Tag

india

Browsing

മുഗൾ സാമ്രാജ്യത്വത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അതിന്റെ ഭരണസാരഥികൾ ഇന്ത്യൻ ജനതയുടെ പരമ്പരാഗത ആചാരമര്യാദകളും ശാസ്ത്രീയ അറിവുകളിലും അതീവ തല്പരരായിരുന്നു. എന്നാൽ അക്ബർ ചക്രവർത്തിയുടെ കാലത്താണ് കാലങ്ങൾ പഴക്കമുള്ള ഇന്ത്യൻ പുരാണങ്ങളെയും, വേദങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ സത്യാന്വേഷണ ത്വരയോടെ സമീപിച്ചതും അര്ഥവ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചതും. അദ്ദേഹത്തിന്റെ പ്രേരണയിൽ ഒരു സംഘം വിവർത്തകർ വേദേതിഹാസങ്ങളുടെ പരികല്പനകളെപ്പറ്റി സൂക്ഷ്മമായും ആഴത്തിലും പഠിക്കുകയും ഇവയൊക്കെയും സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുകയും ചെയ്തു.

രാമായണം മുതൽ മഹാഭാരതം വരെയും ഭഗവത്‌ഗീത മുതൽ വസിഷ്ഠ യോഗം വരെയും ഗണിതശാസ്ത്രം, ഗോളശാസ്ത്രം വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള വിജ്ഞാനീയങ്ങൾ ഇത്തരത്തിൽ വിവർത്തനം ചെയ്തു. ഇവയൊക്കെയും അക്ബർ ചക്രവർത്തി തന്റെ ലൈബ്രറിയിലെ അമൂല്യ നിധിശേഖരമായി സൂക്ഷിച്ചു. ചക്രവർത്തി തന്നെ തെരഞ്ഞെടുത്ത പണ്ഡിതർ ദിനേന ഹാജരായി ഈ മഹത്ഗ്രന്ഥങ്ങളുടെ പേർഷ്യൻ വിവർത്തനങ്ങൾ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയും അദ്ദേഹത്തിന് മനസ്സിലാകാത്ത ഭാഗങ്ങൾ വിവരിച്ചുകൊടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

അക്ബർ ചക്രവർത്തിയുടെ അറിവിനോടുള്ള ഔസുൽക്യം എന്നതിലപ്പുറം മറ്റൊരു ഉദ്ദേശം കൂടെ ഈ വിവർത്തന കർമ്മങ്ങൾക്കുണ്ടായിരുന്നു എന്ന് “ഐൻ എ അക്ബർ” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അക്ബർ ചക്രവർത്തിയുടെ പ്രധാനമന്ത്രിയായിരുന്ന അബുൽ ഫസൽ രേഖപ്പെടുത്തുന്നു. ഹിന്ദുവേദങ്ങൾ പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുക എന്ന ബൃഹത് പദ്ധതിമൂലം ഉദ്ദേശിക്കപ്പെട്ടത് അവരോടുള്ള ശത്രുത കുറക്കുകയും കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. വൈജ്ഞാനിക ചർച്ചകൾ സമാധാനത്തിലേക്ക് എത്തുകയും ശത്രുതയും പകയും ഇല്ലാതായി രമ്യതയിലേക്കു നയിക്കുകയും ചെയ്‌തേക്കും എന്നദ്ദേഹം പ്രത്യാശിച്ചു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine mughal emperor bylines malayalam

സൈനീക ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രദേശങ്ങളിൽ അക്ബർ ചക്രവർത്തിയുടെ നയങ്ങൾ നയതന്ത്രത്തിലൂടെയും വൈവാഹികബന്ധങ്ങളിലൂടെയും സമാധാനാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. ഇത്തരത്തിൽ അദ്ദേഹം ഭരിച്ചിരുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദു പ്രജകളുമായി അനുരഞ്ജനത്തിലാവാൻ അദ്ദേഹം പരിശ്രമിച്ചു.

മഹാഭാരതത്തിന്റെ പേർഷ്യൻ തർജ്ജമയുടെ ആമുഖത്തിൽ അബുൽ ഫസൽ ഈ വിഷയം വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മുസ്‌ലിം സ്പർദ്ധ ഉടലെടുക്കുന്നത് പരസ്പരമുള്ള അജ്ഞതയിൽ നിന്നാണെന്ന് മനസ്സിലാക്കിയ ചക്രവർത്തി അതിനെ നേരിടാൻ ഹിന്ദുക്കളെ സംബന്ധിച്ച ശരിയായ അറിവ് മുസ്‌ലിംകൾക്കു നൽകിയിട്ടാണ്. അതിനായി ആദ്യം അദ്ദേഹം തെരഞ്ഞെടുത്തത് മഹാഭാരതമാണ്. മഹാഭാരതം വിവർത്തനം ചെയ്യാൻ അദ്ദേഹം ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള നിപുണരും നിഷ്പക്ഷരുമായ പണ്ഡിതരെ അദ്ദേഹം ഏൽപ്പിച്ചു. ഹിന്ദു വിശ്വാസങ്ങളിൽ കടന്നുകൂടിയിട്ടുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, അവരുടെ തന്നെ വേദങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല എന്നദ്ദേഹം മനസ്സിലാക്കി.

ഇതൊക്കെ കണ്ടും കെട്ടും അനുഭവിച്ചുമാണ് ദാര ശികൊഹ് വളർന്നത്. പുരാതന ഹിന്ദു വിശ്വാസങ്ങൾ ഉൾപ്പെടെയുള്ള ഇതര വിശ്വാസങ്ങളെ ആഴത്തിൽ അറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ രാഷ്ട്രീയ പ്രേരിതമായിരുന്നില്ല. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അവബോധവും ഉൾക്കാഴ്ചയുമായിരുന്നു അത്. പൂര്ണാര്ഥത്തിലുള്ള ഒരു സത്യാന്വേഷിയും വിജ്ഞാന കുതുകിയുമായിരുന്നു അദ്ദേഹം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine sufis teaching bylines malayalam

തികഞ്ഞ സൂഫി ചിന്താധാരയിലധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന ദാരാ ശികൊഹ് ഇന്ത്യൻ വിശ്വാസങ്ങളിലെ ഏകദൈവ സിദ്ധാന്തങ്ങളെ പറ്റിയുള്ള പഠനത്തിലാണ് കൂടുതൽ ആകൃഷ്ടനായത്. സ്വന്തം വിശ്വാസങ്ങളും, ഇവയും തമ്മിൽ വാചികമായ വ്യത്യാസങ്ങൾ മാത്രമേയുള്ളുവെന്നും, രണ്ടിന്റെയും അടിസ്ഥാനങ്ങളിൽ ഭിന്നതയെക്കാൾ സമാനതകളാണുള്ളതെന്നും അദ്ദേഹം കണ്ടെത്തി. ഏകദൈവത്തിലധിഷ്ഠിതമായ സനാതന ഹൈന്ദവിശ്വാസങ്ങൾ ഇസ്‌ലാമിന്റെ ആത്മാവുമായി ചേർന്ന് നിൽക്കുന്നതാണെന്ന് ദാരാ ശികൊഹ് തന്റെ പഠന ഗവേഷണങ്ങളിലൂടെ മനസ്സിലാക്കി.

സത്യമുൾക്കൊള്ളുന്ന ഈ രണ്ടു വിഭാഗങ്ങളുടെയും സിദ്ധാന്തങ്ങളെയും ദർശനങ്ങളെയും “മജ്മഉ ബഹ്‌റൈൻ ” – ഇരു സമുദ്രങ്ങളുടെ സംഗമസ്ഥാനം – എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം സമാഹരിക്കുകയുണ്ടായി. തസൗഉഫ് എന്നാൽ ആത്യന്തികമായി ധർമ്മസംസ്ഥാപനമാണെന്നും കേവല മതനിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും നിരാകരണമാണെന്നും അദ്ദേഹം എഴുതി.

1650 കളുടെ മധ്യത്തിൽ വിവിധ രാഷ്ട്രീയ അട്ടിമറി സംഘങ്ങൾ സഹകരണത്തിലാവുകയുണ്ടായി. ഷാജഹാൻ ചക്രവർത്തിയുടെ മൂന്നുമക്കളിൽ അദ്ദേഹത്തിന് ഏറെ പ്രിയങ്കരനായിരുന്ന ദാരാ ശികൊഹ് അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ മുൻ‌തൂക്കം ലഭിച്ചിരുന്നെങ്കിലും, മറ്റു പുത്രന്മാർക്കും ഭരണ ചുമതലകൾ ഉണ്ടായിരുന്നു. ദാരയുടെ സഹോദരന്മാരിൽ ഒരാളായിരുന്ന സുജ ശീഈ ചിന്താധാരയിലാണ് ആകൃഷ്ടനായതെങ്കിൽ, ഔരംഗസിബ് യാഥാസ്ഥിക സുന്നി വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നയാളായിരുന്നു.

അതേസമയം മുറാദ് എന്ന പേരുള്ള മറ്റൊരു സഹോദരൻ യാതൊരു മത ചിന്താധാരകളിലും ആകൃഷ്ടനായിരുന്നില്ല. ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ അധികാരകേന്ദ്രീകരണം യഥാർത്ഥത്തിൽ നടന്നത് ഔരംഗസിബും ദാരാ ഷിക്കോഹും തമ്മിലായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine sufism bylines malayalam

“സിർ ഏ അക്ബർ” ‘വലിയ രഹസ്യം’ എന്ന് നാമകരണം ചെയ്ത ഉപനിഷത്തുക്കളുടെ പേർഷ്യൻ വ്യാഖ്യാനമായിരുന്നു ദാരയുടെ ഏറ്റവും മികച്ച കൃതി. ഇതിനായി അദ്ദേഹം ബനാറസിൽ നിന്ന് ഹിന്ദു പണ്ഡിതന്മാരെയും സന്യാസികളെയും കൊട്ടാരത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ, ഉപനിഷത്തുക്കളുടെ ആത്മാവ് നഷ്ടമാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. തികഞ്ഞ ഏകദൈവ വാദിയായിരുന്ന ദാരാ ശികൊഹ് ഹൈന്ദവ തത്വജ്ഞാനങ്ങളുടെ സമാനതകൾ ഇസ്‌ലാമിൽ കണ്ടെത്തുകയുണ്ടായി.

ജ്ഞാനവാദവും ഏകദൈവത്വവുമായിരുന്നു അദ്ദേഹത്തെ ഏറെ ആകർഷിച്ച വിഷയം. ഖുർആനിലെ തൗഹീദി സിദ്ധാന്തങ്ങൾ രൂപകങ്ങൾ ആണെന്നും അവയ്‌ക്കൊക്കെയും ആന്തരികമായ അർത്ഥതലങ്ങൾ ഉണ്ടെന്നും ദാരാ ശികൊഹ് എഴുതി. ക്രിസ്ത്യൻ, ജൂത മതങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതവിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും അദ്ദേഹം പഠനവിധേയമാക്കുകയുണ്ടായി. പണ്ഡിതരും ആത്മജ്ഞാനികളും എല്ലാ മതദര്ശനങ്ങളിലും ഏകദൈവസിദ്ധാന്തം കണ്ടെത്തുമെന്നും അതിനെതിരായി നിന്നുകൊണ്ട് ബഹുദൈവത്വം ഉദ്‌ഘോഷിക്കുന്നത് സ്വാർത്ഥതാല്പര്യക്കാരായ പണ്ഡിതവേഷധാരികളാണെന്നും അദ്ദേഹം വാദിച്ചു.

ഹൈന്ദവരുടെ ചതുർവേദങ്ങൾ ദൈവപ്രോക്തമാണെന്നും, എല്ലാ ദേശങ്ങളിലേക്കും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അയക്കുമെന്ന ഖുർആനിക തത്വത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കയച്ച പ്രവാചകന്മാരിലൂടെ ഈ വേദങ്ങൾ ജനങ്ങൾക്ക് മാർഗദർശകങ്ങളായി എന്നും ദാരാ എഴുതി. ഉപനിഷത്തുക്കളൊക്കെയും ഏകദൈവ സിദ്ധാന്തത്തിൽ അധിഷ്ഠിതമാണെന്നും, ഖുർആനിക അധ്യാപനങ്ങളുമായി ചേർന്ന് നിൽക്കുന്നവയാണെന്നും അദ്ദേഹം കണ്ടെത്തി.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine spirituality bylines malayalam

ഈ വിഷയങ്ങൾ സാധാരണ ഹിന്ദുക്കൾക്ക് പോലും അജ്ഞാതമാണ്. അറിയുന്നവരാണെങ്കിൽ അത് സാധാരണക്കാരായ ഹിന്ദുക്കളിൽ നിന്നും മുസ്‌ലിംകളിൽ നിന്നും മറച്ചുവെക്കാനാണ് ശ്രമിക്കുന്നത് എന്നദ്ദേഹം കരുതി. ഉപനിഷത്തുകളിൽ അദ്ദേഹം നടത്തിയ ആഴത്തിലുള്ള സത്യാന്വേഷണവും ഖുർആൻ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ വേദപഠനങ്ങളും ഉപനിഷത്തുകൾ ദൈവീകമായ ആദ്യ ഗ്രന്ഥങ്ങളാണെന്നു അദ്ദേഹം വാദിക്കുകയുണ്ടായി.

ഇത്തരത്തിലുള്ള പഠനങ്ങളിലൂടെ താൻ ലക്‌ഷ്യം വെക്കുന്നത് തീർത്തും ആത്മീയമായ അഭിവൃദ്ധിയാണെന്നും, യാതൊരു ഭൗതീകമായ ലക്ഷ്യങ്ങളും തനിക്കില്ലെന്നും ദാര വ്യക്തമാക്കുകയുണ്ടായി. “നീചസ്വാർത്ഥതയുടെ മുൻവിധികളും ദൈവകൃപയോടെയും ആത്മാര്ഥതയോടെയും എല്ലാ പക്ഷപാതവും ഉപേക്ഷിച്ച് സിർ ഏ അക്ബർ എന്ന തലക്കെട്ടിലുള്ള ഈ വിവർത്തനം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ സന്തുഷ്ടരും മോക്ഷം ലഭിച്ചവരുമാകും” എന്ന് തന്റെ കൃതി ഉപസംഹരിച്ചുകൊണ്ട് ധാര ശികൊഹ് എഴുതുകയുണ്ടായി.

(ഹാർപർ കോളിൻസ് പബ്ലിഷ് ചെയ്ത അവിക് ചന്ദയുടെ ‘ദാരാ ശുകൊഹ് : ദി മാൻ ഹു വുഡ് ബി കിംഗ്’ എന്ന പുസ്തകത്തിൽ നിന്ന് ലൈവ് ഹിസ്റ്ററി ഇന്ത്യ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആശയവിവർത്തനമാണീ ലേഖനം)

ജ്ഞാനം ശക്തിയാണെങ്കില്‍ മീഡിയയെ നിയന്ത്രിക്കുന്നവര്‍ ഏറ്റവും ശക്തരായി മാറുക സ്വാഭാവികം. മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അമേരിക്കന്‍ നേതാവ് മാല്‍കം എക്‌സ് പറഞ്ഞു: “ഭൂമുഖത്തെ ഏറ്റവും സ്വാധീനശക്തിയുള്ള സത്വമാണ് മാധ്യമം. നിരപരാധിയെ അപരാധിയാക്കാനും അപരാധിയെ നിരപരാധിയാക്കാനും അതിനു കഴിയും. അധികാരമാണ് ഇതിന് പിന്നില്‍, എന്തെന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ മനുഷ്യമനസ്സുകളെയാണ് നിയന്ത്രിക്കുന്നത്”.

വാര്‍ത്താമാധ്യമങ്ങള്‍ മുന്‍വിധിയോടെ നടത്തുന്ന വിചാരണ അവസാനിപ്പിക്കാതെ വര്‍ഗീയ വിപത്തില്‍ നിന്ന് പൂര്‍ണമായ മോചനം സാധ്യമല്ല. ഇസ്‌ലാം വിരുദ്ധമായ സൈദ്ധാന്തികാക്രമണം പടിഞ്ഞാറിന്റെ അപരനായി കണ്ടുകൊണ്ടുള്ളത് തന്നെയായിരുന്നു എന്ന് മുസ്‌ലിം പ്രതിനിധാനത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിക്കൊണ്ട് മീഡിയ വിദഗ്ധന്‍ പൂള്‍ തെളിയിക്കുന്നു.ഒരമേരിക്കന്‍ മീഡിയ വിദഗ്ധന്‍ അഭിപ്രായപ്പെട്ടതുപോലെ ഒരറബിയെ നിങ്ങള്‍ക്ക് ഭയലേശമന്യേ അടിക്കാം, എന്തെന്നാല്‍ അവന്‍ നിങ്ങളുടെ വില്ലനായ ശത്രുവാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരു ജൂതനോടോ കറുത്ത വര്‍ഗക്കാരനോടോ പെരുമാറാന്‍ ആവില്ല.

ഭൂഗോളം കരവലയത്തിലൊതുക്കാനും എണ്ണയടക്കമുള്ള വിഭവങ്ങള്‍ രാജ്യത്തേക്ക് നിര്‍വിഘ്‌നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ഉപഭോഗതൃഷ്ണയെ കൂടുതല്‍ കൊഴുപ്പിച്ച് പ്രകൃതിയെ കൂടുതല്‍ ചൂഷണം ചെയ്യാനും മാത്രമാണ്. കോര്‍പ്പറേറ്റ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ദുരാഗ്രഹങ്ങളുടെ ദാസ്യവേലയാണ് മീഡിയ നിര്‍വഹിക്കുന്ന ധര്‍മ്മം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine newspaper bylines

ഭീകരതയെക്കുറിച്ച് തികച്ചും അയഥാര്‍ത്ഥമായ ചിത്രമാണ് ആഗോള മീഡിയ പ്രതിഫലിപ്പിക്കുന്നത്. 1980 മുതല്‍ 2005 വരെയുള്ള എഫ്.ബി.ഐ കണക്കുകള്‍ പ്രകാരം, മറ്റേത് വിഭാഗക്കാരെക്കാള്‍ ഭീകര പ്രവണത കുറഞ്ഞവരാണ് അമേരിക്കന്‍ മുസ്‌ലിംകള്‍. പ്രസ്തുത കാലയളവില്‍ നടന്ന മൊത്തം ഭീകരപ്രവര്‍ത്തനത്തിന്റെ 7%വും ജൂതര്‍ നടത്തിയപ്പോള്‍ മുസ്‌ലിം പങ്കാളിത്തം 6% മാത്രമായിരുന്നു. 42% ലാറ്റിനോകളും 24% തീവ്ര ഇടതുപക്ഷവും നടത്തി. എന്നാല്‍ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ഭീകരതക്ക് ലഭ്യമാകുന്ന ക്രമാതീതമായ കവറേജ് മൂലം (ഇതിന് പിന്നില്‍ വംശവെറി കൃത്യമായി പ്രവര്‍ത്തിക്കുന്നു) ഏതാണ്ട് മിക്ക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിംകളുണ്ട് എന്ന പ്രതീതിയാണുള്ളത്. അപരനെ സൃഷ്ടിച്ച് വംശവെറുപ്പ് മൂര്‍ച്ഛിപ്പിക്കുകയാണ് ഇത്തരം റിപ്പോര്‍ട്ടിംഗിന്റെ പ്രധാന ലക്ഷ്യം. ഭീകരതക്കെതിരായ യുദ്ധം’എന്ന പേരില്‍ പലസ്തീനികളുടെ സ്വതന്ത്രസമരത്തെ തകര്‍ക്കാന്‍ ഉപയോഗിച്ചതിന്റെ പിന്നില്‍ ജൂതക്രൈസ്തവ സയണിസ്റ്റുകളുടെയും ആയുധ ലോബികളുടെയും ‘വെളുത്തകരങ്ങള്‍’ ദര്‍ശിക്കാം.

ഇന്ന് പാശ്ചാത്യ ലോകത്ത് വാര്‍ത്താ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇസ്‌ലാം വിരുദ്ധമായ പ്രചാരണം അയഥാര്‍ത്ഥവും ഏകപക്ഷീയവും വംശീയപ്രോക്തവും ആണെന്നും, ആന്റിസെമിറ്റിസത്തിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞെന്നും സാമൂഹ്യശാസ്ത്ര ചിന്തകന്‍ വില്യം ഡാര്‍ലിമ്പിള്‍ നിരീക്ഷിക്കുന്നു. 2005 ഏപ്രില്‍ 15ന് ഒക്‌ലഹോമയില്‍ ബോംബ് സ്‌ഫോടനം നടത്തി 168 പേരെ വധിക്കുകയും 680പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് തിമോത്തി മക്‌വെയെ ആരും വെള്ളക്കാരനായ ക്രൈസ്തവവാദി എന്ന് വിളിക്കാറില്ല. എന്നാല്‍ അത്തരത്തിലൊരു നിഷ്ഠൂര കൃത്യം ചെയ്യുന്ന മുസ്‌ലിം നാമധാരിയെ ‘ഇസ്‌ലാമിക ഭീകരന്‍’ എന്നു വിളിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മടിയില്ല.

1995 ഏപ്രില്‍ 19ന് ഒക്‌ലഹോമ നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ മേല്‍ കുറ്റം ചാര്‍ത്തപ്പെട്ടു; കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ഇതേറ്റെടുത്തു. അന്ന് രാത്രി സ്റ്റീവ് എമേഴ്‌സണ്‍ എന്ന ‘ഇസ്‌ലാമിക തീവ്രവാദ വിദഗ്ധന്‍’ ഒക്‌ലഹോമ ബോംബിംഗിന് ഇസ്‌ലാമിക തീവ്രവാദ ബോംബിംഗുമായി സമാനതകളുണ്ടെന്ന് സി.ബി.എസ് ചാനലില്‍ വ്യക്തമാക്കി. ബോംബെന്ന പ്രതീതി ഉയര്‍ത്തിയ ഉപകരണവുമായി ജോര്‍ഡാനിയന്‍ അമേരിക്കക്കാരനെ ലണ്ടനില്‍ വെച്ച് പിടികൂടുകയും ചോദ്യം ചെയ്യാനായി അമേരിക്കയിലെത്തിക്കുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നയുടനെ ഒക്‌ലഹോമയിലെ അയാളുടെ സമ്പാദ്യങ്ങള്‍ അക്രമണത്തിനിരയായി.

മധ്യ പൗരസ്ത്യ വംശജരായ ഒട്ടനവധി പേരെ സംശയിച്ച് കസ്റ്റഡിയിലെടുത്തതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു (ഏപ്രില്‍ 20, 1995). ഒക്‌ലഹോമാ ഭീകരാക്രമത്തിന് ശേഷം അവക്ക് പിന്നില്‍ ഇസ്‌ലാമിക ഭീകരതയാണെന്ന പ്രചാരണം യാതൊരുളുപ്പുമില്ലാത്ത വിധം വ്യാപകമായി അമേരിക്കയിലും പാശ്ചാത്യ നാടുകളിലും നടന്നു; യഥാര്‍ത്ഥ പ്രതി പിടിയിലാകും വരെ. മുസ്‌ലിം വ്യക്തികളും സ്ഥാപനങ്ങളും അക്രമത്തിനിരയായി. യഥാര്‍ത്ഥ പ്രതി അമേരിക്കന്‍ ക്രൈസ്തവ ദേശീയ വാദിയാണെന്നറിഞ്ഞ മുഹൂര്‍ത്തത്തില്‍ മാധ്യമ ചര്‍ച്ച മിലീഷ്യ പ്രതിഭാസത്തിലേക്ക് വഴുതി മാറുന്നതാണ് പിന്നീട് കണ്ടത്. ഇസ്‌ലാമിക ഭീകരത’ എന്ന തലക്കെട്ട് ക്രമേണ ‘ഒക്‌ലഹോമ ദുരന്തം’എന്നാക്കി മാറ്റി! ഒക്‌ലഹോമ കേസുമായി ബന്ധപ്പെട്ട് ഇരകളാക്കപ്പെട്ട നിരപരാധികളോട് ഒരു മാപ്പപേക്ഷയും മാധ്യമങ്ങളോ യു.എസ്. ഭരണകൂടമോ നടത്തിയില്ല. വംശീയവെറി എല്ലാ അനീതികളെയും മറികടക്കാന്‍ പോന്നതാണല്ലോ!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests new bylines

സെര്‍ബ് ക്രൈസ്തവതയുടെ വൈതാളികര്‍ 1995 ജൂലൈയില്‍ ബോസ്‌നിയന്‍ സെബ്രിനിക്കയില്‍ നടത്തിയ മുസ്‌ലിം കുരുതിയില്‍ 8000 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഈ നരഹത്യയുടെ പേരില്‍ ക്രൈസ്തവ ഭീകരത എന്ന ആക്രോശം എവിടെ നിന്നും ഉയര്‍ന്നില്ല എന്ന വസ്തുത വില്ല്യം ഡാര്‍ലിമ്പിള്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടനില്‍ നടക്കുന്ന മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപങ്ങളുടെ ചെറിയൊരംശം പോലും ജൂതര്‍ക്കോ കത്തോലിക്കര്‍ക്കോ കറുത്ത വര്‍ഗക്കാര്‍ക്കെതിരോ നടന്നാല്‍ മാധ്യമ ലോകത്ത് കോളിളക്കമുണ്ടാക്ക പ്പെടുമെന്നതിനാല്‍ അസ്വീകാര്യമാകുമെന്നും ഡാര്‍ലിമ്പിള്‍ പറയുന്നു.

ഇസ്രായേലി അമേരിക്കന്‍ ബാന്ധവം ശക്തപ്പെടുത്താനും ഇസ്രായേലിനനുകൂലമായ സൈനിക സാമ്പത്തിക സഹായങ്ങള്‍ ത്വരിതപ്പെടുത്താനും 1970കള്‍ മുതല്‍ പലസ്തീന്‍ മുസ്‌ലിം ഭീകരത’ എന്ന പ്രയോഗം തുടങ്ങിയതായി അമേരിക്കന്‍ അക്കാദമീഷ്യന്മാര്‍ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. മുസ്‌ലിം വിരുദ്ധ വംശവെറിയുടെ യു.എസ്. കോര്‍പ്പറേറ്റ് വേരുകള്‍ ചെന്നെത്തുന്നത് അമേരിക്കയുടെ ഇസ്രായേല്‍ ചങ്ങാത്തത്തിലാണെന്ന് വിഖ്യാത മാധ്യമ വിശാരദന്‍ എഡ്വേര്‍ഡ് ഹെര്‍മാന്‍ കണ്ടെത്തുന്നു. ഇതിന് നിദാനമായി നാല് കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നു: 1. ഇസ്രായേല്‍ ചങ്ങാത്തത്തിലൂടെയുള്ള അമേരിക്കയുടെ നേട്ടങ്ങള്‍ 2. ഇസ്രായേല്‍ ലോബിയുടെ സ്വാധീനം 3. ജൂതരോടുള്ള ക്രൂരതകളോടുള്ള പാശ്ചാത്യന്‍ പശ്ചാതാപം 4. അറബ് വിരുദ്ധ വംശീയതയുടെ വ്യാപനം എന്നിവയാണവ. പരിഹാരമെന്ത്?

പ്രചണ്ഡമായ പ്രചാരണതന്ത്രങ്ങളിലൂടെ, ഇസ്‌ലാമിനെക്കുറിച്ച കുരിശുയുദ്ധ – കൊളോണിയന്‍ – ഓറിയന്റ്‌ലിസ്റ്റ് വാര്‍പ്പു മാതൃകകള്‍ സജീവമാക്കി നിര്‍ത്തുകയാണ് ആഗോള സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഇല്ലാത്ത ഒരു ശത്രുവിനെക്കുറിച്ച് ഏറെ പൊലിപ്പിച്ചു കാട്ടി പൗരന്മാരെ മുഴുവന്‍ ഭയപ്പെടുത്തിക്കൊണ്ട്, സാമ്രാജ്യത്വം അതിന്റെ അധിനിവേശ തന്ത്രങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമായി മുന്നേറുകയാണ്. ഈ ചെയ്തികളത്രയും ആഗോള ഭീകരതക്കെതിരായ മഹത്തായ പോരാട്ടമാണെന്ന നാട്യങ്ങളോടെ, ആ വിധം വരുത്തിത്തീര്‍ക്കാനാണ് ഇസ്‌ലാമോഫോബിയുടെ ത്രീവ്രമായ വ്യാപനം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine israel solders new bylines

അതിഭീകരമായ ആണവായുധങ്ങള്‍ കയ്യിലേന്തി ഹിംസാത്മകതയോടെ പലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിയരക്കുന്ന ഇസ്രയേലിനെതിരെ ചെറുവിരലനക്കാത്ത പാശ്ചാത്യസമൂഹം, ആണവായുധങ്ങള്‍ നിര്‍മ്മിക്കാനിടയുണ്ട് എന്ന ഊഹത്തിന്റെ പേരില്‍ ഇറാനെ കടന്നാക്രമിക്കാനുള്ള വെമ്പലിലാണ്. ആസൂത്രിതമായ അപരത്വ നിര്‍മ്മിതിയിലൂടെ മാത്രമാണ് കൂര്‍ത്ത് മൂര്‍ത്ത കാപട്യത്തെ മറച്ചുവെക്കാനാവുക.

സ്വന്തം ജനതയെ എന്നും ഏതെങ്കിലും ആശങ്കയില്‍ തളച്ചിടുന്നത് രാഷ്ട്രീയ അധികാരികള്‍ക്ക് ആശ്വാസകരമാണ്. മധ്യേഷ്യയിലെ അധിനിവേശങ്ങള്‍ തുടരണമെങ്കില്‍ ഇസ്‌ലാമോഫോബിയ നിലനിന്നേ പറ്റൂ. അതുകൊണ്ട് തന്നെ സമാധാനശക്തികള്‍ വെറുപ്പിന്റെ ഈ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞേ മതിയാകൂ. വിഭവ ശോഷണത്തിലൂടെയും മാലിന്യവര്‍ദ്ധനവിലൂടെയും യുദ്ധങ്ങളിലൂടെയും വംശീയവെറിയുടെ വ്യാപനത്തിലൂടെയും അസംസ്‌കാരത്തിന്റെ കാളിമപടര്‍ത്തിയ യു.എസ്. സാമ്രാജ്യത്വത്തിനകത്ത് തന്നെ നടക്കുന്ന പുത്തന്‍ സാമൂഹ്യ വിപ്ലവത്തിന്റെ തുടികൊട്ടിന് ലോകം ആവേശപൂര്‍വ്വം പിന്തുണ നല്‍കേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ യുദ്ധം പടര്‍ത്താന്‍ ആയുധവ്യാപാര ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ സയണിസ്റ്റ് വിഭാഗം ക്രൈസ്തവതയ്ക്ക് വരുത്തിവയ്ക്കുന്ന ദ്രോഹം എത്ര കനത്തതാണെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.

വംശീയവിരുദ്ധവും ആധിപത്യവിരുദ്ധവുമായ ഒരു ചരിത്ര വായന അടിയന്തിരമായി നടക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പരക്കെ പ്രചരിപ്പിക്കുന്നതുപോലെ, കൊളമ്പസിന്റെ അമേരിക്കന്‍ കണ്ടെത്തല്‍(1492) മനുഷ്യ ചരിത്ത്രിന്റെ പുരോഗതിയിലേക്കുള്ള കാല്‍വെപ്പായിരുന്നില്ല. വടക്കേ അമേരിക്കയില്‍ മാത്രം 10 മില്ല്യനോളം മനുഷ്യരാണ് ഈ കണ്ടെത്തല്‍’ മൂലം കൂട്ടക്കുരുതിക്കിരയായത്.

മുസ്‌ലിംകളുടെ സങ്കുചിത മതവ്യാഖ്യാനങ്ങൾക്ക്‌ ഇസ്ലാമോഫോബിയ വളർത്തുന്നത്തിലുള്ള പങ്ക് കാണാതിരിക്കരുത്. UNDP മനുഷ്യവികസന റിപ്പോർട്ട്‌ അനുസരിച്ചു സ്വാതന്ത്ര്യ വിജ്ഞാന വിനിമയം, സ്ത്രീ ശാക്തീകരണം എന്നിവയിൽ അറബി രാഷ്ട്രങ്ങൾ ഏറെ പിന്നിലാണ്. ഏകാധിപത്യമാണ് അവിടം അടക്കി വാഴുന്നത്. അത് ഉറപ്പിക്കുന്ന വിധമുള്ള മത വ്യാഖ്യാനങ്ങളെ ആണ് അറബ് ഷെയ്ഖ്ഡമുകൾ പ്രോത്സാഹിപ്പിക്കുക. സൃഷ്ടിയോന്മുഖ ഭാവനകൾ, കല, സംഗീതം എന്നിവക്ക്‌ മുസ്ലിം പ്യൂരിറ്റനുകളായ ഹമ്പലി വഹാബികൾ പൊതുവെ എതിരാണ്. ജീവനുള്ളവയെ വരക്കുന്നതിൽ നിന്ന് തടയുന്നവരാണ് മിക്ക മുസ്ലിം നിയമജ്ഞരും.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests muslims against racism new bylines

മനുഷ്യപുരോഗതിക്ക് നിദാനമായ ഇച്ഛാസ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ടുള്ള തലയിലെഴുത്ത്-വിധി വാദമാണ് മിക്ക മുസ്ലിം പണ്ഡിതർക്കും. സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്യുന്ന ഖുർആൻ സൂക്തങ്ങളൊക്കെ റദ്ദുചെയ്യപ്പെട്ടുവെന്ന അതിവിചിത്രമായ സിദ്ധാന്തമാണ് പല മുസ്ലിം നിയമഞരും വെച്ചു പുലർത്തുന്നത്. അടിമത്തം ഇസ്‌ലാമിന്റെ ഭാഗമാണെന്നും അതിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ ആവിശ്വാസികളാണെന്നും പ്രഖ്യാപിക്കുന്ന സാലെ അൽ ഫൗസാനെ പോലുള്ളവർ ആസ്ഥാനപണ്ഡിതരായി മുസ്ലിം രാജ്യത്തു വിലസുകയാണ്. മുസ്ലിംകൾക്ക് അവരുടെ ജ്ഞാന തൃഷ്ണ വിനഷ്ട്ടമായി അന്തർജീർണത ബാധിച്ചതാണ് കോളോണിയലിസത്തിന്റെ കാരണം.

ഇസ്‌ലാമോഫോബിയക്ക് പരോക്ഷമായി പിന്തുണ നല്‍കുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടകലണം. നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന അടിസ്ഥാന ധാര്‍മ്മിക ദൗത്യത്തില്‍ നിന്ന് (ഖുര്‍ആന്‍ 3:110, 9:71) ആര്‍ക്കും തങ്ങളെ പിന്തിരിപ്പിക്കാനാവില്ല എന്നവര്‍ ദൃഢപ്രതിജ്ഞ ചെയ്യണം. മതവൈവിധ്യങ്ങളും ബഹുസ്വരതകളും പുഷ്‌കലമായി നില്‍ക്കുന്ന, നീതിയിലും ധര്‍മ്മ ചിന്തയിലും ഐക്യപ്പെടുന്ന സൗഹൃദത്തിന്റെ ഒരു ലോകം പണിയാനാണ് മുസ്‌ലിം ധിഷണശാലികള്‍ യത്‌നിക്കേണ്ടത്. 2011ല്‍ ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പ്രാര്‍ത്ഥനക്ക് മുസ്‌ലിംകള്‍ സുരക്ഷാവലയം തീര്‍ത്തുകൊണ്ട് ഇതിന്റെ പ്രായോഗികത അവര്‍ തെളിയിച്ചു.

വംശീയത നല്‍കുന്ന പൊള്ളിക്കുന്ന അനുഭവങ്ങളില്‍ നിന്ന് മനുഷ്യരാശിക്ക് ഒട്ടനവധി പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു. അവയില്‍ പ്രധാനം’വംശീയത’ എന്ന ആശയവും അതുപയോഗിച്ച് ഏതെങ്കിലും ഒരു ജനവിഭാഗത്തെ അപരവല്‍ക്കരിക്കുന്നതും ആ ജനവിഭാഗത്തെ മാത്രമല്ല, മനുഷ്യരാശിക്ക് പൊതുവില്‍ തന്നെ അപകടദായകമാണെന്നതാണ്. ഇക്കാര്യം വേദഗ്രന്ഥങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്: ദൈവത്തിനെതിരായ ധിക്കാരം നാടിനെ അശുദ്ധമാക്കും; അതിന്റെ ദുരന്തഫലങ്ങള്‍ തദ്ദേശവാസികള്‍ അനുഭവിക്കേണ്ടി വരും. (ലേവ്യര്‍ 20:22, ആവര്‍ത്തനം 4:25,26 28:63, ജോഷ്വ 23:15,16)

ഭൂമി പങ്കുവെക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ എസക്കിയേല്‍ പ്രവാചകന്‍ പറഞ്ഞത് അനുസ്മരണീയമാണ്: നിങ്ങള്‍ക്കും നിങ്ങളുടെയിടയില്‍ താമസിക്കവെ കുട്ടികള്‍ ജനിച്ച് അവിടെ പാര്‍ക്കുന്ന വിദേശീയര്‍ക്കും പൈതൃകാവകാശമായി അത് പങ്കുവെക്കണം. അവര്‍ നിങ്ങള്‍ക്ക് സ്വദേശീയമായ ഇസ്രായേല്‍ മക്കളെപ്പോലെയായിരിക്കണം. ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കൊപ്പം അവര്‍ക്കും അവകാശം ലഭിക്കണം.’ (എസെക്കിയേല്‍ 47:22)

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests islam and muslims new bylines

അടിച്ചമര്‍ത്തല്‍ നീതിക്ക് വഴിമാറുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ ആഹ്വാനം ചെയ്യുന്നു: ‘നീതി സ്‌നേഹത്തെ ചുംബിക്കുന്ന ഒരു സാമൂഹിക സൃഷ്ട്രി മാത്രമാണ് കരണീയം’ (സങ്കീര്‍ത്തനങ്ങള്‍ 85:10); എന്തെന്നാല്‍ നീതിയില്ലാതെ സമാധാനം കൈവരിക്കാനാവില്ല (എശയ്യ 32:17). സ്വന്തത്തിന് വേണ്ടി ഇച്ഛിക്കുന്നതിനനുസൃതമായി മറ്റുള്ളവരോട് പെരുമാറേണ്ടതുണ്ടെന്ന സുവര്‍ണ്ണ നിയമം’ (മത്തായി 7:12) മനുഷ്യവര്‍ഗത്തെ ദേശം, വംശം, സമ്പത്ത് എന്നിവയുടെ പേരിലുള്ള ഭിന്നിപ്പില്‍ നിന്ന് തടയുന്നു.

തെരഞ്ഞെടുക്കപ്പെട്ട മതം, വംശം എന്നീ സങ്കല്പങ്ങള്‍ മാനവികതക്ക് എല്‍പ്പിച്ച പരിക്കിന്റെ ആഘാതം കനത്തതാണ്. ഈ ചരിത്രാനുഭവങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ച്ച, വംശത്തെകുറിച്ച ശാസ്ത്രീയമായ അറിവ് എന്നിവക്ക് പുറമെ മനുഷ്യ സമത്വം, മാനവ സാഹോദര്യം, സഹവര്‍ത്തിത്തം, നീതി, കാരുണ്യം, സഹാനുഭൂതി, യുദ്ധവിരുദ്ധത, സമാധാനവാഞ്ഛ എന്നീ മാനവിക മൂല്യങ്ങളില്‍ ഊന്നിയുള്ള ആത്മീയതയും കൂട്ടിച്ചേര്‍ത്ത ധനാത്മകമായ സമീപനത്തിലൂടെ മാത്രമേ വെറുപ്പിന്റെയും ഛിദ്രീകരണത്തിന്റെയും ഭീകരതയുടെയും ശക്തികളെ ഫലപ്രദമായ മറികടക്കാനാവുകയുള്ളൂ.

ഇസ്ലാമോഫോബിയ: വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെ വേരുകള്‍

കുറിപ്പുകള്‍:

 • Anindya Bhattacharya, Racist Ideas Fuel the BNP, Socialist Worker, 20 June 2009
 • Susannah Heschel, The Aryan Jesus: Christian Theologians and the Bible in Nazi Germany, Princeton University Press: Princeton, NJ, 2008, p.3, 67
 • Malayala Manorama-Kochi Edition, 28 September 2011, p.5
 • Mark Mason, The Christian Holocaust, Markwell Press: Hong Kong, 1981, p.350
 • Golwalkar M.S, We or Our National Defined, Bharat Prakashan: Nagpur, 1939, p.37
 • Arthur Goldwag, The New Hate, Melbourne: Scribe, 2012, p.24
 • Mahmood Mamdani, Nalla Muslim Cheetha Muslim (Good Muslim Bad Muslim), Tran: Dr. ANP Ummerkutty, Kottayam: DC Books, 2008, p.19
 • Malayala Manorama, October 3, 2017, p.1
  11.Anders Behring Breivik, http://www.kevinislaughter.com/wp-content/uploads/2083++A European Declarationof Independence .pdf
 • Mukul Kesavan, Lessons from Norway: Terrorism should be Called by its Name Whoever the Killer is, The Telegraph, 11 August 2011
 • Jennifer Rubin, Norway Bombing, The Post, 22 Jul 2011
 • Adolf Hitler, The Speeches of Adolf Hitler, vol.1 (Tr: Norman H. Baynes), O.U.P: London, 1942, p.42
 • Adolf Hitler, Mein Kampf (Tr: Ralf Manheim), Houghton Miffin Company: Boston, 1943, p. 296
 • John L. Esposito, The Islamic Threat: Myth or Reality, O U P: Oxford, 1992, p.25, 38
 • Hall S, New Ethnicities in Race, In ‘Culture and Difference’ (Edited: Rattansi A, Donald J), Sage: London, 1992, p.298
 • Martin Barker, The New Racism: Conservatives and the Ideology of the Tribe, Junction Books: London, 1981, p.54-77
 • Jennifer Pitts, A Turn to Empire: The Rise of the Imperialist Liberalization in Britain and France, Princeton University Press: Princeton, 2005, p.133-162
 • Albert Hourani, History of the Arab Peoples, London: Faber & Faber, 2005, p.56
 • William Montgomery Watt, Freewill and Predestination in Early Islam, London: Luzack, 1948, p17-18
 • Khaled Abou El-fadl The Great Theft, New York: HarperCollins, 2007, p.240
 • Nonie Darwish, Cruel and Usual Punishment, Nashville: Thomas Nelson, 2008, p.108
 • Ziauddin Sardar, Merryl Wyn Davies, The No-Nonsense Guide to Islam, London: Verso, 2004, p.89

1990ന് ശേഷം ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത് ഒരു സാംസ്‌കാരിക യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണെന്നും അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വംശീയ വികാരമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താന്‍ യു.എസ് സാമ്രാജ്യത്വം ഇസ്‌ലാമോഫോബിയ വ്യാപിപ്പിച്ചു. ഇതിനായി 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കപ്പെട്ടു. കൃത്രിമമായി നിര്‍മിച്ചെടുത്ത തെളിവുകള്‍ ഉപയോഗിച്ച് ഇറാഖ് ജനതയെ കൂട്ടക്കുരുതിക്കിരയാക്കി. അഫ്ഗാനിസ്താനിലും ഇറാഖിലുമായി 20 ലക്ഷത്തിലേറെ മനുഷ്യരെ യുഎസ് സാമ്രാജ്യത്വം കുരുതികഴിച്ചു. ഹീനത്വവും സംസ്‌കാര ശൂന്യതയും നിലീനമായ ഒരു ജനത ഈ വിധം തകര്‍ത്തെറിയപ്പെടുന്നത് ശരിയാണെന്ന പ്രതീതി ജനിപ്പിക്കുംവിധം അധിനിവേശ ശക്തികളെ ചെറുത്തുനില്‍ക്കുന്നവരെ ഭീകരര്‍ എന്ന് വിളിക്കാന്‍ മുഖ്യധാരാ മീഡിയ ആവേശം കാണിക്കുന്നു.

നൈസര്‍ഗികമായിത്തന്നെ ഒരു ജനത ഭീകര പ്രവര്‍ത്തനം നടത്തുന്നവരാണെന്ന ചിന്താഗതിയിലേക്ക് സാമാന്യ ജനങ്ങളെ എത്തിക്കുന്ന വിധമാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏത് സ്‌ഫോടനം നടന്നാലും നിമിഷങ്ങള്‍ക്കകം സംശയത്തിന്റെ നിഴലിലേക്ക് ഒരു പ്രത്യേക സമൂഹം മാറ്റിനിര്‍ത്തപ്പെടുന്നത് എത്ര സമര്‍ത്ഥമായും ആസൂത്രിതമായുമാണ്! മാധ്യമ നൈതികത തുടര്‍ച്ചയായി ലംഘിക്കപ്പെട്ടാലും ഇതിലെ കുറ്റവാളികള്‍ക്ക് ബൈലൈനില്‍ തുടരാം.

സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ പ്രാന്തവല്‍ക്കരണമല്ല, ഒരു പ്രത്യേക സമൂഹത്തില്‍ ‘നിലീനമായ’ ജൂഗുപ്‌സാവഹമായ സ്വഭാവ വൈകൃതങ്ങളാണ് അക്കൂട്ടരെ ഭീകരരാക്കി മാറ്റുന്നതെന്ന സിദ്ധാന്തം സ്വതന്ത്ര ഇന്ത്യയില്‍ ഫാഷിസ്റ്റുകളില്‍ മാത്രമുണ്ടായിരുന്ന ആശയമായിരുന്നു. ഇത് 1990 ന് ശേഷം ഇന്ത്യയില്‍ മുഖ്യധാരാവല്കരിക്കപ്പെടുന്നതാണ് നാം കാണുന്നത്. ആഗോളതലത്തില്‍ ഈ സമീപനരീതിക്ക് കിട്ടിയ അധികാര ശക്തികളുടെ ആശിര്‍വാദമാണ് ഇതിനു പിന്നില്‍.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine wtc attack bylines
സെപ്തംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണം

‘മുസ്‌ലിം ഭീകരത’യില്‍ നിന്ന് മോചനം നല്കിയവരായി സ്വയം അവതരിപ്പിക്കാന്‍ ഒരു ‘ഹൈന്ദവ ഭൂതകാലം’ സൃഷ്ടിച്ചുകൊണ്ട് രക്ഷകരായി അവതരിക്കുക എന്നത് ബ്രിട്ടീഷ് കൊളോണിയല്‍ നയമായിരുന്നു. ഒരൂ കാലഘട്ടത്തെ മതവുമായി സാത്മീകരിച്ച് ചരിത്രവക്രീകരണം നടത്തി ഒരു ജനതയെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി വിചാരണ ചെയ്തുകൊണ്ടാണ് കൊളോണിയലിസ്റ്റുകള്‍ ചരിത്ര രചന നിര്‍വഹിച്ചത്. ഇന്ത്യയില്‍ ഇത് സവര്‍ണമേല്‍ക്കോയ്മ എന്ന വംശീയവാദത്തിന് അനുഗുണമായി പരിണമിച്ചത് സ്വാഭാവികമാണ്.

മുസ്‌ലിം ഭരണാധികാരികളൊക്കെ ഇസ്‌ലാമിന്റെ പ്രതിരൂപങ്ങളാണെന്നും അവരുടെ യുദ്ധങ്ങളുടെ പിന്നിലുള്ള ലക്ഷ്യം ഇസ്‌ലാമാണ് എന്ന് വരുത്തലുമായിരുന്നു കൊളോണിയല്‍ പദ്ധതി. ക്ഷേത്രക്കൊള്ള, ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം എന്നിവ ഇസ്‌ലാമിക വിരുദ്ധമായിട്ട് കൂടി ഈ നെറികേടുകള്‍ മുസ്‌ലിംകളുടെ മേല്‍ ആരോപിക്കപ്പെട്ടു. ഇതിനായി ചരിത്രത്തെ വക്രീകരിച്ചു. സാമ്രാജ്യനിര്‍മിതിക്കായി പ്രവര്‍ത്തിച്ചവര്‍ ഇസ്‌ലാമിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കപ്പെട്ടു. സവര്‍ണ താല്‍പര്യങ്ങള്‍ക്കനുഗുണമായ ഒരു പുഷ്‌കല കാലം തിരികെ കൊണ്ടുവരാനുള്ള അഭിനിവേശവുമായി ഇന്ത്യന്‍ ഫാഷിസം ശക്തിപ്പെടുന്നത് ഈ കൊളോണിയല്‍ ചരിത്ര സംവേദനത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്തുകൊണ്ടാണ്.

മതപരമായ അപരവത്കരണത്തിലും വിദ്വേഷത്തിലും മാത്രമാണ് ഫാഷിസം തഴച്ചുവളരുന്നത്. അപരവല്‍കരിക്കപ്പെട്ട ജനതയെക്കുറിച്ച് വിദ്വേഷജടിലമായ പ്രചാരണ യുദ്ധം നടത്തിക്കൊണ്ട് മാത്രമാണ് ഫാഷിസ്റ്റ് ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. എല്ലാ തെറ്റുകള്‍ക്കും നിദാനമായ അപരനെ സൃഷ്ടിച്ച് വെറുപ്പിന്റെ മണ്ഡലം സൃഷ്ടിക്കപ്പെട്ടേ ഫാഷിസത്തിന് നിലനില്‍ക്കാന്‍ പോലുമാവൂ. ഇവയാണ് ഫാഷിസത്തിന്റെ പ്രാണവായുവും ഭക്ഷണവും. ഫാഷിസത്തിന്റെ പോപ്പുലിസ്റ്റ് രീതികളോട് മത്സരിക്കാന്‍ മതേതരം എന്ന് വിവക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടും. മാത്രമല്ല, തങ്ങളില്‍ തന്നെ അന്തഃസ്ഥിതമായ വംശീയ പക്ഷപാതിത്തം, ഫാഷിസത്തെ പരോക്ഷമായി സഹായിക്കും വിധം മതേതരത്വ ധ്വംസനത്തിന്റെ ചട്ടുകമായി മതേതര പ്രസ്ഥാനങ്ങളെപ്പോലും മാറ്റിയേക്കാമെന്ന് ദക്ഷിണേന്ത്യന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine us iraq invasion bylines
അമേരിക്കയുടെ ഇറാഖ് അധിനിവേശം

വര്‍ഗീയ-കൊളോണിയല്‍ ചരിത്രപരിപ്രേക്ഷ്യമുല്പാദിപ്പിക്കുന്ന ചരിത്ര സംവേദനം ഏത് ജനതയുടെയും വര്‍ഗീയ വല്‍ക്കരണത്തെ ത്വരിതപ്പെടുത്തും. മതനിരപേക്ഷ ചരിത്രപഠനം വ്യാപിപ്പിക്കുകയാണ് ഇതിന് ഒരേയൊരൂ പ്രതിവിധി. ഇന്ത്യന്‍-ജര്‍മ്മന്‍ ഫാഷിസങ്ങള്‍ വളര്‍ന്നത് താരതമ്യപ്പെടുത്തിനോക്കൂ: ഇന്ത്യയില്‍ മുസ്‌ലിം അപരത്വവും ജര്‍മ്മനിയില്‍ ജൂത അപരത്വവും മുഖ്യധാരാ സമീപനമാക്കി ക്രമത്തില്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് കൃത്രിമമായ സ്വജന ഐക്യം’നിര്‍മ്മിച്ചെടുക്കുന്നത്. മുസ്‌ലിം അപരന്‍ എന്നും അക്രമാരിയും സമാധാന ഭഞ്ജകനും കുറ്റവാളിയുമായിരിക്കും. ഈ ഭാഷ്യത്തിന് പിന്നിലെ വര്‍ഗീയ-സാമ്രാജ്യത്വ-ഫാഷിസ്റ്റ് അജണ്ടകളെ കൃത്യമായി തിരിച്ചറിയുക എന്നതാണ് ജ്ഞാന ശാസ്ത്രപരമായി പ്രബുദ്ധനാവുക എന്നതിനര്‍ത്ഥം.

സാംസ്‌കാരിക വംശീയത

ഏതെങ്കിലും ഒരു ജനവിഭാഗത്തെ അധഃസ്ഥിതരാക്കി നിലനിര്‍ത്താനും അവര്‍ക്ക് അര്‍ഹിച്ച സാമ്പത്തികമോ സാമൂഹികമോ ആയ നീതി നിഷേധിക്കാനുമുള്ള ശ്രമം വംശവെറിയുടെ ഉല്‍പ്പന്നമാണ്. ഏതെങ്കിലും ജനവിഭാഗത്തെ അപരവല്‍കരിക്കാനും താഴ്ത്തിക്കെട്ടാനും അവരില്‍ കുറ്റവാളിത്തമോ ഭീകര പ്രവണതയോ ഉണ്ടെന്ന് നിരൂപിക്കും വിധം പ്രചാരണം നടത്തുന്നതിന്റെ പിന്നിലും പ്രര്‍ത്തിക്കുന്ന ഘടകം വംശവെറി തന്നെ. ഈ വംശീയ സമീപനത്തിന്റെ കൂടുതല്‍ അഭിശപ്തമായ രൂപമാണ് ഹിറ്റ്‌ലറില്‍ നാം ദര്‍ശിക്കുന്നത്. ഹിറ്റ്‌ലറുടെ വീക്ഷണത്തില്‍ ജനം അവരുടെ വംശത്തെ ജീര്‍ണിക്കാന്‍ അനുവദിക്കുമ്പോള്‍ മാത്രമാണത്രെ മഹത്വം വിനഷ്ടമാകുന്നത്. ലോക ചരിത്രത്തിലെ സംഭവങ്ങള്‍ മുഴുക്കെ വംശസംരക്ഷണത്തിനുള്ള തെറ്റോ ശരിയോ ആയ പ്രകടനങ്ങള്‍ മാത്രമാണെന്ന്’തറപ്പിച്ചു പറയാന്‍ ഹിറ്റ്‌ലര്‍ മടിച്ചില്ല.

ചരിത്രപരമായി പറഞ്ഞാല്‍ 1942ല്‍ ക്രൈസ്തവ സ്പാനിഷ് രാജവംശം രക്തശുദ്ധിയുടെ പേരില്‍ അറബികളെയും ജൂതരെയും സ്‌പെയിനില്‍ നിന്ന് പുറത്താക്കി. വംശീയതയുടെ പ്രകടമായ പ്രതിഫലനമായിരുന്നു ഈ ദുഷ്‌ചെയ്തി. എന്നാല്‍ ഹിജ്‌റഃ ആദ്യ നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിം സാമ്രാജ്യത്വത്തിന്റെ വികാസം പടിഞ്ഞാറിന് മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഭീഷണി ഉയര്‍ത്തിയെന്ന് മതാന്തര ഡയലോഗ് വിദഗ്ധന്‍ എ‌സ്‌പോസിറ്റോ നിരീക്ഷിക്കുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine concentration camp bylines
ജർമനിയിലെ ഒരു കോൺസെൻട്രേഷൻ ക്യാമ്പ്

ജൈവ വംശീയവെറി ഏറെക്കുറെ അവസാനിച്ചുവെങ്കിലും സാംസ്‌കാരിക തലത്തില്‍ അത് മറ്റൊരു വേഷത്തില്‍ നിലനില്‍ക്കുന്നു. സാംസ്‌കാരിക വംശീയതയില്‍ വംശം’എന്ന പേര് ഒരിക്കലും പ്രയോഗിക്കപ്പെടുന്നില്ല; ഒരു ജനതയുടെ മേല്‍ സാംസ്‌കാരിക അധമത്വം വെച്ചുകെട്ടുകയാണ് അതിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതി. അപരവല്‍കരിക്കപ്പെട്ട വിഭാഗത്തിന്റെ വിശ്വാസം, പെരുമാറ്റം, മൂല്യങ്ങള്‍, ചേഷ്ഠകള്‍ എന്നിവയൊക്കെ സമ്പൂര്‍ണ്ണമായ അവഹേളനത്തിന് വിധേയമാവും. അധമത്വപരമായ ഈ അവസ്ഥ അവരില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നും കാലമോ സ്ഥലമോ ബാധിക്കാത്ത വിധം സ്ഥായീഭാവം പൂണ്ടതാണെന്നും സങ്കല്‍പ്പിക്കപ്പെടുന്നു.

ജൈവവംശീയ വാദത്തെപ്പോലെ സാംസ്‌കാരിക വംശീയതയിലും അസംസ്‌കൃതര്‍, പ്രാകൃതര്‍, അവികസിതര്‍, ഭീകരര്‍ എന്നിവ പ്രയോഗിക്കപ്പെടുമെങ്കിലും മതവിശ്വാസത്തെയാകും ഇവിടെ കൂടുതല്‍ അന്യവല്‍കരണത്തിന് ശരവ്യമാക്കുക. തങ്ങളുടെ അപരന്മാരായി റെഡ് ഇന്ത്യക്കാരെ നിരൂപിച്ചുകൊണ്ട് അവരുടെ സംസ്‌കൃതിയെ നിര്‍വചിച്ചു അമേരിക്കന്‍ വെള്ളക്കാര്‍. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും എല്ലാ യുദ്ധങ്ങള്‍ക്കും പിടിച്ചടക്കലുകള്‍ക്കും വ്യക്തമായ വിധി (മാനിഫെസ്റ്റ് ഡെസ്റ്റിനി) ഉള്ളതായും തങ്ങളുടെ സാഹിത്യത്തിലൂടെ വെള്ളക്കാരായ വംശീയവാദികള്‍ പ്രചരിപ്പിച്ചിരുന്നു.

നാസികള്‍ക്കെതിരായ സംഖ്യ ശക്തികളുടെ യുദ്ധം ജൂതരോട് ഹിറ്റ്‌ലര്‍ അനുവര്‍ത്തിച്ച നരഹത്യയുടെ പേരിലല്ല, ജര്‍മ്മന്‍ സാമ്രാജ്യ മോഹം യൂറോപ്യന്‍ – അമേരിക്കന്‍ ശക്തികള്‍ക്ക് മേലുയര്‍ത്തിയ ഭീഷണിമൂലമായിരുന്നു. 1942ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന് ശേഷം അതിനീചമാം വിധം പടര്‍ത്തിയ ജപ്പാന്‍ വിരുദ്ധ വംശീയത അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയവും മീഡിയയും കൂടി ഏറ്റെടുത്തു. തദ്ഫലമായി ഒരു ലക്ഷത്തിലേറെ ജപ്പാനീസ് അമേരിക്കക്കാര്‍ക്ക് നിരവധി വര്‍ഷങ്ങള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു. ജപ്പാനീസ് ബന്ധമുള്ളവരൊക്കെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനുത്തരവാദികള്‍ എന്ന ബോധം വംശീയതയില്‍ നിന്നുയിരെടുത്തതായിരുന്നു. ഈ അനുഭവത്തെ വിസ്മരിക്കുന്നത് ചരിത്രപരമായ അംനേഷ്യ കൊണ്ടോ വംശവെറി കൊണ്ടോ മാത്രമായിരിക്കും.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protest bylines

ഈ പ്രവണതയുടെ തനിയാവര്‍ത്തനമാണ് അറബ് മുസ്‌ലിം ജനതക്കെതിരെ ഇന്ന് അമേരിക്കയിലും യൂറോപ്പിലും നടക്കുന്നത്. മുസ്‌ലിം നാടുകളില്‍ നടത്തുന്ന സായുധാക്രമണത്തിന് ന്യായീകരണം ചമക്കാനുള്ള സാംസ്‌കാരിക യുദ്ധമാണിത്. ഇസ്രയേലിനെ ശാസിക്കുന്ന 40 പ്രമേയങ്ങളാണ് രക്ഷാസമിതിയില്‍ ഇതിനകം അമേരിക്ക വീറ്റോ ചെയ്തത് എന്നും ഓര്‍ക്കണം.

മദ്ധ്യ-പൗരസ്ത്യ ദേശത്തെ പ്രശ്‌നങ്ങളുടെ മുഴുവന്‍ വേര് കിടക്കുന്നത് ദൈവം ഇസ്രായേല്‍ ജൂതര്‍ക്ക് പതിച്ചു നല്‍കി എന്ന വിശ്വാസത്തിലാണ്. വംശീയ വാദത്തിന്റെ അടിത്തറയിലാണ് ജൂത ക്രൈസ്തവ സയണിസങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. ഈ വംശീയ നൃശംസതക്ക് ലഭ്യമായ അന്ധമായ സാമ്രാജ്യത്വ പിന്തുണയാണ് പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ നിഷേധിച്ചുകൊണ്ട് ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നത്. ഇസ്രായേലില്‍ പലസ്തീനികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനത്തെ ചില അറബ് നാടുകളില്‍ അമുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനമുദ്ധരിച്ചാണ് സയണിസ്റ്റു് അലന്‍ ദെര്‍ഷോവിസ്റ്റ് ന്യായീകരിക്കുന്നത്.

മൂന്ന് അല്‍ഖൈദക്കാരെ തിരഞ്ഞ് സോമാലിയയില്‍ 80000 പേരെയാണ് യു.എസ് സാമ്രാജ്യത്വം വധിച്ചത്. ഇല്ലാത്ത കൂട്ടനശീകര ണായുധത്തിന്റെ പേരിലും തെളിയിക്കപ്പെടാത്ത സെപ്തംബര്‍ 11 ബിന്‍ലാദന്‍ ബന്ധത്തിന്റെ പേരിലും ഇറാഖിലും അഫ്ഗാനിലുമായി ഇരുപത് ലക്ഷത്തിലേറെ മനുഷ്യരെയാണ് പാശ്ചാത്യ ശക്തികള്‍ കൊന്ന് തള്ളിയത്. ഇവക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമായി വംശീയതയും അതിന്റെ ആധുനിക രൂപങ്ങളിലൊന്നായ ഇസ്‌ലാമോഫോബിയയും പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇറാനിയന്‍ ജനാധിപത്യത്തെ അറുകൊലചെയ്യാന്‍ 1953ല്‍ സി.ഐ.എ മുന്നിട്ടിറങ്ങി.

അള്‍ജീരിയയില്‍ 1991ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ വിജയിച്ചതിനെ പട്ടാളം അട്ടിമറിച്ചതിനെയും ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തെ പലവുരു തുര്‍ക്കി പട്ടാളം അട്ടിമറിച്ചതിനെയും അമേരിക്കയും പാശ്ചാത്യ ശക്തികളും പിന്തുണക്കുകയായിരുന്നു. 2006ല്‍ ഹമാസ് വിജയിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ പേരില്‍ സംസാരിക്കുന്ന അമേരിക്കയും ഇസ്രായേലും അതംഗീകരിച്ചില്ല. പലസ്തീനില്‍ നിന്നും വസൂലാക്കിയ റവന്യൂ നല്‍കാന്‍ വിസമ്മതിച്ച് ജനതയെ അമേരിക്കന്‍ പിന്തുണയോടെ കൂട്ടശിക്ഷക്ക് ഇസ്രായേല്‍ വിധേയമാക്കുകയും ചെയ്തു. തുനീഷ്യയിലും ഈജിപ്തിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ നടത്തിയ തേര്‍വാഴ്ചയെ അമേരിക്കയും ഇസ്രായേലും പിന്തുണക്കുക യായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine osama bin laden bylines

ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ നിര്‍മ്മിതമാവുന്ന ഇസ്‌ലാമിക് സെന്ററില്‍ (ഗ്രൗണ്ട് സീറോ മസ്ജിദ് എന്ന് ശത്രുക്കള്‍) നിര്‍മ്മിതിയുമായി ബന്ധപ്പെട്ട വിവാദമെടുക്കുക. അവിടെ പണിയുന്ന ഇസ്‌ലാമിക കേന്ദ്രം 2001 സെപ്തംബര്‍ 11 ന്റെ ഇരകളുടെ ആത്മാവിനെ നോവിക്കുമെന്നായിരുന്നു പ്രചാരണം. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പൗലിന്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ഏതോ ഭീകരര്‍ നടത്തിയ അതിക്രമങ്ങള്‍ ഒരു ജനത മുഴുവന്‍ ഉത്തരവാദികളാണെന്ന ചിന്താഗതി വംശീയതയില്‍ നിന്നുയിര്‍കൊണ്ടതാണ്. അമേരിക്കന്‍ വലതുപക്ഷത്തിന്റെ ശക്തമായ പ്രചാരണായുധം ജനങ്ങളെ വ്യാപകമായി സ്വാധീനിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

പടിഞ്ഞാറും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മതാന്തര ഡയലോഗിനുമുള്ള കൊര്‍ദോവ ഇനീഷ്യേറ്റീവ് എന്ന സംരംഭത്തെയാണ് ഈ വിധം അപകീര്‍ത്തിപ്പെടുത്തുന്നത് എന്നോര്‍ക്കണം. സ്പാനിഷ് അന്തലുസ്യയിലെ കൊര്‍ദോവയിലാണ് ജൂതക്രൈസ്തവ മുസ്‌ലിം ജനവിഭാഗങ്ങള്‍ നൂറ്റാണ്ടുകളോളം സഹിഷ്ണുതയോടെ സഹവര്‍ത്തിച്ച് ശാസ്ത്രവും സംസ്‌കാരവും സമ്പുഷ്ടമാക്കിയത്.

പാകിസ്താനില്‍ അബൊട്ടാബാദില്‍ വെച്ച് ഉസാമ ബിന്‍ലാദിനെ കൊന്നതിന് ശേഷവും അഫ്ഗാന്‍ അധിനിവേശം അവസാനിച്ചിട്ടില്ല. മുസ്‌ലിം വിരുദ്ധ ഹിസ്റ്റീരിയയുടെ അന്തരീക്ഷമാണ് അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളുമായി പൊരുത്തപ്പെട്ട് അമേരിക്കക്കാരെ സജ്ജമാക്കി നിര്‍ത്താന്‍ കോര്‍പ്പറേറ്റ് മീഡിയ ശ്രമിക്കുന്നത്. കൂട്ട നശീകരണായുധങ്ങള്‍ ഇറാഖ് സമാഹരിച്ചു എന്ന വ്യാജാരോപണം തെറ്റാണെന്ന് തെളിഞ്ഞിട്ടും ഇറാഖ് അധിനിവേശം തുടരാന്‍ ഇസ്‌ലാം വിരുദ്ധമായ സാംസ്‌കാരിക പ്രചാരണം ശക്തിപ്പെടുത്തിയേ മതിയാകൂ. ഗ്വാണ്ടനാമോയിലും അബൂ ഗുറൈബിലും അഫ്ഘാനിലെ ബെഗ്രാമിലും നടന്ന മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച പീഢനങ്ങള്‍ ഈ വിധത്തിലേ സ്വീകരിക്കപ്പെടുകയുള്ളൂ.

കറുത്ത ആഫ്രിക്കന്‍ ജനതയെ അടിച്ചമര്‍ത്തി ചൂഷണങ്ങള്‍ക്കിരയാക്കാന്‍ വെള്ളക്കാരന്റെ വംശീയമേധാവിത്വം എന്ന ആശയം വ്യാപിപ്പിച്ചത് പോലെ ഇസ്‌ലാമോഫോബിയ പടര്‍ത്തേണ്ടത് പാശ്ചാത്യ ആയുധശക്തിയുടെ പ്രത്യയശാസ്ത്ര നീതീകരണമായി മാറി. ഇതാണ് അപരിമേയമാം വിധമുള്ള പ്രവേഗത്തില്‍ ഇസ്‌ലാമോഫോബിയ വ്യാപിക്കുന്നതിന്റെ രഹസ്യം. അമേരിക്കന്‍ മുസ്‌ലിംകളിലെ ഭൂരിപക്ഷവും വെള്ളക്കാരല്ലാത്തതിനാല്‍ വെള്ളക്കാരന്റെ വംശവെറി പുതിയ ശത്രുവിനെതിരെ ചുഴറ്റാന്‍ എളുപ്പവുമായിരുന്നു. സെപ്തംബര്‍ 11 ആക്രമണത്തെപ്പറ്റി 90%ത്തിലേറെ അഫ്ഘാനികള്‍ക്കുമറിയില്ല എന്ന സത്യം ആരറിയുന്നു?

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine tahrir square bylines
അറബ് വസന്ത സമയത്തെ തഹ്‌രീർ സ്‌ക്വയർ, ഈജിപ്ത്

ഓറിയന്റലിസം

16, 17 നൂറ്റാണ്ടുകളില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ കോളനികള്‍ വ്യാപിപ്പിച്ചതോടെ പിടിച്ചടക്കലിനുള്ള പ്രത്യയശാസ്ത്രപരമായ നീതീകരണങ്ങളും ശക്തിപ്പെട്ടു. പുതിയലോകത്തെ റെഡ് ഇന്ത്യക്കാര്‍ക്കെതിരായ നരഹത്യകളും അടിമത്തവും ചുഷണങ്ങളും ദൈവശാസ്ത്ര വംശീയ വ്യാഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് ന്യായീകരിക്കപ്പെട്ടു.

മുസ്‌ലിം ലോകം ഏകാധിപത്യപരവും അനക്കമില്ലാത്തതും ജനായത്ത വിരുദ്ധവും സങ്കുചിതവുമാണെന്ന ചിത്രീകരണം വ്യാപകമായി. ഹോമോ ഇസ്‌ലാമിക്കസ് എന്നയിനം താഴ്ന്ന മനുഷ്യവര്‍ഗത്തെപ്പറ്റിപ്പോലും കൊളോണിയല്‍ കാലത്ത് നരവംശ ശാസ്ത്രപരമായ ചര്‍ച്ചകള്‍ നടന്നു. താഴ്ന്നതും ഭീഷണവുമായ ജനതയായി മുസ്‌ലിംകളെ അപരവല്‍കരിച്ചുള്ള ഓറിയന്റലിസ്റ്റ് പ്രതിപാദ്യങ്ങളുടെ നിരന്തരാവര്‍ത്തനങ്ങളാണ് കൊടിയ വിദ്വേഷത്തിന്റെ വിത്ത് സെര്‍ബുകളില്‍ സൃഷ്ടിക്കുകയും മുസ്‌ലിം കൂട്ടക്കുരുതിക്ക് 1990കളില്‍ പ്രേരണയാവുകയും ചെയ്തത് എന്ന് ചരിത്രകാരന്‍ നോര്‍മാന്‍ സിഗാര്‍ ഒരു പഠനത്തിലൂടെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.

നവോത്ഥാന ചിന്തകനായ ഡേവിസ് ഹ്യൂം പോലും നീഗ്രോകള്‍ ധൈഷണികമായി താഴ്ന്നവരാണെന്ന് സങ്കല്‍പ്പിച്ചിരുന്നു. ബ്രിട്ടീഷ് ലിബറലിസത്തിന്റെ താത്വികനും ഫെമിനിസ്റ്റുമായിരുന്ന ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ പോലും കോളനികളിലെ ‘താഴ്ന്നവരായ ജനത’ എന്ന പ്രയോഗം നിരന്തരം നടത്തുന്നുണ്ട്.

അറബ് നാടുകളില്‍ ഏകാധിപതികളെ പ്രതിഷ്ഠിക്കുകയും അവര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്ത പാശ്ചാത്യശക്തികള്‍ തന്നെ ജനാധിപത്യ വിരുദ്ധതയും സര്‍വ്വാധിപത്യവും അറബികളുടെ സ്വാഭാവിക അവസ്ഥയെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു. ഈ ധാരണയെ തകര്‍ത്തെറിയുകയാണ് തുനീഷ്യന്‍, ഈജിപ്ഷ്യന്‍ യമനീ ജനതകള്‍ അറബ് വസന്ത വിപ്ലവത്തിലൂടെ (2011) ചെയ്തത്. അറബ് വസന്തം’എന്ന പേരില്‍ വിഖ്യാതമായ ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍കൊണ്ടാണ് ‘വാള്‍സ്ട്രീറ്റ് കയ്യടക്കുക’എന്ന പ്രക്ഷോഭപരിപാടി പോലും രൂപം കൊണ്ടത്. പടിഞ്ഞാറിന്റെ അപരനായി ഇസ്‌ലാമിനെ കാണാനുള്ള തുറന്ന പ്രവണതയുടെ ആധുനിക ഉദാഹരണമാണ് മുന്‍ യു.എസ്. പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സന്‍. അക്രമോല്‍സുകവും ശത്രുദായകവുമായ മുസ്‌ലിം ലോകത്തിനെതിരെ പടിഞ്ഞാറിന് പുതിയ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന്’ നിക്‌സന്‍ എഴുതി.

സ്വന്തം അധിനിവേശങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ സ്ത്രീ വിമോചനം പോലുള്ള പുരോഗമനപരമായ ആശയങ്ങളാവും സാംസ്‌കാരിക വംശീയവാദം ചിലപ്പോള്‍ ഉന്നയിക്കുക. ഉദാഹരണത്തിന് 2001ല്‍ നടന്ന അഫ്ഗാന്‍ അധിനിവേശത്തിന് നല്‍കിയ കാരണങ്ങളില്‍ ഒന്നായി വനിതാവിമോചനം പ്രസിഡണ്ട് ജൂനിയര്‍ ബുഷ് എടുത്തുപറഞ്ഞിരുന്നു. അതേസമയം ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ സ്ത്രീ വിരുദ്ധ വ്യാഖ്യാനത്തെ തഴുകിത്തലോടുന്നതില്‍ ഒരു വൈരുദ്ധ്യവും ബുഷ് കണ്ടില്ല. രാഷ്ട്രീയവും സൈനികവുമായ പ്രാധാന്യത്തിന് പുറമെ, ദക്ഷിണേഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും നിയന്ത്രണവുമായി അഫ്ഗാന്‍ അധിനിവേശത്തിന് ബന്ധമുണ്ടെന്ന് അമേരിക്കന്‍ പോളിസിയെക്കുറിച്ച് പഠിച്ച അഹമ്മദ് റഷീദ് കണ്ടെത്തുന്നുണ്ട്. താലിബാന് ശേഷം 2001ല്‍ രൂപീകൃതമായ വടക്കന്‍ സഖ്യ ഭരണകൂടത്തിന്റെ ആദ്യ നടപടികളിലൊന്ന് രാജ്യാന്തര എണ്ണ വാതക കമ്പനികള്‍ക്ക് പൈപ്‌ലൈന്‍ സ്ഥാപിക്കാനുള്ള അവകാശമായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine bosnia bylines
ബോസ്നിയ-സെബ്രെനിക കൂട്ടക്കൊലയിൽ മരണപ്പെട്ടവരുടെ ഖബറുകൾ

പ്രതിലോമകാരികളായ സാമ്രാജ്യത്വ നിര്‍മ്മിതാക്കള്‍ യുദ്ധ വ്യാപനത്തെ ന്യായീകരിക്കാനായി നടത്തുന്ന ഇസ്‌ലാം വിമര്‍ശനത്തിനുപയോഗിക്കുന്ന ചട്ടുകങ്ങള്‍ മാത്രമാണ് വഫാ സുല്‍ത്താന്‍, ഇബ്‌നു വറാഖ്, തസ്‌ലീമ നസ്‌റിന്‍, സല്‍മാന്‍ റുഷ്ദി, റോബര്‍ട്ട് സ്‌പെന്‍സര്‍, ഡാനിയേല്‍ പൈപ്‌സ് തുടങ്ങിയവര്‍. ഗോണ്ടനാമോ പീഡനം, അഫ്ഗാന്‍, ഇറാഖ്, സോമാലിയ, പാലസ്തീന്‍ അധിനിവേശങ്ങള്‍ എന്നിവയോട് ഇവര്‍ക്കാര്‍ക്കും എതിര്‍പ്പില്ല. നാസി പീഡനകാലത്ത് ജൂതമതത്തിന്റെ അപചയങ്ങളെക്കുറിച്ച ചര്‍ച്ചപോലെ അറപ്പുളവാക്കുന്ന വിധം ബീഭല്‍സമാണവരുടെ ചെയ്തികള്‍.

സാമ്രാജ്യത്തിന് ദാസ്യവേല ചെയ്യുന്ന ധൈഷണിക ഭീകരന്‍മാര്‍ എന്നോ ബൗദ്ധിക വ്യഭിചാരികള്‍ എന്നോ ഇക്കൂട്ടരെ വിളിക്കാം. അയാന്‍ ഹിര്‍സി അലി, പര്‍വീണ്‍ ദാരാബി പോലുള്ള ഇസ്‌ലാമോഫോബുകള്‍ക്ക് യാഥാസ്ഥിതികവും ഫണ്ടമെന്റലിസ്റ്റുമായ വ്യാഖ്യാനം മാത്രമേ പ്രസക്തമായുള്ളൂ; അഥവാ അത്തരമൊന്നു മാത്രമേ സാദ്ധ്യമാകൂവെന്നവര്‍ സങ്കല്‍പ്പിക്കുന്നു. നിയോകോണ്‍ സയണിസ്റ്റ് കുരിശുയുദ്ധ ശക്തികളുടെ ആയുധങ്ങളായി വര്‍ത്തിക്കാനവര്‍ക്ക് ലജജയില്ല.

ഇസ്ലാമോഫോബിയ, സാംസ്‌കാരിക വംശീയത: വ്യാഖ്യാനവും വർത്തമാനവും

ആധുനിക കാലത്തെ ദൈനംദിന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ നിയാമകമായി സ്വാധീനിക്കുന്ന വംശീയത എന്ന ആശയത്തെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ അദ്ധ്യായം. അമേരിക്കന്‍ ആദിവാസി ജനതക്കെതിരായ കിരാതമായ നരഹത്യക്കും, യൂറോപ്പില്‍ നിലനിന്ന ആന്റിസെമിറ്റിസത്തിനും, അതിന്റെ പാരമ്യമായി നടന്ന നാസി ഭീകരതക്കും, സയണിസ്റ്റുകളുടെ പലസ്തീന്‍, നിഗ്രഹണത്തിനും, 2002ലെ ഗുജറാത്ത് നരഹത്യക്കും, പാശ്ചാത്യ ലോകത്ത് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയക്കും പിന്നില്‍ വംശവെറി എന്ന ഒരൊറ്റ വികാരമാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ പ്രധാനം ന്യൂനപക്ഷങ്ങളോടും ദുര്‍ബലരാക്കപ്പെട്ടവരോടുമുള്ള കരുണാവായ്പാണ്. ന്യൂനപക്ഷങ്ങളെ അപരാധികളും ശത്രുക്കളും അപകടകാരികളുമാക്കി ചിത്രീകരിക്കുക എന്നത് ഫാഷിസത്തിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതിയായിരിക്കുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷയും സുരക്ഷിതത്വവും സാമൂഹ്യനീതിയും നേടിക്കൊടുക്കാന്‍ അത്യദ്ധ്വാനം ചെയ്യുക എന്നതാണ് മഹത്വമുള്ള ഒരു ജനതയുടെ ധര്‍മ്മം.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam muslims in europe
യൂറോപ്പിലെ ഒരു മുസ്ലിം പള്ളിക്കു മുകളിലെ ഗ്രാഫിറ്റി

ഇസ്‌ലാമോഫോബിയ

2001 സപ്തംബര്‍ 11ന് ശേഷം ഇസ്‌ലാമോഫോബിയ പാരമ്യതയിലെത്തിയതിനെപ്പറ്റി പലരും അന്ധാളിക്കുകയാണ്. അതിനാല്‍ ഇവക്ക് പിന്നിലെ സാംസ്‌കാരിക അന്തര്‍ധാരകളെ കുറിച്ച ചരിത്രപമായ ഒരു വിശകലനം ഏറെ പ്രസക്തമാണ്.

കുടിയേറ്റക്കാരെയും ചില വംശീയമതവിഭാഗങ്ങളെയും അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ഫാഷിസ്റ്റുകളും നവയാഥാസ്ഥിതികരും അമേരിക്കയിലും യൂറോപ്പിലും പ്രബലസാന്നിധ്യമായി ഇന്ന് മാറിയിരിക്കുന്നു. വ്യാവസായികമായി ഇസ്‌ലാം വിരുദ്ധത പരത്താന്‍ കച്ചകെട്ടിയിറങ്ങിയ ഫൗണ്ടേഷനുകളുടെ നീണ്ട ശൃംഖലകള്‍ തന്നെ പടിഞ്ഞാറ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാം ഒരു മതമല്ലെന്നും വന്യനീതിയാണെന്നും ഇതരജനതക്കു മേലുള്ള ആധിപത്യത്തിനായി വെമ്പുന്ന രാഷ്ട്രീയ ദര്‍ശനമാണെന്നും ബലപ്രയോഗം അതിന്റെ സ്വാഭാവിക രീതിയാണെന്നുമാണ് പ്രചാരണം.

നിരവധി തിങ്ക്ടാങ്കുകള്‍ പരതിയെടുക്കുന്ന ഇസ്‌ലാം ഭീകരത ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ആവര്‍ത്തിച്ച് യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. ഇസ്‌ലാം വിരുദ്ധ ബ്ലോഗര്‍മാര്‍ക്ക് 7 മില്യനോളം വരുന്ന അമേരിക്കന്‍ മുസ്‌ലിംകളും 1.5 ബില്യണ്‍ വരുന്ന ലോകമുസ്‌ലിംകളും മുഴുക്കെ അപകടകാരികളും അക്രമികളും ഭീകരരുമാണ്, ഇസ്‌ലാം തന്നെ ഭീകരതയാണ്. ഇസ്‌ലാമിക സംസ്‌കാരം കൂമ്പടഞ്ഞതാണെന്നും ഖുര്‍ആന്‍ ഹിറ്റ്‌ലറുടെ മെയ്ന്‍ കാഫിനോട് തുല്യപ്പെടുത്താവുന്നതാണെന്നും മില്യന്‍ കണക്കിന് യൂറോപ്പ്യന്‍ മുസ്‌ലിംകളെ നാടുകടത്തണമെന്നും അവരുടെ എമിഗ്രേഷന്‍ തടയണമെന്നും ആക്രോശിക്കുന്ന ഗീര്‍ട്ട് വില്‍ഡേഴ്‌സ് നേതൃത്വം നല്‍കുന്ന നെതര്‍ലന്‍ഡിലെ ഫ്രീഡം പാര്‍ട്ടി, 2010 ഒക്‌ടോബര്‍ തെരഞ്ഞെടുപ്പില്‍ 150ല്‍ 24 സീറ്റുകള്‍ പിടിച്ചെടുത്ത് കിംഗ് മേക്കറുടെ റോളിലാണ്.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam obama speaking
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ

പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും ശരീഅത്ത് നിയമങ്ങളെ മുന്‍കൂട്ടിത്തന്നെ അസാധുവാക്കുന്ന നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞിരിക്കുന്നു. ശരീഅത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പ്രവൃത്തിക്കുന്നു എന്ന ഭാവനാപരമായ ആക്ഷേപമുയര്‍ത്തിയാണ് ഈ നിയമ നിർമ്മാണം. മുസ്‌ലിംകളോട് രൂപസാദൃശ്യമുള്ളവര്‍ പോലും സെപ്തംബര്‍ 11ന് ശേഷം അക്രമങ്ങള്‍ ക്കിരയാവുന്നു.

ആധുനിക വംശീയതയുടെ ഏറ്റവും മുര്‍ത്തരൂപമായി ഇസ്‌ലാമോഫോബിയയെ അനിന്ത്യ ഭട്ടാചാര്യ വിശേഷിപ്പിച്ചു. ഖുര്‍ആന്‍ വിശുദ്ധ യുദ്ധത്തിന്റെ മാര്‍ഗരേഖയാണെന്നും മസ്ജിദുകള്‍ ഭീകരരുടെ പോറ്റുകേന്ദ്രങ്ങളാണെന്നും ‘തകിയ്യ”എന്ന തന്ത്രത്തിലൂടെ നുണപറയല്‍ ശീലമാക്കിയവരാണെന്നുമാണ് പ്രചാരണം. സ്വന്തം ജീവന് ആപല്‍ ഭീഷണി വന്നാല്‍, തികഞ്ഞ നിസഹായാവസ്ഥയില്‍ മാത്രം, വിശ്വാസം മറച്ചുവെക്കാമെന്ന് മാത്രമേ ഖുര്‍ആനികമായി സിദ്ധിക്കുന്നുള്ളൂ.

ഒരു ജനത ഒന്നാകെ ഏകശിലാഖണ്ഡമാംവിധം മാറ്റമില്ലാത്തതും അപരിഷ്‌കൃതവും ആധുനിക വിരുദ്ധവും ശാത്രവവും ഭീഷണവും സംഘട്ടനാത്മകവും തീവ്രവാദപരവും പുരുഷാധിപത്യപരവും സ്ത്രീ വിരുദ്ധവും പിന്നാക്കപ്രവണത നൈസര്‍ഗികമായി വഹിക്കുന്നതും സര്‍വ്വാധിപത്യപരവുമായി ഇകഴ്ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോഘടകം വംശവെറിയുടേത് തന്നെയാണ്. സാങ്കല്‍പ്പികമായ ശരീഅത്ത് ഭീതിയും ഗൂഢതന്ത്രത്തിലൂടെ നുഴഞ്ഞുകയറി ലോകം ഭരിക്കാന്‍ ഇസ്‌ലാം ആസൂത്രണം നടത്തുന്നുവെന്ന ഭയവും ഉല്‍പ്പാദിപ്പിക്കുകയാണ് തീവ്ര വലതുപക്ഷ നിയോകോണ്‍ സയണിസ്റ്റ് കോര്‍പ്പറേറ്റ് ശക്തികള്‍.

ജൂത ഉടമസ്ഥതയിലുള്ള ബിസിനസിന് കാവൽ നിൽക്കുന്ന നാസി പട്ടാളക്കാർ. സ്റ്റോർ വിൻഡോയിലെ ഗ്രാഫിറ്റി പറയുന്നതിങ്ങനെ, “ജൂത പന്നികൾ, നിങ്ങളുടെ കൈകൾ ചീഞ്ഞ് പോകട്ടെ”

ഇതിന്റെയൊക്കെ ഫലമായി തൊഴിലിടങ്ങളില്‍ മാത്രമല്ല വിമാനയാത്രകളില്‍ പോലും ശക്തമായ വിവേചനങ്ങളാണ് ആഗോളതലത്തില്‍ മുസ്‌ലിംകള്‍ നേരിടുന്നത്. ‘ഫൈ്‌ളയിംഗ് വെയ്ല്‍ അറബ്”എന്ന പ്രയോഗം പോലും ഇതേ തുടര്‍ന്ന് സാധാരണമായി. 2001ല്‍ മാത്രം 1022 പരാതികളാണ് ഈയിനത്തില്‍ ലഭിച്ചതെന്ന് വാഷിംങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

താഴെ പറയുന്ന വ്യത്യസ്തമായ ഏതാനും സംഭവങ്ങള്‍ പരിശോധിക്കുക:

 1. യേശുക്രിസ്തുവിനെ ജൂതപാരമ്പര്യത്തില്‍ നിന്ന് വിമുക്തമാക്കി ആര്യ വംശജനാക്കാനായിരുന്നു ഹിറ്റ്‌ലറുടെ ശ്രമം. ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റുകാരുടെ 30ശതമാനവും (60ലക്ഷത്തോളം പേര്‍) ഫ്യൂററെ (ഹിറ്റ്‌ലറുടെ അപരനാമം) നമ്മുടെ കാലത്തെ ദൈവത്തിന്റെ പ്രതിപുരുഷനായി’കരുതിയിരുന്നു.
 2. അസീറിയന്‍ അധിനിവേശത്തിന് ശേഷം ഗലീലിയില്‍ ആര്യന്‍ ജെന്റൈല്‍ വംശക്കാരാണ് ബി.സി 8-ാം നൂറ്റാണ്ടുമുതല്‍ വസിച്ചിരുന്നതെന്നും അതുകൊണ്ട് തന്നെ യേശു ജൂതനല്ലായിരുന്നുവെന്നുമാണ് നാസി പക്ഷപാതികളായ ദൈവ ശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചിരുന്നത്.
 1. വടക്കുകിഴക്കന്‍ ഇന്ത്യയിലെ മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങളില്‍ നിന്നുള്ള 7200ല്‍ പരം ജൂതര്‍ക്ക് ഇസ്രയേലിലേക്ക് കുടിയേറാന്‍ 2011ല്‍ അനുമതി നല്‍കി. അസീറിയന്‍ അധിനിവേശകാലത്ത് 27 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രയേല്‍ വിട്ടുപോയ 10 ഗോത്രങ്ങളിലൊന്നാണ് മിസോറമിലും മണിപ്പൂരിലുമുള്ള മനശെ വിഭാഗമെന്ന് കരുതപ്പെടുന്നു. ഇവരുടെ തിരിച്ചുവരവിനെ ജറുസലെമിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ ഗ്രൂപ്പുകള്‍ ആഹ്ലാദത്തോടെയാണ് കണ്ടത്.
 2. പോപ്പ് പിയൂസ് 12-ാമന്‍ 1941 ജൂലൈ 30ല്‍ നടത്തിയ പ്രസ്താവനയില്‍ ഹിറ്റ്‌ലറുടെ യുദ്ധം യൂറോപ്യന്‍ സംസ്‌കാരത്തെ പ്രതിരോധിക്കാനുള്ള വിശുദ്ധ യുദ്ധമാണെന്ന് ന്യായീകരിച്ചു.
 3. 1939 ല്‍ സംഘ്പരിവാര്‍ അമരക്കാരന്‍ ഗുരു ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചു: ‘ജര്‍മ്മന്‍ ദേശീയഭിമാനം ഇന്നിന്റെ പ്രധാന വിഷയമായിരിക്കുന്നു. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്താന്‍ ജര്‍മ്മനി സെമിറ്റിക് വംശമായ ജൂതരെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ ലോകത്തെ ഞെട്ടിച്ചു.

ജര്‍മ്മനിയില്‍ നടന്ന ജൂത മര്‍ദ്ദനം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ ആവര്‍ത്തിച്ചു. അവരെ ഹിന്ദു രാഷ്ട്രത്തെ സമ്പൂര്‍ണമായി കീഴ്‌പ്പെടുന്നവരാക്കി മാറ്റാനും പൗരത്വം പോലും നിഷേധിക്കാനും തുറന്നാഹ്വാനം ചെയ്തു.

മുസ്ലിം പള്ളികൾ നിർമിക്കുന്നതിന് എതിരിൽ ഓസ്‌ത്രേലിയയിൽ നടന്ന പ്രതിഷേധം

ഭിന്നങ്ങളായ ഈ സംഭവങ്ങളില്‍ ഓളം വെട്ടുന്നത് ‘വംശീയത’എന്ന സങ്കല്പമാണ്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജനത ഒരു വംശീയ വിഭാഗമാണെന്നും അവര്‍ ഒരു പ്രത്യേക രാഷ്ട്രത്തിലേക്ക് ഒഴുകിയെത്തേണ്ടവരാണെന്നുമുള്ള വിശ്വാസമാണ് ഇവാഞ്ചലിക്കല്‍ സയണിസത്തെയും ജൂതസയണിസത്തെയും നയിക്കുന്നതെങ്കില്‍ ഒരൂ പ്രത്യേക മതവിശ്വാസത്തില്‍പെട്ടവര്‍ അഭിശക്തരും അക്രമികളും ആയതുകൊണ്ട് അവരെ സമൂഹത്തില്‍ നിന്ന് വിമുക്തമാക്കി നിര്‍ത്തലാണ് ആദര്‍ശാത്മകമെന്ന് സങ്കല്‍പിച്ചുകൊണ്ട് അവര്‍ക്കെതിരെ കടുത്ത വിവേചനങ്ങളും അതിക്രമങ്ങളും നടത്തേണ്ടത് ദൈവേഛയാണെന്നും ആന്റിസെമിറ്റിസം വിധിക്കുന്നു. ആന്റിസെമിറ്റിസം എന്ന വംശീയവാദം ജൂതവിഭാഗത്തെ ഇകഴ്ത്തുകയും അവരുടെ മേല്‍ കരിമുദ്ര ചാര്‍ത്തുകയും അവരെ ചേരികളിലേക്ക് തള്ളിയിടുകയും ചെയ്തു. സമൂഹത്തിലെ അപചയങ്ങളുടെയൊക്കെ നിദാനം ജൂതരാണെന്ന് ആന്റിസെമിറ്റിസം ആരോപിച്ചു.

യൂറോപ്പില്‍ ശക്തിപ്പെട്ടുവന്ന ഫാഷിസം ഈ ആശയത്തെ ഭീതിജനകമാം വിധം രൂക്ഷമാക്കിക്കൊണ്ട് ജര്‍മ്മനിയില്‍ ന്യൂറംബര്‍ഗ് നിയമങ്ങള്‍ മെനഞ്ഞെടുത്തു. ഔദ്യോഗികമായ അംഗീകാരത്തോടെ ജൂതമര്‍ദ്ദനവും പീഢനവും വ്യാപകമാക്കി. പതിനായിരക്കണക്കിന് നിരപരാധികള്‍ കുരുതിക്കിരയായി. യൂറോപ്പില്‍ ഒരു സഹസ്രാബ്ദത്തിലേറെ നീണ്ടുനിന്ന ഈ പ്രവണത നാസി ഭരണകാലത്ത് അതിന്റ പാരമ്യത്തിലെത്തി. ഹിറ്റ്‌ലറുടെ നിഷ്ഠൂരതകള്‍ക്ക് പിന്തുണ നല്‍കിയ പോപ്പിന്റെ നയം കത്തോലിക്കാ സഭയുടെ ചരിത്രത്തിലുടനീളം കാണുന്ന ആന്റിസെമിറ്റിസത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ക്രൂരതകളും അവര്‍ അര്‍ഹിച്ചിരുന്നതാണെന്ന പ്രചാരണം അതീവശക്തമായിരുന്നു. ജൂതരനുഭവിച്ച എല്ലാ ദൈന്യതകളും ദൈവഹിതമാണെന്ന് വിശദീകരിക്കപ്പെട്ടു. അതിക്രമകാരികള്‍ ധീര-വീര പരാക്രമികളായി കൊണ്ടാടപ്പെട്ടു.

ഈ ചരിത്രാനുഭവത്തിന്റെ തനിയാവര്‍ത്തനമാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ പ്രചാരണയുദ്ധത്തിന്റെ രൂക്ഷതയാണ് 1991ല്‍ ഇസ്‌ലാമോഫോബിയ എന്ന പദം നിര്‍മ്മിക്കാന്‍ സാമൂഹ്യശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ജനിച്ച മണ്ണും നാടും വിനഷ്ടമായി അഭയാര്‍ത്ഥികളാക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന പലസ്തീന്‍ ജനതക്കുമേല്‍ 1990വരെ ഭീകരന്മാര്‍ എന്ന കരിയടയാളം വിരളമായി മാത്രമേ പതിഞ്ഞിരുന്നുള്ളു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പലസ്തീന്‍കാര്‍ ‘പോരാളികള്‍”തന്നെയായിരുന്നു. എന്നാല്‍ 1990ല്‍ സോവ്യറ്റ് യൂനിയന്‍ എന്ന ശാക്തികച്ചേരി അന്യം നിന്ന് പോവുകയും ശാക്തികബന്ധങ്ങള്‍ യു.എസ് സാമ്രജ്യത്വത്തിനനുകൂലമായി മാറുകയും അവയെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം ക്രൈസ്തവ-ജൂത സയണിസമായി മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ പലസ്തീനികള്‍ നടത്തുന്ന ദുർബലമായ ചെറുത്തുനില്‍പുകള്‍പോലും ഭീകര പ്രവര്‍ത്തനമായി സമീകരിക്കപ്പെടുകയായിരുന്നു. മിസൈലുകളേയും അത്യുജ്ജ്വലങ്ങളായ പോര്‍ വിമാനങ്ങളേയും കവചിത ടാങ്കുകളേയും കല്ലുകൊണ്ട് നേരിടുന്ന പലസ്തീന്‍ കുട്ടി ഭീകരവാദിയാകുന്ന അട്ടിമറിനടക്കുന്നത് എത്ര ലാഘവത്തോടെയാണ്!.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam palestine kids
ഇസ്രായേൽ ടാങ്കിനു നേരെ കല്ലെറിയുന്ന പലസ്തീൻ ബാലൻ

ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്തിന്റെ ഉത്തരവാദിത്തവും പീഡിതർക്ക് തന്നെയാണെന്ന ഒരു നീതീകരണഭാഷ്യം ചരിത്രാതീത കാലം മുതലേ ആക്രമി ചമക്കാറുണ്ട്. മിക്ക മുസ്ലിം വിരുദ്ധ ആരോപണങ്ങളും ഇത്തരത്തിലുള്ളവയാണ്. വ്യാജപ്രചാരണത്തിലൂടെ യാഥാർഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കാനാകുമെന്നത്തിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ മുസ്ലിം ആണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്നിലൊന്ന് വിശ്വസിക്കുന്നുവെന്നത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ അപരവൽക്കരിക്കാനുള്ള കരിമുദ്രയായി ‘മുസ്‌ലിം’ ആരോപണം റിപ്പബ്ലിക്കൻ പാർട്ടി നിരന്തരം ഉയർത്തുകയായിരുന്നു. ആവർത്തിച്ച നുണ വലിയ വിഭാഗം യുഎസ് ജനത വിശ്വസിക്കുകയായിരുന്നു.വാർത്തകളുടെ റിപ്പോർട്ടിങ്ങിൽ അദൃശ്യമായ തലത്തിൽ വെറുപ്പ് പ്രകടമാകുന്നു. ഇതാണ് ഒരു ജനതയെ വെറുക്കാൻ ജനതയെ അബോധതലത്തിൽ പ്രേരിപ്പിക്കുന്നത്. നല്ലവൻ എന്ന് തെളിയിക്കപ്പെടുന്നത് വരെ എല്ലാ മുസ്‌ലിംകളും ചീത്തയാണെന്ന് സങ്കൽപ്പിച്ചുകൊണ്ടാകും മീഡിയ റിപ്പോർട്ടിങ്.

ഉദാഹരണത്തിന് സ്റ്റീഫൻ പാസക്ക് എന്ന 62 കാരൻ അമേരിക്കയിലെ ലാസ്‌ വേഗസിൽ 58 പേരെ കൊന്നു ജീവനൊടുക്കിയ സംഭവം മലയാള മനോരമ ഇവ്വിധം റിപ്പോർട്ട്‌ ചെയ്തു: “ഭീകരബന്ധം ഇത് വരെ കണ്ടെത്തിയിട്ടില്ലെന്ന് യുഎസ് അന്വേഷണ ഏജൻസിയായ FBI വ്യക്തമാക്കി.” 58 പേരെ കൊന്നത് എന്ത്കൊണ്ട് ഭീകരസംഭവമല്ല. മുസ്ലിം ബന്ധം കണ്ടെത്തിയില്ല എന്നത് മാത്രമാകും FBI, മനോരമ എന്നിവയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്!

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam norway attack mosque
നോർവേ വെടിവെപ്പ് നടന്ന അൽ നൂർ ഇസ്ലാമിക് സെന്റർ

നോര്‍വേ ഭീകരാക്രമണത്തിന്റെ പിന്നാമ്പുറം

2011 ജൂലൈ 22ന് ആന്‍ഡേഴ്‌സ് ബെഹറിംഗ് ബ്രെവിക് എന്ന ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് നടത്തിയ കൂട്ടക്കുരുതിയില്‍ 77 നിരപരാധികളെ വധിച്ചത്. ആസൂത്രിതമായി വളര്‍ന്നുവരുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ പ്രകാശനം കൂടിയായിരുന്നു അത്. സ്വന്തം ഗുരുക്കളായി യൂറോപ്യന്‍–ഇന്ത്യന്‍ ഫാഷിസ്റ്റുകളെയും യുഎസ് ഇസ്‌ലാമോഫോബോകളെയുമാണ് അയാള്‍ കണ്ടത്. സവര്‍കര്‍, ഗോള്‍വാള്‍ക്കര്‍, കൊന്റാഡ് എല്‍സ്റ്റ്, രാം സ്വരൂപ്, സീതാറാം ഗോയല്‍, ഡേവിഡ് ഫ്രോളി എന്നീ ഹിന്ദുത്വ ഫാഷിസ്റ്റുകളും ഡാനിയേല്‍ പൈപ്‌സ്, റോബര്‍ട്ട് സ്‌പെന്‍സര്‍, പമേലാ ഗെല്ലര്‍, ഡേവിഡ് ഹോറോവിറ്റ്‌സ്, ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്, അലിസീനാ എന്നീ ഇസ്‌ലാമോഫോബുകളും ബ്രെവിക്കിന് ഹീറോകളാണ്. തന്റെ 1518 പേജ് വരുന്ന ‘2083: യൂറോപ്പ്യന്‍ സ്വതന്ത്ര്യ പ്രഖ്യാപനം’ എന്ന രചനക്ക് വേണ്ടിയുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് നോര്‍വെയിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ബ്രെവിക്കിന് പ്രേരണയായത്. അയാള്‍ പ്രതീക്ഷിച്ചതുപോലെ നിരവധി വെബ്‌സൈറ്റുകള്‍ പ്രസ്തുത കൃതി ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു.

മറ്റെല്ലായിടത്തുമെന്നതുപോലെ മുസ്‌ലിം ഭീകരതയാണ് യൂറോപ്പിലുള്ളതെന്ന ധാരണ വ്യാപകമാണ്. ബ്രെവിക്കിന്റെ രചനയിലും ത്രസിച്ചുനില്‍ക്കുന്ന മുഖ്യമായ ആശയം ഇത് തന്നെയാണ്. എന്നാല്‍ ഇത് അടിമുടി അബദ്ധമാണ് എന്ന് 2007, 2008, 2009 വര്‍ഷങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സിയായ യൂറോപോള്‍ 2010ല്‍ പ്രസിദ്ധീകരിച്ച കണക്കുകളെ ഉദ്ധരിച്ച് വിഖ്യാത ചിന്തകന്‍ മുകുള്‍ കേശവന്‍ തെളിയിക്കുന്നു. ബ്രിട്ടനൊഴിച്ചുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ 2007ല്‍ നടന്ന 551 ഭീകരാക്രമണ പദ്ധതികളില്‍ 2 എണ്ണം മാത്രമാണ് മുസ്‌ലിം തീവ്രവാദികളുടേത്. 2008ലെ 441 ഭീകരാക്രമണത്തില്‍ ഒരെണ്ണംപോലും മുസ്‌ലിംകളുടെ വകയായില്ല. 2009ല്‍ നടന്ന 294 ഭീകരാക്രമണങ്ങളില്‍ ഒരെണ്ണം മാത്രമാണ് മുസ്‌ലിം നാമധാരി നടത്തിയത്. ഈ കണക്കുകള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചതാണെന്നും മുകുള്‍ കേശവന്‍ ഓര്‍മപ്പെടുത്തുന്നു. എന്നിട്ടും നോര്‍വയില്‍ കനത്ത ഭീകരാക്രമണം നടന്ന ഉടന്‍ വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ മുസ്‌ലിംകളുമായി ബന്ധപ്പെട്ട കഥകളുണ്ടാക്കിയതായും മുകുള്‍ കേശവന്‍ ചൂണ്ടിക്കാട്ടുന്നു. അന്‍സാര്‍ അല്‍ ജിഹാദ് അല്‍ ആലമി, നോര്‍വെ കൊലകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതായും ന്യൂയോര്‍ക്ക് ടൈംസ് വേണ്ടത്ര തെളിവില്ലാതെ അവകാശപ്പെട്ടിരുന്നുവെന്നും ഓര്‍ക്കുക. ജെനിഫര്‍ റൂബിന്‍, ദി പോസ്റ്റില്‍ എഴുതിയ ലേഖനത്തിലും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു.

മുസ്‌ലിംകളെക്കൂടി ഉള്‍കൊള്ളുന്ന ബഹുസ്വര സാംസ്‌കാരികതയെ പിന്തുണച്ചു എന്നതാണ് വധിക്കപ്പെട്ടവരുടെ അപരാധമായി ബ്രെവിക്ക് കണ്ടത്. അമേരിക്കയിലെയും ഇസ്രായേലിലെയും പല മുഖ്യധാരാ പത്രങ്ങളും കൂട്ടക്കുരുതിയെ അപലപിച്ചു കൊണ്ട് തന്നെ അയാളുടെ ആശങ്കകള്‍ ഗൗരവമായെടുക്കാന്‍ ആഹ്വാനം ചെയതിരുന്നു. സയണിസ്റ്റ്–ഹിന്ദുത്വ–നാസീ അനുകൂലവും ഇസ്‌ലാം–കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ വീക്ഷണങ്ങള്‍ കലവറയില്ലാതെ ബ്രെവിക്ക് പ്രഖ്യാപിക്കുന്നു. സയണിസ്റ്റ് കാപാലികരുടെ ഇരകളായി നിരാലംബരായിത്തീര്‍ന്ന ദശലക്ഷക്കണക്കിന് വരുന്ന പലസ്തീനികളെ ഭീകരര്‍ എന്ന് വിളിക്കാന്‍ നവ നാസിയായ ബ്രെവിക്കിന് അശേഷം ശങ്കയില്ല. നമ്മുടെ സാംസ്‌കാരിക അര്‍ധസോദരനായ ഇസ്രയേലിന് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് അയാള്‍ അലറുന്നു. മുസ്‌ലിംകളും ബഹുസ്വര സംസ്‌കൃതിയും അപകടകരമാണെന്ന് പ്രഖ്യാപിക്കുന്ന ബ്രെവിക്ക് 359 പ്രാവശ്യമാണ് ഇസ്രയേലിന്റെ മഹത്വം പ്രഘോഷിക്കുന്നത്. ഖുര്‍ആന്‍ നിരോധിക്കാന്‍ ബ്രെവിക്ക് തുറന്നാഹ്വാനം നല്‍കുന്നു.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam caa nrc protests
ഇന്ത്യയിൽ നടക്കുന്ന CAA-NRC പ്രക്ഷോഭം

ഹിന്ദുകുഷ്’ എന്ന പദത്തിന്റെ അര്‍ത്ഥം ‘ഹിന്ദുക്കളുടെ കൂട്ടകൊല’ ആണെന്ന ഫാഷിസ്റ്റ് മിത്ത് ഏറെ പ്രാധാന്യത്തോടെയും സുസ്ഥാപിത ചരിത്രയാഥാര്‍ത്ഥ്യം എന്ന നിലക്കുമാണ് പ്രതിപാദിച്ചിരിക്കുന്നത്. യൂറോപ്പ് മുസ്‌ലിം കുടിയേറ്റം നിരോധിക്കണമെന്നാണ് ബ്രെവിക്കിന്റെ പ്രധാന ആവശ്യം. എല്ലാ എത്‌നിക് സംസ്‌കാരങ്ങളും തുല്യമാണെങ്കില്‍ കറുത്ത ആഫ്രിക്കക്കാരും ആഫ്രോ കരീബിയക്കാരും പാകിസ്താനികളും ഇന്ത്യക്കാരും ചൈനക്കാരും തങ്ങളുടെ ജന്‍മഗേഹം വിട്ട് പടിഞ്ഞാറന്‍ നാടുകളില്‍ കൂട്ടമായി കുടിയേറുന്നതെന്തിന് എന്നയാള്‍ ചോദിക്കുന്നു. എല്ലാവരും തുല്യരാണെങ്കില്‍ ലോകത്തുള്ള വെള്ളക്കാരല്ലാത്ത ജനത, പടിഞ്ഞാറന്‍ ജനതയുടെ സ്റ്റൈല്‍ അനുകരിക്കുന്നതെന്തിന്? പാശ്ചാത്യ വംശീയതയുടെ എല്ലാ ബീഭല്‍സതകളും ബ്രെവിക്കില്‍ ആവാഹിച്ചിരിക്കുന്നു. നിരപരാധികള്‍ക്ക് നേരെ അയാള്‍ വെടിയുതിര്‍ത്തതില്‍ അല്‍ഭുതമില്ല.

ക്രൈസ്തവതയെ വിശ്വാസപരമായിട്ടല്ല സാമൂഹിക സാംസ്‌കാരിക സ്വത്വവും ധാര്‍മ്മിക പ്ലാറ്റ്‌ഫോമും മാത്രമായാണ് താന്‍ സ്വീകരിക്കുന്നത് എന്നും ഇത് തന്നെ ക്രൈസ്തവനാക്കുന്നുവെന്നും ബ്രെവിക്ക് തുറന്നടിക്കുന്നു. തിയഡോര്‍ ഹെര്‍സല്‍ ഈയര്‍ത്ഥത്തില്‍ ജൂതമതത്തെ സ്വീകരിച്ചപ്പോള്‍, മുഹമ്മദലി ജിന്ന ഇതേ അര്‍ത്ഥത്തില്‍ ഇസ്‌ലാമിനെയും വീര്‍ സാവര്‍ക്കര്‍ ഇതേ അര്‍ത്ഥത്തില്‍ ഹൈന്ദവതയെയും സ്വീകരിച്ചുവെന്നും ഓര്‍ക്കുക. വര്‍ഗീയ വാദികള്‍ തമ്മിലുള്ള സാധര്‍മ്യം ആരേയും അമ്പരപ്പിക്കുന്നതാണ്.

ഇസ്ലാമോഫോബിയ: വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെ വേരുകള്‍

ബ്രിട്ടീഷ് സാമ്രാജ്യത്വവുമായുള്ള നീണ്ട സമരങ്ങൾക്ക് ശേഷം 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. ചരിത്രപരമായ അറിവില്ലായ്മ എല്ലാ ദിഗ്വിജയങ്ങളെയും കോളനിവൽക്കരണമായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.

പ്രൊഫസർ ഹാർബൻസ് മുഖിയയുടെ (Harbans Mukhia) വീക്ഷണത്തിൽ കോളനിവൽക്കരണമെന്നാൽ “ഒരു രാജ്യത്തെയും അവിടുത്തെ ഭരണത്തെയും ഭൂസ്വത്തുക്കളെയും, മറ്റൊരു രാജ്യത്തിന്റെ സാമ്പത്തികോന്നമനത്തിന്നായി, ചൂഷണം ചെയ്യുക” എന്നുള്ളതാണ്.

എന്നാൽ മുഗൾ സാമ്രാജ്യം ഇന്ത്യയെ കീഴടക്കിയതിനു ശേഷം അവർ അധിനിവേശകർ എന്നതിനേക്കാൾ ഇന്ത്യക്കാരായി തന്നെ നിലകൊള്ളുകയാണുണ്ടായത്. മാത്രമല്ല, അവർ തങ്ങളുടെ സംസ്കാരം ഇന്ത്യൻ സംസ്കാരവുമായി അഭേദ്യമാംവിധം ചേർത്തു വെക്കുകയും, പുതിയ ഒരു സംസ്കാരത്തിനും ചരിത്രത്തിനുമത് കാരണമാവുകയും ചെയ്തു.

bylines malayalam publication magazine bylines.in malayalam mughal painting bylines malayalam publication magazine bylines.in malayalam
മുഗൾ പെയിന്റിംഗ്

വാസ്തവത്തിൽ, മുഗളർ വിദേശികളാണെന്ന ചർച്ചകൾ ഈ അടുത്ത കാലം വരെ ഒരു വിഷയമായിരുന്നില്ല. കാരണം അക്ബർ മുതലുള്ള മുഗൾ രാജാക്കന്മാരുടെ അമ്മമാർ ജന്മം കൊണ്ട് ഇന്ത്യക്കാരായ രാജപുത്രിമാരായിരുന്നു.

ദൗലത് ഖാൻ ലോദിയുടെ നിർദേശപ്രകാരം എ.ഡി 1526 ൽ ബാബർ ഇന്ത്യ ആക്രമിക്കുകയും പാനിപ്പറ്റിൽ വെച്ച് ഇബ്രാഹിം ഖാൻ ലോദിയുടെ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്താണ് ദില്ലി അടിസ്ഥാനമാക്കി മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ടത്.

മുഗളരിൽ ഭൂരിഭാഗവും ഇന്ത്യൻ രാജാക്കന്മാരുമായി പ്രത്യേകിച്ച് രജപുത്രരുമായി വിവാഹബന്ധം സ്ഥാപിക്കുകയും അവരെ ഉയർന്ന തസ്തികകളിലേക്ക് നിയമിക്കുകയും ചെയ്തു. അംബറിലെ കച്‌വാഹ രാജപുത്രന്മാരായിരുന്നു സാധാരണയായി മുഗൾ സൈന്യത്തിലെ ഏറ്റവും ഉയർന്ന സൈനിക തസ്തികകൾ അലങ്കരിച്ചിരുന്നത്.

മുഗൾ ഭരണാധികാരികളുമായുള്ള ഈ സഹകരണമാണ് പിന്നീട് എ.ഡി 1857 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫറിനെ മുൻനിർത്തി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒന്നിച്ചു പോരാടാൻ ഇന്ത്യൻ ശിപായിമാരെ പ്രേരിപ്പിച്ചത്.

bylines malayalam publication magazine bylines.in malayalam taj mahal white bylines malayalam publication magazine bylines.in malayalam
താജ്‌മഹൽ, ആഗ്ര

പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ മുഗൾ സാമ്രാജ്യം ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായി നിലകൊണ്ടു. റോഡുകൾ, കായൽ-കടൽ മാർഗങ്ങൾ, തുറമുഖങ്ങൾ എന്നിവ വികസിപ്പിച്ചുകൊണ്ടും നികുതികളും ടോളുകളും നിർത്തലാക്കിക്കൊണ്ടും ഷേർ ഷായും മുഗളരും വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഒട്ടും ആശ്ചര്യകരമല്ല. ഇന്ത്യൻ കരകൗശലവ്യവസായം വികസിക്കുകയും നിർമാണ വസ്തുക്കളായ പരുത്തി തുണി, സുഗന്ധവ്യഞ്ജനങ്ങൾ, ഇൻഡിഗോ, കമ്പിളി, പട്ട്, ഉപ്പ് തുടങ്ങിയവയുടെ കയറ്റുമതി വ്യാപാരം അഭിവൃദ്ധിപ്പെടുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരിയായ ഫ്രാങ്കോയിസ് ബെർണിയർ (Francois Bernier) പറഞ്ഞത് ആ കാലഘട്ടത്തിൽ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും സ്വർണ്ണവും വെള്ളിയും ഹിന്ദുസ്ഥാനിലേക്ക് വന്നു കൊണ്ടിരുന്നു എന്നാണ്.

ഇന്ത്യൻ വ്യാപാരികൾ സ്വന്തം നിബന്ധനകളനുസരിച്ച് കച്ചവടം നടത്തുകയും വിലയായി ബുള്ളിയൻ കറൻസി മാത്രം സ്വീകരിക്കുകയും ചെയ്തു. ഇന്ത്യൻ വ്യാപാരസമൂഹത്തിന്റെ ഈ നടപടിയാണ് “ഏഷ്യയെ സമ്പന്നമാക്കാൻ യൂറോപ്പ് രക്തമൊഴുക്കുന്നു” എന്ന് പറയാൻ സർ തോമസ് റോയെ (Sir Thomas Roe) പ്രേരിപ്പിച്ചത്. ഈ പരമ്പരാഗത വ്യാപാരം, കച്ചവടം നിയന്ത്രിച്ചിരുന്ന ഹിന്ദു വ്യാപാരി വിഭാഗത്തിന്റെ കൈകളിലായിരുന്നു.

bylines malayalam publication magazine bylines.in malayalam jama masjid delhi bylines malayalam publication magazine bylines.in malayalam
ജുമാ മസ്ജിദ്, ഡൽഹി

“രാജ്യത്തിന്റെ മിക്ക വ്യാപാരവും സമ്പത്തും ഹിന്ദുവ്യാപാരികളുടെ കൈവശമായിരുന്നുവെന്ന്” ബെർണിയർ എഴുതിയതായി കാണാം. മുസ്‌ലിംകൾ പ്രധാനമായും ഉയർന്ന ഭരണ, സൈനിക തസ്തികകൾ ആയിരുന്നു വഹിച്ചിരുന്നത്.

അക്ബർ സ്ഥാപിച്ച കാര്യക്ഷമമായ ഭരണസംവിധാനം വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും അന്തരീക്ഷം സുഗമമാക്കി.

ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുഗൾ ഭരണാധികാരികളിൽ നിന്ന് വ്യാപാര ഇളവുകൾ നേടാനും കാലക്രമേണ നിയന്ത്രണം ഏറ്റെടുക്കാനും ഈ സുഗമമായ വ്യാപാര അന്തരീക്ഷം സഹായിച്ചു. ഒടുവിൽ അത് അതിന്റെ നാശത്തിന് കാരണമാവുകയും ചെയ്തു. സ്പിരിഡിയോൺ റോമയുടെ (Spiridione Roma) 1778-ൽ പ്രസിദ്ധീകരിച്ച The East Offering Her Riches to Britannia എന്ന പെയിന്റിങ്ങിൽ മാണിക്യം കൊണ്ടും മുത്തുകൾ കൊണ്ടും നിർമിക്കപ്പെട്ട തങ്ങളുടെ കിരീടം ഇന്ത്യക്കാരൻ ബ്രിട്ടാനിയ മാലാഖക്ക് സമർപ്പിക്കുന്നത് ചിത്രീകരിച്ചിരുന്നു. ഇന്ത്യയുടെ സമ്പത്ത് ഊറ്റിയെടുത്ത് പുറമേക്ക് കൊണ്ട് പോകാൻ തുടങ്ങിയത് ദില്ലി സുൽത്താനേറ്റിന്റെ കാലത്തോ മുഗൾസാമ്രാജ്യത്തിന്റെ കാലത്തോ അല്ല മറിച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലഘട്ടത്തിലാണ്.

bylines malayalam publication magazine bylines.in malayalam british painting bylines malayalam publication magazine bylines.in malayalam
The East Offering Her Riches to Britannia Painting

1780 കളിൽ എഡ്മണ്ട് ബർക്ക് (Edmund Burke) പറഞ്ഞത് പോലെ സമ്പത്ത് ഊറ്റിയെടുക്കുക വഴി ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയെ സമൂലമായി നശിപ്പിച്ചു.

ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് ഇനി നമുക്ക് പരിശോധിക്കാം.

കേംബ്രിഡ്ജ് ചരിത്രകാരൻ ആംഗസ് മാഡിസൺ (Angus Maddison) തന്റെ Contours of the World Economy എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതിയതായി കാണാം. എ.ഡി 1000 വരെ 28.9 ശതമാനം ജിഡിപി വിഹിതത്തോടെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലുണ്ടായിരുന്നുവെങ്കിലും അതനുസരിച്ചുള്ള സാമ്പത്തികവളർച്ച ഇവിടെ ഉണ്ടായിരുന്നില്ല. എ.ഡി 1000-1500 കാലഘട്ടത്തിൽ മുഗളരുടെ കീഴിലാണ് 20.9 ശതമാനം ജിഡിപി വളർച്ചാനിരക്കോടെ ഇന്ത്യ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തിരുന്നു.

1600–1870 കാലഘട്ടത്തിൽ ലോക ജിഡിപിയുടെ നിരക്ക് (ദശലക്ഷത്തിൽ):

1952 ൽ ഇന്ത്യയുടെ ജിഡിപി 3.8 ശതമാനമായിരുന്നു. “ഒരു കാലത്തു ‘ബ്രിട്ടീഷ് കിരീടത്തിലെ ഏറ്റവും തിളക്കമുള്ള രത്നം’ ആയിരുന്ന ഇന്ത്യ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യമായി മാറി” എന്ന് നമ്മുടെ മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ് ഒരിക്കൽ പറയുകയുണ്ടായി.

മുഗളന്മാർ പണം അപഹരിച്ചില്ലെന്ന് ഇതിനാൽ വ്യക്തമായതിനാൽ, ഇനി അവർ ഇന്ത്യയിൽ നിക്ഷേപിച്ച കാര്യങ്ങളെക്കുറിച്ചും നോക്കാം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, സ്വദേശികളിൽ നിന്നും വിദേശസഞ്ചാരികളിൽ നിന്നും പ്രതിവർഷം കോടികൾ വരുമാനം ലഭിക്കുന്ന തരത്തിലുള്ള വലിയ സ്മാരകങ്ങൾ നിർമ്മിക്കുന്നതിലും അവർ നിക്ഷേപം നടത്തി.

ലോക്സഭയുടെ കീഴിലുള്ള സാംസ്കാരിക മന്ത്രാലയം അവതരിപ്പിച്ച കണക്കുകൾ പ്രകാരം, മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച താജ് മഹൽ സന്ദർശകരിൽ നിന്ന് മാത്രം പ്രതിവർഷം ശരാശരി 21 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുന്നുണ്ട്. (കഴിഞ്ഞ വർഷം താജ്മഹൽ സന്ദർശകരുടെ എണ്ണത്തിൽ അൽപ്പം കുറവുണ്ടായി. അതിന്റെ കണക്ക് 17.8 കോടി രൂപയാണ്). ടിക്കറ്റ് വിൽപ്പനയിൽ 10 കോടിയിലധികം രൂപയാണ് ഖുതുബ് കോംപ്ലക്‌സിന്റെ പ്രതിവർഷവരുമാനം. ചെങ്കോട്ടയും, ഹുമയൂൺ സ്മാരകവും ആകട്ടെ ഏകദേശം 6 കോടി രൂപ വീതം പ്രതിവർഷം വരുമാനം നൽകുന്നുണ്ട്.

bylines malayalam publication magazine bylines.in malayalam humayuns tomb bylines malayalam publication magazine bylines.in malayalam
ഹുമയൂൺ ശവകുടീരം

കൂടാതെ, ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യ എന്നറിയപ്പെടുന്ന മനോഹരമായ പുതിയ ഒരു വാസ്തു ശൈലി രൂപപ്പെടുത്തുകയും ചെയ്തു. അവർ പ്രാദേശിക കലകളിലും കരകൗശലവസ്തുക്കളിലും തങ്ങളുടെ പ്രാവീണ്യം കാണിച്ചു. പഴയതിനെ പ്രോത്സാഹിപ്പിക്കുകയും പുതിയ നൈപുണ്യകലകൾ  സൃഷ്ടിക്കുകയും ചെയ്തു.

INTACH ദില്ലി ചാപ്റ്റർ കൺവീനർ സ്വപ്‌ന ലിഡിൽ (Swapna Liddle) പറയുന്നു: “എന്റെ മനസ്സിൽ, ഇന്ത്യയ്ക്ക് മുഗളന്മാർ നൽകിയ ഏറ്റവും വലിയ സംഭാവന കലയുടെ കാര്യത്തിലായിരുന്നു. കെട്ടിടം, നെയ്ത്ത്, മെറ്റൽ വർക്ക്, പെയിന്റിംഗ് പോലുള്ള കലകളിൽ അവർ സ്ഥാപിച്ച അഭിരുചിയുടെയും പൂർണ്ണതയുടെയും മാനദണ്ഡങ്ങൾ പിന്നീട് വന്നവർക്ക് പിന്തുടരാൻ സാധിക്കുന്ന ഒരു മാതൃകയായിത്തീർന്നു. കൂടാതെ ഇന്ത്യക്ക്  ഉയർന്ന നിലവാരമുള്ള കരകൗശലവസ്തുക്കളുടെ ആഗോള അംഗീകാരം നേടിക്കൊടുക്കുകയും ഇന്നും നമ്മളത് ആസ്വദിക്കുകയും ചെയ്യുന്നു.”

മുഗൾ പെയിന്റിങ്ങുകൾ, ആഭരണങ്ങൾ, കലകൾ, കരകൗശലവസ്തുക്കൾ എന്നിവ പാശ്ചാത്യ മ്യൂസിയങ്ങളും  ഗാലറികലും കൈവശം വെക്കുന്ന പ്രധാന ആകർഷണമാണ്. അവയെല്ലാം 1857 ലും അതിനുശേഷവും കൊള്ളയടിക്കപ്പെട്ടവയാണ്. ബാക്കിയായവ നമ്മുടെ ഇന്ത്യൻ മ്യൂസിയങ്ങളിലും കാണാം.

bylines malayalam publication magazine bylines.in malayalam red fort mughals bylines malayalam publication magazine bylines.in malayalam
റെഡ് ഫോർട്ട്, ഡൽഹി

മറ്റൊരു പ്രധാന സംഭാവനയാണ് കല സാഹിത്യം എന്നിവയിൽ ഉണ്ടായ അഭിവൃദ്ധി. പുതിയ കൃതികൾ പ്രാദേശിക, പേർഷ്യൻ ഭാഷകളിൽ നിർമ്മിക്കപ്പെടുമ്പോൾ തന്നെയും, സംസ്‌കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്കുള്ള കൃതിവിവർത്തനങ്ങളും നടന്നിട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സാമുദായിക വിദ്വേഷത്തിലേക്ക് നയിച്ച അജ്ഞത ഇല്ലാതാക്കാൻ വേണ്ടി രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവർത്തനം അക്ബർ പ്രോത്സാഹിപ്പിച്ചിരുന്നു.

അത്തരത്തിൽ ദാര ഷുക്കോ (ഷാജഹാൻ ചക്രവർത്തിയുടെ മൂത്തപുത്രൻ) എഴുതിയ അനേകം ഉപനിഷത്തുക്കളുടെ പേർഷ്യൻ വിവർത്തനമായിരുന്നു സിർ എ അക്ബർ (Sirr-e-Akbar). പ്രസ്തുത ഗ്രന്ഥം ബെർണിയർ ഫ്രാൻ‌സിൽ എത്തിക്കുകയും അൻക്വറ്റിൽ ഡെപെറോണി (Anquetil Deperron) അത് ഫ്രഞ്ച്, ലാറ്റിൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ലാറ്റിൻ പതിപ്പ് ജർമ്മൻ തത്ത്വചിന്തകനായ ഷോപെൻ‌ഹോവറിൽ (Schopenhauer)വളരെയധികം സ്വാധീനിച്ചു പേർഷ്യൻ ഉപനിഷത്തിനെ ‘അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സാന്ത്വനം’ എന്ന് വിളിക്കുകയും ചെയ്തു. ഇത് യൂറോപ്യൻ ഓറിയന്റലിസ്റ്റുകൾക്കിടയിൽ വേദാനന്തര സംസ്‌കൃത സാഹിത്യത്തോടുള്ള താൽപര്യം വളരെയധികം ഉയർത്തി.

മുഗൾ ചക്രവർത്തിമാർ മാത്രമായിരുന്നില്ല, മറിച്ചു ഹിന്ദു മൻസബ്ദാരുകളും വ്യാപാരികളും പല നഗരങ്ങളിലും ക്ഷേത്രങ്ങളും ധർമ്മശാലകളും നിർമിച്ചിരുന്നു, പ്രത്യേകിച്ച് ബനാറസിൽ. മാധുരി ദേശായി തന്റെ ഗവേഷണപുസ്തകമായ Banaras Reconstructed എന്ന കൃതിയിൽ ഇപ്രകാരം എഴുതുന്നു: “ആഗ്രയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന ജമുന നദീതീരത്തുള്ള  മുഗൾ കോട്ട കൊട്ടാരങ്ങൾ നദീതീരത്തുള്ള പർവ്വതനിരകളുമായി അസാധാരണമായ സാമ്യം പുലർത്തിയിരുന്നു.”

bylines malayalam publication magazine bylines.in malayalam taj at night byline malayalam bylines
താജ് മഹൽ

ചരിത്രം സാമാന്യവൽക്കരിക്കുന്നത് അപകടകരമാണ്, പ്രത്യേകിച്ചും സാമുദായിക തലത്തിൽ. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ അവസ്ഥ മറ്റേതൊരു സമൂഹത്തെയും പോലെ മാറ്റമില്ലായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഫ്രാൻസിസ് ഡബ്ല്യു പ്രിറ്റ്ചെറ്റ് (Frances W Pritchett) പറയുന്നതുപോലെ “മുഗൾ കാലഘട്ടത്തിലെ സാമൂഹിക അവസ്ഥകൾ വീക്ഷിക്കുന്നതിലൂടെ ഒരാൾക്ക് കണ്ടെടുക്കാവുന്ന പ്രധാനപ്പെട്ട കാര്യം, ഒരു സമൂഹത്തിന്റെ അനേകം രാഷ്ട്രീയ മേഖലകൾ, സാമൂഹിക വ്യവസ്ഥകൾ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയുടെ സംയോജനമാണ്.”

മുഗളരുടെ മറ്റൊരു മഹത്വം കോടതികളുടെയും ഗവൺമെന്റിന്റെയും സ്വാധീനം സമൂഹത്തിൽ വ്യാപിച്ചു എന്നുള്ളതാണ്. അത് സമൂഹത്തിൽ പുതിയൊരൈക്യത്തിന് കാരണമായി.

ഇതിൽ നിന്നൊക്കെ ഗ്രഹിക്കാൻ സാധിക്കുന്നത് മുഗളന്മാർ ഇന്ത്യയെ കൊള്ളയടിച്ചുവെന്ന് പറയുന്നത് തികച്ചും  വ്യാജമാണ് എന്നുള്ളതാണ്. സമൂഹമാധ്യമങ്ങളിലൂടെ പങ്കിടപ്പെടുന്ന തെറ്റായ വിവരങ്ങളിലൂടെയല്ല മറിച്ചു പഠനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് ചരിത്രവസ്തുതകൾ മനസ്സിലാക്കേണ്ടത്.

വിവർത്തനം: നസ്‌ല മുസ്തഫ

കടപ്പാട്: ഡൈലിഒ

ബ്രിട്ടനിൽ ഉന്നതാധികാരത്തെ കുറിക്കാനുള്ള സാങ്കേതിക പ്രയോഗം ഇങ്ങനെയാണ് : ‘പാർലമെൻറിൽ രാജ്ഞി ദൈവത്തിനു കീഴെ’ (Queen in Parliament under God ) ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചുകൊടുക്കുന്നുണ്ടല്ലോ ഈ പ്രയോഗം. ബ്രിട്ടീഷ് രാജ കിരീടം ചൂടേണ്ടത് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയാവണമെന്നു ഭരണഘടനാപരമായി തന്നെ നിർദ്ദേശിക്കപ്പെടുന്നുമുണ്ട്. ഭരണഘടനക്ക് തുല്യം വരുന്ന Act of Settlement ലും Bill of Rights ലും വളരെ വ്യക്തമായി ഇങ്ങനെ എഴുതിവച്ചിരിക്കുന്നു: “ഒരു കത്തോലിക്കാ രാജകുമാരൻ ഭരണം നടത്തിയാൽ അത് ഈ പ്രൊട്ടസ്റ്റന്റ് ഭരണകൂടത്തിന്റെ ക്ഷേമത്തിനും സുരക്ഷക്കും അനുഗുണമാവില്ലെന്നു അനുഭവങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു”

ബ്രിട്ടീഷ് രാജ്ഞിയുടെ/രാജാവിന്റെ ഭർത്താവ്/ഭാര്യ വരെ പ്രൊട്ടസ്റ്റന്റ് ആയിരിക്കണമെന്നായിരുന്നു ഈ അടുത്ത കാലം വരെയുള്ള ചട്ടം. രാജാവിന്റെയോ രാജ്ഞിയുടെയോ കിരീടധാരണം നടക്കുന്ന സമയത്ത് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ ആർച്ച് ബിഷപ് ഓഫ് കാന്റർബറിക്ക് മുന്നിൽ ഒരു പ്രതിജ്ഞ ചൊല്ലണം. പ്രതിജ്ഞ ചൊല്ലുന്നത് ചോദ്യോത്തര രൂപത്തിലായിരിക്കും. കാന്റർബറി ആർച്ച് ബിഷപ്പ് ചോദിക്കും: “ദൈവത്തിന്റെ നിയമങ്ങളും സുവിശേഷത്തിലെ അധ്യാപനങ്ങളും എല്ലാ അധികാരങ്ങളുമുപയോഗിച്ച് താങ്കൾ നടപ്പാക്കുകയില്ലേ? നിയമാനുസൃതം സ്ഥാപിതമായ പ്രൊട്ടസ്റ്റന്റ് മതത്തെ ബ്രിട്ടനിൽ നിലനിർത്താൻ താങ്കൾ താങ്കളുടെ മുഴുവൻ അധികാരങ്ങളും ഉപയോഗിക്കുകയില്ലേ?”

കിരീടധാരണ സമയത്ത് രാജാവോ രാജ്ഞിയോ ഈ ചോദ്യങ്ങൾക്ക് “അതെ” എന്ന് മറുപടി പറയണം. പ്രതിജ്ഞ എടുക്കുന്ന രീതിയും  അതിലെ വാക്കുകളുമെല്ലാം ബ്രിട്ടീഷ് രാജ്ഞിയുടെ വെബ് സൈറ്റിൽ വിശദാംശങ്ങളോടെ കാണാം.

bylines malayalam magazine publication bylines.in britian queen

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ ബ്രിട്ടീഷ് പാർലമെന്റിനു രണ്ടു സഭകൾ ഉണ്ട്. പ്രഭുസഭ (House of Lords ) യും പൊതുസഭ (House of Commons )യും. പൊതുസഭ നമ്മുടെ ലോകസഭ പോലെയാണ്. ജനപ്രതിനിധികളാണ് അതിൽ ഉണ്ടാവുക. പക്ഷെ ബ്രിട്ടീഷ് ഉപരിസഭയായ House of Lords നമ്മുടെ രാജ്യസഭയിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യയിൽ ലോകസഭയും രാജ്യസഭയും അധികാരത്തിൽ തുല്യത പുലർത്തുമ്പോൾ, ബ്രിട്ടനിൽ പ്രഭുസഭക്ക് മേൽക്കൈ ലഭിക്കുന്നു. പൊതുസഭയെ നിരീക്ഷിക്കുകയാണ് അതിന്റെ  ജോലി. പാർലമെന്റിന്റെ ഏറ്റവും പ്രധാന സഭയായ House of Lords ൽ രണ്ടു തരം അംഗങ്ങളാണ് ഉണ്ടാവുക. സാധാരണ അംഗങ്ങളാണ് ഒരു വിഭാഗം അവരെ Lords of Temporal എന്ന് വിളിക്കുന്നു. രണ്ടാമത്തെ വിഭാഗം Lords of Spiritual അഥവാ ആത്മീയ നേതാക്കൾ. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 44 ബിഷപ്പുമാരിൽ 26 ബിഷപ്പുമാരായിരിക്കും അതിലെ അംഗങ്ങൾ. ഇവർ ബിഷപ്പുമാരായി എന്നതല്ലാതെ, ആ സ്ഥാനത്തിരിക്കുന്നു എന്നതല്ലാതെ, ഈ സഭയിലേക്കു തെരഞ്ഞെടുക്കപ്പെടാൻ മറ്റൊരു മാനദണ്ഡവുമില്ല. യാതൊരു തെരഞ്ഞെടുപ്പ് പ്രക്രിയയുമില്ലാതെ അവർ അംഗങ്ങൾ ആവുകയും നിയമാനുസൃതമായിത്തന്നെ ഭരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

അമേരിക്കയിൽ

അമേരിക്കൻ ഭരണഘടനയിലാണെങ്കിൽ, ദൈവത്തെ പേരെടുത്തുതന്നെ പറയുന്നുണ്ട്. ഭരണഘടനയുടെ ഏഴാം ഖണ്ഡികയിൽ “നാം നമ്മുടെ രക്ഷകന്റെ വർഷത്തിൽ ഇത് ഒപ്പുവെക്കുന്നു” (we sign in the year of our Lord) എന്നുണ്ട്. അമേരിക്കയിലെ അമ്പത് സ്റ്റേറ്റുകളിലെ ഭരണഘടനയിലും ദൈവമോ ദൈവീക അധ്യാപനങ്ങളോ പരാമര്ശിക്കപ്പെടുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ഹവായിയുടെ ഭരണഘടനയിൽ ” ദൈവീക മാർഗനിർദ്ദേശങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്” എന്ന് എഴുതിയിരിക്കുന്നു. ചില സ്റ്റേറ്റുകളിലെ ഭരണഘടനാ പരാമർശങ്ങൾ മാത്രം നാമിവിടെ എടുത്തെഴുതുകയാണ്.

അലബാമ സ്റ്റേറ്റിന്റെ ഭരണഘടനയിൽ ഇങ്ങനെയുണ്ട് : ” ഞങ്ങൾ അലബാമയിലെ പൊതുസമൂഹം, നീതി സ്ഥാപിക്കുന്നതിനും ആഭ്യന്തര സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനും, ഞങ്ങൾക്കും ഞങ്ങളുടെ വരും തലമുറകൾക്കും സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിനും , സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹവും മാർഗനിർദേശവും അർഥിച്ചുകൊണ്ട്, അലബാമ സ്റ്റേറ്റിന്റെ ഭരണഘടനയും ഭരണരൂപവും താഴെ പറയും വിധമായിരിക്കുമെന്നു വ്യവസ്ഥ ചെയ്യുന്നു”.

മസാച്യുറ്റെസിലെ  ഭരണഘടനയിൽ : ” ഞങ്ങൾ മസാച്യുറ്റെസിലെ ജനങ്ങൾ വളരെ കൃതജ്ഞതാഭരിതമായ മനസ്സോടെ പ്രപഞ്ച നിയമദാതാവിന്റെ (ദൈവത്തിന്റെ) മഹത്വം അംഗീകരിക്കുന്നു; ആ ശക്തിയാണ് ഞങ്ങൾക്ക് സമാധാനപരമായ രീതിയിൽ ഒരു പുതിയ ഭരണഘടന ഉണ്ടാക്കാൻ അവസരം നൽകിയത്. താഴെ പറയുന്ന അവകാശ പ്രഖ്യാപനങ്ങൾക്കും ഭരണസംവീധാനത്തിനും ആ ശക്തിയുടെ മാർഗനിർദേശവും ഞങ്ങൾക്ക് ആവശ്യമുണ്ട്.”

ഈ ഭരണഘടനയുടെ ഭാഗം ഒന്ന്, ഖണ്ഡിക രണ്ടിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും ബാധ്യതയാണ് ഈ മഹാ ആസ്തിക്യത്തിന്, മഹാനായ സൃഷ്ട്ടാവിനു, പരിപാലകന് ആരാധനായർപ്പിക്കൽ എന്ന് കൂടി എഴുതിച്ചേർക്കുന്നുണ്ട്.

ആർക്കൻസസ് സ്റ്റേറ്റിന്റെ ഭരണഘടനയുടെ 19 ആം ഖണ്ഡികയിൽ (പേജ് 42 ) ഇങ്ങനെ കാണാം : ” ദൈവത്തെ നിഷേധിക്കുന്നവർക്ക് പൊതുമേഖലയിൽ ജോലി നല്കപ്പെടുകയില്ല; കോടതികളിൽ അവരുടെ സാക്ഷ്യം സ്വീകാര്യവുമല്ല”.

വടക്കൻ കരലൈന ഭരണഘടനയുടെ തുടക്കത്തിൽ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിന്റെ സൂചനകൾ കാണാം: “ഞങ്ങൾ വടക്കൻ കരലൈനയിലെ ജനങ്ങൾ സർവ്വ ദേശങ്ങളുടെയും പരമാധികാരിയായ സർവ്വശക്തനായ ദൈവത്തോട് കടപ്പെട്ടവരാണ്; അമേരിക്കൻ യൂണിയനെ സംരക്ഷിക്കുന്നതിന്, ഞങ്ങളുടെ സിവിൽ – രാഷ്ട്രീയ- മത സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിന്. ഞങ്ങൾക്കും ഞങ്ങളുടെ തലമുറകൾക്കും ആ അനുഗ്രഹങ്ങൾ തുടർന്നും ലഭിക്കാൻ ആ ശക്തിയെയാണ് ഞങ്ങൾ അവലംബിക്കുന്നത്”. ദൈവനിഷേധികൾക്ക് സർക്കാർ ഉദ്യോഗം നൽകില്ലെന്നും അതിൽ എഴുതിവെച്ചിരിക്കുന്നു.

bylines malayalam magazine publication bylines.in trump with bible image
President Donald Trump holds a Bible as he visits outside St. John’s Church across Lafayette Park from the White House Monday, June 1, 2020, in Washington. Part of the church was set on fire during protests on Sunday night. (AP Photo/Patrick Semansky)

ഈ ഖണ്ഡികകളൊക്കെ അമേരിക്കൻ ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ സ്റ്റേറ്റ് ഭരണഘടനകളിൽ എഴുതിച്ചേർത്തതാണെന്നും ഇപ്പോഴവ കണക്കിലെടുക്കപ്പെടാറില്ലെന്നും സുപ്രീം കോടതിയിൽ അവ ചോദ്യം ചെയ്യപ്പെടാറുണ്ടെന്നതുമൊക്കെ ശരിയായിരിക്കാം. ഇതൊക്കെ സെക്കുലർ വീക്ഷണത്തിന് എതിരല്ലേ എന്ന ചർച്ചയും കോടതികളിൽ നടക്കുന്നു. ഈ നീണ്ട ചർച്ചകൾക്കൊടുവിലും അത്തരം പരാമർശങ്ങൾ സെക്യൂലറിസത്തിനു എതിരാണെന്ന് സമർഥിക്കാൻ കഴിഞ്ഞിട്ടില്ല.

അപ്പോൾ സെക്യൂലറിസത്തിന്റെ ആംഗ്ലോ സാക്സൻ മോഡൽ പ്രകാരം രാഷ്ട്രത്തിന്റെ ഭരണഘടനയിൽ മതം പരാമർശിക്കുന്നത് കൊണ്ട് ഒരു തകരാറുമില്ല. ഒരു ഭരണാധികാരി ഇന്ന മതക്കാരനായിരിക്കണം എന്ന് ഉപാധിവെച്ചാലും അത് സെക്കുലർ വിരുദ്ധമാവുന്നില്ല. തങ്ങൾ ദൈവിക നിയമങ്ങൾ അനുസരിക്കുമെന്നു ഒരു ജനത തങ്ങളുടെ ഭരണഘടനയിൽ എഴുതിവെച്ചാലും പ്രശ്നമൊന്നുമില്ല. ഈ സെകുലർ വീക്ഷണമനുസരിച്ചു, ഒരു ഭരണാധികാരിക്ക് താൻ ഒരു പ്രത്യേകമതത്തിന്റെ നിയമാവലികൾ അനുസരിക്കാൻ ബാധ്യസ്ഥനാണ് എന്ന് ശപഥമെടുക്കുക വരെ ചെയ്യാം. അപ്പോൾ എന്താണ് സെക്യൂലറിസം ? ഈ ചിന്താഗതിയനുസരിച്ച്, മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കൽപ്പിക്കാതിരിക്കുക, ഏതെങ്കിലും ഒരു മതം അടിച്ചേൽപ്പിക്കാതിരിക്കുക എന്നതിന്റെ പേരാണ് സെക്യൂലറിസം .

സെക്യൂലറിസം ഇന്ത്യയിൽ

ഇനി ഇന്ത്യയിലേക്ക് വരാം. ചരിത്രപരവും ഭാഷാപരവും മറ്റുമായ വിവിധ കാരണങ്ങളാൽ, ഇന്ത്യക്കാരായ നമുക്ക് യൂറോപ്യൻ (ഫ്രഞ്ച് മാതൃക) സെക്യൂലറിസത്തോടല്ല, ആംഗ്ലോ സാക്സൻ സെക്യൂലറിസത്തോടാണ് കൂടുതൽ അടുപ്പമുള്ളത്. ആംഗ്ലോ സാക്സൻ ആശയങ്ങളാണ് നമ്മെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളതും. രണ്ട്‌ നൂറ്റാണ്ട് കാലത്തോളം ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിലായിരുന്നല്ലോ. സ്വാഭാവികമായും അവരുടെ മത രാഷ്ട്രീയ സമ്പ്രദായങ്ങളാണ് ഇവിടെ ആഴത്തിൽ പതിഞ്ഞത്. ഇവിടത്തെ ചരിത്രപരവും സാമൂഹികവും മതപരവും മറ്റുമായ സവിശേഷ പശ്ചാത്തലം മുൻനിർത്തി ആംഗ്ലോ സാക്സൻ മോഡലിനോട് അടുത്തു നിൽക്കുന്ന ഒരു സെക്യൂലർ മാതൃകക്ക് നാം രൂപകൽപ്പന നടത്തുകയായിരുന്നു.

 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചയുടൻ ഭരണഘടനാ രൂപവൽക്കരണ ചർച്ചകൾ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് വിശദമായ ആശയവിനിമയങ്ങൾ നടന്നിട്ടുണ്ട്. ഭരണഘടനാ അസ്സംബ്ലിയിൽ പ്രഫ. കെ. ടി. ഷാ വാദിച്ചത് സെക്യൂലറിസത്തിന്റെ യൂറോപ്യൻ (ഫ്രഞ്ച്) മാതൃക പിന്തുടരണമെന്നും ഭരണകൂടം ഒരു നിലക്കും മതത്തെ സഹായിച്ചുകൂടെന്നുമായിരുന്നു. കോൺസ്റ്റിറ്റിയുവന്റ അസംബ്ലി ചർച്ചകളുടെ സമാഹാരം  പരിശോധിച്ചാൽ ഇതൊക്കെ കണ്ടെടുക്കാൻ കഴിയും. എന്നാൽ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ഇതിനെ എതിർക്കുകയും ഈ നിർദ്ദേശം തള്ളപ്പെടുകയുമാണുണ്ടായത്. ഡോ രാധാകൃഷ്ണന്റെ നിലപാടിനെയായിരുന്നു അസ്സെംബ്ലിയിലെ മിക്കവാറും  പിന്തുണച്ചത്.ഇന്ത്യയിൽ സെക്യൂലറിസത്തിന്റെ വിവക്ഷ യൂറോപ്പിൽ നിന്ന് കടംകൊണ്ടതല്ലെന്നും ഒരു മതത്തോടും പക്ഷം ചേരാതിരിക്കുക എന്നതിന്റെ പേരാണതെന്നും അദ്ദേഹം വളരെ വ്യക്തമായി തന്നെ എഴുതിവെച്ചിട്ടുണ്ട്.

“നാം ഇന്ത്യയിൽ സെക്യൂലറിസം എന്ന് പറയുമ്പോൾ, നാം അദൃശ്യ ശക്തികളുടെ അസ്തിത്വത്തെ നിരാകരിക്കുന്നുണ്ട് എന്നോ, ജീവിതത്തിൽ മതത്തിനുള്ള പ്രസക്തി തള്ളിക്കളയുന്നുവെന്നോ, മതമില്ലായ്മയെ ഉയർത്തിപ്പിടിക്കുന്നുവെന്നോ നാം അര്ഥമാക്കുന്നില്ല. സെക്യൂലറിസം തന്നെ ഒരു ക്രിയാത്മക മതമായി മാറുമെന്നോ സ്റ്റേറ്റിന് സവിശേഷമായ മതാധികാരങ്ങൾ നല്കപ്പെടുമെന്നോ എന്നും അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നില്ല. ഒരു മതത്തിനും (ഭരണകൂടം) സവിശേഷ പരിഗണന നൽകുകയില്ല എന്നാണു നാം ഉദ്ദേശിക്കുന്നത്”

bylines malayalam magazine publication bylines.in indian constitution

ഇന്ത്യൻ സെക്യൂലറിസത്തിന്റെ ഉദ്ധേശമെന്താണെന്ന് ഇന്ത്യൻ ഭരണഘടനയുടെ മൂന്നു ഖണ്ഡികകളിലായി വിവരിച്ചിട്ടുണ്ട്. സുപ്രീം കോടതി അവയെ അവലംബിച്ചാണ് എപ്പോഴും സെക്യൂലറിസത്തെ  വ്യാഖ്യാനിച്ചിട്ടുള്ളത്.ഖണ്ഡിക 51 (മതം, വംശം,  ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവും പാടില്ല ), ഖണ്ഡിക 52 ( അഭിപ്രായ സ്വാതന്ത്ര്യം, മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അത് പ്രബോധനം ചെയ്യാനും, അതനുസരിച്ചു ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ) ഖണ്ഡിക 26 (മതകാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം) എന്നിവയാണവ. ഭരണഘടനയുടെ ഈ മൂന്നിടങ്ങളിലോ മറ്റു സെക്ഷനുകളിലോ മത വിരുദ്ധമായ യൂറോപ്യൻ ക്ലാസിക്കൽ സെക്യൂലറിസത്തെ പിന്തുണക്കുന്ന ഒന്നും കണ്ടെത്താൻ കഴിയില്ല എന്നതാണ് സത്യം.

ചില സുപ്രീം കോടതി വിധികളിൽ ഇന്ത്യൻ സെക്യൂലറിസത്തിന്റെ വിവക്ഷ എന്തെന്ന് വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എസ് ആർ ബൊമ്മെ v/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി ഇങ്ങനെ നിരീക്ഷിച്ചു : ” എല്ലാ മതവിഭാഗങ്ങളോടും യാതൊരു വിവേചനവും ഇല്ലാതെ തുല്യ രീതിയിൽ പെരുമാറുക, അവരുടെ ജീവനും  ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകുക എന്നൊക്കെയാണ് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സെക്യൂലറിസത്തിന്റെ വിവക്ഷ. ഈ രാഷ്ട്രത്തിലെ ഒരു പൗരന് അവന് ഇഷ്ട്ടമുള്ള മതം തെരഞ്ഞെടുക്കാനും അത് പ്രചരിപ്പിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും  സ്വാതന്ത്ര്യമുണ്ട്.സ്റ്റേറ്റിനെ സംബന്ധിച്ചാണെങ്കിൽ, ഒരു പൗരന്റെയും മതമോ വിശ്വാസമോ ഒന്നും പരിഗണനാർഹമല്ല . എല്ലാ പൗരന്മാരും ഒരേ പരിഗണന അർഹിക്കുന്നുണ്ട്”. 

ഇത്തരം പരാമർശങ്ങളുള്ള വേറെയും വിധിപ്രസ്താവങ്ങൾ കാണാം. അവ തമ്മിൽ ചിലപ്പോൾ വൈരുധ്യവും കണ്ടെന്നു വരും. പക്ഷെ അവയെല്ലാം അഭിപ്രായഭേദമില്ലാതെ ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട് : ഇന്ത്യൻ സെക്യൂലറിസമെന്നാൽ, സമൂഹത്തിൽ നിന്ന് മതത്തെ വേർപെടുത്തുന്നതിന്റെ പേരല്ല. മതസഹിഷ്ണുതയും സഹവർത്തിത്വവുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സെക്യൂലറിസം എന്ന വാക്ക് പല അർത്ഥങ്ങളിൽ ഇന്ന് ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ നവോത്ഥാന കാലത്തെ തത്വചിന്തയിൽ സെക്യൂലറിസത്തിനു നൽകപ്പെട്ട വ്യാഖ്യാനത്തിൽ നിന്ന് ലോകം ഇന്ന് വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. യൂറോപ്പിൽ പോലും അതിന്റെ ക്ലാസിക്കൽ വിവക്ഷക്ക് ഏതാണ്ട് അന്ത്യം കുറിക്കപ്പെട്ടുകഴിഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിലനിൽക്കുന്ന സെക്യൂലറിസം ഏത് മതത്തോട് ചേർന്ന് നിൽക്കാനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു എന്നുമാത്രമല്ല, ഭരണകൂടത്തിന് തന്നെ ഏതെങ്കിലും ഒരു മതത്തെ ഔദ്യോഗികമായി സ്വീകരിക്കാനും അനുവാദമുണ്ട്. അതേസമയം  ഇതിന്റെ പേരിൽ വിവേചനം പാടില്ല. അവർക്ക് പൂർണ്ണ മതസ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഈയൊരു വിവക്ഷയുമായി അടുത്തുനിൽക്കുന്നതാണ് ഇന്ത്യയിലെ സെക്യൂലറിസം.

(ഐപിഎച്ച് പ്രസിദ്ധീകരിച്ച “മാറുന്ന ലോകവും ഇസ്ലാമിക ചിന്തയും” എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ആണ് ഈ ലേഖനം)

ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പിറവി സംഭവിക്കുന്നത് ഭരണഘടനയിലാണെന്ന് പറയാറുണ്ട്. അതിനു മുന്പ്, സ്വാതന്ത്ര്യസമരകാലത്ത് പോലും, ജനാധിപത്യത്തെക്കുറിച്ച് ഭൂരിപക്ഷം ഇന്ത്യക്കാരും അജ്ഞരായിരുന്നു. നേതാവിന്റെ വാക്കുകള്‍ താഴെ തട്ടിലുള്ളവര്‍ അനുസരിക്കുകയെന്നതില്‍ കവിഞ്ഞു ക്രിയാത്മകമായ കൂടിയാലോചനകളോ പ്രാതിനിധ്യ സ്വഭാവമുള്ള ചര്‍ച്ചകളോ ഇവിടെ നടന്നിരുന്നില്ല. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത വിധം വിവിധ ജാതികളില്‍ ജഡങ്ങളായി ജീവിക്കുകയായിരുന്നു ഇവിടുത്തെ മനുഷ്യര്‍. ഇന്നും മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനമെടുക്കുന്ന ഉന്നതാധികാര സമിതികളില്‍ എത്ര ദളിത്‌, ആദിവാസി പ്രാതിനിധ്യമുണ്ടെന്ന് വീക്ഷിക്കുന്നതില്‍ നിന്ന് തന്നെ അന്നത്തെ സ്ഥിതി എത്രത്തോളം ദയനീയമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

എന്നാല്‍ ബാബാസാഹിബ് അംബേദ്‌കറിലൂടെ രൂപം കൊണ്ട സവിശേഷമായ ഭരണഘടന, നിയമങ്ങളും ചട്ടങ്ങളും എന്നതിലപ്പുറം പല പുതിയ ആശയങ്ങളും ഇന്ത്യക്കാര്‍ക്ക് സംഭാവന ചെയ്യുകയായിരുന്നു. ഭരണഘടന അടിമുടി ഒരു പാഠപുസ്തകമാവുന്ന അപൂര്‍വ്വത ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതയാണ്.

bylines ambedkar1 bylines.in
ബാബസാഹിബ് അംബേദ്കർ

കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ 1949 നവംബർ 25- ന് നടത്തിയ പ്രസംഗത്തില്‍ പോലും അദ്ദേഹം പറയുന്നത്, “പൗരന്മാർ മഹാനായ ഒരു മനുഷ്യന്റെ കാൽക്കൽപ്പോലും സ്വാതന്ത്ര്യങ്ങൾ അടിയറ വെക്കരുത് എന്നാണ്”. നിരവധി ആള്‍ദൈവങ്ങള്‍ക്കും പുരോഹിതര്‍ക്കും മത,രാഷ്ട്രീയ നേതാക്കള്‍ക്കും ബ്രാഹ്മണ്യത്തിനും മുന്നില്‍ പഞ്ചപുച്ഛമടക്കി ശീലിച്ച ഇന്ത്യന്‍ ജനതക്ക് നല്‍കാന്‍ ഇതിലും വലിയ ഒരു സന്ദേശമുണ്ടോ എന്ന് സംശയമാണ്.

ജനാധിപത്യം പോലെ തന്നെ, ഭരണഘടനയിലൂടെ നിലവില്‍ വന്ന മറ്റൊന്നാണ് ഇന്ത്യന്‍ മതേതരത്വവും. ഇതിനു ഗാന്ധിയുടെയും നെഹ്രുവിന്റെയും പ്രത്യക്ഷപിന്തുണ കൂടിയുണ്ടായിരുന്നു. ഇന്ത്യയിലെ ബഹുവിധമായ വിശ്വാസങ്ങൾക്ക് ഒരു സ്വതന്ത്രരാഷ്ട്രത്തിൽ ശാന്തിയോടെ സഹവർത്തിക്കാനാകണം എന്നൊരു നിബന്ധന ആദ്യമേ ഗാന്ധിജിക്കുണ്ടായിരുന്നു. ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക എന്നതായിരുന്നു സ്വാതന്ത്ര്യ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയെന്ന് നെഹ്രുവും പ്രസ്താവിച്ചിട്ടുണ്ട്.

ഭരണഘടനയുടെ മുഴുവന്‍ അന്തഃസത്തയും 58 വാക്കുകളുള്ള ഒരു വാചകത്തില്‍ മനോഹരമായ രീതിയില്‍ ആമുഖമായി ചേര്‍ത്തിരിക്കുന്നതില്‍ ഇന്ത്യന്‍ മതേതരത്വം കൃത്യമായി നിര്‍ചിച്ചിട്ടുണ്ട്. We, The People of India… എന്ന് പറഞ്ഞു തുടങ്ങുന്ന പ്രീആമ്പിളില്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ, റിപബ്ലിക്കായി സംവിധാനം ചെയ്യുവാനും, പൗരന്മാര്‍ക്കെല്ലാം തങ്ങളുടേതായ ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും, ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും പദവി-അവസര, സാമ്പത്തിക സമത്വങ്ങള്‍ക്കും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യമുറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കുന്നു എന്നും വ്യക്തമായി പറയുന്നുണ്ട്.

bylines nehru1 bylines.in
ജവഹർലാൽ നെഹ്രു

ഇവ നടപ്പില്‍ വരുത്തുന്നതിനാവശ്യമായ വിശദാംശങ്ങളാണ് ഭരണഘടനയുടെ ബാക്കി ഉള്ളടക്കത്തില്‍ നല്‍കിയിരിക്കുന്നത്. അഥവാ ഇന്ത്യയുടെ അവസ്ഥയും മനസ്സും തിരിച്ചറിഞ്ഞു, അപാരമായ വിജ്ഞാനവും നെഞ്ചുലക്കുന്ന അനുഭവങ്ങളും വിശാലമായ വായനയുമുണ്ടായിരുന്ന ബാബാസാഹിബും പുരോഗമനവാദിയായിരുന്ന നെഹ്രുവും ഇന്ത്യയുടെ ആത്മാവ് തൊട്ട ഗാന്ധിജിയും ഐകകണ്‌ഠ്യേന യോജിച്ചു നിലവില്‍ വന്ന ഒന്നാണ് ഇന്ത്യന്‍ മതേതരത്വം എന്നര്‍ത്ഥം. സ്വാതന്ത്ര്യാനന്തരം ആന്തരിക ശൈഥില്യങ്ങളാല്‍ താമസം വിനാ നശിക്കുമെന്ന പാശ്ചാത്യ ധാരണക്ക് വിരുദ്ധമായി ഇന്ത്യ ഇത്രയും കാലം അത്ഭുതകരമായി അതിജീവിച്ചു എന്നതിന് ഈ മതേതരത്വ സവിശേഷതയല്ലാതെ വേറെ വിശദീകരണം ആവശ്യമില്ല.

ഇന്ത്യയിലെ ജനാധിപത്യം തകര്‍ത്ത് പൂര്‍ണ്ണഅധികാരവും അധീശത്വവും സ്ഥാപിക്കണമെന്നു ആഗ്രഹിക്കുന്ന ഏതൊരു ഗ്രൂപ്പും ആദ്യം ആക്രമിക്കുക ഇന്ത്യന്‍ മതേതരത്വത്തെയാകും. സവിശേഷമായ ഈ സെക്കുലറിലസത്തിന്റെ നാശത്തോടെ മാത്രമേ തങ്ങളുടെ ഏകശിലാ, ഏകാധിപത്യ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് ജനാധിപത്യ ശത്രുക്കള്‍ക്ക് നന്നായി അറിയാം. ദൗര്‍ഭാഗ്യവശാല്‍ ഈ ശത്രുക്കള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യക്കകത്ത് നിന്ന് തന്നെയാണ്. ഇന്ത്യയെന്ന ഏറ്റവും വലിയ ഡെമോക്രാറ്റിക് സെക്കുലര്‍ രാജ്യത്തെ തകര്‍ത്തു ഹിന്ദു രാഷ്ട്രമെന്ന ഏകശിലാ രാജ്യമാണ് അവരുടെ സ്വപ്നം. ഭരണഘടനയെ തകര്‍ത്തു അങ്ങനെ ഒരു മത രാഷ്‌ട്രം നിലവില്‍ വരികില്‍, അടുത്ത നിമിഷം തന്നെ ആളുകളെല്ലാം വിവിധ ജാതികളിലേക്കും ഗോത്രങ്ങളിലേക്കും അതുണ്ടാക്കുന്ന ഉച്ച നീചത്വങ്ങളിലേക്കും കൂടുതല്‍ ശക്തിയായി തിരിച്ചു പോകുകയും, ഇന്ത്യ വിട്ടുപോകുമ്പോള്‍ ബ്രിട്ടീഷുകാര്‍ സ്വപ്നം കണ്ടപോലെ , ആന്തരിക ശൈഥില്യത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയും ചെയ്യും. വിവിധ മതഗ്രൂപ്പുകളായും ഗോത്രങ്ങളും ജാതികളും ഉപജാതികളുമായും ജനങ്ങള്‍ വിഘടിക്കുകയും രാജ്യം നിരന്തര സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും.

bylines indian consti bylines.in

ഒരു മതരാഷ്ട്രത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജാതിയില്‍ ഉയര്‍ന്നവര്‍ക്കും മത ചിഹ്നങ്ങള്‍ക്കുമായി ചെലവഴിക്കപ്പെടുക വഴി രാജ്യത്ത് മുരടിപ്പും അസമത്വവും വര്‍ദ്ധിച്ചു വരുന്നതിനു പുറമേയായിരിക്കും അവസാനമില്ലാത്ത ഈ ആന്തരിക സംഘര്‍ഷങ്ങള്‍. നിലവിലെ ഹിന്ദുത്വ സര്‍ക്കാറിന്റെ ചെയ്തികളില്‍ അതിന്റെ സൂചനകള്‍ കാണാം. നർമദാ തീരത്ത് 3500 കോടിയിലധികം ചിലവഴിച്ച് നിർമിച്ച പട്ടേൽ പ്രതിമ ഇന്ന് വെള്ളത്തിൽ മുങ്ങി നാശമായി കിടക്കുകയാണ്. അതെ സമയത്ത്, ഏതാണ്ട് അതേ തുക ചിലവഴിച്ച് മതേതരവാദിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച എയിംസ് ആശുപത്രി അനേകായിരം പേര്‍ക്ക് ആശ്വാസമായി രാജ്യതലസ്ഥാനത്ത് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ലോക രാജ്യങ്ങള്‍ കൊറോണയെ നേരിടാനും അതിന്നിരയായി തൊഴിലും അന്നവും നഷ്ടപ്പെട്ട ജനങ്ങളെ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന കാര്യത്തിലേക്ക് മുഴുവന്‍ ശ്രദ്ധയും നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനാധിപത്യ പ്രക്രിയയിലൂടെ ഭരണത്തില്‍ വന്നിട്ടുപോലും ഇതാണ് ചെയ്തികളെങ്കില്‍ ഹിന്ദുരാഷ്ട്രമെന്ന എകാധിപത്യത്തിലേക്ക് വഴിമാറിയാല്‍ എന്താകുമെന്നു ലളിതമായി ആലോചിക്കാവുന്നതേയുള്ളൂ.

ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന്റെ കടുത്ത വിമര്‍ശകനും ഇന്ത്യന്‍ ദേശീയത, മതേതരത്വം, എന്നിവയുടെ വക്താവുമായിരുന്ന അംബേദ്‌കറുടെ ശവകുടീരത്തിന് മുകളിലൂടെ മാത്രമേ ബ്രാഹ്മണിക്കല്‍ ഐഡിയോജിയും ഹിന്ദു ദേശീയതയും അടിസ്ഥാനമാക്കിയുള്ള ആര്‍എസ്എസ് പദ്ധതി നടപ്പിലാവുകയുള്ളൂ. ആത്മഹത്യാപരവും പിന്തിരിപ്പനും ഫാസിസ്റ്റ് നിറമുള്ളതുമായ അത്തരം നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കുക എന്നത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ഉത്തരവാദിത്വമാണ്. മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ് അതിനുള്ള മറുവഴി.

മതേതരത്വം സംരക്ഷിക്കേണ്ടത് ന്യൂനപക്ഷങ്ങളുടെ മാത്രം ബാധ്യതയാണോ എന്നൊരു ചോദ്യവും ഇടയ്ക്ക് മുഴങ്ങികേള്‍ക്കാറുണ്ട്. ആരുണ്ട്‌, ആരില്ല എന്നതിനെ അപ്രസക്തമാക്കും വിധം ഇന്ത്യയില്‍ ജീവിക്കുന്ന ഓരോരുത്തരുടെയും ചുമതലയാണത്. ഇന്ത്യന്‍ ഭരണഘടനയുടെയും സെക്കുലറിസത്തിന്റെയും തകര്‍ച്ച പിന്നീടൊരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധം ഈ രാജ്യം നശിച്ചു പോകുന്നതിനു തുല്യമാണ്. മഹാനായ ബാബാസാഹിബിന്റെയും നമുക്ക് സ്വാതന്ത്ര്യം നേടി തന്ന മറ്റു മഹാരഥന്മാരുടെയും ശവകുടീരങ്ങളിലേക്ക് തീകോരി ഒഴിക്കുന്നതിനു തുല്യമാണ്.

bylines rss123 bylines.in

ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും എന്തെന്ന് ശരിയായ രീതിയിൽ മനസ്സിലാക്കാതെ മതരാഷ്ട്ര സങ്കല്‍പം മനസ്സിലിട്ടു ഇന്ത്യയില്‍ ജീവിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ ആണിക്കല്ലിളക്കുന്ന പ്രവൃത്തിയാണ്. നിലപാട് വ്യക്തമായി തിരുത്തിയില്ലെങ്കില്‍ ഇവരുടെ ചിന്തകൾ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏല്പിക്കുന്ന പരുക്ക് നിസ്സാരമാവില്ല എന്ന് കൂടെ പറയേണ്ടി വരും.

വിവിധ മതാനുയായികൾക്കിടയിൽ യാതൊരു വിവേചനവും കൽപ്പിക്കുന്നില്ല എന്ന സവിശേഷത ഉത്‌ഘോഷിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ മതേതര മുഖം ഇന്ന് നേരിടുന്ന ഫാസിസ്റ്റു വെല്ലുവിളി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ ഭീഷണിയാണ്. ആധുനിക ഇന്ത്യയുടെ ഫാസിസ്റ്റു സർവാധിപത്യ ഭരണരൂപം രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും അധോഗതിയിലേക്കു നയിക്കുകയും, പൊതുജനതാല്പര്യങ്ങളെക്കാൾ വമ്പൻ കോർപറേറ്റ് താല്പര്യങ്ങളുടെ സംരക്ഷകരാവുന്ന അവസ്ഥയിൽ, നമ്മുടെ നാടിന്റെ സവിശേഷതയും ഭരണഘടനയുടെ ഔന്നിത്യവും വീണ്ടും ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ സൃഷ്‌ടി സംഭവിച്ചില്ലെങ്കിൽ, ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ പേറി നാശത്തിന്റെ തമോഗർത്തങ്ങളിലേക്ക് ഇന്ത്യ കൂപ്പുകുത്തുന്ന കാലം വിദൂരമല്ല.

പ്രത്യയശാസ്ത്രപരമായി ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ദർശനത്തിന്റെ നിരാകരണമാണ് ഇത്തരത്തിലുള്ള സ്വത്വവാദപരമായ  വാദഗതികൾ എന്ന് കരുതുന്നവരാണ് മറുവശത്തുള്ളത്. വിജാതീയരെ അപരവൽക്കരിക്കുകയോ അന്യവൽക്കരിക്കുകയോ ചെയ്തു കൊണ്ട് സ്വത്വപ്രകാശനം വേണോ എന്നുള്ള അടിസ്ഥാന പ്രശ്നം ഇവർ ഉന്നയിക്കുന്നു. വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന ഐക്യത്തിന്റെയും ഏകതയുടെയും തത്വങ്ങൾക്ക് എതിരാണ് സ്വത്വവാദം. പൗരത്വ പ്രക്ഷോഭങ്ങളിൽ മുസ്ലിം ചിഹ്നങ്ങളിൽ ഊന്നിയുള്ള സമരമുറകളും, മുസ്ലിം പ്രശ്നമായി മാത്രം ഇതിനെ കാണുന്ന തരത്തിലുള്ള പ്രയോഗങ്ങളും മുസ്ലിംകൾ അല്ലാത്തവരെ  ഇത് തങ്ങളുടെ പ്രശ്നമല്ല എന്ന ചിന്തയിലേക്ക് നയിക്കുകയും, ആത്യന്തികമായി സർവ്വനാശത്തിലേക്കത് ചെന്നെത്തുകയും ചെയ്യുമെന്നും ഇവർ ഭയക്കുന്നു.

ഇന്ന് നമ്മുടെ രാജ്യത്തിൻറെ നിയന്ത്രണം  ഇസ്ലാമോഫോബിയയുടെ വക്താക്കളായ ഹിന്ദുത്വ ഫാസിസത്തിന്റെ കയ്യിൽ  ആണ്. അധികാരം കയ്യിലുള്ളത് കൊണ്ട് തന്നെ രാഷ്ട്രീയ പ്രചാരണങ്ങൾ (Propaganda) അനായാസം നടപ്പിലാക്കാനും നുണകളെ മനോഹരമായി അവതരിപ്പിക്കാനും  സാധാരണ ജനങ്ങളെ വിശ്വസിപ്പിക്കാനും ഇവർക്ക് സാധിക്കുന്നു. ഗീബൽസിയൻ നുണ പ്രചാരങ്ങളുടെ ഒരു തനിയാവർത്തനം തന്നെയാണ് ഇന്ത്യയിലെ ഫാസിസ്റ്റു ശക്തികൾ എടുത്തുപ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

നുണയുടെ സൈദ്ധാന്തികൻ ആണെന്ന് സ്വയം പ്രഖ്യാപിക്കുകയും ‘ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ അത് സത്യമാകും’ എന്ന് വിളംബരം ചെയ്യുകയും ചെയ്തയാളാണ് ഗീബൽസ്. എന്നിട്ടും ഗീബല്സിന്റെ ഒരു നുണയും ജനങ്ങൾ വിശ്വസിക്കാതിരുന്നിട്ടില്ല എന്ന് ഹിറ്റ്ലറുടേയും നാസി ജർമനിയുടെയും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഫാസിസം നുണകളെ മനഃശാസ്ത്രപരമായി ഉപയോഗിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ വഴി സമൂഹത്തിനിടയിൽ പരസ്പര അവിശ്വാസം രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത്തരം ഒരു ധ്രുവീകരണത്തിന്റെ  സന്ദർഭത്തിൽ നമ്മൾ ചെയ്യുന്നത് ഫലവത്തായിരിക്കണം എന്ന് മാത്രമല്ല പ്രതിസന്ധികളോട് മന:ശാസ്ത്രപരമായി ഏറ്റുമുട്ടുകയും വേണം.

പൊതുബോധം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പ്രധാനമാണ്. മാറിയ സാമൂഹ്യസാഹചര്യങ്ങളിൽ സമരങ്ങളുടെ രീതിശാസ്ത്രങ്ങളും മാറ്റത്തിന് വിധേയമാക്കേണ്ടതുണ്ട്. സമരങ്ങളിലെ മുദ്രാവാക്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളെ സ്വാതന്ത്ര്യസമര കാലവുമായി തുലനം ചെയ്യുന്നത് ശരിയല്ല എന്നിവർ സമർത്ഥിക്കുന്നു. സമരങ്ങളിലെ ഇസ്ലാമിക സ്വത്വ പ്രകാശനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സമീകരണം കാര്യമായും എടുത്തിടാറുള്ളത്. ഖിലാഫത്തു പ്രസ്ഥാനം രൂപം കൊണ്ടത്  ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടല്ല, തുർക്കിയിലെ ഖിലാഫത്തിന്റെ പതനവുമായി ബന്ധപ്പെട്ടു മുസ്ലിംകൾക്കിടയിൽ അഖിലേന്ത്യാ തലത്തിൽ രൂപം കൊണ്ടതാണത് എന്നുള്ളത് പ്രത്യേകം സ്മരണീയവുമാണ്.  അതിന്റെ തന്നെ ഭാഗമായി നടന്ന 1921 ലെ സമരങ്ങൾ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കർഷക സമരമായി അംഗീകരിച്ചു. ഗാന്ധി ഉൾകൊണ്ട ഖിലാഫത്തു പ്രസ്ഥാനങ്ങൾക്ക് ഇസ്ലാമിക ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും വിളിക്കുന്നതിൽ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. RSS രൂപീകരിക്കപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നുള്ളയത്ര വർഗീയധ്രുവീകരണം അന്നുണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

പുതിയ കാല ഇന്ത്യൻ സാഹചര്യം:

ഇന്ത്യൻ ജനസമൂഹത്തിനിടയിൽ  ധ്രുവീകരണം വളരെ ശക്തമാണിന്ന്. ഭരണകൂട സംവിധാനങ്ങളും മാധ്യമങ്ങളും വഴി മനഃശാസ്ത്രപരമായ ഒരു അകൽച്ചയും, പേടിയും ആളുകൾക്കിടയിൽ വളർത്താൻ ഫാസിസത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. സ്വത്വപ്രകാശനങ്ങൾ അനിവാര്യമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. പക്ഷെ  അത് ഏതു രീതിയിൽ വേണം എന്നുള്ള ചർച്ചകളാണ് നടക്കേണ്ടത്. ചിഹ്നങ്ങളെക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു രീതിയാവണം സ്വീകരിക്കപ്പെടേണ്ടത്.

പ്രത്യക്ഷത്തിൽ മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ഈ നിയമത്തിനെതിരെ വലിയൊരു ജനസമൂഹം ഏറിയോ കുറഞ്ഞോ  പ്രതികരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഈ സമയത്തു സമരങ്ങളെ സ്വത്വ പ്രകാശനത്തിനായി ഉപയോഗിക്കാതെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഫാസിസം രണ്ടു രീതിയിലാണ് അതിന്റെ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നത്. ഒന്ന് – മുസ്ലിംകളിൽ ഭീതിയുണ്ടാക്കുക എന്നതാണ്. രണ്ടാമത്തേത് മുസ്ലിംകളെ കുറിച്ച് ഭീതിയുണ്ടാക്കുക എന്നതാണ്. ആദ്യത്തേതിനെ നമുക്ക് എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതാണെങ്കിൽ, രണ്ടാമത്തേതിനെ സൂക്ഷ്മമായി സമീപിക്കേണ്ടതാണ്. മുസ്ലിം എന്ന നിലക്ക് തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത് മാത്രമാണ് ഇതിനുള്ള വഴി.

മുദ്രാവാക്യങ്ങളിലെ ആത്മീയ ആവേശം എന്നത് സമർത്ഥിക്കാവുന്ന ഒരു ന്യായം മാത്രമാണ്. താത്കാലികമായ വൈകാരിക ശമനം എന്നതിൽ കവിഞ്ഞു  രാഷ്ട്രീയമായോ സ്ഥിരമായോ ഒരു ഗുണവും അത് നൽകില്ല. മറിച്ചു നഷ്ടം  ഏറെ ഉണ്ട് താനും. വിഷയങ്ങളെ സ്ട്രാറ്റജിക്കൽ ആയി സമീപിക്കുമ്പോൾ മാത്രമേ  ശാശ്വതമായ ഫലം ഉണ്ടാകൂ.

identity politics and way of protests2

ഇൻഫിനിറ്റ് ഗെയിം:

സൈമൺ സൈനികിന്റെ ‘ഇൻഫിനിറ്റ് ഗെയിം’ എന്ന പുസ്തകത്തിൽ രണ്ട് തരം കളികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഫൈനൈറ്റ് ഗയിമും, ഇൻഫിനിറ്റ് ഗയിമും, ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയ കളികൾ  ആദ്യത്തെ ഗണത്തിൽ ഉൾപ്പെടുത്താം. ചുരുങ്ങിയ സമയത്തെ ജാഗ്രത മാത്രമാണ് അതിനു വേണ്ടത്. രാഷ്ട്രീയവും അതിജീവന പോരാട്ടങ്ങളുമൊക്കെ ഇൻഫിനിറ്റ് ഗയിം ആണ്. സൂക്ഷ്മമായ സംവിധാനവും പരിചിന്തനവും ആവശ്യമായ ഒന്നാണത്. ആയതിനാൽ തന്നെ പരിമിതമായ ആസൂത്രണം ഇതിനു യോജിക്കുന്നതല്ല. സ്റ്റേറ്റിന്റെ നയം അപരവൽക്കരണമാണെന്നിരിക്കെ അതിനെതിരെ സമരം ചെയ്യുന്നയാളുകളുടെ നിലപാട് ഉൾക്കൊളളലിന്റേതായിരിക്കണം. സമരങ്ങൾ ഉപരിപ്ലവമാകുന്നത് എന്തിനോടാണ് സമരം ചെയ്യുന്നത് എന്ന തിരിച്ചറിവില്ലാതാകുമ്പോഴാണ്.

INC ക്കു കീഴിൽ എല്ലാ സമരമുഖങ്ങളെയും ഏകോപിപ്പിച്ച ഗാന്ധിയുടെ സമരം ബ്രിട്ടീഷുകാരോടായിരുന്നില്ല, മറിച്ചു കോളോണിയലിസത്തിനെതിരെ ആയിരുന്നു. കൃത്യമായി ആ സംസ്കാരത്തിനെതിരെ സംസാരിച്ച ഗാന്ധിയുടെ നിതാന്ത  ജാഗ്രതയാണ് അഹിംസയിൽ അധിഷ്ഠിതമായ പ്രതിരോധങ്ങളിലും ബഹിഷ്കരണ സമരങ്ങളിലും കണ്ടത്. വർണ്ണ വിവേചനങ്ങൾക്ക് എതിരിൽ സമരം നയിച്ച മാർട്ടിൻ ലൂതർ കിങ്ങും വെള്ളക്കാരനെ തന്റെ ശത്രുവാണെന്നു മുദ്ര കുത്തിയല്ല പ്രതിരോധമുണ്ടാക്കിയത്. മണ്ടേലയുടെ ചരിത്രവും മറ്റൊന്നല്ല. പ്രവാചകന്റെ വളരെ പ്രസിദ്ധമായ ഒരു വചനമാണ് “അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നിന്റെ സഹോദരനെ സഹായിക്കുക” എന്നത്. തിന്മക്കെതിരെയാവണം സമരങ്ങൾ മറിച്ചു തെറ്റ് ചെയ്യുന്ന പാതകികൾക്കു നേരയാവരുത് എന്ന മഹത്തായ മാനവിക സന്ദേശമാണത് നൽകുന്നത്.

സമരങ്ങളുടെ പ്രധാനലക്ഷ്യം ഫാസിസ്റ്റു ഭരണത്തെ താഴെ ഇറക്കുക എന്നുള്ളതാണ്. ഭരണഘടനാമൂല്യങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കെതിരിൽ പൊതുസമൂഹത്തെ ഒരുമിച്ചു നിർത്തുന്ന സമരരീതികളാണ് ഇതിൽ ഉണ്ടാവേണ്ടത്.  ഉൾക്കൊള്ളലിന്റെയും ഏകതയുടെയും നിലപാടുകളെ തകർക്കുന്ന പ്രവണതകളും പ്രവർത്തനങ്ങളും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. ഈ നിയമങ്ങളുടെ പ്രത്യക്ഷ ഇരകൾ എന്നുള്ള നിലക്ക് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയും അനുരഞ്ജനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഹുദൈബിയ സന്ധിയുടെ സന്ദർഭത്തിൽ ശത്രുപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊടുത്ത പ്രവാചകമാതൃക കൂടിയാണത്. മുസ്‌ലിംഅസ്തിത്വത്തെ ചോദ്യംചെയ്യുന്ന ഫാസിസ്റ്റുചേരിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരിൽ മാനവികലക്ഷ്യം മുൻനിർത്തി സ്വീകരിക്കപ്പെടുന്ന നിലപാടുകളും രീതികളും  പാഴാവില്ല എന്നത് തീർച്ചയാണ്.

ബഹുസ്വരതയെ ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് ഇതിനു ബദലായി ഉയർന്നു വരേണ്ടത്. അതിൽ മുസ്‌ലിംകൾക്കു നേതൃപരമായ പങ്കുവഹിക്കാൻ സാധിക്കേണ്ടതുണ്ട്. ചന്ദ്രശേഖർ ആസാദിനെപ്പോലുള്ളവരുടെ പരിശ്രമങ്ങളെ ആദരവോടെയാണ് കാണേണ്ടത്. ഇപ്പോൾ ഷാഹിൻബാഗടക്കമുള്ള സമരങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന സിഖ് സമുദായത്തെയും ഏറെ പ്രതീക്ഷയോടെയാണ് കാണേണ്ടത്.

ആത്യന്തികമായി, പ്രക്ഷോഭങ്ങളുടെ രീതിശാസ്ത്രം എന്നത് തികച്ചും സംവാദാത്മകമായ ഒന്നാണ്. തീവ്രമായ തീർച്ചപ്പെടുത്തലുകളും തള്ളിപ്പറയലുകളും ഒരുപോലെ അപകടകരമാണ്. വ്യത്യസ്ത വശങ്ങളിൽ നിന്നുള്ള ചർച്ചകളിലൂടെ മാത്രമേ വ്യക്തവും കൃത്യവുമായ നിലപാട് രൂപീകരണം സാധ്യമാവുകയുള്ളൂ.

ബഹുസ്വര സമൂഹത്തിലെ സമരങ്ങളുടെ രീതിശാസ്ത്രം: ഭാഗം ഒന്ന്

മനുഷ്യ ചരിത്രത്തിൻറെ നൈരന്തര്യങ്ങളിലൂടെ കണ്ണോടിച്ചിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകുന്ന വസ്തുത, അതെന്നും പാരസ്പര്യങ്ങളുടെയും ആദാനപ്രദാനങ്ങളുടെയും ആഖ്യാനമാണ് എന്നതാണ്. മൗലികമായി ഒരു വിഭാഗത്തിന്റെ പ്രശ്നം സ്വാഭാവികമായും എല്ലാവരുടേതുമായി മാറും എന്നതാണ് വസ്തുത. ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ  പൗരത്വസമരങ്ങളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത സമരരീതികളെയും ചിന്താധാരകളെയും ആഴത്തിൽ വിശകലനം ചെയ്യുകയാണ് ഇവിടെ.

ഇടപെടലുകളുടെ രാഷ്ട്രീയം:

ഏതു സമരങ്ങളിലുമെന്നപോലെ, പൗരത്വ സമരങ്ങളിലും അതിൻ്റെ വ്യത്യസ്ഥമായ ഇടപെടലുകളുടെയും രാഷ്ട്രീയങ്ങളുടെയും ചർച്ചകൾ സജീവമാണ്. സമരങ്ങളുടെ സ്വഭാവങ്ങൾ വ്യത്യസ്ഥമാവുക എന്നത് സ്വാഭാവികവുമാണ്. സ്വാതന്ത്ര്യസമരങ്ങളുടെ കാലത്ത് തികച്ചും വ്യത്യസ്ഥമായ രണ്ട് ആശയധാരകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഗാന്ധിജിക്കും അംബേദ്കറിനും ചരിത്രത്തിൽ അവരുടേതായ സ്ഥാനവും സംഭാവനകളും കാണാൻ കഴിയും. ആശയവ്യത്യാസങ്ങൾ പരസ്പരം റദ്ദ് ചെയ്തിരുന്നില്ല എന്ന് മാത്രമല്ല, അവ അംഗീകരിക്കപ്പെട്ടതും പരസ്പരം ഉൾക്കൊള്ളുന്നതുമായിരുന്നു. മുസ്ലിം സമുദായത്തിനകത്ത് നോക്കിയാൽ, മൗലാന മുഹമ്മദലി ജോഹറും ഇഖ്ബാലും സഞ്ചരിച്ചിരുന്ന പാതയിലൂടെയല്ല അബുൽ കലാം ആസാദിൻ്റെ ആദർശയാത്ര. (കോൺഗ്രസിൻ്റെയും മുസ്ലിംലീഗിൻ്റെയും രാഷ്ട്രീയ നിലപാടുകളിലെ വ്യതിരിക്തത ഈ ആശയവ്യത്യാസങ്ങളുടെ ഉദാഹരണമാണ്). ചുരുക്കിപ്പറഞ്ഞാൽ പ്രക്ഷോഭങ്ങൾക്കകത്ത് ഏകസ്വരം, ഏകാഭിപ്രായം എന്ന ഒരു രീതി സംഭവ്യമല്ല.

സവിശേഷമായ ബഹുസ്വര മുഖമുള്ള ഇന്ത്യൻ സാഹചര്യത്തിൽ, മുസ്‌ലിം സമുദായത്തിന്റെ പ്രക്ഷോഭങ്ങളും സമരരീതികളും ഏതു സ്വഭാവത്തിലുള്ളതായിരിക്കണം എന്ന ചർച്ചകൾ ഈ അവസരത്തിൽ ഉയർന്നു വന്നിരുന്നു. പൗരത്വ ഇടപെടലുകളിൽ ഒരു വിഭാഗം ഈ വിഷയത്തെ മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് വാദിക്കുകയും അപ്രകാരം സമര രീതികളെ  ആവിഷ്ക്കരിക്കുകയും സമരങ്ങളിൽ മുസ്ലിം മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും അടങ്ങുന്ന സ്വത്വ പ്രക്ഷേപണങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. വിഭജനാനന്തര ചരിത്രത്തിൽ ഇന്ത്യയിൽ മുസ്ലിം സമുദായം അനുഭവിച്ചു പോന്ന കൃത്യമായ വംശീയ വിവേചനങ്ങളുടെ അടിസ്ഥാനം ഇസ്ലാമോഫോബിയ ആണെന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. UAPA പോലുള്ള കരിനിയമങ്ങൾ ഇത്തരം വിവേചനങ്ങളുടെ പുതിയ  കാലത്തെ ആവിഷ്ക്കാരങ്ങളായാണ് മനസ്സിലാക്കേണ്ടത് എന്നവർ വാദിക്കുന്നു. അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ വർഗ്ഗവിവേചനങ്ങളെ പൊതുസമൂഹം പ്രശ്നവൽക്കരിക്കുകയോ അഡ്രസ് ചെയ്യുകയോ ചെയ്തിരുന്നില്ല.

ജാമിഅയിലെയും അലിഗറിലെയും വിദ്യാർത്ഥികൾ CAA സമരങ്ങളിൽ ഇസ്ലാമോഫോബിയക്കെതിരിൽ നടത്തുന്ന മുദ്രാവാക്യങ്ങൾ ഈ വിഷയങ്ങളെ ജനങ്ങൾ ഏറ്റെടുക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ദളിത് പ്രശ്നങ്ങളെ അവർ അവരുടെ സ്വത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് അഡ്രസ് ചെയ്യുമ്പോൾ അതിനെ വർഗീയമായി മനസ്സിലാകാത്ത പൊതു സമൂഹം, മുസ്ലിംകൾ അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളേയും ചിഹ്നങ്ങളെയും (അടിസ്ഥാനപരമായി അവരുടെ സ്വത്വത്തെ) ഉയർത്തിപ്പിടിച്ചു സമരം ചെയ്യുമ്പോൾ അത് സാമുദായികവാദം ആയി മുദ്രകുത്തുന്നതു വിവേചനപരമാണ് എന്നിവർ വാദിക്കുന്നു. ഇത്തരം ചർച്ചകളും മുദ്രാവാക്യങ്ങളും പരസ്യമായി പ്രസ്താവിക്കുന്നത് നേരത്ത സൂചിപ്പിച്ച ഇസ്ലാമോഫോബിയയിൽ നിന്നുയർന്നു വരുന്ന പൊതുബോധങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും എന്നും ഇവർ കരുതുന്നു.. ഈയടുത്തു നടി പാർവതി മലയാള സിനിമാരംഗത്തെ ഇസ്ലാമോഫോബിയക്കെതിരെ സംസാരിച്ചത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

തീവ്രമായ സാമുദായിക ധ്രുവീകരണത്തിന്റെ ഈ കാലത്തു ഇത്തരം നിലപാടുകൾക്ക് സാധുതയുണ്ട് എന്നവർ വിശ്വസിക്കുന്നു. അവരെ സംബന്ധിച്ചെടുത്തോളം ഇന്ത്യയിൽ ഇത് ആദ്യമായി സംഭവിക്കുന്ന ഒരു കാര്യമല്ല. മറിച്ചു, സ്വാതന്ത്ര്യാനന്തരം തന്നെ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിഭജനം പോലും ആ പ്രശ്നങ്ങളുടെ ഉപോൽപ്പന്നം ആണ് എന്നവർ കാണുന്നു. മുസ്‌ലിം സമുദായം ഏതു രീതിയിൽ അവരുടെ പ്രശ്നങ്ങളെ സമീപിച്ചാലും അതിനെ വർഗീയമായി വായിക്കാൻ ഇസ്ലാമോഫോബിക്കുകൾക്കു സാധിക്കും എന്നും അവർ വിലയിരുത്തുന്നു. 

identity politics and way of protests4

പ്രക്ഷോഭങ്ങളിലെ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും :

ഉത്തരേന്ത്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം പൊതുവിൽ സ്വത്വപരമാണ്.  സമരങ്ങളിൽ ലാൽ സലാം, നീൽ സലാം, അസ്സലാം, അല്ലാഹു അക്ക്‌ബർ തുടങ്ങിയ മുദ്രാവാക്യങ്ങൾ അവർക്കു സുപരിചിതവുമാണ്. ദളിത് വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ ‘ജയ് ഭീം’ വിളിക്കാൻ മുസ്ലിംകൾക്കും മുസ്ലിം പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ‘അല്ലാഹുഅക്ക്ബർ’ വിളിക്കുന്നതിൽ ദളിതർക്കും ഒരു അസ്വസ്ഥതയും തോന്നാറില്ല. സ്വാതന്ത്ര്യ സമര കാലത്തു രൂപംകൊണ്ട ഖിലാഫത്തു പ്രസ്ഥാനവും അതിന്റെ സമര മുറകളും (ബഹിഷ്കരണം, നിസ്സഹകരണം തുടങ്ങിയ സമരരീതികൾ) പിന്നീട് ഗാന്ധിജി പോലും ഏറ്റെടുത്തതാണ് ചരിത്രം. സായുധ  പോരാട്ടത്തിലേക്ക് നീങ്ങിയ ശേഷമാണ് ഗാന്ധി ഖിലാഫത്തുപ്രസ്ഥാനങ്ങളുമായി ബന്ധം വിച്ഛേദിക്കുന്നത്.  ഫാസിസത്തിനെതിരെയുള്ള സമരങ്ങളിൽ തക്ബീർ വിളികൾ മുസ്ലിമിന് നൽകുന്നത് വൈകാരിക ശമനമല്ല മറിച്ചു ആത്മീയാവേശമാണ് എന്നാണു ഇവരുടെ വാദം.

സമരങ്ങളുമായി ബന്ധപ്പെട്ടു പൂർണ്ണമായും ഒരു മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതിൽ ഗോപ്യമായ മറ്റൊരു അപകടം കൂടെയുണ്ട്. ഈ സമരം വിജയിക്കുകയും പുതിയൊരു സർക്കാർ വരികയും ചെയ്താൽ മൂസ്ലിം സമുദായത്തിന്റെ ആചാരങ്ങളിലും മറ്റും ഇടപെടലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്വത്വ പ്രകാശനങ്ങൾ സംഘ് പരിവാറിന് വീണ്ടും ഉയരാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുക എന്ന വാദങ്ങളും അതിന്റെ കൂടെ വരും.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലിംകൾക്ക് വലിയൊരു പരിധി വരെ Negotiation Power ഉണ്ടായിരുന്നു. വിഭജനം ഏറ്റവും അധികം ബാധിച്ചതും മുസ്ലിം സമുദായത്തെ ആയിരുന്നു. ഇന്ത്യൻ മുസ്ലിമിന്റെ ഉള്ളിൽ ഭീകരമായ ഒരു അപകർഷതാ ബോധം ആണ് അത് സൃഷ്ടിച്ചത്. സ്വന്തമായി ഒരു രാജ്യം വരെ ലഭിച്ചു കഴിഞ്ഞപ്പോൾ പിന്നെയൊന്നും നേടാനില്ലാത്തവരായി സ്വയം ധരിക്കുകയും വേറെയൊന്നും ആവശ്യപ്പെടാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെടുകയും ചെയ്ത ഒരു അവസ്ഥയിലേക്ക് മുസ്ലിങ്ങൾ എടുത്തെറിയപ്പെടുകയും ചെയ്തു.  ഭരണഘടനയിൽ ദളിതർക്കു നയതന്ത്ര അവകാശങ്ങൾ പോലും വകവെച്ചു കൊടുത്തപ്പോൾ മുസ്ലിമിന് സാംസ്കാരികാവകാശങ്ങൾ മാത്രമാണ് ലഭിച്ചത്. ചുരുക്കത്തിൽ മുൻപ് അനുഭവിച്ച  വിശേഷാധികാരങ്ങൾ അയവിറക്കി നൽകപ്പെട്ടതിൽ തൃപ്തിപ്പെട്ടു ഇന്ത്യൻ മുസ്ലിമിന് ജീവിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.

സെക്കുലർ ആയ നിലപാടുകളിൽ ഊന്നിയുള്ള പൗരത്വ പ്രക്ഷോഭ സമര രീതികൾ, ഇന്ത്യൻ മുസ്‌ലിംകൾക്കു ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്നും, പൊതുബോധത്തിൽ രൂഢമൂലമായ ഇസ്‌ലാമോഫോബിക് ബോധ്യങ്ങളെ തിരുത്താൻ ഇതുവഴി സാധിക്കില്ലെന്നും ഇവർ കരുതുന്നു.  സംഘപരിവാർ എന്ന ആശയത്തെ തന്നെ എതിർക്കുന്നതിന്  ഏറ്റവും ഉചിതം കുറച്ചു കൂടെ ഭാവി മുന്നിൽ കണ്ടുള്ള സമര നിലപാടുകൾ ആണ്. അത് ഏറ്റുമുട്ടുന്നത് ആശയങ്ങളോടും ബോധ്യങ്ങളോടുമായിരിക്കും. അതോടൊപ്പം മനസ്സിലാക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ഒന്ന്,  മുസ്ലിമാവുന്നതോടു കൂടി തന്നെ ഒരാൾ  ഒരു സ്വത്വത്തിനു ഉള്ളിൽ ആണുള്ളത്. അത് പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അയാൾ  തീവ്രവാദി  ആയി മുദ്രകുത്തപ്പെടുന്നതാണ് കണ്ടുവരുന്നത്. ‘അല്ലാഹുഅക്ബർ’ പോലുള്ള മുദ്രാവാക്യങ്ങൾ പൊളിറ്റിക്കൽ മുദ്രാവാക്യങ്ങൾ ആയി തന്നെ ആണ് മനസ്സിലാക്കപ്പെടേണ്ടത് എന്നാണിവർ മുന്നോട്ടു വെക്കുന്ന ആശയം.

(തുടരും)

ബഹുസ്വര സമൂഹത്തിലെ സമരങ്ങളുടെ രീതിശാസ്ത്രം: ഭാഗം രണ്ട്

അക്കാദമിക സാഹിത്യങ്ങളില്‍ അതോറിറ്ററിയന്‍ എന്നതിന് രണ്ടു വ്യത്യസ്ത അര്‍ത്ഥങ്ങളാണുള്ളത്. രാഷ്ട്രീയ താരതമ്യത്തില്‍ നിശ്ചിത കാലയളവില്‍ സ്വതന്ത്രവും കളങ്കരഹിതവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നുള്ളതാണ് ഒന്ന്. ഈ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പുമൊക്കെ ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ വഴി നീതിപൂര്‍വം അധികാരത്തിലേറിയവരാണെന്നു പറയാം. അങ്ങിനെ നോക്കുമ്പോള്‍, ഇവരുടെ ഭരണം അക്കാദമിക ഏകാധിപത്യ നിര്‍വചനത്തിനു പുറത്താണ് . എന്നാല്‍ രാഷ്ട്രീയ മനശ്ശാസ്ത്രത്തില്‍, അപരനെ ഭയക്കുന്ന, ശ്രേണീബദ്ധമായ അധികാരത്തിനോടുള്ള അഭിവാജ്ഞയുള്ള ഏതൊരു വ്യക്തിയും അധീശത്വ മനസ്ഥിതിയുള്ളവരാണെന്നു കാണാം. ഈ അര്‍ത്ഥത്തില്‍ മേല്‍പ്പറഞ്ഞ അധികാരികള്‍ അധീശാധിപത്യ സ്വഭാവമുള്ളവരാണെന്നതിനു ഈ രാജ്യങ്ങളുടെ സമകാലീന സംഭവ വികാസങ്ങളും, ഈ വ്യക്തികളുടെ അധികാര ചേഷ്ടകളും സംസാരങ്ങളും പ്രവര്‍ത്തികളും നിരീക്ഷിച്ചാല്‍ മനസ്സിലാക്കിക്കാന്‍ സാധിക്കും.

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍, പ്രത്യക്ഷത്തില്‍ ശ്രദ്ധയാകര്‍ഷിക്കാത്ത എന്നാല്‍ ആഴത്തില്‍ വേരൂന്നിയതും ദിനേനയെന്നോണം സംഭവിക്കുന്നതുമായ ഡീപ് സ്‌റ്റേറ്റിന്റെ ഏകാധിപത്യ പ്രവണതകളെപ്പറ്റി ബംഗാളി രാഷ്ട്രീയ നിരീക്ഷകനായ സുവോജിത് ചതോപാധ്യായ എഴുതുകയുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുനയൊടിക്കുന്ന തരത്തിലുള്ള നിയമങ്ങളുടെ ദുരുപയോഗം, സന്നദ്ധ സംഘടനകളുടെ മേല്‍ ചെലുത്തുന്ന നിയന്ത്രണങ്ങള്‍, സ്വകാര്യ സ്വത്തിന്റെ മേലുള്ള കൈകടത്തല്‍, വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും മേലുള്ള നിയന്ത്രണങ്ങള്‍, രാജ്യത്തെ പൗരന്മാര്‍ എന്ത് കഴിക്കണം /കഴിക്കരുത് എന്നത് പോലും സ്‌റ്റേറ്റ് തീരുമാനിക്കുക എന്നിവയെല്ലാം ഇന്ത്യന്‍ മണ്ണില്‍ അധികാര ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും കടന്നുകയറ്റമായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മേല്പറഞ്ഞവയൊക്കെയും ദിനചര്യയായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും ഇവയുമായി താദാത്മ്യം പ്രാപിക്കുകയും, ഇവയൊന്നും എതിര്‍ക്കപ്പെടേണ്ടാത്തവയായി മനസ്സിലാക്കുകയും ചെയ്യുന്നു.

ആധുനിക ഇന്ത്യയില്‍ അധീശത്വവ്യവസ്ഥയുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ചിലത് അതീവ നിഷ്ടൂരവുമാണ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് ഇരകളാക്കപ്പെടുന്നത്. ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും പട്ടികജാതി വിഭാഗങ്ങള്‍ ഇന്ത്യന്‍ സ്വേച്ഛാധിപത്യത്തിന്റെ മുഴുവന്‍ ശക്തിയും അറിഞ്ഞവരാണ്. ഫോറസ്‌ററ് റൈറ്‌സ് ആക്ടിനെ ദുര്‍ബലപ്പെടുത്തി ആദിവാസികളുടെ വനമേഖല കൈവശപ്പെടുത്തിയത് രാജ്യത്തിന്റെ ഭരണകൂടമാണ്. ഇന്ത്യന്‍ ഡീപ് സ്‌റ്റേറ്റിന്റെ ഏകാധിപത്യത്തിന്റെ അതിദാരുണമായ ഉദാഹരണമാണ് കശ്മീര്‍. Armed Forces Special Powers നിയമം കൊണ്ടുവന്നു സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ സ്വൈരവിഹാരത്തിനു വിട്ടുകൊടുത്ത ഇന്ത്യന്‍ ഭരണകൂടം സ്വേച്ഛാധിപത്യപരമല്ലെന്നു പറയാന്‍ സാധിക്കില്ല. സ്‌റ്റേറ്റിന്റെ അധികാര തേര്‍വാഴ്ചക്ക് ഇരകളാക്കപ്പെട്ടവരല്ലാതെ ആരും ഇതില്‍ അസ്വസ്ഥരാകുന്നില്ലെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിലേക്ക് നുഴഞ്ഞു കയറുന്ന ഏകാധിപത്യ പ്രവണതകള്‍ ഇന്ന് രാജ്യത്തിന്റെ ശാപമായി മാറിയിരിക്കുന്നു. ഇന്ത്യ, രൂപീകരണ കാലം മുതല്‍ക്കേ ഈ പ്രവണതകള്‍ പ്രകടിപ്പിച്ചിരുന്നു എന്ന് പ്രശസ്ത ചരിത്രകാരിയും ടഫ്‌റ്‌സ് യൂണിവേഴ്‌സിറ്റി ചരിത്ര പ്രൊഫസറുമായ ആയിഷ ജലാല്‍ തന്റെ ഡെമോക്രസി ആന്‍ഡ് ആതോറിറ്റേറിയനിസം ഇന്‍ സൗത് ഏഷ്യ എന്ന പുസ്തകത്തില്‍ അടിവര- യിടുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താനെയും ബംഗ്ലാദേശിനെയും അപേക്ഷിച്ചു ഒട്ടും മികച്ചതല്ല ഇന്ത്യന്‍ ജനാധിപത്യം എന്നവര്‍ സമര്‍ത്ഥിക്കുന്നുണ്ട്.

അധീശാധിപത്യം ചരിത്രത്തിൽ:

ജര്‍മനിയില്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ ദേശീയതാവാദം വലിയ ഹേതുവായിട്ടുണ്ട്. അതുപോലെത്തന്നെ ശുദ്ധതാവാദവും ജൂതന്മാരെക്കാള്‍ തങ്ങള്‍ ഉന്നതരാണെന്ന ബോധംബ ദൃഢമാക്കി എടുത്താണ് ജര്‍മനിയെ ഹിറ്റ്‌ലര്‍ ഫാസിസത്തിലേക്കു നയിച്ചത്. പല ഏകാധിപതികളും ഇത്തരം തീവ്ര ദേശീയതാബോധം വളര്‍ത്തിയെടുത്താണ് അധികാരമേറിയിട്ടുള്ളത്.

പലപ്പോഴും ദേശീയതാ അതിവാദങ്ങളാണ് വര്‍ഗ്ഗീയതയിലേക്കും വംശഹത്യയിലേക്കും നയിക്കുന്നത്. ഇതിനോടുള്ള പ്രതികരണങ്ങള്‍ ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളുമായി ഒരു ദൂഷിതവലയത്തില്‍ അകപ്പെട്ടു ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ യാഥാസ്ഥിതിക സാമൂഹിക സമവാക്യങ്ങള്‍, മത വ്യക്തിത്വങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, തീവ്ര ദേശീയത എന്നിവയെല്ലാം ഏകാധിപത്യത്തിലേക്കുള്ള ചവിട്ടുപടികളായി അഴിച്ചുപണിയപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്. ഹിന്ദുത്വ അല്ലെങ്കില്‍ ഹിന്ദുനെസ്സ് എന്ന് പറയാവുന്ന ഒന്ന് ദേശിയ പൊതുബോധത്തില്‍ അടിച്ചേല്‍പ്പിച്ചു അധീശത്വത്തിനു ഒരു മതപരിവേഷം നല്‍കിക്കൊണ്ട് ബഹുഭൂരിപക്ഷ ഹിന്ദു രാഷ്ട്രമായ ഇന്ത്യയെ കൂടുതല്‍ മതപരവും വര്‍ഗീയമായും വിഘടിപ്പിച്ചു നിര്‍ത്തുക എന്ന തന്ത്രമാണ് പയറ്റപ്പെടുന്നത്

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ ഫാസിസം നടപ്പിലാക്കുന്ന അജണ്ടകള്‍ ജൂതര്‍ക്കെതിരെ ഹിറ്റ്‌ലര്‍ സ്വീകരിച്ച നയങ്ങള്‍ക്ക് സമാനമായതാണെന്നു കാണാം. ഹിന്ദുക്കളുടെ നാടും സമ്പത്തും അക്രമത്തിലൂടെയും അന്യായമായും കൈവശം വെക്കുന്നവരാണ് മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിംകള്‍ എന്ന ദുഷ്പ്രചാരണം വഴി സാമാന്യ ഹിന്ദുവിന് മുസ്ലീമിനെ ശത്രുവായി കാണുന്ന അവസ്ഥ സംജാതമാകുന്നു. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിംകള്‍, അതിക്രമകാരികളായ കൈയ്യേറ്റക്കാരാണെന്നും, അവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടവരാണെന്നും ഭരണപക്ഷ പാര്‍ലിമെന്റ് അംഗങ്ങള്‍ വരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നു. ലൗ ജിഹാദ് തുടങ്ങി നിര്‍ബന്ധിത മത പരിവര്‍ത്തനം, തീവ്ര വാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വരെ ആരോപിക്കപ്പെട്ടു മുസ്‌ലിം ചെറുപ്പക്കാര്‍ വിചാരണ പോലും ഇല്ലാതെ ജയിലില്‍ അടക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നു. ഒരു ശരാശരി ഹിന്ദുവിന്റെ മത വികാരങ്ങളെ പ്രകോപിപ്പിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ച അധികാര ഫാസിസം, ഇല്ലാത്ത പശു ഇറച്ചിയുടെ പേരില്‍ പോലും ആള്‍ക്കൂട്ടത്തെ കൊണ്ട് മതന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തി അവരുടെ സ്വേച്ഛാധിപത്യം സ്ഥാപിച്ചെടുക്കുന്നു. അപരവല്‍ക്കരണവും അപരനോടുള്ള ശത്രുതയും പദ്ധതിയാക്കി ആള്‍ക്കൂട്ടത്തെ വരുതിയില്‍ നിര്‍ത്തി ആധിപത്യം ഉറപ്പിക്കുന്നു. ജാത്യാധിഷ്ഠിത ഇന്ത്യന്‍ സാമൂഹിക സാഹചര്യം ഇത്തരം അജണ്ടകള്‍ നടപ്പിലാക്കാന്‍ ഏറ്റവും അനുയോജ്യ മണ്ണാണുതാനും. ഭരണ വരേണ്യ വര്‍ഗ്ഗത്തിന്റെ മേല്‍ക്കോയ്മാവാദം ആത്യന്തികമായി ഒരു വര്‍ഗ്ഗത്തിന്റെ അധീശാധിപത്യത്തില്‍ കലാശിക്കുന്നു.

ജാതീയതയും മതാത്മകതയും തുറുപ്പുചീട്ടുകളായി ഉപയോഗിച്ച അധീശത്വ ഫാസിസം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ മറുവശത്തു ഇതിന്റെ ഗുണഭോക്താക്കളായി വമ്പന്‍ കുത്തക മുതലാളിമാരാണുള്ളത് എന്നതാണ് വസ്തുത. ഒരു രാഷ്ട്രത്തെ എണ്ണത്തില്‍ വളരെ കുറവുള്ള സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ് ഫാസിസം എന്ന ഒരു നിര്‍വചനവും സാധ്യമാണ്. കുത്തക രാഷ്ട്ര മുതലാളിത്തം എന്ന് വിളിക്കാം. രാജ്യത്തിന്റെ മേല്‍ സമഗ്രാധിപത്യം നേടുന്നതിന്റെ ഭാഗമായി ജനങ്ങളുടെ മേല്‍ നോട്ട് നിരോധം പോലുള്ളവ അടിച്ചേല്‍പ്പിച്ചും ജി എസ ടി പോലുള്ള അധികനികുതി ഭാരം നല്‍കിയും പൗരന്മാരുടെ സമ്പത്തിന്റെ മേലുള്ള അധികാരികളുടെ നിയന്ത്രണം ശക്തമാക്കുന്നു. ചോദ്യം ചെയ്യാന്‍ ഭയക്കുന്ന ജനങ്ങള്‍ തങ്ങള്‍ക്കുമേല്‍ വരുന്ന ജാതീയവും വംശീയവും മാത്രമല്ല സാമ്പത്തികവുമായ ഭാരം വഹിക്കാനാവാതെ ആത്മഹത്യയിലേക്കു നീങ്ങുന്നു. ഒരു വിഭാഗത്തിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാനായി രാജ്യത്തിന്റെ ചരിത്രം തന്നെ തിരുത്തപ്പെടുന്ന അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്. വളരെ വ്യവസ്ഥാപിതമായും എന്നാല്‍ സാവധാനത്തിലും വിദ്യാലയങ്ങളിലെ പാഠ പുസ്തകങ്ങളിലൂടെ തിരുത്തിയെഴുതിയ ചരിത്രം പുതു തലമുറയിലേക്കു പകരുന്നു.

സമഗ്രാധിപത്യത്തിന്റെ നാള്‍വഴികള്‍ :

ചരിത്രവിജ്ഞാനീയവും ദേശീയതയും തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. ദേശീയ രാഷ്ട്രം എന്ന ആധുനിക അധികാരയന്ത്രത്തിന്റെ ഏറ്റവും ഫലപ്രദവും സാധൂകരണക്ഷമവുമായ ജ്ഞാനമണ്ഡലമെന്ന നിലക്കാണ് ചരിത്രവിജ്ഞാനീയം തന്നെ ആവിര്‍ഭവിക്കുന്നത്. ഒരു വംശത്തെയോ ജാതിയെയോ മതത്തെയോ ദേശീയവത്കരിക്കുന്ന സൈദ്ധാന്തിക ധര്‍മമാണ് ചരിത്രവിജ്ഞാനീയം നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ സവര്‍ണജാതികളെയും അവരുടെ സംസ്‌കാരത്തെയും ദേശീയ പദവിയിലേക്കുയര്‍ത്തുന്നതിനുവേണ്ടി ഏറ്റവുമധികം വിന്യസിക്കപ്പെട്ട വ്യവഹാരരൂപം ചരിത്രവിജ്ഞാനീയമാണ്.

ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ക്കു മുമ്പില്‍ സ്വന്തം ദേശീയ പ്രതിനിധാനാവകാശം സ്ഥാപിച്ചുറപ്പിക്കുന്നതിന് സവര്‍ണക്ക് ആദിമവും അനുസ്യൂതവുമായ ഒരു ദേശീയ ചരിത്രം ആവശ്യമായിരുന്നു. അങ്ങനെയാണ് വേദകാലത്തുനിന്നാരംഭിക്കുന്ന ഒരു രാഷ്ട്രത്തെ നിര്‍മിക്കുകയും അതിന്റെ ചരിത്രത്തെ ദേശീയ ചരിത്രമായി വ്യാഖ്യാനിക്കുകയും ചെയ്തത്. വ്യത്യസ്ത മതവിശ്വാസാചാരങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള ചരിത്ര സ്മരണകളെ നശിപ്പിക്കുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്തുകൊണ്ടു മാത്രമേ ഇങ്ങനെയൊരു അഖണ്ഡ ഹിന്ദുരാഷ്ട്രത്തിന്റെ ചരിത്രബോധത്തിനു നിലനില്‍ക്കാനാവൂ. ഓര്‍മകളുടെ ബഹുത്വങ്ങളെ പുലരാന്‍ അനുവദിക്കാത്ത ഈ ദേശീയ ചരിത്രം അതിനാല്‍ അടിമുടി ജനാധിപത്യവിരുദ്ധവും അധാര്‍മികവുമാണ്. ദലിത്പിന്നാക്ക ജനവിഭാഗങ്ങള്‍ അവരുടെ മതപരവും സാംസ്‌കാരികവുമായ വ്യതിരിക്തതസ്ഥാപിക്കുന്നതിനുവേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങളെയും അസാധുവാക്കുകയെന്നതാണ് ഈ ദേശീയ- ചരിത്രത്തിന്റെ പരമമായ ധര്‍മം.

ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള കണ്ടെത്തലുകളും തുടര്‍ന്നുണ്ടായ ഗവേഷണങ്ങളും ഹിന്ദുദേശീയ ചരിത്രാഖ്യായികയുടെ ‘ആദിമധ്യാന്തപ്പൊരുത്ത’ത്തെ തകര്‍ക്കുകയും അതില്‍ ആഴമേറിയ വിള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു, ഹാരപ്പന്‍ നാഗരികതയുടെ ഭിന്നചരിത്രം നിലനില്‍ക്കുവോളം ഈ വിടവുകള്‍ അടയ്ക്കുക അസാധ്യമാണ്. വ്യതിരിക്ത ചരിത്രവിജ്ഞാനങ്ങളുടെ വികാസത്തിലൂടെ ഈ വിടവുകള്‍ വലുതാവുകയും ക്രമേണ ഹിന്ദുദേശീയചരിത്രംതന്നെ അപ്രത്യക്ഷമാവുകയും ചെയ്യാനിടയുണ്ട്. അത് ഹിന്ദുകൊളോണിയലിസത്തിന്റെയും സംഘപരിവാറിന്റെയും അന്ത്യത്തിനു വഴിവെക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ സംഘപരിവാറിനുമുമ്പിലുള്ള ഏക പോംവഴി ദേശീയ ചരിത്രാഖ്യായികയിലെ വിടവുകള്‍ ബലംപ്രയോഗിച്ച് അടയ്ക്കുകയെന്നതുമാത്രമാണ്. ഹാരപ്പന്‍ സംസ്‌കാരത്തെ വൈദികവത്കരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്.

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി:

ശ്രാവണബുദ്ധ പാരമ്പര്യങ്ങളെയെല്ലാം ഇപ്രകാരം തുടച്ചുനീക്കാനും ഇന്ത്യാചരിത്രങ്ങളെ ഹിന്ദുവിന്റെ ഏകചരിത്രമാക്കിമാറ്റാനുമുള്ള വലിയൊരു ഫാഷിസ്റ്റു ഗൂഢാലോചനയുടെ പ്രാരംഭമാണ് ഇപ്പോള്‍ നടക്കുന്നത് ജനശ്രദ്ധ രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളിലുണ്ടെങ്കില്‍ ആര്‍ക്കും ജനദ്രോഹകരമായ നടപടികള്‍ നടപ്പാക്കാനാവില്ല. അതുകൊണ്ട് ജനശ്രദ്ധ മാറ്റേണ്ടത് ഏത് സര്‍ക്കാരുകളേക്കാളും ഫാസിസ്റ്റ് സര്‍ക്കാരിന് അത്യന്തം പ്രധാനപ്പെട്ടതാണ്. റോഡിന്റെ പേര് മാറ്റല്‍, പശുവിന്റെ പേരില്‍, സ്ത്രീകള്‍ ആര്‍ഷഭാരത സംസ്‌കാരം പിന്‍തുടരണം, മുസ്ലീങ്ങള്‍ ഇന്ത്യ വിട്ട് പോകണം, ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കണം തുടങ്ങി അനേകം വിവാദപരമായ പ്രസ്ഥാവനകള്‍ ഫാസിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. മേലധികാരികളുടെ ഇത്തരം വിവാദ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ അതീവപ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നു. വലിയ ചര്‍ച്ചാപരിപാടികളും മറ്റും അതിനെക്കുറിച്ച് അവര്‍ സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം ഇന്ത്യക്കകത്തു സമൂലമായ സര്‍ക്കാര്‍ പരിഷ്‌കരണങ്ങളും നടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഫാസിസ്റ്റ് അനുകൂലികളെ നേതൃത്വ സ്ഥാനത്ത് നിയോഗിക്കുന്നു. പൂനെയിലെ വിദ്യാലയത്തില്‍ നടത്തിയ അത്തരമൊരു ശ്രമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ദീര്‍ഘകാലമായി സമരത്തിലാണ് . ഫാസിസത്തിന്റെ വളര്‍ച്ചക്ക് സഹായകമല്ലാത്തതിനാലും, ജനത്തെ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനാലും, വിദേശികള്‍ക്ക് കൊള്ള നടത്താന്‍ കഴിയാത്തതിനാലും സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയും ഭരണസംവിധാനവും ഒന്നൊന്നായി മാറ്റപ്പെടുകയാണ്.

അധീശത്വ ഫാസിസം ഇന്ത്യന്‍ ജനാധിപത്യത്തില്‍ നുഴഞ്ഞുകയറി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും, ജനാധിപത്യ ധ്വമസനവും നടക്കുമ്പോഴും ഇതിനെതിരെയുള്ള പ്രതിരോധം ശക്തമല്ല എന്നുള്ളതാണ് വസ്തുത. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന ഒരു വലിയ ഭീഷണിയാണ്. ജനാധിപത്യം ദുരുപയോഗം ചെയ്തു രാജ്യത്തെ ഏകാധിപത്യത്തിന്‍കീഴില്‍ ആക്കുന്നതിനു പ്രതിലോമ ശക്തികള്‍ക്ക് പ്രതിരോധം നേരിടാനില്ല എന്നത് തന്നെ ജനാധിപത്യത്തിന്റെ ആസന്ന മരണത്തിന്റെ അശുഭ സൂചികയാണ്.

പ്രമുഖ പൊളിറ്റിക്കല്‍ സയന്റിസ്‌റ് Dr. ലോറന്‍സ് ബ്രിട്ട് ഒരു ഫാസിസ്റ്റു രാജ്യത്തിന്റെ 14 ലക്ഷണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്:

 • അതിശക്തവും നിരന്തരമായി ഉന്നയിക്കുന്നതുമായ തീവ്ര ദേശീയതാവാദം ദേശിയ ഗാനം, പതാക, മുതല്‍ ദേശീയതയുടെ ആപ്തവാക്യങ്ങളുടെ നിരന്തരമായ ഉപയോഗം.
 • രാജ്യ സുരക്ഷയുടെ പേരില്‍ അതിഭയാനകമായ തരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍.
 • ഐക്യപ്പെടുന്നതിനായി പൊതുശത്രുവിനെ സൃഷ്ടിക്കല്‍.
 • സൈന്യത്തിന്റെ അപ്രമാദിത്വം.
 • ക്രമാതീതവും അക്രമാസക്തവും ആയ ലിംഗ വിവേചനം.
 • ബഹുജന മാധ്യമങ്ങളിന്മേലുള്ള നിയന്ത്രണം.
 • രാജ്യ സുരക്ഷയോടുള്ള അമിതമായ ആസക്തി.
 • മതത്തെയും ഭരണകൂടത്തെയും കൂട്ടിക്കലര്‍ത്തല്‍.
 • കുത്തക മുതലാളിമാരുടെ താല്പര്യ സംരക്ഷണം.
 • തൊഴിലാളികളെ അടിച്ചമര്‍ത്തല്‍.
 • ബുദ്ധിജീവികളെയും കലാകാരന്മാരെയും അധിക്ഷേപിക്കല്‍.
 • കുറ്റം, ശിക്ഷ എന്നിവയുടെ മേല്‍ അമിത ശ്രദ്ധ.
 • അതിവിപുലമായ അഴിമതി.
 • ഇലക്ഷനില്‍ കൃത്രിമത്വം.

പ്രത്യക്ഷത്തില്‍ തന്നെ ഫാസിസത്തിന്റെ ഈ ലക്ഷണങ്ങള്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തിന് ചേരുന്നു എന്നത് ഏറ്റവും ഗുരുതരമായി കാണേണ്ടതുണ്ട്. ഹിന്ദുത്വ ഫാസിസത്തിന്റെ അധീശാധിപത്യ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാധാരണ ഹിന്ദു പൗരനെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി വരുതിയിലാക്കുന്നു എന്നത് ഗൗരവതാരമാണ്. ഭൂരിപക്ഷം വരുന്ന നന്മേഛുക്കളായ സാധാരണക്കാരെ ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന ഈ ഹിഡന്‍ അജണ്ടകളെപ്പറ്റി ബോധവല്‍ക്കരിക്കുക എന്നത് അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്നു. ഒരു ജനത തങ്ങളുടെ അമൂല്യമായ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യാന്‍ തയ്യാറാവാത്ത കാലത്തോളം, അവരുടെ ഭരണകര്‍ത്താക്കള്‍ കൂടുതല്‍ അധികാരത്തിനും ആധിപത്യത്തിനും അവര്‍ക്കുമേല്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ധം ചെലുത്തിക്കൊണ്ടേയിരിക്കും എന്നത് സമകാലീന ഇന്ത്യയുടെ നേര്‍സാക്ഷ്യമാണ്.

കാര്യങ്ങളെ ശെരിയായ രീതിയില്‍ മനസ്സിലാക്കുകയും ജനങ്ങളിലേക്ക് കടത്തിവിടുന്ന നുണപ്രചാരങ്ങളെയും വിധ്വംസക പ്രവൃത്തികളെയും കൃത്യമായി തിരിച്ചറിഞ്ഞു വികാരത്തെ വിവേകത്തിനു അടിയറവു വെച്ചുകൊണ്ടുള്ള ജനാധിപത്യപരമായ പ്രതിരോധ മുന്നേറ്റങ്ങള്‍ക്കായി സമാന മനസ്‌കരെ ഒരുമിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. തിന്മയെ നന്മകൊണ്ട് നേരിടുകയും കുപ്രചാരങ്ങള്‍ക്കു വശംവദരാകുന്ന സാമാന്യ ജനത്തിനു കാര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റി അറിവ് നല്‍കുകയും ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനു സുപ്രധാനമാണ്.

സമഗ്രാധിപത്യത്തിന്റെ നാള്‍വഴികള്‍