Tag

kerala

Browsing

ഡിയേഗോ മറഡോണ മരിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. അറുപതാം വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചുവെന്ന് പല റിപ്പോർട്ടുകളും വന്നു. ഈ റിപ്പോർട്ടുകളൊന്നും അവിശ്വസിക്കേണ്ട കാര്യമെനിക്കില്ല. അദ്ദേഹത്തിന്റെ മരണം സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങളുടെ പ്രളയമായിരിക്കും വരും ദിവസങ്ങളിൽ. എന്നാൽ അവയിലൊന്നിലും മറഡോണയുടെ മൃതദേഹത്തിന്റെ ചിത്രമുണ്ടാവില്ല (അങ്ങനൊരു ചിത്രമുണ്ടായാലും ഞാൻ വിശ്വസിക്കുമെന്നു തോന്നുന്നില്ല).

എന്നാൽ നിരത്തുകൾ ജനനിബിഢമായിരിക്കും, പുഷ്പ്പകൂമ്പാരങ്ങൾ കൊണ്ട് തെരുവുകൾ നിറയും. കരഞ്ഞും മറഡോണയുടെ ചിത്രം പതിപ്പിച്ച ബാനറുകൾ ഉയർത്തിയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ജനങ്ങൾ വിലപിക്കും. മറഡോണയെന്ന മതത്തെ കബളിപ്പിക്കാൻ എളുപ്പമാണ്. ആ മതം സ്വയം കബളിപ്പിച്ചുകൊണ്ടേയിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona world cup bylines

അർജന്റീനയിൽ അദ്ദേഹം ആരാധിക്കപ്പെടുന്നതിൽ ലളിതസുന്ദരമായ സത്യമുണ്ട്. അദ്ദേഹത്തെ വിശദീകരിക്കാൻ ഔദ്യോഗികമായി ആർക്കും സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് സ്വയം വിശദീകരിക്കാനും കഴിഞ്ഞിരുന്നെന്നു തോന്നുന്നില്ല. മറഡോണയെ മനസ്സിലാക്കാനുള്ള എളുപ്പമാർഗം തെരുവുകളിലേക്കു നോക്കുക എന്നതാണ്. ഈ തെരുവുകൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ വിലപിക്കുന്നുണ്ടാവും. എങ്കിലും ഞാനത് വിശ്വസിക്കുന്നില്ല. മരണവും മറഡോണയും വിരുദ്ധാശയങ്ങളാണെന്ന കാല്പനിക നിഷേധമല്ല എന്റേത്. മറഡോണ മരിച്ചുവെന്ന് കേൾക്കുന്നത് നാലാം നമ്പർ ഇപ്പോൾ കാൻസാസിന്റെ ഭാഗമായെന്നു കേൾക്കുന്നതിന് തുല്യമാണ്. ആ കണക്ക് ചേരുന്നില്ല…!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona playing bylines

ഒരു സാധാരണ മനുഷ്യന്റെ മരണ സാധ്യത ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്തിക്കുന്ന തരത്തിലുള്ള ജീവിതരീതിയായിരുന്നു ഒരുപാട് വർഷങ്ങളായി മറഡോണയുടേത്. അതൊന്നും അദ്ദേഹത്തിന്റെ മരണഹേതുവായില്ല എന്നതുമാണ് എന്റെ അവിശ്വാസത്തിന്റെ കാരണം. അല്ലെങ്കിൽ ഈ ഓവർഡോസുകളും, ഹൃദയാഘാതങ്ങളും എമർജൻസി ശസ്ത്രക്രിയകളും ക്രമാതീതമായുണ്ടാവുന്ന ശരീര ഭാരവ്യതിയാനങ്ങളും അപവാദങ്ങളുമൊക്കെ കൊണ്ട് നിറഞ്ഞ കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾ കൊണ്ട് മരണം പോലും അദ്ധേഹത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിലായെന്നു തോന്നുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona in kerala bylines

ലേസർ പോയിന്റ് ലൈറ്റ് പിടിക്കാൻ ശ്രമിക്കുന്ന പൂച്ചയെപ്പോലെയായിരുന്നു മരണവും മറഡോണയും. അല്ലെങ്കിൽ അദ്ദേഹം പന്തുമായി അനായാസം അമ്മാനമാടുന്നത് നോക്കിനിൽക്കുന്ന ഒരു മൂന്നാംകിട ഡിഫന്ററെ പോലെ മരണം..! എന്തൊക്കെ അതിജീവിച്ചു മറഡോണ..! തീർച്ചയായും സ്വന്തം മരണത്തെയും അദ്ദേഹം അതിജീവിച്ചെങ്കിലോ..!

മറഡോണയുള്ളെടുത്തെല്ലാം മറഡോണയുടെ അതിപ്രസരമായിരുന്നു. കുറച്ചധികം മറഡോണ.! നിന്നിടെത്തെല്ലാം നിറഞ്ഞാലും ഇനിയും നിറയാൻ ബാക്കിയുണ്ടായിരുന്നത്ര മറഡോണ..! നേപ്പിൾസിൽ അദ്ദേഹമൊരു പരിശുദ്ധ വിഗ്രഹം , ഡാളസിൽ ടാബ്ലോയിഡുകളുടെ രക്തസാക്ഷി, ഏകാധിപതിയുടെ കൂടെ ഹെലികോപ്റ്ററിൽ, ക്രിമിനൽ തലവന്മാർക്കൊപ്പം കൊക്കെയ്ൻ, സ്പെയിനിലെ രാജാവിനോടൊപ്പം സെയ്ലിങ്ങിനെക്കുറിച്ച് സംസാരിക്കും,പാവങ്ങളെപ്പറ്റി പോപ്പിനെ ഉപദേശിക്കും..!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam hand of god bylines

മറഡോണ ചെസ്സിൽ തോറ്റാൽ , തന്റെ കയ്യിലാണ് ഏറ്റവും അധികം കരുക്കളെന്നു വീമ്പു പറഞ്ഞ്, തന്റെ സിപ്ലോക്ക് ബാഗിലെ രാജ്ഞിമാരെ അദ്ദേഹം കാണിച്ചുതരുമെന്നു ഞാൻ തമാശയായി പറയാറുണ്ടായിരുന്നു. അങ്ങിനെയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ, മറഡോണയുടെ ആധിക്യമല്ല, കമ്മിയാണിനി ഉണ്ടാവുകയെന്ന് വിശ്വസിക്കാൻ കഴിയാതെയാകുന്നു..!

ഒരു കാര്യം വിശ്വസിക്കാനാവുന്നില്ല എന്നത് അതിനെ അസത്യമാക്കുന്നില്ല, അല്ലെങ്കിൽ, ലോകം ഫേസ്ബുക് പോലിരുന്നേനെ. ഡിയേഗോ നാളെയൊരു പത്രസമ്മേളനം നടത്തി തന്റെ മരണത്തിന്റെ ഉത്തരവാദി ശത്രുക്കളാണെന്നു പറയുമെന്ന് എന്റെ മനസ്സ് പറയുന്നു (ജോർജ് ഡബ്ലിയൂ ബുഷോ, പെലേയോ ആകാമത്) മാധ്യമപ്രവർത്തരെ അപമാനിച്ച്, “Goahead Eagles”ൻ്റെ മാനേജരാകാൻ അവിടെന്നൊരു ഹോവർക്രാഫ്റ്റിൽ അദ്ദേഹം പോയേനെ. എന്നാൽ, അദ്ദേഹം ഇനിയില്ല എന്നതാണ് സത്യം. കഴിഞ്ഞ ഇരുപത്തഞ്ചു വര്ഷങ്ങളായി മറഡോണ മരിക്കുന്നത് നാം കണ്ടുകൊണ്ടിരുന്നെങ്കിലും, പൊടുന്നെനെ അദ്ദേഹം പൊയ്ക്കളഞ്ഞു. അവസാന നിമിഷം വരെയും നമ്മെ കബളിപ്പിച്ചു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona coach bylines malayalam

എന്റെ അവിശ്വസനീയതയുടെ കാരണമിതായിരുന്നു – ഇത്രയും മുന്നറിയിപ്പുകളെ അവഗണിച്ച് അതിജീവിച്ച അദ്ദേഹത്തിനുണ്ടെന്ന് തോന്നിപ്പിക്കുന്ന അമരത്വം, യഥാർത്ഥത്തിൽ അദ്ദേഹം ജനങ്ങളിലേക്കാവാഹിപ്പിച്ച ആനന്ദത്തിന്റെ പ്രതിധ്വനികളായിരുന്നിരിക്കണം. ഒരുപാട് കളിക്കാർ ജനങ്ങളിലേക്കു ആനന്ദം പകരാറുണ്ട്, ഒരുപാട് കളിക്കാർ കുഴപ്പം നിറഞ്ഞ ജീവിതരീതികൾ സ്വീകരിക്കാറുണ്ട്, ഒരുപാട് കളിക്കാർ അകാലത്തിൽ മരണമടയാറുണ്ട്, എന്നാൽ, ഡിയേഗോ മറ്റൊന്നായിരുന്നു. ഒരാൾക്ക് കാല്പന്തുകൊണ്ട് എന്തുചെയ്യാൻ കഴിയുമെന്നത് എന്റെ വിഷയമല്ല.

എന്നാൽ മറഡോണയത് ചെയ്യുമ്പോൾ പ്രപഞ്ചം നമ്മോടൊരു രഹസ്യം പറയുന്നത് പോലെയാണനുഭവപ്പെടുക. പാറിപ്പറന്ന തലമുടിയും, വിരിഞ്ഞ ഞെഞ്ചും തുടകളുമായി കാൽപ്പന്തു കളിക്കുന്ന ഈ കുറിയ മനുഷ്യന് പുരുഷാന്തരത്തോളം അധികമാർക്കും നല്കപ്പെടാത്ത ഒരപൂർവ്വ സിദ്ധിയുണ്ടായിരുന്നു. ലോകത്തിലെ വലിയൊരുവിഭാഗം മനുഷ്യരെ ശ്വാസമടക്കിപ്പിടിച്ചിരുത്താനുള്ള അപൂർവ്വ ശേഷി. ഒരുപക്ഷെ അതായിരിക്കാം അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനാവാത്തത്. മറഡോണയെന്ന് കേൾക്കുമ്പോൾ, ശ്വാസംപോകുന്നത് നമ്മുടെയാണല്ലോ.!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona farewell final bylines

എന്തായാലും ഈ നിമിഷത്തിൽ അദ്ദേഹം പോയെന്നു നാമറിയുമ്പോഴും, പോയിട്ടില്ല എന്നൊരു ഉറപ്പ് ഉള്ളിൽ ഉറഞ്ഞുകൂടുന്നു. ആ സംശയത്തിൽ ഒരുവേള പുറകോട്ടു സഞ്ചരിച്ചാൽ, മറഡോണയുടെ അസാംഗത്യമായ ഭൂതകാലത്തേക്കാവും നാമെത്തുക. മറഡോണ നമുക്ക് നൽകിയ തീക്ഷണവും സുന്ദരവും പരസ്പരവിരുദ്ധവുമായ ഉപഹാരം. തീർച്ചയായും മറഡോണയെന്ന വൈരുദ്ധ്യം അദ്ദേഹത്തെ അതിജീവിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം വിടവാങ്ങുമ്പോൾ, അതിതീവ്രമായ ദുഃഖം അനുഭവിക്കുന്ന വേളയിലും അദ്ദേഹത്തിന്റെ ജീവിതം ആഘോഷമാക്കാൻ നമുക്കാവും..!

കടപ്പാട്: ദി റിങ്ങർ

ഈ കൊറോണക്കാലത്ത് പ്രവാസികളുടെ വിഷയം കേരളീയ വർത്തമാനങ്ങളുടെ കേന്ദ്ര സ്ഥാനത്ത് കടന്നുവരികയാണ്. മുൻകാലങ്ങളിൽ രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും അവരെ സ്വീകരിച്ചിരുന്നത് അവർ മഹത്തായ കേരള മോഡൽ വികസനത്തിന് നൽകിയ നിസ്തുലമായ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നെങ്കിൽ ഇപ്പോഴവർ മാരകമായ വൈറസ് രോഗബീജങ്ങളെ സംക്രമിപ്പിക്കുന്ന, ആട്ടിയോടിക്കപ്പെടേണ്ട അവലക്ഷണങ്ങളായ അന്യഗ്രഹജീവികളെപ്പോലെയാണ്. വിദേശങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്നവരെ ആട്ടിയോടിക്കുന്ന സംഭവങ്ങൾ കേരളത്തിൽ നിരവധി നടക്കുന്നുണ്ട്.

ഹോം ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാനും പോലീസിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഉടനടി വിവരമറിയിക്കാനും നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതികൾ പല സ്ഥലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. (കുറ്റം പറയരുതല്ലോ, ഏതാനും ആഴ്ചകൾക്കുമുമ്പ് ഗൾഫിൽ നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു വെബിനാറിൽ പങ്കെടുത്ത ഫിലിപ്പീൻസിൽ നിന്നുള്ള പ്രതിനിധിയും തങ്ങളുടെ നാട്ടിലും പ്രവാസികൾ നാട്ടുകാരിൽ നിന്നും അയിത്തം നേരിടുന്നതായി പറഞ്ഞു)

കൊറോണവൈറസിന്റെ (കോവിഡ്-19) വ്യാപനത്തെത്തുടർന്ന് സംസ്ഥാനമൊട്ടാകെ പലതരത്തിലുള്ള ലോക് ഡൗണുകൾ മാസങ്ങളായി തുടരുന്നതിനാൽ റവന്യൂ വരുമാനത്തിൽ ഗണ്യമായ കുറവ് വന്ന് ഭീകരമായ തോതിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് കേരളം. സർക്കാരിന്റെ വരുമാനത്തിന്റെ മറ്റൊരു സ്രോതസ്സ് രണ്ടര ദശലക്ഷം വരുന്ന ഗൾഫ് മലയാളികൾ മാസാമാസം നാട്ടിലേക്കയക്കുന്ന തുകയാണ്. ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിയും ലോക് ഡൗണും മൂലം അവിടെയും വലിയ കുറവ് സംഭവിച്ചിരിക്കുന്നു.

കൊറോണ വ്യാപനത്തിനുമുമ്പുപോലും വലിയതോതിലുള്ള സാമ്പത്തികപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന് ധനകാര്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂനിന്മേൽ കുരുവെന്ന തരത്തിലാണ് കോവിഡ്-19 -ൻറെ ആക്രമണമുണ്ടാവുകയും സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയതും.

kerala covid response bylines bylines.in bylines malayalam

കോവിഡിന്റെ മറവിൽ തൊഴിലാളിവിരുദ്ധനടപടികൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശ തൊഴിലാളികളുടെ അംഗസംഖ്യ കുറയ്ക്കാനും സ്വദേശിവൽക്കരണം കൂട്ടാനും മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുകയായിരുന്നു. അതിന്റെ ഭാഗമായി തിരിച്ചറിയൽ രേഖകളില്ലാത്ത തൊഴിലാളികളെ പൊതുമാപ്പ് നൽകി ഘട്ടം ഘട്ടമായി തങ്ങളുടെ നാടുകളിലേക്ക് മടക്കിയയച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുകയായിരുന്നു. ജോലി നഷ്ടപ്പെട്ട ധാരാളം തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന സാഹചര്യം ഉണ്ടായി.

കൊറോണാവ്യാപനത്തിനുമുമ്പുതന്നെ ഇന്ത്യൻ ചെറുകിട-ഇടത്തരം സംരംഭകർ നടത്തിവന്നിരുന്ന സ്ഥാപനങ്ങൾ, ചെറിയ സൂപ്പർ മാർക്കറ്റുകൾ, ലോൺഡ്രികൾ, മൽസ്യമാർക്കറ്റുകൾ ബാർബർ ഷോപ്പുകൾ, ക്ലിനിക്കുകൾ, സ്‌കൂളുകൾ വർക്ഷോപ്പുകൾ തുടങ്ങിയവ അടച്ചുപൂട്ടാൻ തുടങ്ങിയിരുന്നു. ഇടത്തരം വരുമാനക്കാർക്കുപോലും കുടുംബത്തെ നിലനിർത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. കൊറോണാവ്യാപനത്തിന്റെ മറപിടിച്ചുകൊണ്ട് ഗൾഫിലെ സ്വകാര്യസ്ഥാപനങ്ങൾ തൊഴിലാളികളുടെ എണ്ണം കുറക്കുക മാത്രമല്ല, ശമ്പളം വെട്ടിക്കുറക്കുകയും സർവീസ് ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ട് എത്രയും വേഗം അവരെ തങ്ങളുടെ നാടുകളിലേക്ക് കയറ്റിയയക്കുന്ന നടപടികളും കൈക്കൊണ്ടു.

ഇതിനിടയിലാണ് കൊറോണ വ്യാപിക്കുന്നതും ക്ലിനിക്കുകളും ആശുപത്രികളും രോഗികളെക്കൊണ്ട് നിറയുന്നതും. ആഗോളവ്യാപകമായി ഉപഭോഗം ഗണ്യമായി കുറഞ്ഞതിനാൽ വലിയതോതിൽ എണ്ണവില കുറയുകയും എണ്ണവരുമാനത്തെമാത്രം ആശ്രയിച്ചുകഴിയുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച സൗജന്യചികിത്സ അവർക്ക് വലിയ ബാധ്യതയായി തീരുകയും ചെയ്തു.

ഈ അവസരത്തിലാണ് ഗൾഫ് രാജ്യങ്ങൾ സംയുക്തമായി, ഇന്ത്യ, പാകിസ്ഥാൻ ബംഗ്ളാദേശ് ശ്രീലങ്ക തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ സർക്കാറുകളോട് തങ്ങളുടെ പൗരന്മാരെ കഴിയുന്നതും വേഗം സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഇത്തരം സമ്മർദ്ദങ്ങളാണ് മടിച്ചുമടിച്ചാണെങ്കിലും മേയ് 7 മുതൽ ഘട്ടം ഘട്ടമായി ഇന്ത്യക്കാരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാർ നിർബന്ധിതമായത്. പ്രതീക്ഷിച്ചതുപോലെതന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരുടെ വലിയതോതിലുള്ള മടങ്ങിവരവ് രോഗവ്യാപനത്തിന്റെ തോത് കൂട്ടുകയും സാമൂഹ്യപ്രശ്നങ്ങൾ നാട്ടിലും ഉടലെടുക്കുകയും ചെയ്തു.

corona kerala bylines bylines.in bylines malayalam

മടങ്ങിവരുന്ന പ്രവാസികൾ സാമൂഹ്യപ്രശ്നമായി മാറുമ്പോൾ

5 ലക്ഷത്തോളം ഗൾഫ് മലയാളികൾ കോവിഡ്-19 മായി ബന്ധപ്പെട്ട് മടങ്ങിവരാനുള്ള സാദ്ധ്യത ഉണ്ടെന്നാണ് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിലെ (CDS) പ്രൊഫസ്സറും ഗൾഫ് മലയാളികളുടെ കുടിയേറ്റത്തെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും ധാരാളം ശാസ്ത്രീയ പഠനങ്ങൾ നടത്തിയിട്ടുള്ള പ്രൊഫ. ഇരുദയരാജൻ പറയുന്നത്. ഇവരിൽ ജോലി നഷ്ടപ്പെട്ട് സ്ഥിരമായി മടങ്ങിവന്നവരും സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ തിരിച്ചുപോകാമെന്ന് കരുതുന്നവരും ഉണ്ട്. എന്തായാലും കോവിഡ് കാലത്തിനുമുമ്പും കോവിഡ് കാലത്തും മടങ്ങിവന്ന മലയാളികൾ വലിയൊരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണ്. അവർക്കുവേണ്ടി പുതിയ പുനരധിവാസ പാക്കേജ് ഉണ്ടാക്കുമെന്നുള്ള പ്രഖ്യാപനങ്ങൾ നോർക്കയുടെ ചുമതലയുള്ള മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
കേന്ദ്രസർക്കാറിന്റെ പ്രവാസിക്ഷേമ പദ്ധതികൾ

പ്രവാസികളുടെ പുനരധിവാസം തങ്ങളുടെ ബാധ്യതയല്ലന്നും സംസ്ഥാനങ്ങൾക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും കേന്ദ്രസർക്കാർ പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സർക്കാരിന്റെ നയമാണത്. അതുകൊണ്ട് പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി ഈ സർക്കാരിനെ സമീപിക്കേണ്ടതില്ല. കഴിഞ്ഞ യു പി എ സർക്കാരിന്റെ കാലത്ത്, ശ്രീ വയലാർ രവി കേന്ദ്ര പ്രവാസികാര്യമന്ത്രിയായിരുന്നപ്പോൾ പ്രവാസിവിഷയങ്ങളിൽ ചില പരിഷ്കാരങ്ങളും ഇടപെടലുകളും നടത്തിയതൊഴിച്ചാൽ അതിനുമുമ്പോ പിമ്പോ ഒരു നടപടികളും ഒരു സർക്കാറുകളും കൈക്കൊണ്ടിട്ടില്ല.

എമിഗ്രെഷൻ ക്ലിയറൻസ് ആവശ്യമുള്ള വിഭാഗത്തിൽ പെട്ടവർക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് ചാർജ്ജ് കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് പ്രവാസിഭാരതീയ ഭീമ യോജന എന്ന ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചതും വിദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) നടപ്പിലാക്കിയതും ചെറിയ വരുമാനക്കാരായ പ്രവാസികൾക്കുവേണ്ടി (ECR വിഭാഗത്തിൽ പെട്ടവർക്ക്) സർക്കാരിന്റെ വിഹിതവും കൂടി നൽകി രൂപീകരിച്ച പെൻഷൻ-കം-നിക്ഷേപ പദ്ധതിയായ മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്നീ 3 പ്രധാന പദ്ധതികൾ ശ്രീ വയലാർ രവിയുടെ സംഭാവനകളാണ്. എന്നാൽ യു പി എ സർക്കാർ അധികാരത്തിൽ നിന്ന് പോവുകയും എൻ ഡി എ സർക്കാർ അധികാരത്തിൽ വരുകയും ചെയ്തതോടെ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുള്ള ക്ഷേമ പരിരക്ഷ പാടേ നിലച്ചുവെന്നുവേണം പറയാൻ.

പ്രവാസി മന്ത്രാലയം തന്നെ നിർത്തലാക്കുകയും അതിനെ വിദേശമന്ത്രാലയവുമായി ലയിപ്പിക്കുകയാണ് ആദ്യം ചെയ്തത്. രണ്ടാമതായി അവർ ചെയ്തത് താഴ്ന്ന വരുമാനക്കാർക്കായി യു പി എ സർക്കാർ ആവിഷ്കരിച്ച മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പദ്ധതി അപ്രായോഗിക്കാമെന്ന് പറഞ്ഞു നിർത്തലാക്കുകയാണ് ചെയ്തത്. മാത്രമല്ല എൻ ഡി എ സർക്കാരിന്റെ നാളിതുവരെയുള്ള ഭരണത്തിൽ ഒരൊറ്റ പുതിയ പദ്ധതി പോലും പ്രവാസികൾക്കുവേണ്ടി ആവിഷ്കരിച്ചിട്ടില്ല എന്നുള്ളത് പ്രവാസികളോടുള്ള കേന്ദ്രസർക്കാറിന്റെ സമീപനം ഏതുതരത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

prawasi bylines bylines.in bylines malayalam

കേരളസർക്കാരിന്റെ പ്രവാസിക്ഷേമപദ്ധതികൾ

നിലവിലുള്ള കേരളത്തിന്റെ പുനരധിവാസ പദ്ധതികളിൽ ആകർഷണീയമായ ഒരെണ്ണം 2013-ൽ സ്വദേശിവൽക്കരണം മൂലം ധാരാളം പ്രവാസികൾ മടങ്ങിവന്നപ്പോൾ സർക്കാർ പ്രഖ്യാപിച്ച നോർക്ക ഡിപ്പാർട്ടമെന്റ് പ്രോജക്റ്റ് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM) എന്നതാണ്. 2013-ൽ പ്രഖ്യാപിച്ചതാണെങ്കിലും 2016-ൽ മാത്രമാണ് പദ്ധതിക്ക് ജീവൻ വയ്ക്കുന്നതും ചലിച്ചുതുടങ്ങുന്നതും. പ്രവാസികളുടെ സംരംഭങ്ങൾക്ക് 20 ലക്ഷം രൂപവരെ ബാങ്ക് ലോൺ കിട്ടാൻ സാധ്യതയുള്ള ഒരു പദ്ധതിയാണിത് . ഈ പദ്ധതിപ്രകാരം ലോൺ എടുക്കുന്നവർക്ക് സർക്കാർ 15 ശതമാനം മൂലധന സബ്‌സിഡി നൽകുന്നതും തിരിച്ചടവിന്റെ ആദ്യ 4 വർഷങ്ങളിൽ 3 ശതമാനം പലിശ ഇളവ് നൽകുന്നതുമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. എങ്കിലും ലോൺ അനുവദിക്കേണ്ടത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ്. അവർ നിലവിലുള്ള കർക്കശമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ലോൺ നൽകുന്നത്.

വളരെ കുറച്ച് ബാങ്കുകൾ മാത്രമാണ് സർക്കാരിന്റെ ഈ പദ്ധതിയുമായി സഹരിക്കുന്നതുപോലുമുള്ളു. പ്രവാസി ചിട്ടികളുടെ പേരിൽ പ്രവാസികളിൽ നിന്നും കോടികൾ പിരിച്ചെടുത്ത് ലാഭകരമായി നടക്കുന്ന കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE) എന്ന ധനകാര്യ സ്ഥാപനം ഈ പദ്ധതിയുമായി സഹകരിക്കുന്നില്ല. ചുരുക്കം ചില സഹകരണസ്ഥാപനങ്ങളൊഴികെ സർക്കാരിന്റെ നിയന്ത്രണമുള്ള സഹകരണബാങ്കുകൾ ബഹുഭൂരിപക്ഷവും ഈ പദ്ധതിയുമായി സഹകരിക്കുന്നില്ല. സഹകരിക്കുന്ന ബാങ്കുകളാവട്ടെ, ബാധ്യതകൾ ഉള്ളവർക്കും കൊളാറ്ററൽ സെക്യൂരിറ്റി കൊടുക്കാൻ കഴിവില്ലാത്തവർക്കും ലോൺ കൊടുക്കുന്നേയില്ല. അതായത് തീരെ പാവപ്പെട്ട ഒരു പ്രവാസിക്ക്, അയാളുടെ കൈവശം എത്ര ഉന്നതമായ കഴിവുകളുണ്ടെങ്കിലും ഈ പദ്ധതിപ്രകാരം ലോൺ എടുക്കാനോ തന്റെ മനസ്സിനിണങ്ങിയ സംരംഭം തുടങ്ങാനോ കഴിയില്ലെന്നർത്ഥം.

ചില ബാങ്കുകൾ 10 ലക്ഷം വരെ കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ കൊടുക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ ക്രെഡിറ്റ് സ്കോറും അവർ കൊടുക്കുന്ന പ്രൊജക്റ്റുകളുടെ വയബിലിറ്റിയും കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കിയതിനുശേഷം മാത്രമേ തുക അനുവദിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പാവപ്പെട്ട പ്രവാസികൾക്ക് പലപ്പോഴും ഈ ലോണുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. ഈ വിഷയത്തിൽ സർക്കാർ ഒരുതരത്തിലുമുള്ള ശുപാർശയും ബാങ്കുകളുടെമേൽ നടത്താറില്ല. പ്രവാസികളുടെ പണം കൊണ്ട് ഏറ്റവും കൂടുതൽ സമ്പന്നമായത് കേരളത്തിലെ ബാങ്കുകളാണ്. എല്ലാ ബാങ്കുകളിലും ഒരു എൻ ആർ ഐ ഡിവിഷൻ തന്നെ ഉള്ളത് എൻ ആർ ഐ കളുടെ വിഷയത്തിൽ ബാങ്കുകൾ എത്രമാത്രം താല്പര്യം കാണിക്കുന്നു എന്നതിനുദാഹരണമാണ്. എന്നാൽ ഈ താല്പര്യം നിക്ഷേപസ്വീകരണത്തിനപ്പുറം ഇല്ലന്നുള്ളതാണ് യാഥാർത്ഥ്യം.

കേരളത്തിലെ പാവപ്പെട്ട പ്രവാസികളുടെ നിക്ഷേപം കൊണ്ട് സമ്പന്നമാകുന്നത് അന്യസംസ്ഥാനങ്ങളിലുള്ള കോർപ്പറേറ്റുകളാണ്. കാരണം അവർക്കാണ് ദേശീയ ബാങ്കുകൾ നിർലോഭം ലോൺ കൊടുത്തുകൊണ്ടിരിക്കുന്നത്. പല കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകൾക്ക് കിട്ടാക്കടമായിട്ടുള്ളത് കോടികളാണ്. എങ്കിലും ബാങ്കുകൾ അവരുടെ കോർപ്പറേറ്റ് ദാസ്യം കൈവിടാതെ ഇപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുന്നു. ഒരു കോർപ്പറേറ്റ് ഉത്തരവാദിത്വം എന്ന നിലയിലെങ്കിലും പ്രവാസികളുടെ വിയർപ്പും രക്തവും കൊണ്ട് സമ്പന്നമായ നമ്മുടെ ബാങ്കുൾക്ക് പാവപ്പെട്ട പ്രവാസികളെ അവരുടെ ദുരിതകാലത്ത് സഹായിക്കാൻ മുന്നിട്ടിറങ്ങേണ്ട ധാർമ്മിക ബാധ്യതയുണ്ട്.

പ്രവാസികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി തുടങ്ങിയ നോർക്ക തുടക്കത്തിൽ ഒരു സർക്കാർ വകുപ്പായിരുന്നെങ്കിലും പിന്നീട് അതിനെ വിഭജിച്ച് നോർക്ക റൂട്ട്സ് എന്ന സ്വയംഭരണസ്ഥാപനം രൂപീകരിക്കുകയുണ്ടായി. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കൊടുക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റേഷന്റെ കുത്തക ചുമതല നോർക്കക്കാണ്. അതിൽനിന്നും അവർക്ക് നല്ല വരുമാനം കിട്ടുന്നുണ്ട്. പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡ് വിറ്റും നോർക്ക ലാഭം ഉണ്ടാക്കുന്നു. (ഈ തിരിച്ചറിയൽ കാർഡുകൊണ്ട് എന്താണ് പ്രയോജനമെന്ന് ആരും ചോദിക്കരുത്!! കാരണം ഇത് കൊടുക്കുന്ന നോർക്ക പോലും പ്രവാസികളെ തിരിച്ചറിയാൻ ആധാർ കാർഡ് കൊടുക്കണം) അതുപോലെ നോർക്ക വിദേശത്തേക്ക് തൊഴിലാളികളെ അയക്കുന്ന റിക്രൂട്ട്മെന്റ്റ് സ്ഥാപനവും നടത്തുന്നുണ്ട്. അതിൽനിന്നും നോർക്കക്ക് വരുമാനം ലഭിക്കുന്നു.

പ്രവാസികളുടെ പേരിൽ ലഭിക്കുന്ന ഈ വരുമാനം ദുരിതത്തിലാകുന്ന പ്രവാസികൾക്കുതന്നെ വീതിച്ചുകൊടുക്കേണ്ട ഒരു ബാധ്യത നോർക്കക്കുണ്ട്. അതവർ യഥാവിധി നടത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കാരുണ്യം, സാന്ത്വനം തുടങ്ങിയ ചെറിയതോതിലുള്ള ജീവകാരുണ്യ പദ്ധതികൾ നോർക്കക്ക് ഉണ്ടെങ്കിലും അതിന്റെ ഗുണഭോക്താവാകണമെങ്കിൽ വാർഷികവരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഇപ്രകാരമുള്ള കർക്കശമായ വ്യവസ്ഥകൾ കാരണം ബഹുഭൂരിപക്ഷം പാവപ്പെട്ട പ്രവാസികൾക്കും മേൽപ്പറഞ്ഞ പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഇതിനുപുറമേ പ്രവാസി ക്ഷേമനിധി ബോർഡിന്റെ വകയായി ഒരു ക്ഷേമനിധിയും പ്രവാസികൾക്കായുണ്ട്. പ്രതിമാസം 300 രൂപവീതം 5 വര്ഷം തുടർച്ചയായി അടച്ചാൽ 60 വയസ്സിനുശേഷം പ്രതിമാസം 2000 രൂപ പെൻഷൻ കിട്ടുന്ന ഒരു പദ്ധതിയാണ്. മതിയായ പബ്ലിസിറ്റി കൊടുക്കാത്തതുകൊണ്ടാവാം 2009-ൽ തുടങ്ങിയ പദ്ധതിയാണെങ്കിലും വളരെ കുറച്ചു പ്രവാസികൾ മാത്രമാണ് നാളിതുവരെ ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

kerala prawasi bylines bylines.in bylines malayalam

പ്രവാസികൾക്ക് ജോലിസംവരണം

പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങൾ നിരവധിയുണ്ട്. നോർക്ക റൂട്സ്, പ്രവാസി ക്ഷേമനിധി ബോർഡ്, എൻ ആർ ഐ കമ്മീഷൻ തുടങ്ങി നിരവധി പ്രവാസികളുടെ ബന്ധപ്പെട്ട സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. നോർക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോർഡിലും മാത്രമായി ഏകദേശം 150-ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ സർക്കാർ സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ വരുന്ന ചുരുക്കം ചിലരൊഴികെ ബാക്കി ബഹുഭൂരിപക്ഷം ജീവനക്കാരും ഈ സ്ഥാപനങ്ങൾ നേരിട്ട് റിക്രൂട്ട് ചെയ്തവരോ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരോ ആണ്. രാഷ്ട്രീയ ബന്ധങ്ങളിൽ കൂടിയായിരിക്കും പലപ്പോഴും ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾ നടക്കുക. വാസ്തവത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ മുഴുവൻ നിയമനങ്ങളും അർഹരായ പ്രവാസികൾക്കായി സംവരണം ചെയ്യേണ്ടതാണ്.

പ്രവാസി സംഘടനകളൊന്നും തന്നെ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതായി അറിവില്ല. അതുപോലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ധനകാര്യമന്ത്രി തോമസ് ഐസക്ക് വാഴ്ത്തുന്ന കിഫ്‌ബി (KERALA INFRASTRUCTURE INVESTMENT FUND BOARD) യുടെ ധനസ്രോതസ്സ് പൂർണ്ണമായും സംസ്ഥാനത്തിന് പുറത്തുനിന്നും പിരിച്ചെടുക്കുന്ന തുകയാണ്. ന്യായമായും അതിന്റെ ബഹുഭൂരിപക്ഷവും നൽകുന്നത് പ്രവാസികളായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നിട്ടും എന്തുകൊണ്ട് പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്താൽ നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രവാസികൾക്കായി സംവരണം ഏർപ്പെടുത്തുന്നില്ല എന്നത് സർക്കാർ ഗൗരവതരമായി ആലോചിക്കേണ്ട വിഷയമാണിത്.

prawasam bylines bylines.in bylines malayalam

പ്രവാസം ഇനിയും തുടരും

കോവിഡ് കാലത്തെ പ്രവാസികളുടെ വലിയ തോതിലുള്ള തിരിച്ചുവരവ് ഒരു താൽക്കാലിക തിരിച്ചടിയെന്നതിനപ്പുറം സ്ഥായിയായി നിലനിൽക്കുന്ന ഒന്നല്ലെന്ന കാഴ്ചപ്പാടാണ് സി ഡി എസ് പ്രൊഫസ്സർ ഇരുദയരാജനെപ്പോലുള്ളവർ വച്ചുപുലർത്തുന്നത്. കരാർ അവസാനിപ്പിച്ച് മടങ്ങിവന്നവരും ദീർഘകാല പ്രവാസം മടുത്തവരുമൊഴികെ മറ്റുള്ളവർ തീർച്ചയായും തങ്ങളുടെ പഴയ സ്ഥാപനങ്ങളിലേക്കുതന്നെ മടങ്ങിപ്പോവുകയോ പുതിയ മേച്ചൽപ്പുറങ്ങൾ തേടുകയോ ചെയ്യും. വിദേശത്തായിരുന്നപ്പോൾ പ്രവാസികൾ സ്വായത്തമാക്കിയ തൊഴിലുകൾ, നാട്ടിലെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത്, ചെയ്യാനുള്ള സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ തന്നെ ഉണ്ടാക്കണം.

വലിയതോതിലുള്ള പ്ലാനിങ് ആവശ്യമുള്ള കാര്യമാണത്. പ്രവാസിസംഘടനകളും സിവിൽ സമൂഹവും തൊഴിലാളി സംഘടനകളും അക്കാദമിക ബുദ്ധിജീവികളും സർക്കാർ ജീവനക്കാരുടെ സംഘടനകളും തമ്മിൽ കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമാണത്. അതോടൊപ്പം തന്നെ വീണ്ടും പ്രവാസികളാകാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിലും സർക്കാർ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. അവരെ അർത്ഥപൂർണ്ണമായ പ്രവാസത്തിന് സജ്ജരാക്കുന്ന പരിശീലനപരിപാടികൾ സർക്കാരിന്റെ ആഭിമുഖ്യത്തിൽ പരിശീലന കേന്ദ്രങ്ങൾ തയ്യാറാക്കണം. ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ ജോലിചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും ഗൾഫിലെ സ്വദേശികൾ എത്രമാത്രം സ്വയംപര്യാപ്തരായാലും വിദേശികളുടെ ജോലിസാധ്യതകൾ കുറയില്ല.

വളരെ വലിയ സാധ്യതകളാണ് വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിവുള്ള പ്രവാസികളെ കാത്തിരിക്കുന്നത്. അതുപോലെതന്നെ തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുടെ സാധ്യതകൾ മലയാളി പ്രവാസികൾ തീരെ പ്രയോജനപ്പെടുത്തിയിട്ടില്ല. തമിഴ് നാട് കുടിയേറ്റത്തെക്കുറിച്ചുള്ള ഡോ ഇരുദയരാജന്റെ ഒരു പഠനത്തിൽ (Working Paper 472 -Tamil Nadu Migration Survey 2015 S.Irudaya Rajan Bernard D’ Sami S.Samuel Asir Raj) മലേഷ്യ, സിംഗപ്പുർ, തായ്‌ലൻഡ് തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ തമിഴ്‌നാട് സ്വദേശികളുടെ സാന്നിദ്ധ്യം 44 ശതമായിരിക്കുമ്പോൾ മലയാളികൾ കേവലം 5 ശതമാനത്തിന് താഴെയാണ്. അതുപോലെതന്നെ യൂറോപ്യൻ രാജ്യങ്ങളിലെയും സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ തയ്യാറാവണം.