്ടുണ്ട് (സെന്‍, പേ. 61).

ഹിന്ദുവേദങ്ങള്‍ ദൈവികവെളിപാടുകളായതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ വേദക്കാരാണെന്ന് അല്‍ബിറൂണിയെപ്പോലെ ദാരാഷിഖോയും കരുതി (അഹമ്മദ്, 1969, പേ. 79,80). വേദങ്ങളുടെ കേന്ദ്ര ആശയം ഏകദൈവദര്‍ശനത്തിൽ ഊന്നിയുള്ളതാണെന്ന് ദാരാ കണ്ടെത്തുന്നുണ്ട് (ഹഖ്, 2006, പേ.13). ഹിന്ദുക്കളിലെ ജ്ഞാനികള്‍ ഏകദൈവത്വം ഉള്‍ക്കൊണ്ടവരാണെന്ന് അല്‍ബിറൂണിയെപ്പോലെ ദാരായും വാദിച്ചു. (അഹമ്മദ്, 1964, പേ.112) ദാരാഷിഖോ തന്‍റെ കൊട്ടാരപണ്ഡിതനെക്കൊണ്ട് ഭഗവദ്ഗീത പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു (ഹഖ്, 1982, പേ. 28).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam allama iqbal
അല്ലാമാ ഇഖ്ബാൽ

ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഷാവലിയുല്ലാഹിദഹ്ലവിയുടെ പുത്രന്‍ ഷാ അബ്ദുല്‍ അസീസ് ദഹ്ലവി, ഹിന്ദുക്കളെ വേദക്കാരായി വിശേഷിപ്പിച്ചുകൊണ്ട് അവര്‍ക്ക് പ്രവാചകരും വെളിപാടുകളുമുള്ളതായി രേഖപ്പെടുത്തി (ഫത്താവയേ അസീസി, വോള്യം 1, പേ. 140-141). ശ്രീകൃഷ്ണനെ വിശുദ്ധന്‍ (ഔലിയാ) ആയി ഷാ വിലയിരുത്തി (അഹമ്മദ്, 1964, പേ. 139).

നക്ഷബന്ദിയ സൂഫീ ത്വരീഖത്തിലെ വിശുദ്ധനായ മിര്‍സാ മഹർ ജാനീ ജനാൻ, പ്രവാചകന്മാരിലൂടെ ഏകദൈവത്വമുള്‍ഘോഷിക്കുന്നവയായി വേദങ്ങളെ വിലയിരുത്തി. ഹിന്ദുക്കളിലെ വിഗ്രഹാരാധന ഏകാഗ്രതക്ക് വേണ്ടിയുള്ള രൂപകങ്ങള്‍ മാത്രമായും അദ്ദേഹം സങ്കല്‍പിച്ചു (അഹമ്മദ്, 1964, പേ. 138-139). ദാരാഷിഖോയെപ്പോലെ, ഹൈന്ദവ വേദങ്ങള്‍ ദൈവ നിവേശിതങ്ങളാണെന്ന് ജാനീ ജനാൻ കരുതി (അഹമ്മദ്, 1969, പേ. 78-80). നിരങ്കാരനും നിര്‍ഗുണനുമായ ഈശ്വരനിലാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നതെന്ന് ജാനീ ജനാൻ നിരൂപിച്ചു. മക്കാമുശ്രിക്കുകളില്‍ നിന്ന് വ്യത്യസ്തമായി വിഗ്രഹങ്ങള്‍ ദൈവത്തിലെത്താനുള്ള വഴിയായി മാത്രമേ ഹൈന്ദവ വിഗ്രഹാരാധനയിലുള്ളൂവെന്ന് മിര്‍സാ മസ്ഹര്‍ ജാന്‍ ചൂണ്ടിക്കാട്ടി (എഞ്ചിനീയര്‍, പേ. 59). മനോകേന്ദ്രീകരണത്തിനു വേണ്ടി മാത്രമാണ് ഹൈന്ദവര്‍ വിഗ്രഹത്തെ ഉപയോഗിക്കുന്നതെന്ന് ജാനീ ജനാൻ ആവര്‍ത്തിക്കുന്നു (ചന്ദ്രാസ്, പേ. 151).

സിന്ധ് കീഴടക്കപ്പെട്ടശേഷം ഒരു സംഘം ബ്രാഹ്മണര്‍, മുഹമ്മദ് ഇബ്നു ഖാസിമിനെ സന്ദര്‍ശിച്ചുകൊണ്ട് തങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന അധികാരാവകാശങ്ങള്‍ നിലനിര്‍ത്തിത്തരണമെന്ന അപേക്ഷ സ്വീകരിച്ചുകൊണ്ട് അവരെ ഭരണത്തിലെ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചതായി വിഖ്യാത ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനുമായ സയ്യിദ് സുലൈമാന്‍ നദ്‌വി രേഖപ്പെടുത്തുന്നു (നദ്വി, പേ. 109). സുലൈമാന്‍ നദ്‌വി ഹിന്ദുക്കളെ വേദക്കാരായി പരിഗണിച്ചു (ഉസ്മാനി, പേ. 71). ഹിന്ദുക്കളെ അന്നത്തെ അറബികള്‍ വേദക്കാരായി സ്വീകരിച്ച കാര്യം മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ചെയര്‍മാനായിരുന്ന അബുല്‍ഹസന്‍ അലി നദ്‌വിയും എടുത്തു പറയുന്നുണ്ട് (ഉസ്മാനി, പേ. 71).

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam budhism

വിഖ്യാത ഇസ്ലാമിക പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലാനാ ഉബൈദുല്ലാ സിന്ധി, ഖുര്‍ആന്‍ 62:3 സൂക്തം പ്രതിപാദിക്കുന്നത് ഇന്ത്യക്കാരെയും പേര്‍ഷ്യക്കാരേയുണെന്ന് വിലയിരുത്തി (സിന്ധി, പേ. 166). വിശ്വമഹാകവി സര്‍ മുഹമ്മദ് ഇക്ബാല്‍ (1877-1938), ശ്രീരാമനെ ജീവന്‍റെ ആത്മാവും ആത്മീയതയുടെ അഭിമാനവുമായി കരുതി. തന്‍റെ ‘ബംഗേദരാ’ എന്ന കവിതാസമാഹാരത്തില്‍ ‘ഇമാമേ ഹിന്ദ്’ എന്ന നാമധേയമാണ് ശ്രീരാമന് ഇക്ബാല്‍ നല്‍കുന്നത്.

ഖുത്തുബുദ്ദീന്‍ ബക്ത്യാര്‍ കാക്കി, നിസാമുദ്ദീന്‍ ഔലിയ , അമീര്‍ ഖുസ്രു എന്നിവരുടെ പാരമ്പര്യമുള്‍ക്കൊണ്ട് പ്രാപഞ്ചിക മാനവിക ദര്‍ശനമാണ് മൗലാനാ അബുല്‍കലാം ആസാദ് പ്രതിനിധാനം ചെയ്തത്. വേദങ്ങളുടെ അപൗരുഷേയത്വവും ഹൈന്ദവരുടെ ‘വേദക്കാർ’ എന്ന പദവിയും തെളിയിക്കുന്ന കൃതി ഗ്രന്ഥകാരൻ ടി. മുഹമ്മദ് ‘ഭാരതീയ സംസ്കാരത്തിന്‍റെ അടിയൊഴുക്കുകള്‍’ എന്ന പേരിൽ 1976ല്‍ പുറത്തിറക്കി.

ഉത്തര്‍പ്രദേശിലെ രാംപൂര്‍കാരനായ എസ്. അബ്ദുള്ളാ താരിഖ്, തന്‍റെ ഗുരു പരേതനായ മൗലാനാ ഷംസ് നവേദ് ഉസ്മാനി എന്ന ഇസ്ലാമിക പണ്ഡിതന്‍റെ ഗവേഷണങ്ങള്‍ ഹിന്ദു, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഇരുവരും ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കുന്നു (ഉസ്മാനി, 2014). മക്കാമുശ്രിക്കുകളും ഹിന്ദു വിശ്വാസികളും തമ്മിലുള്ള വ്യത്യാസത്തെ വിഖ്യാത മുസ്ലിം നിയമങ്ങള്‍ പ്രൊഫ. താഹിര്‍ മഹ്മൂദ് എടുത്തുകാട്ടുന്നുണ്ട്. ഹൈന്ദവ വേദങ്ങള്‍ ദൈവനിവേശിതങ്ങളായ ആദിവേദങ്ങളായി താഹിര്‍ മഹ്മൂദ് കണ്ടത്തുന്നു (മഹ്മൂദ്, 2006).

ഗ്രന്ഥസൂചി:

 • Ahmad, Aziz, An Intellectual History of Islam in India, Edinburgh: Edinburgh University Press, 1969
 • Ahmad, Aziz, Studies in Islamic Culture in the Indian Environment, Oxford: Clarendon Press, 1964
 • Asiananda Prof, Normative Prognosis, Delhi: Media House, 2011
 • Baladhuri, Abul-l Abbas Ahmad ibn, The Origins of the Islamic State, Translated by Philip K. Hitti, New York: Columbia University, 1924
 • Chandra, S. Historiography, Religion and State in Medieval India, New Delhi: Har-Anand Publication, 2nd rpt. 2001
 • Engineer, Asgharali, Islam and Contemporary World, New Delhi: Sterling Publishers, 2007
 • Ghani, Md. Rehman, Aspects of Socio-cultural Trends in Mughal India from 1526-1707, Ph.D. thesis in history, Aligarh university, 2008
 • Hallaq, Wael B, Sharī’a: Theory, Practice, Transformations. Cambridge University Press, 2009 Haq, M. Mahfuz–ul, (ed.), Majma – ul – Bahrain by Dara Shukoh, Kolkata: The Asiatic Society, 1929, rpt. in 1982
 • Haq, M. Mahfuz–ul, (ed.), Majma’-ul-Bahrain by Dara Shukoh, New Delhi: Adam Publishers, 2006
 • Ikram, S.M, Muslim Civilization in India, Ed. Ainslie T. Embree, New York: Columbia, University Press, 1964
 • Mamood, Tahir, If Hindus are Mushik, What are We? Hindustan Times, October 28, 2006
 • Muhammad, T., Bharatheeya Samskarathinte Adiyozhukkukal, Kozhikode: Islamic Publishing House, 1976
 • Schimmel, Annemarie, The Empire of the Great Mughals, London: Reaktion Books, 2004
 • Sen, Amartya, The Argumentative Indian: Writings on Indian History, Culture and Identity, New York: Farrar, Straus, and Giroux, 2005
 • Shah, Abd-al-Aziz ad-Dhilawí, Fatāvā-ye ʿAzīzī
 • Sindhi, Ubaidullah, Shah Waliullah aur Unka Falsafa, Lahore: Sindh Sagar Akademi, 1964 Srivastava, Ashirbadi Lal,
 • The Sultanate of Delhi (711-1526 A.D), Agra: Shivalal Agarvala & Company, 1964
 • Suleiman, Syed, Arab-o-Hind ke Taluqat (Indo-Arab Relations), Azamgarh: Darul Musannifin, 1930
 • Usmani, Maulana Shams Naved, Now or Never, Rampur: Raushni Publishing House, 2014

‘നാം ജീവിക്കുന്നത് മാറ്റത്തിന്റെ യുഗത്തിലല്ല, മറിച്ചു യുഗത്തിന്റെ മാറ്റത്തിലാണ്’ എന്ന് പോപ്പ് ഫ്രാൻസിസ് പറയുകയുണ്ടായി. ചരിത്രത്തിന്റെ വളരെ നിര്ണ്ണായകമായ കാലമാണ് കോവിഡ് 19 നമുക്ക് നൽകിയത്. നിലവിലെ പ്രതിസന്ധിയും വേദനകളും യാതനകളും നാശങ്ങളും പുതിയൊരു കാലഘട്ടത്തിന്റെ പേറ്റുനോവാണ്. വേര്‍പെട്ടു പോകുന്ന ദൈവങ്ങളുടെ കാലൊച്ചകൾ നമുക്കു പിന്നിൽ കേൾക്കാനാവുന്നുണ്ട്, അവർക്കു പകരമായി കടന്നുവരുന്ന ദേവഗണങ്ങളുടെ കാൽപ്പാടുകൾ നമുക്കുമുന്നിൽ വ്യക്തമല്ലെങ്കിലും.

ഈ കാലാന്തരത്തിന്റെ ആഘാതം നേരിടേണ്ടിവരുന്നത് മതങ്ങൾക്കാണ്. മതങ്ങൾ ഭൂതകാലത്തിൽ നിലനിൽക്കുന്നു എന്നതാണ് അതിന് കാരണം. എല്ലാ മതങ്ങളും സവിശേഷങ്ങളായ ആത്മീയ പാരമ്പര്യത്തിന്റെ അവകാശികളാണെന്നു സ്വയം അവകാശപ്പെടുന്നു. അവയെ അടഞ്ഞ സംവിധാനങ്ങളായി നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള ലോകം തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിട്ടുണ്ടെങ്കിലും, അക്ഷരങ്ങളെയും അതിന്റെ കൊള്ളരുതായ്മകളെയും മതം തീക്ഷ്ണതയോടെ ചേർത്തുപിടിക്കുന്നു. തൽഫലമായി, മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മതങ്ങൾ അധഃപതനത്തിന്റെ ഒളിത്താവളങ്ങളായി തുടരുന്നു.

മതങ്ങൾ വിശ്വാസത്തിനു നൽകുന്ന മേൽക്കോയ്മ മൂലം സംഭവിക്കുന്ന ഒന്നാണിത്. മതത്തിൽ വിശ്വാസം യുക്തിയുടെ നിരാകരണമായി വർത്തിക്കുന്നു. തീർച്ചയായും ഇത് ദൈവവിശ്വാസം ആകില്ലെന്നുറപ്പാണ്. കാരണം ദൈവം എന്നത് പരമമായ യുക്തിയാകുന്നു. കേവല മതവിശ്വാസങ്ങളോ മതങ്ങളുടെ അജണ്ടകളോടുള്ള വിശ്വാസമോ അല്ല ഈശ്വരവിശ്വാസം.

bylines malayalam magazine publication bylines.in bylines byline byline malayalam bylines hindutwa rss

മതവിശ്വാസത്തിന്റെ പുറംമോടി ഉപയോഗിച്ച് മനുഷ്യനിലെ ദൈവീക ഗുണങ്ങളായ സത്യം, ധർമം, നീതി, സ്നേഹം, കാരുണ്യം എന്നിവയെ അടിച്ചമർത്തുന്നു. ഇത് വേദസത്തക്ക് എതിരാണ്. അതിനാൽ തന്നെ വേദഗ്രന്ഥങ്ങളുടെ വെളിച്ചം വിശ്വാസികളിൽ എത്തുന്നതിനു മതങ്ങൾ തടസ്സമായി മാറുന്നു. ചരിത്രപരമായി  പൗരോഹിത്യമാണ് ദൈവഗുണങ്ങൾക്ക് മേൽ വിശ്വാസത്തിന്റെ കരിമ്പടം ചാർത്തിയത്. തന്മൂലം ദൈവത്തെ സിംഹാസനഭ്രഷ്ടനാക്കിയതും മതപൗരോഹിത്യമാണ്.

വിശ്വാസത്തെയും മതസ്ഥാപനങ്ങളെയും ദുരുപയോഗപ്പെടുത്തികൊണ്ടും, വിശ്വാസത്തിന്റെ സംസ്കാരത്തെ കളങ്കപ്പെടുത്തിയും പൗരോഹിത്യം, മതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്ന് ദൈവത്തെ ഉന്മൂലനം ചെയ്യുകയും, പകരമെവിടെ ആരാധനാലയങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിന്റെ യുക്തിരാഹിത്യത്തെ മറച്ചുവെക്കാൻ പൗരോഹിത്യം ദൈവസങ്കല്പത്തെ വളച്ചൊടിച്ചു. തത്ഫലമായി  സർവ്വ വ്യാപിയായ ദൈവം, പൗരോഹിത്യത്തിന്റെ കുടിലതകൾക്കു മെരുങ്ങി കീഴൊതുങ്ങിയ ഒന്നായി മാറുകയും ചെയ്തു. മനുഷ്യരെ ഭിന്നിപ്പിച്ചുനിർത്തുന്നതിൽ കൂട്ടുപ്രതിയാവുകയും, സാമുദായിക/ വർഗ്ഗീയ വിഷം വമിപ്പിക്കുന്നത്തിന്റെ കാരണമാവുകയും ചെയ്തു.

“സ്നേഹത്തിന്റെ ദൈവം വെറുപ്പിന്റെ ദൈവമായി രൂപാന്തരപ്പെട്ടു. സത്യത്തിന്റെ ദൈവം അസത്യത്തിന്റെ വക്താവായി മാറി. വെളിച്ചത്തിന്റെ ദൈവം, ഇരുട്ടിന്റെ ശക്തിയായി.”

ഈ മനുഷ്യത്വരഹിതമായ മതഭ്രാന്തിൽ നിന്ന് നമ്മെ വിമോചിപ്പിക്കാൻ അവതരിച്ചതാണ് കോവിഡ് 19 എന്ന് തോന്നുന്നു. കാരണം, ഈ വൈറസ് നമ്മുടെ ക്ഷേത്രങ്ങളോടും പള്ളികളോടും മസ്ജിദുകളോടുമുള്ള ആസക്തികൾക്ക് വിരാമമിട്ടു. മതപൗരോഹിത്യത്തിനു വിറളിപിടിക്കുന്നുണ്ടെങ്കിലും, പൊതുജനങ്ങൾ ഈ ആരാധനാകേന്ദ്രങ്ങളുടെയും അവിടം വാണരുളുന്ന പൗരോഹിത്യപ്രഭുക്കളുടെയും നിരർത്ഥകതയെപ്പറ്റി ബോധവാന്മാരാവാൻ കൊറോണ വൈറസ് കാരണമായി. ഇത്തരത്തിലുള്ള മതാത്മകത ജനനന്മക്കു വേണ്ടിയല്ല, മറിച്ച് മതസ്ഥാപനങ്ങളെ പരിപോഷിപ്പിക്കാൻ ജനങ്ങളെ ചൂഷണം ചെയ്ത് കൊണ്ടിരുന്ന സംവിധാനങ്ങളായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നുണ്ട്.

bylines malayalam magazine publication bylines.in bylines byline byline malayalam bylines religions emblem

വിശ്വവിശാലമായ സ്നേഹത്തിന് വിരുദ്ധമായി വിശ്വാസം അതീവ സങ്കുചിതമായാണ് പ്രവർത്തിക്കുന്നത്. വിശ്വാസം മതവിഭാഗങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്. സ്വന്തം മതത്തോടുള്ള അന്ധമായ അഭിനിവേശം അപരന്റെ മതത്തോടുള്ള വെറുപ്പായി മാറുന്നു. ഇതിനെയാണ് പൗരോഹിത്യം മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ പാലൂട്ടി വളർത്തുന്നത്. കോവിഡാനന്തരവും തങ്ങളുടെ അഗണ്ടകൾ നടപ്പിലാക്കാൻ പൗരോഹിത്യം ശ്രമിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ മാനവികതയുടെ നിലനിൽപ്പും മനുഷ്യരാശിയുടെ നന്മയും മുൻനിർത്തി ഇക്കൂട്ടരെ തടയേണ്ടതുണ്ട്. പുതിയ കാലം ഇത്തരത്തിൽ ഒരു നവീന ആത്മീയ ഉൾക്കാഴ്ച തേടുന്നുണ്ട്.

ദൈവിക ഗുണങ്ങളായ സ്നേഹം, സത്യം, നീതി, കരുണ, ഇവയെ തെര്യപ്പെടുത്തുന്ന ആത്മീയഉൾക്കാഴ്ച തുടങ്ങിയവ പൗരോഹിത്യത്തിന് യാതൊരു പ്രയോജനവുമില്ലാത്തവയാണ് . പൗരോഹിത്യ താൽപര്യങ്ങൾക്കു വിരുദ്ധമായ മൂല്യങ്ങളുമാണിവ. പുതിയ ലോകത്തിനു ഭൂതകാലത്തെ അധോഗമനത്തിന്റെ പാതയിൽ വർത്തിക്കാനാവില്ല. മതങ്ങളല്ല, ആത്മീയതയാണ്, നവലോകത്തിന്റെ ആവശ്യം.

കൊറോണ വൈറസ് എല്ലാത്തരത്തിലും പൗരോഹിത്യമതത്തിന്റെ അടിത്തറതോണ്ടുന്നുണ്ട്. അമ്പലങ്ങളും, മസ്ജിദുകളും, ചർച്ചകളും അടഞ്ഞ് കിടക്കുന്നു. മിക്കയാളുകൾക്കും അതിൽ നഷ്ടബോധവുമില്ല. പവിത്രസ്ഥാനങ്ങളിൽ പണക്കിലുക്കം കേൾക്കാതായത് ദൈവങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുമില്ല. മതവും രാഷ്ട്രീയവും തമ്മിലുള്ള ബാന്ധവം മരവിച്ച അവസ്ഥയിലുമാണ്. കോവിഡാനന്തരമുള്ള മതം പൗരോഹിത്യ മുക്തവും ആരാധനാകേന്ദ്രങ്ങളുടെ ഭാരം പേറാത്തതുമാവണം. ആചാരങ്ങളിൽ നിന്നും, പ്രമാണങ്ങളിൽ നിന്നും, പൗരോഹിത്യത്തിന്റെ ചൂഷണങ്ങളിൽ നിന്നും മോചിതമായ  ആരാധനാരീതി പരിപോഷിപ്പിക്കുന്ന ജീവിതമാവണം ഇനി. ശരീരത്തിന് ശ്വസനം പോലെയാകണം ആത്മാവിന് ആരാധന. ശ്വസിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലാത്തതുപോലെ ആരാധനക്കും ഇടനിലക്കാർ ആവശ്യമില്ല.

bylines malayalam magazine publication bylines.in bylines byline byline malayalam bylines peace religiosity

മോക്ഷത്തിൽ നിന്ന് സാമൂഹ്യനീതിയിലേക്കും, ഭക്തിയിൽ നിന്ന് സമാധാനത്തിലേക്കും, ആചാരങ്ങളിൽ നിന്ന് മനുഷ്യ പുരോഗതിയിലേക്കും, വിഭാഗീയ വിശ്വാസങ്ങളിൽ നിന്ന് വിശ്വമാനവികതയിലേക്കും സ്നേഹത്തിലേക്കും ശ്രദ്ധ തിരിയേണ്ടതുണ്ട്. ആത്യന്തികമായി യാതൊരു പക്ഷപാതിത്വവുമില്ലാത്ത നീതിയുടെ ദൈവത്തെ തിരിച്ചറിയാൻ പാകത്തിൽ ജനങ്ങൾ പൗരോഹിത്യമതങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും വേണം.

(2020 ജൂൺ 30 നു ഇന്ത്യൻ എക്സ്പ്രസിൽ സ്വാമി അഗ്നിവേശും, വത്സൻ തമ്പുവും ചേർന്നെഴുതിയ ലേഖനത്തിന്റെ വിവർത്തനമാണ് മുകളിൽ. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ ആയിരുന്നു വത്സൻ തമ്പു.)

bylines malayalam magazine publication bylines.in bylines byline byline malayalam bylines swami agnivesh

വേദപണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് 2020 സെപ്തംബർ 11 ന് നിര്യാതനായി. ഹിന്ദുത്വ ഫാഷിസത്തിനെതിരിലെ നിലക്കാത്ത ശബ്ദമായിരുന്ന സ്വാമി അഗ്നിവേശിന്റെ, സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും വിയോഗ ദുഃഖത്തിൽ BYLINES ഉം പങ്ക് ചേരുന്നു.

വിഭാഗീയതയാണ് പ്രകൃതിയുടെ മതത്തിൽ നിന്ന് വ്യതിചലിക്കുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്ന്. വെളിപാടിന്റെ തീരത്ത് നിലവിൽ വന്ന ഇസ്ലാമിക ചരിത്രത്തിന്റെ അനന്തരാവകാശ തർക്കങ്ങളിൽ രൂപം കൊണ്ട ഒന്നാണ് ശീഅ സുന്നി വിഭാഗീയത. ഇത് മനുഷ്യരെ അവരുടെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടുത്തുകയും പൊള്ള വാദങ്ങൾ, തെറ്റായ അനുമാനങ്ങൾ, ബഹിഷ്കരണം, അന്യവൽക്കരണം എന്നിവ പകരമായി നൽകുകയും ചെയ്തു. ഖുർആൻ വളരെ വ്യക്തമായ ഭാഷയിൽ ശപിച്ച കുടിലതയാണ് വിഭാഗീയത.

“ഇസ്രായേൽ സന്തതികളിലെ അവിശ്വാസികൾ നടത്തിയ ഒരു ദുഷ്പ്രവൃത്തിയിൽ നിന്ന് പരസ്പരം വിലക്കിയിട്ടില്ല” എന്ന് ഖുർആൻ പറയുന്നു. വിഭാഗീയതയെന്നാൽ ഒരു വിഭാഗത്തിന്റെ മാത്രം വിജയമായിരിക്കുക, ആ വിഭാഗത്തിന്റെ സത്യത്തോടും അസത്യത്തോടും അന്ധമായി ചേർന്നുനിൽക്കുക എന്നതാണ്.

ശീആക്കളും സുന്നികളും തമ്മിൽ ദൈവശാസ്ത്രപരമായും ആരാധനാ അനുഷ്ടാനങ്ങളിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇരു വിഭാഗങ്ങളെ പരസ്പരം അകറ്റുന്നത് മതപരമായ ഈ വ്യത്യാസങ്ങളേക്കാൾ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകളും ചരിത്രപരമായ അനുഭവങ്ങളുമാണ്. ആദ്യകാല ഇസ്‌ലാമിക ചരിത്രത്തോടുള്ള വൈരുദ്ധാത്മകമായ സമീപനങ്ങളും രാഷ്ട്രീയാധികാരത്തിനായുള്ള പോരാട്ടങ്ങളുമാണ് ഇരു വിഭവങ്ങൾക്കിടയിലുമുള്ള വിഭാഗീയതയുടെ അടിസ്ഥാനം. ഈ രണ്ടു വിഷയങ്ങളും ഇരു പക്ഷത്തിന്റെയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്.

സുന്നി ശീഅ കലഹം അറബ് സംസ്കാരത്തിൽ വിരോധവും ശത്രുതയും ഒരു തരത്തിലുള്ള “ചരിത്രജ്വരവും” സൃഷ്ടിച്ചിരിക്കുന്നു എന്ന് പ്രശസ്ത സിറിയൻ എഴുത്തുകാരൻ ഇബ്രാഹിം മഹ്മൂദ് നിരീക്ഷിക്കുന്നു. ഇസ്ലാമിക ചരിത്രത്തെ ഒരുപാട് സഹോദരിമാരിൽ മക്കളുള്ള ഒരു പിതാവിനെപ്പോലെ ആക്കുന്നു എന്നും അദ്ദേഹം എഴുതുന്നു. ഇസ്ലാമിക ചരിത്രത്തിന്റെ സന്തതികൾ സ്വന്തം പിതാവിനോടുള്ള രക്തബന്ധം തെളിയിക്കാനും ഉറപ്പിക്കാനും ശ്രമിക്കുന്നതിനോടൊപ്പം, തങ്ങളുടെ അർധസഹോദരങ്ങളുടെ ബന്ധങ്ങളെ നിഷേധിക്കുന്നതിൽ വ്യാപൃതരാണുതാനും. അങ്ങിനെ ചരിത്രം എന്നത് ഒരേ സമയം എല്ലാവരെയും ഒരുമിച്ചുകൂട്ടുന്നതോടൊപ്പം, എല്ലാവരെയും വേർതിരിക്കുകയും ചെയ്യുന്നു എന്ന് ‘Fitna Al Muqaddasa’ എന്ന പുസ്‌തകത്തിൽ അദ്ദേഹം എഴുതുന്നു.

bylines malayalam magazine publication bylines.in bylines ibrahim mahmood
ഇബ്രാഹിം മഹ്മൂദ്

മതപരമായ വിഭാഗങ്ങൾ ഒരു ധാർമ്മിക ലക്ഷ്യമോ മാനുഷിക സന്ദേശമോ ഇല്ലാതെ രാഷ്ട്രീയവും സാമൂഹികവുമായ മതഭ്രാന്ത് ആയി മാറിയത് കാരണം ജനങ്ങൾ കുഴപ്പത്തിലായി. അതുകൊണ്ട് തന്നെ ഭൂതകാലത്തോടുള്ള പോരാട്ടം ഭാവിയിലേക്കുള്ള വാതിലുകളിലൂടെയുള്ള ഒരു തരം തിരക്ക് കൂട്ടലായി മാറി. ഇസ്‌ലാമിന്റെ ഉയർച്ച മുതൽ ഇന്നുവരെ സുന്നീ – ശിയാ ബന്ധങ്ങളുടെ ചരിത്രം പഠിക്കുന്നയാൾ ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും അവർ തമ്മിൽ ശത്രുതയിൽ ആധിപത്യം പുലർത്തിയിട്ടില്ലെന്ന് കണ്ടെത്തും. കാലക്രമേണ അവർ തമ്മിലുള്ള വ്യത്യാസങ്ങൾ ആഴമേറിക്കൊണ്ടിരിക്കുമ്പോഴും സാമൂഹികവും രാഷ്ട്രീയവും ഭൗതികവുമായ ബന്ധം തുടർന്നു.

മതപങ്കിടലിൻറെ വികാരം, ചരിത്രം, വ്യക്തിത്വം, അവകാശം, വിധി, ഒരു പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി നിൽക്കുക എന്നിവയാണ് പരസ്പര ഇടപഴകലിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം. “അതർ അൽ ഹുറൂബ് അൽ സലീബിയ അല അൽ അലകത്ത് അൽ സുന്നിയ അൽ ഷിയ (സുന്നി-ശിയ ബന്ധങ്ങളിൽ കുരിശുയുദ്ധത്തിന്റെ പ്രഭാവം)” എന്ന എന്റെ പുസ്തകത്തിൽ ശാം (ഇന്നത്തെ സിറിയ / ജോർദാൻ / ലെബനൻ / പലസ്തീൻ) മേഖലയിൽ ഫ്രഞ്ചുകാരുടെ ആക്രമണം എങ്ങനെയാണ് സുന്നികളെയും ശീഅകളെയും ഒന്നിപ്പിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്.

വിഭാഗീയത എന്നത് എല്ലാ സമാനതകളെയും നിരാകരിക്കുന്നതും രണ്ട് വിഭാഗങ്ങൾക്കിടയിൽ ഉയർന്ന വേലികൾ സ്ഥാപിക്കുന്നതും തെറ്റായ അനുമാനങ്ങളും വിശ്വാസവഞ്ചനയും ആരോപണങ്ങളും ഒക്കെ കൂടിച്ചേർന്നതുമാണ്. ഇത് നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളുടെ വ്യാപനത്തിലേക്കും വിശ്വാസ്യത നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു, ഇത് വിദൂര ശത്രുവിനെ അടുത്ത അയൽക്കാരനേക്കാൾ കൂടുതൽ അടുപ്പമുള്ളവനും കരുണാമയനുമായി തോന്നിപ്പിക്കുന്നു.

bylines malayalam magazine publication bylines.in bylines sunni shia

ഉമയദ് കാലഘട്ടത്തിൽ സുന്നികളും ശീആക്കളും തമ്മിൽ രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നു, അത് ദൈവശാസ്ത്രപരമായിരുന്നില്ല . അബ്ബാസിയ്യാ കാലഘട്ടത്തിന്റെ തുടക്കത്തിൽ ശീആ രാഷ്ട്രീയവും സുന്നി ദൈവശാസ്ത്രവും കൂടിക്കലർന്ന അവസ്ഥയിലായിരുന്നു. പിന്നീടുള്ള കാലഘട്ടത്തിൽ രണ്ട് വിഭാഗങ്ങളും രാഷ്ട്രീയമായും ഭൗതികമായും പരസ്പരം ഇടകലർന്നു. സുന്നികളായിരുന്നിട്ടും സൈദ്ധാന്തിക വീക്ഷണകോണിൽ ചില അബ്ബാസിയാ ഖലീഫമാർക്ക് വ്യക്തമായ ശീആ ചായ്‌വുണ്ടായിരുന്നു.

അബ്ബാസിയാ മന്ത്രിമാരിൽ അൽ സഫയുടെ മന്ത്രിയായിരുന്ന അബു സൽമ അൽ ഖല്ലാൽ, അൽ റഷീദിന്റെ രണ്ട് മന്ത്രിമാരായ മുഹമ്മദ് ഇബ്നു അൽ അഷത്ത്, അലി ഇബ്നു യഖ്തീൻ, അൽ മഹ്ദിയുടെ മന്ത്രിയായിരുന്ന യാക്കൂബ് ഇബ്നു ദാവൂദ്, അൽ മൗത്താസിന്റെയും അൽ മുഹ്താദിയുടെയും മന്ത്രിയായിരുന്ന ജാഫർ ഇബ്നു മഹമൂദ് അൽ ഇസ്കാഫി, അൽ മുക്താദിറിന്റെ മന്ത്രിയായിരുന്ന പ്രശസ്തകാലിഗ്രാഫർ മുഹമ്മദ് ഇബ്നു മുക്ല, അൽ രാധിയുടെ മന്ത്രിയായിരുന്ന അൽ ഫദ്‌ൽ ഇബ്നു അൽ ഫുറത്ത് ഉൾപ്പെടെ നിരവധി ശീആകളുണ്ടായിരുന്നു. അതുകൂടാതെ, ഖലീഫമാരായ അൽ മമൂൺ, അൽ മൗതസിം, അൽ വാതിക് എന്നിവർ തങ്ങളുടെ രാഷ്ട്രീയത്തിൽ ഷിയാ ചായ്‌വുകൾ പ്രകടിപ്പിച്ചിരുന്നു. ഒരു ഖലീഫയെന്ന നിലയിൽ അൽമാമൂൻ ഇമാം അലി അൽ റിദയെ (ശിയാക്കളുടെ എട്ടാമത്തെ ഇമാം) അദ്ദേഹത്തിന് ശേഷമുള്ള കിരീടാവകാശിയാക്കി നിയമിക്കാൻ ആലോചിച്ചു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഇടപഴകലും പരസ്പര ബന്ധവും സുന്നികളും ഷിയാക്കളും തമ്മിലുള്ള ദൈവശാസ്ത്രപരവും നിയമശാസ്ത്രപരവുമായ ഒത്തുതീർപ്പിന് സഹായകമായി. എന്നിരുന്നാലും, അബ്ബാസിയാ കാലഘട്ടത്തിൽ, പ്രത്യേകിച്ച് ആഫ്രിക്ക(ടുണീഷ്യ)യിലെ ആദ്യത്തെ ഫാത്തിമിദ് കാലഘട്ടത്തിൽ സുന്നികളും ഇസ്മാലിയ ശീആക്കാളും തമ്മിൽ ദൈവശാസ്ത്രപരവും രാഷ്ട്രീയവുമായ ബന്ധം മോശമായിരുന്നു. എന്നിരുന്നാലും, അബ്ബാസികളും ഫാത്തിമിദുകളും തമ്മിൽ ശാം, ഇറാഖ്, ഈജിപ്ത് എന്നിവയുടെ മേൽ അധികാരമത്സരം ഉണ്ടായിരുന്നിട്ടും, പരസ്പര ബന്ധങ്ങളിൽ ഈ മത്സരത്തിന്റെ നിഴൽ വീഴുമ്പോഴും , ഫാത്തിമിദ് ഭരണകൂടത്തിന്റെ ഈജിപ്ഷ്യൻ കാലഘട്ടം ഒരു വലിയ രാഷ്ട്രീയ ഇടപെടലിനും മതപരമായ സഹിഷ്ണുതയ്ക്കും സാക്ഷ്യം വഹിച്ചു. ഫാത്തിമിഡുകൾ ചുരുങ്ങിയത് രണ്ട് സുന്നി മന്ത്രിമാരെയും (റിദ്വാൻ ബിൻ വല്ലാക്ഷി, അൽ ആദിൽ ബിൻ അൽ സല്ലാർ), രണ്ട് ഷിയാ മന്ത്രിമാരെയും (തലൈ ബിൻ റസീക്ക്, അബു അലി അൽ ബതാഹി), ഒരു ക്രിസ്ത്യൻ മന്ത്രിയെയും (ബഹ്‌റാം അൽ അർമാനി) നിയമിച്ചു.

bylines malayalam magazine publication bylines.in bylines faruq hamada
ഡോ. ഫാറൂഖ് ഹമദ

ബൗദ്ധികവും കർമ്മശാസ്ത്രപരവുമായ ജീവിതത്തിൽ സുന്നികളും ശിയാക്കളും തമ്മിൽ ഇടകലരുന്നതും ഇടപഴകുന്നതും കാണാം. സുന്നീപണ്ഡിതന്മാരുടേയും ഭരണാധികാരികളുടേയും ജീവചരിത്രങ്ങൾ ശീആ ശേഖരങ്ങളിലും, അതുപോലെ, ശിയാപണ്ഡിതന്മാരുടേയും ഭരണാധികാരികളുടേയും ജീവചരിത്രങ്ങൾ സുന്നീശേഖരങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശിയാക്കളിൽ ശ്രദ്ധേയനായ സയ്യിദ് മൊഹ്സിൻ അൽ ആമീന്റെ എൻ‌സൈക്ലോപീഡിയ വായിക്കുന്നയാൾക്ക് ഇതുപോലുള്ള പതിനായിരക്കണക്കിന് ഉദാഹരണങ്ങൾ കാണാം. കൂടാതെ, ഇരുപക്ഷവും പ്രവാചകന്റെ ഹദീസുകൾ മറുവശത്തെ ആഖ്യാതാക്കളിൽ നിന്ന് അസ്വസ്ഥതകളില്ലാതെ കൈമാറിയിട്ടുണ്ട്.

ഹദീസിലെ ആദ്യകാല സുന്നീപണ്ഡിതന്മാർ ഒരു ശീഅയെ ഹദീസ് ആഖ്യാനത്തിൽ വിശ്വാസമുണ്ടാക്കുന്നതിനോ അവരിൽ നിന്ന് ഹദീസുകളെ ബന്ധിപ്പിക്കുന്നതിനോ തടയാറുണ്ടായിരുന്നില്ല. ബുഖാരി, മുസ്ലീം എന്നിവരും ഹദീസ് ശേഖരിച്ചിരുന്ന മറ്റു സുന്നീപണ്ഡിതന്മാരും നൂറുകണക്കിന് ശീആ ആഖ്യാതാക്കളിൽ നിന്നുള്ള ഹദീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാല ഹദീസ് ശേഖകർ വിഭാഗീയ വർഗ്ഗീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും, പലപ്പോഴും ആപേക്ഷികമായ വിധിയാണ് പുറപ്പെടുവിച്ചത്. ഉദാഹരണത്തിന്, ആഖ്യാതാവ് അബ്ബാൻ ഇബ്നു തഗ്ലിബിനെക്കുറിച്ചുള്ള അൽ തഹാബിയുടെ പ്രസ്താവന: “കടുത്ത ശീഅ, എന്നാൽ സത്യസന്ധൻ, അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്റെ സത്യസന്ധത ഏറ്റെടുക്കും, (ബിദ്അത്ത് ) അദ്ദേഹത്തിന്റെ കാര്യം.” [Al Thahabi, Miezan Al I’tidal (The Measure of Righteousness), 1/5]

ഡോ. ഫാറൂഖ് ഹമദ തന്റെ പഠനത്തിൽ ഇതുപോലുള്ള നിരവധി ഉദാഹരണങ്ങൾ ശേഖരിച്ചിട്ടുണ്ട്. അൽ തവാസുൽ ബെയ്ൻ അൽ മദാഹിബ് അൽ ഇസ്ലാമിയ: ത’സീലു വ തത്ബീഖു ബെയ്ൻ ഇന്ദ് അൽ മുഹദിതീൻ (The Engagement between Islamic Schools: Its Principles and Application Among Hadith Scholars) അതിൽ എടുത്ത് പറയേണ്ടതാണ്.

bylines malayalam magazine publication bylines.in bylines sunni shia image pic

ഒരേ നഗരങ്ങളിലും അയൽ‌പ്രദേശങ്ങളിലും രണ്ട് വിഭാഗങ്ങളും ഒരുമിച്ച് താമസിക്കുന്നതിലും രണ്ട് വിഭാഗങ്ങളിൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിവാഹബന്ധങ്ങളിലും അവരുടെ സാമൂഹ്യബന്ധം പ്രകടമായിരുന്നു. ഉദാഹരണത്തിന്, 2006-ൽ Committee on International Conflicts ഉം ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടും (Brookings Institute) നടത്തിയ ഇറാഖീചരിത്രത്തിൻറെ രണ്ട് പഠനങ്ങളിൽ, 2003 ലെ അമേരിക്കൻ അധിനിവേശത്തോടെയുണ്ടായ ആഭ്യന്തരയുദ്ധത്തിനുശേഷം മാത്രമാണ്,ചില ഇറാഖീനഗരങ്ങളും പ്രദേശങ്ങളും ഒരു വിഭാഗം മറ്റേ വിഭാഗത്തിനുവേണ്ടി ഒഴിഞ്ഞുകൊടുക്കുന്നതായും പരസ്പര വിവാഹങ്ങളിൽ ഇരുവിഭാഗവും വളരെ അഭൂതപൂർവമായ അളവിൽ പിന്നോട്ടുപോകുന്നതും കാണാനായത്.

ഇസ്‌ലാമിക ചരിത്രത്തിലുടനീളം സുന്നികളും ശീആക്കളും തമ്മിലുള്ള ബൗദ്ധികവും സാമൂഹികവും രാഷ്‌ട്രീയവുമായ പരസ്പരബന്ധം പ്രധാനമാണെന്ന് ഒരു പൊതു ചരിത്ര വായനയിൽ നിന്ന് ഞാൻ കണ്ടെത്തി. പരിമിതമായ നാല് സന്ദർഭങ്ങളിൽ മാത്രമാണ് ഈ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്:

1- ടുണീഷ്യയുടെ ഫാത്തിമിദ് ഭരണകാലത്ത് മാലിക്കികളും ഇസ്മായിലികളും തമ്മിൽ ഏതാനും പതിറ്റാണ്ടുകൾ നീണ്ടുനിന്ന സംഘർഷങ്ങൾ.
2- ബൗഅയ്ഹി (1045-1055) ഭരണകാലത്ത് ബാഗ്ദാദിൽ ഹൻബലീ-ശീആ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ.
3- 1514 ലെ ജാലിദ്രാൻ യുദ്ധത്തിൽ ഓട്ടോമൻ സഫവിദ് തമ്മിൽ അധികാരത്തിനായുള്ള പോരാട്ടം.
4- 1979 ലെ ഇറാനിയൻ വിപ്ലവത്തിനുശേഷം ഗൾഫിലെ ഇറാൻ ഇറാഖ് യുദ്ധം.

സുന്നികളും ശീആക്കളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് മതപരവും വിഭാഗീയവുമായ ഭാഷയിലാണ് പ്രകടിപ്പിക്കുന്നതെങ്കിലും പ്രധാനകാരണം രാഷ്ട്രീയമാണെന്ന് പൊതുവായ വായന ചൂണ്ടിക്കാണിക്കുന്നു. യുക്തിയുടെ ശബ്ദം നിശബ്ദമാവുകയും, ജ്ഞാനത്തിന്റെ ആഗ്രഹം ദുർബലമാവുകയും, ആധിപത്യം, വിയോഗം, നാശം എന്നിവയ്ക്കുള്ള ആഗ്രഹങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോഴല്ലാതെ വിഭാഗീയ പ്രക്ഷുബ്ധത ആധിപത്യം പുലർത്തുന്നില്ല.

bylines malayalam magazine publication bylines.in bylines iranian revolution
ഇറാൻ വിപ്ലവം

വിഭാഗീയ മനസ്സിന്റെ പ്രത്യേകതകൾ ഇവയാണ്: തീവ്രവാദത്തോടു പ്രതികരിക്കുമ്പോഴുള്ള തീവ്രത, തെറ്റിനോടുള്ള പ്രതികരണം മറു തെറ്റ് . കാരണം, പണ്ഡിതൻമാരുടെയും ജ്ഞാനികളുടെയും യുക്തിക്കുമുകളിൽ ആൾക്കൂട്ടത്തിന്റെ യുക്തി കലഹസമയങ്ങളിൽ മേൽക്കൈ നേടുന്നു. അതിലുപരി , തീവ്രമതപ്രഭാഷകർ തങ്ങളുടെ നാവുകൊണ്ട് വിഭാഗീയത സൃഷ്ടിക്കുകയും ഷിയാക്കളും സുന്നികളും തമ്മിൽ പരസ്പര വൈരം നിലനിർത്താൻ പരിശ്രമിക്കുകയും ചെയ്യും. അധികാരത്തിലിരിക്കുന്നവർ കയ്യൂക്കിന്റെയും ആയുദ്ധത്തിന്റെയും ബലത്തിൽ തങ്ങളുടെ അടഞ്ഞ മനസ്സിന്റെ മതചിന്തകൾ അടിച്ചേൽപ്പിക്കുകയും ചെയ്യും.

സമൂഹത്തിൽ സന്തുലിതാവസ്ഥ സ്ഥാപിക്കാൻ കഴിയാത്ത ദുർബലമായ അധികാരികളിൽ നിന്നു ഇത് പലപ്പോഴും സംഭവിക്കുന്നു. ജനക്കൂട്ടത്തിന്റെ യുക്തി പ്രബലമാകുമ്പോൾ നീതിയുടെ സന്തുലിതാവസ്ഥ നഷ്ടമാകുകയും, നിയമമോ ബുദ്ധിയോ പരിമിതപ്പെടുത്താത്ത ഒരു പിന്തിരിപ്പൻ സാമൂഹിക അറവുശാലയിൽ മനുഷ്യന്റെ മാനവികത നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.

അധികാരത്തിലുള്ളവർ രണ്ടു വിഭാഗങ്ങളിൽ ഒരു വിഭാഗത്തിന്റെ മതകാഴ്ചപ്പാടിനോട് ചായ്‌വ് പുലർത്തുന്നതും വിഭാഗീയതയ്ക് ആക്കംകൂട്ടാറുണ്ട്. ബൗദ്ധികപോരാട്ടത്തിൽ ഭരണം ഏതെങ്കിലുമൊരു പക്ഷം പിടിക്കരുതെന്നും, തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ ഭയമില്ലാതെ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കും ഉറപ്പുനൽകണമെന്നും രാഷ്ട്രീയ ജ്ഞാനം നിർദ്ദേശിക്കുന്നു. വിഭാഗീയ കലഹങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇസ്‌ലാം അടിത്തറ പാകുകയും മിക്ക സമൂഹങ്ങൾക്കും സൃഷ്ടിക്കാൻ കഴിഞ്ഞതുമായ മതസ്വാതന്ത്ര്യത്തിനും ബഹുസ്വരതയ്ക്കും ഒരു തുറന്ന ഇടം പണിയാനുള്ള നമ്മുടെ ബൗദ്ധികവും രാഷ്ട്രീയവുമായ കഴിവില്ലായ്മയുടെ ഫലമാണിത്.

bylines malayalam magazine publication bylines.in bylines iran iraq war byline byline malayalam bylines
ഇറാൻ – ഇറാഖ് യുദ്ധം

ഈ അവസ്ഥയിൽ നമ്മൾ ആദ്യം ചെയ്യേണ്ടത്, സ്വയം വിഡ്ഢിത്തം അവസാനിപ്പിക്കുക, സുന്നീ – ശീആ വ്യക്തിത്വങ്ങളുടെ നിയമസാധുതയും ഖുർആനിക തത്ത്വത്തിന് അനുസൃതമായി മുൻവിധിയോ പരിമിതിയോ ഇല്ലാതെ ഓരോരുത്തർക്കും നിലനിൽക്കാനുള്ള അവകാശമുണ്ടെന്നതും അംഗീകരിക്കുക. “മതത്തിൽ നിർബന്ധമില്ല” (ഖുറാൻ 2: 256)

മറ്റുള്ളവരെ വിമർശിക്കുമ്പോഴുണ്ടാകുന്ന വാദങ്ങളിലേക്കും വിഭാഗീയ വഴക്കുകളിലേക്കും വീഴാതിരിക്കാൻ സുന്നി പാരമ്പര്യത്തിന്റെ നെഗറ്റീവ് വശങ്ങളെ സുന്നികൾ തന്നെ വിമർശിക്കുന്നതും , ശീആ പാരമ്പര്യത്തിന്റെ നെഗറ്റീവ് വശങ്ങളെ ഷിയാക്കൾ തന്നെ വിമർശിക്കുന്നതും ബുദ്ധിപരമായിരിക്കും. സത്യത്തിന് തീവ്രവാദത്തിന്റെയും മതഭ്രാന്തിന്റെയും ആവശ്യമില്ല. വിഭാഗീയ യുക്തിയുടെ അടിസ്ഥാനം പൊളിച്ചുമാറ്റുകയും അതിന്റെ വ്യാജവും പൊരുത്തക്കേടും തുറന്നുകാട്ടുകയും ശരീഅത്തിന്റെയും മനുഷ്യചൈതന്യത്തിന്റെയും ലക്ഷ്യങ്ങളിൽ നിന്ന് വിദൂരമാണെന്നു തുറന്നുകാണിക്കുകയുമാണ് വേണ്ടത്. “പ്രവാചക പാത (സുന്നത്ത്) ഉപേക്ഷിക്കുക എന്നത്, ഗ്രൂപ്പ് വിടുക എന്നതാണ്” എന്ന പ്രവാചക ഹദീസിന്റെ അർത്ഥം മനസ്സിലാക്കുന്ന ഒരാളെയാണ് നമുക്ക് ആവശ്യം.

അസ്ഹരി ഷെയ്ഖ് ഡോ. മുഹമ്മദ് അബ്ദുല്ല ദരാസ് പറയാറുണ്ടായിരുന്നു “അടിച്ചമർത്തുന്നവർ പരസ്പരം പിന്തുണയ്ക്കുന്നവരാണെങ്കിൽ, അടിച്ചമർത്തപ്പെടുന്നവർക്ക് പരസ്പരം പിന്തുണയ്ക്കാൻ കഴിയാത്തത് എന്തുകൊണ്ട്?” നമ്മുടെ ലോകത്തെ അധപതിച്ചതും ദൂഷ്യഹൃദയരുമായ അടിച്ചമർത്തുന്നവരും സാധാരണക്കാരായ അടിച്ചമർത്തപ്പെട്ടവരുമായി വിഭജിച്ച അറബ് വസന്തത്തിന്റെ നിഴലിൽ നാം ഒരിക്കൽ കൂടി പ്രതിഫലിപ്പിക്കേണ്ട ഒരു പ്രസ്താവനയാണിത്. അടിച്ചമർത്തലുമായി കൂടിച്ചേർനെങ്കിലല്ലാതെ മതപരമായ വ്യത്യാസം രാഷ്ട്രീയ കലഹമായും സൈനിക ഏറ്റുമുട്ടലായും മാറില്ല. വിഭാഗീയമതഭ്രാന്തിന്റെ ഏറ്റവും മോശമായ ഫലങ്ങളിൽ ഒന്നാണ് അടിച്ചമർത്തപ്പെട്ടവർ അടിച്ചമർത്തുന്നവർക്കെതിരിൽ നടത്തുന്ന പോരാട്ടത്തിൽ നിന്ന് രണ്ട് അടിച്ചമർത്തപ്പെടുന്നവർ തമ്മിലുള്ള പോരാട്ടമായി മാറുന്നത്.

എല്ലാ വിപ്ലവങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്നത് വൈകിപ്പിക്കലിന്റെയും (വലിയ ലക്ഷ്യങ്ങൾക്കായി ചെറിയ ആവശ്യങ്ങൾ വൈകിപ്പിക്കുക) മുൻഗണനയുടെയും (വ്യക്തിപരമായ നേട്ടങ്ങൾക്കായി കൂട്ടായ നന്മയ്ക്ക് മുൻഗണന നൽകുക) തത്ത്വചിന്തയിലാണ്. വിപ്ലവവിജയത്തിനുതകുന്ന നിർണായക ജനക്കൂട്ടത്തിൽ എത്തിച്ചേരുന്നതിൽ നിന്ന് ജനങ്ങളെ തടയുന്നതിന്, സ്വേച്ഛാധിപതി എല്ലായ്പ്പോഴും ഭയം പരത്താൻ ശ്രമിക്കുന്നു. കൂടാതെ ഒരു വിഭാഗത്തിനൊപ്പം ചേർന്ന് അതിന്റെ ഗുണം – അല്ലെങ്കിൽ അതിജീവനം പോലും സ്വേച്ഛാധിപതിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ചില അറബ് രാജ്യങ്ങളിൽ ഇന്ന് നാം കാണുന്നത് ഇതാണ്.

bylines malayalam magazine publication bylines.in bylines sunni shia unity byline byline malayalam

സുന്നികളും ശീആക്കളും തമ്മിലുള്ള ഇപ്പോഴത്തെ വിഭാഗീയ കലഹത്തിന്റെ ഏറ്റവും ചീത്ത വശം, അത് മതം, രാഷ്ട്രം, മാനവികത എന്നിവയുടെ ബന്ധം വിച്ഛേദിക്കുന്നതിലേക്ക് നയിച്ചു എന്നതാണ്. നിലവിലെ വിഭാഗീയ ദുരിതത്തിൽ നിന്ന് കരകയറുന്നത്, രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സൈദ്ധാന്തിക വ്യത്യാസങ്ങൾ അവഗണിക്കുകയോ, അല്ലെങ്കിൽ ഉപരിപ്ലവമായ പൂർത്തീകരണങ്ങളിലൂടെ ഈ വ്യത്യാസങ്ങളെ മറികടക്കാൻ ശ്രമിക്കുകയോ, അതുമല്ലെങ്കിൽ അവരെ പരസ്പരം അടുപ്പിക്കാനുള്ള സൈദ്ധാന്തികവിളികളിലൂടെയോ സംഭവിക്കുകയില്ല. മറിച്ച്, അത് വ്യത്യാസങ്ങളെ ഫലപ്രദമായി പാർശ്വവത്കരിക്കുകയും അക്കാദമിക് ചർച്ചകളിലേക്കും സൈദ്ധാന്തിക സംവാദങ്ങളിലേക്കും സമൂഹത്തിലെ മറ്റുള്ളവരെ അതിൽ ഉൾപ്പെടുത്താതെ പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് വേണ്ടത്. നിർബന്ധിതമോ മുൻവിധിയോ ഇല്ലാതെ സത്യമെന്ന് കരുതുന്ന കാര്യങ്ങളിൽ വിശ്വസിക്കാനുള്ള ഓരോ വിഭാഗത്തിന്റെയും അവകാശം നിലനിർത്തിക്കൊണ്ടും വിഭാഗീയതാപശ്ചാത്തലം പരിഗണിക്കാതെ ആരാധനാസ്വാതന്ത്ര്യവും വിശ്വാസവും ഉയർത്തിപ്പിടിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ മാനിച്ചുകൊണ്ടുമാണ് ഇത് ചെയ്യേണ്ടത്.

വിഭാഗീയതയെ വിഭാഗീയതകൊണ്ട് പ്രതിരോധിക്കുക എന്നുള്ളത് ഉചിതമല്ല. പ്രതികാര സംസ്കാരം അധികാരികളുടെ പകപോക്കലുകളിലേക്കോ സാമൂഹിക സന്തുലിതാവസ്ഥയുടെ തകർച്ചയിലേക്കോ നയിക്കുന്നു. അത് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമൂഹങ്ങളെ കെട്ടിപ്പടുക്കുകയില്ല. മറിച്ചു വിഭാഗീയതയുടെ അടിത്തറ മാറ്റിപ്പണിയുന്നതിലൂടെയും, അടഞ്ഞ ചിന്തകൾക്കുമേൽ സ്വതന്ത്രചിന്തയുടെ വിജയത്തിലൂടെയും മാത്രമേ പരാജയപ്പെടുത്താൻ കഴിയൂ. വിഭാഗീയതയിൽ നിന്ന് മുക്തി നേടാനുള്ള ഒറ്റമൂലി ഇരട്ടത്താപ്പുകളോ ഒറ്റപ്പെടുത്തലുകളോ ഇല്ലാതെ എല്ലാവർക്കും നീതിയും സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുക എന്നതാണ്.

(ഏപ്രിൽ 1 ന് അൽ ജസീറയുടെ വെബ്‌സൈറ്റിൽ മുഹമ്മദ് ഇബ്നു അൽ മൊക്താർ അൽ-ഷിൻകിന്തി എഴുതിയ അറബി ലേഖനത്തിന്റെ വിവർത്തനമാണ് ഇത്. മൗറിശ്യാനിയൻ വംശജനായ അൽ-ഷിൻകിന്തി നിലവിൽ ഖത്തർ ഫൗണ്ടേഷൻ്റെ പൊളിറ്റിക്കൽ സയൻസ്, മതചരിത്രം, ഇസ്ലാമിക നൈതികത കൈകാര്യം ചെയ്യുന്ന പ്രൊഫസറാണ്)

വിവർത്തനം: നസ്‌ല മുസ്തഫ