Tag

legend

Browsing

ഡിയേഗോ മറഡോണ മരിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. അറുപതാം വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചുവെന്ന് പല റിപ്പോർട്ടുകളും വന്നു. ഈ റിപ്പോർട്ടുകളൊന്നും അവിശ്വസിക്കേണ്ട കാര്യമെനിക്കില്ല. അദ്ദേഹത്തിന്റെ മരണം സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങളുടെ പ്രളയമായിരിക്കും വരും ദിവസങ്ങളിൽ. എന്നാൽ അവയിലൊന്നിലും മറഡോണയുടെ മൃതദേഹത്തിന്റെ ചിത്രമുണ്ടാവില്ല (അങ്ങനൊരു ചിത്രമുണ്ടായാലും ഞാൻ വിശ്വസിക്കുമെന്നു തോന്നുന്നില്ല).

എന്നാൽ നിരത്തുകൾ ജനനിബിഢമായിരിക്കും, പുഷ്പ്പകൂമ്പാരങ്ങൾ കൊണ്ട് തെരുവുകൾ നിറയും. കരഞ്ഞും മറഡോണയുടെ ചിത്രം പതിപ്പിച്ച ബാനറുകൾ ഉയർത്തിയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ജനങ്ങൾ വിലപിക്കും. മറഡോണയെന്ന മതത്തെ കബളിപ്പിക്കാൻ എളുപ്പമാണ്. ആ മതം സ്വയം കബളിപ്പിച്ചുകൊണ്ടേയിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona world cup bylines

അർജന്റീനയിൽ അദ്ദേഹം ആരാധിക്കപ്പെടുന്നതിൽ ലളിതസുന്ദരമായ സത്യമുണ്ട്. അദ്ദേഹത്തെ വിശദീകരിക്കാൻ ഔദ്യോഗികമായി ആർക്കും സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് സ്വയം വിശദീകരിക്കാനും കഴിഞ്ഞിരുന്നെന്നു തോന്നുന്നില്ല. മറഡോണയെ മനസ്സിലാക്കാനുള്ള എളുപ്പമാർഗം തെരുവുകളിലേക്കു നോക്കുക എന്നതാണ്. ഈ തെരുവുകൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ വിലപിക്കുന്നുണ്ടാവും. എങ്കിലും ഞാനത് വിശ്വസിക്കുന്നില്ല. മരണവും മറഡോണയും വിരുദ്ധാശയങ്ങളാണെന്ന കാല്പനിക നിഷേധമല്ല എന്റേത്. മറഡോണ മരിച്ചുവെന്ന് കേൾക്കുന്നത് നാലാം നമ്പർ ഇപ്പോൾ കാൻസാസിന്റെ ഭാഗമായെന്നു കേൾക്കുന്നതിന് തുല്യമാണ്. ആ കണക്ക് ചേരുന്നില്ല…!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona playing bylines

ഒരു സാധാരണ മനുഷ്യന്റെ മരണ സാധ്യത ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്തിക്കുന്ന തരത്തിലുള്ള ജീവിതരീതിയായിരുന്നു ഒരുപാട് വർഷങ്ങളായി മറഡോണയുടേത്. അതൊന്നും അദ്ദേഹത്തിന്റെ മരണഹേതുവായില്ല എന്നതുമാണ് എന്റെ അവിശ്വാസത്തിന്റെ കാരണം. അല്ലെങ്കിൽ ഈ ഓവർഡോസുകളും, ഹൃദയാഘാതങ്ങളും എമർജൻസി ശസ്ത്രക്രിയകളും ക്രമാതീതമായുണ്ടാവുന്ന ശരീര ഭാരവ്യതിയാനങ്ങളും അപവാദങ്ങളുമൊക്കെ കൊണ്ട് നിറഞ്ഞ കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾ കൊണ്ട് മരണം പോലും അദ്ധേഹത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിലായെന്നു തോന്നുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona in kerala bylines

ലേസർ പോയിന്റ് ലൈറ്റ് പിടിക്കാൻ ശ്രമിക്കുന്ന പൂച്ചയെപ്പോലെയായിരുന്നു മരണവും മറഡോണയും. അല്ലെങ്കിൽ അദ്ദേഹം പന്തുമായി അനായാസം അമ്മാനമാടുന്നത് നോക്കിനിൽക്കുന്ന ഒരു മൂന്നാംകിട ഡിഫന്ററെ പോലെ മരണം..! എന്തൊക്കെ അതിജീവിച്ചു മറഡോണ..! തീർച്ചയായും സ്വന്തം മരണത്തെയും അദ്ദേഹം അതിജീവിച്ചെങ്കിലോ..!

മറഡോണയുള്ളെടുത്തെല്ലാം മറഡോണയുടെ അതിപ്രസരമായിരുന്നു. കുറച്ചധികം മറഡോണ.! നിന്നിടെത്തെല്ലാം നിറഞ്ഞാലും ഇനിയും നിറയാൻ ബാക്കിയുണ്ടായിരുന്നത്ര മറഡോണ..! നേപ്പിൾസിൽ അദ്ദേഹമൊരു പരിശുദ്ധ വിഗ്രഹം , ഡാളസിൽ ടാബ്ലോയിഡുകളുടെ രക്തസാക്ഷി, ഏകാധിപതിയുടെ കൂടെ ഹെലികോപ്റ്ററിൽ, ക്രിമിനൽ തലവന്മാർക്കൊപ്പം കൊക്കെയ്ൻ, സ്പെയിനിലെ രാജാവിനോടൊപ്പം സെയ്ലിങ്ങിനെക്കുറിച്ച് സംസാരിക്കും,പാവങ്ങളെപ്പറ്റി പോപ്പിനെ ഉപദേശിക്കും..!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam hand of god bylines

മറഡോണ ചെസ്സിൽ തോറ്റാൽ , തന്റെ കയ്യിലാണ് ഏറ്റവും അധികം കരുക്കളെന്നു വീമ്പു പറഞ്ഞ്, തന്റെ സിപ്ലോക്ക് ബാഗിലെ രാജ്ഞിമാരെ അദ്ദേഹം കാണിച്ചുതരുമെന്നു ഞാൻ തമാശയായി പറയാറുണ്ടായിരുന്നു. അങ്ങിനെയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ, മറഡോണയുടെ ആധിക്യമല്ല, കമ്മിയാണിനി ഉണ്ടാവുകയെന്ന് വിശ്വസിക്കാൻ കഴിയാതെയാകുന്നു..!

ഒരു കാര്യം വിശ്വസിക്കാനാവുന്നില്ല എന്നത് അതിനെ അസത്യമാക്കുന്നില്ല, അല്ലെങ്കിൽ, ലോകം ഫേസ്ബുക് പോലിരുന്നേനെ. ഡിയേഗോ നാളെയൊരു പത്രസമ്മേളനം നടത്തി തന്റെ മരണത്തിന്റെ ഉത്തരവാദി ശത്രുക്കളാണെന്നു പറയുമെന്ന് എന്റെ മനസ്സ് പറയുന്നു (ജോർജ് ഡബ്ലിയൂ ബുഷോ, പെലേയോ ആകാമത്) മാധ്യമപ്രവർത്തരെ അപമാനിച്ച്, “Goahead Eagles”ൻ്റെ മാനേജരാകാൻ അവിടെന്നൊരു ഹോവർക്രാഫ്റ്റിൽ അദ്ദേഹം പോയേനെ. എന്നാൽ, അദ്ദേഹം ഇനിയില്ല എന്നതാണ് സത്യം. കഴിഞ്ഞ ഇരുപത്തഞ്ചു വര്ഷങ്ങളായി മറഡോണ മരിക്കുന്നത് നാം കണ്ടുകൊണ്ടിരുന്നെങ്കിലും, പൊടുന്നെനെ അദ്ദേഹം പൊയ്ക്കളഞ്ഞു. അവസാന നിമിഷം വരെയും നമ്മെ കബളിപ്പിച്ചു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona coach bylines malayalam

എന്റെ അവിശ്വസനീയതയുടെ കാരണമിതായിരുന്നു – ഇത്രയും മുന്നറിയിപ്പുകളെ അവഗണിച്ച് അതിജീവിച്ച അദ്ദേഹത്തിനുണ്ടെന്ന് തോന്നിപ്പിക്കുന്ന അമരത്വം, യഥാർത്ഥത്തിൽ അദ്ദേഹം ജനങ്ങളിലേക്കാവാഹിപ്പിച്ച ആനന്ദത്തിന്റെ പ്രതിധ്വനികളായിരുന്നിരിക്കണം. ഒരുപാട് കളിക്കാർ ജനങ്ങളിലേക്കു ആനന്ദം പകരാറുണ്ട്, ഒരുപാട് കളിക്കാർ കുഴപ്പം നിറഞ്ഞ ജീവിതരീതികൾ സ്വീകരിക്കാറുണ്ട്, ഒരുപാട് കളിക്കാർ അകാലത്തിൽ മരണമടയാറുണ്ട്, എന്നാൽ, ഡിയേഗോ മറ്റൊന്നായിരുന്നു. ഒരാൾക്ക് കാല്പന്തുകൊണ്ട് എന്തുചെയ്യാൻ കഴിയുമെന്നത് എന്റെ വിഷയമല്ല.

എന്നാൽ മറഡോണയത് ചെയ്യുമ്പോൾ പ്രപഞ്ചം നമ്മോടൊരു രഹസ്യം പറയുന്നത് പോലെയാണനുഭവപ്പെടുക. പാറിപ്പറന്ന തലമുടിയും, വിരിഞ്ഞ ഞെഞ്ചും തുടകളുമായി കാൽപ്പന്തു കളിക്കുന്ന ഈ കുറിയ മനുഷ്യന് പുരുഷാന്തരത്തോളം അധികമാർക്കും നല്കപ്പെടാത്ത ഒരപൂർവ്വ സിദ്ധിയുണ്ടായിരുന്നു. ലോകത്തിലെ വലിയൊരുവിഭാഗം മനുഷ്യരെ ശ്വാസമടക്കിപ്പിടിച്ചിരുത്താനുള്ള അപൂർവ്വ ശേഷി. ഒരുപക്ഷെ അതായിരിക്കാം അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനാവാത്തത്. മറഡോണയെന്ന് കേൾക്കുമ്പോൾ, ശ്വാസംപോകുന്നത് നമ്മുടെയാണല്ലോ.!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam maradona farewell final bylines

എന്തായാലും ഈ നിമിഷത്തിൽ അദ്ദേഹം പോയെന്നു നാമറിയുമ്പോഴും, പോയിട്ടില്ല എന്നൊരു ഉറപ്പ് ഉള്ളിൽ ഉറഞ്ഞുകൂടുന്നു. ആ സംശയത്തിൽ ഒരുവേള പുറകോട്ടു സഞ്ചരിച്ചാൽ, മറഡോണയുടെ അസാംഗത്യമായ ഭൂതകാലത്തേക്കാവും നാമെത്തുക. മറഡോണ നമുക്ക് നൽകിയ തീക്ഷണവും സുന്ദരവും പരസ്പരവിരുദ്ധവുമായ ഉപഹാരം. തീർച്ചയായും മറഡോണയെന്ന വൈരുദ്ധ്യം അദ്ദേഹത്തെ അതിജീവിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം വിടവാങ്ങുമ്പോൾ, അതിതീവ്രമായ ദുഃഖം അനുഭവിക്കുന്ന വേളയിലും അദ്ദേഹത്തിന്റെ ജീവിതം ആഘോഷമാക്കാൻ നമുക്കാവും..!

കടപ്പാട്: ദി റിങ്ങർ