Tag

muslims

Browsing

കഴിഞ്ഞ ഇരുപതുവർഷത്തോളമായി അമേരിക്കൻ മുസ്‌ലിംകൾ രണ്ട് സുപ്രധാന രാഷ്ട്രീയപാർട്ടികളുമായും അമേരിക്കൻ പ്രെസിഡന്റുമാരുമൊത്തും ക്രൂരമായ ഒരു റോളർകോസ്റ്റർ റൈഡിലാണ്.

2000 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിരവധി മുസ്‌ലിംകൾ ജോർജ് ഡബ്ള്യു ബുഷിനും അദ്ദേഹത്തിന്റെ യാഥാസ്ഥിതികതയ്ക്കും അനുകമ്പ പ്രതീക്ഷിച്ച് വോട്ടുചെയ്തു. അതോടൊപ്പം തന്നെ അമേരിക്കൻ കോടതികളിൽ മുസ്‌ലിംകൾക്കെതിരായി വ്യാപകമായി ദുരുപയോഗം ചെയ്തിരുന്ന രഹസ്യ തെളിവുകൾ നിർത്തലാക്കുമെന്ന ബുഷിന്റെ വാഗ്ദാനവും ഒരു കാരണമായി.

എന്നാൽ സെപ്റ്റംബർ 11 നു ശേഷം, അമേരിക്കൻ മുസ്‌ലിംകളുടെ ഏറ്റവും വലിയ ദുസ്വപ്നമായി ബുഷ് ഭരണകൂടം മാറി. മുസ്‌ലിം ഭൂരിപക്ഷ അഫ്ഘാൻ, ഇറാക്ക് എന്നീ രാജ്യങ്ങളിൽ അതിദാരുണമായ രണ്ട് യുദ്ധങ്ങൾ ബുഷ് നടത്തി. അബു ഗുറാബ്, ഗിറ്റ്മൊ തുടങ്ങിയ പീഡന കേന്ദ്രങ്ങൾ സ്ഥാപിച്ചു, നിയമപരമായി നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ മുസ്‌ലിംകളുടെ സ്ഥാപനങ്ങളും കാരുണ്യപ്രവർത്തനങ്ങളും നിയമവിരുദ്ധമാക്കി. അമേരിക്കൻ മുസ്‌ലിം നേതാക്കളെ നിസ്സാരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കഠിനമായ തടവുശിക്ഷക്ക് വിധിക്കുകയും, പൗരസ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങിടുന്ന പാട്രിയോട്ടിക് ആക്ട് കൊണ്ടുവരികയും ചെയ്തതും ബുഷ് ഭരണകൂടമാണ്.

“ഇസ്ലാം നമ്മെ വെറുക്കുന്നെന്നു” ബുഷ് പറഞ്ഞിട്ടുണ്ടാവില്ല. മറിച്ച്, “ഇസ്‌ലാം സമാധാനത്തിന്റെ മതമെന്ന്” തന്നെയാണദ്ദേഹം പറഞ്ഞിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ചെയ്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിച്ചിരുന്നു.

ശേഷം വൈസ് പ്രസിഡന്റ് ജോ ബൈഡനോടൊപ്പം പ്രസിഡന്റ് ബാരാക് ഒബാമ പ്രതീക്ഷയുടെയും മാറ്റത്തിന്റെയും സന്ദേശപ്രചാരണത്തോടെ അധികാരത്തിൽ വന്നു. അപ്പോഴും അദ്ദേഹം മുസ്‌ലിംകളോട് കൃത്യമായ അകലം പാലിച്ചു. മുസ്‌ലിം സമുദായ അംഗമാണ് രഹസ്യമായി താനെന്ന് ആരെങ്കിലും കരുതുമോ എന്ന ഭയമായിരിക്കാം ഒരുപക്ഷെ അത്. എന്നിട്ടും മുസ്‌ലിം ഭൂരിപക്ഷം അദ്ദേഹത്തിന് വോട്ട് ചെയ്തു. കാരണം, അദ്ദേഹത്തിന്റെ വേരുകൾ, മുസ്‌ലിം സമുദായത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അറിവുകൾ, മൊത്തത്തിലുള്ള ക്യാമ്പയിൻ പദ്ധതികൾ എന്നിവ അമേരിക്കൻ മുസ്‌ലിംകൾക്ക് പ്രതീക്ഷ നല്കുന്നവയായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine  obama and biden bylines
ജോ ബൈഡനും മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയും

ഒബാമ ശരിയായ കാര്യങ്ങൾ പറയുകയും, ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്‌തു. എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകൾ മുൻഗാമികളുടേതിന് സമാനമായതും, മുസ്‌ലിംകളിൽ ഭീതിയും അരക്ഷിതാവസ്ഥയും രൂഢമൂലമാക്കാൻ ഉതകുന്ന തരത്തിലുള്ളവയും ആയിരുന്നു. തീവ്രവാദത്തെ ചെറുക്കാനെന്ന പേരിൽ തുടങ്ങിയ പരിപാടികളെല്ലാം ബുഷ് ഭരണകൂടത്തെ സ്മരിപ്പിക്കുന്നതും മുസ്‌ലിം സ്ഥാപനങ്ങളെയും വ്യക്തികളെയും അപരാധികളാക്കുന്നതും ഉപദ്രവിക്കാനുള്ളവയുമായി.

അതേസമയം, വിദേശ രാജ്യങ്ങളിൽ മുസ്‌ലിംകൾക്കെതിരെ അനധികൃത ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിന് അദ്ദേഹം ഉന്മുഖത കാണിച്ചു. ഒബാമ ഭരണത്തിലേറിയ മൂന്നാം ദിവസം തന്നെ, അത്താഴം കഴിച്ചുകൊണ്ടിരുന്ന സാധാരണക്കാരായ ഒൻപത് പാകിസ്ഥാൻ പൗരന്മാരെയാണ് ഒരു അമേരിക്കൻ ഡ്രോൺ കൊന്നുകളഞ്ഞത്.

ഡൊണാൾഡ് ട്രംപ് ആകട്ടെ മുസ്‌ലിം വിരോധം മറയൊന്നുമില്ലാതെ പ്രകടിപ്പിക്കാനാണു ശ്രമിച്ചത്. തീവ്ര വലതുപക്ഷം വർണവെറിയുടെയും മുസ്‌ലിം വെറുപ്പിന്റെയും പാരമ്യത്തിലെത്തിയത് ട്രംപ് ഭരണത്തിന് കീഴിൽ നാം കണ്ടു. മുസ്‌ലിംകൾ അമേരിക്കയിൽ പ്രവേശിക്കുന്നത് പോലും നിയമവിരുദ്ധമാക്കാനുള്ള നടപടികളാണ് ട്രംപ് കൈകൊണ്ടത്. കൂടാതെ ഡ്രോൺ ആക്രമണ വിവരങ്ങൾ പുറത്തു വിടാതിരിക്കാനുള്ള ഔദ്യോഗിക ശാസനകൾ അവയെ പൊതുജനങ്ങളിൽ നിന്ന് മറച്ചു വെച്ചു.

ഈ ചരിത്ര യാഥാർഥ്യങ്ങൾ മുന്നിലുള്ളതുകൊണ്ടാണ് ഡെമോക്രറ്റുകളെയും റിപ്പബ്ലിക്കന്മാരെയും മുസ്‌ലിംകൾ ഒരുപോലെ സംശയത്തോടെ വീക്ഷിക്കുത്. എന്നിരുന്നാലും, തങ്ങളുടെ സമുദായത്തോട് പരസ്യമായി ശത്രുത പുലർത്തിയിരുന്ന ഒരു പ്രസിഡന്റിന്റെ പുറത്താക്കൽ കണ്ട് മിക്ക മുസ്‌ലിംകളും ആശ്വസിക്കുന്നതോടൊപ്പം പ്രധാന സ്വിംഗ് സ്റ്റേറ്റുകളിലെ ട്രംപിന്റെ നഷ്ടത്തിന് കാര്യമായ സംഭാവന മുസ്‌ലിംകൾ നൽകിയതെങ്ങനെയെന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

ട്രംപ് ഉണ്ടാക്കിയ ശത്രുത മാറ്റാൻ ബൈഡൻ നടത്തുന്ന ശ്രമങ്ങളെ നാം അഭിനന്ദിക്കുന്നു. ഔദ്യോഗികമായി ചുമതലയേൽക്കുന്ന ആദ്യ ദിവസം തന്നെ മുസ്‌ലിംകളുടെ മേലുള്ള വിലക്ക് നീക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന ബൈഡന്റെ വാഗ്ദാനം ആശാവഹമാണ്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine drone strikes bylines
അമേരിക്കയുടെ ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പാകിസ്ഥാനിൽ നടന്ന പ്രതിഷേധം

മുസ്‌ലിംകൾക്ക് പക്ഷെ വിലക്ക് മാത്രമല്ല അവസാനിപ്പിക്കേണ്ടത്. ബോംബിങ്ങും അവസാനിപ്പിക്കണം. വിവിധ രാജ്യങ്ങളിലുള്ള സാധാരണക്കാരും നിരപരാധികളുമായ മുസ്‌ലിംകൾക്ക് തങ്ങളുടെ മേൽ ഡ്രോണുകൾ അയക്കുന്നത് ഡെമോക്രാറ്റ് ആയ പ്രസിഡന്റ് ആണോ അതോ റിപ്പബ്ലിക്കൻ ആണോ എന്നത് ഒരു വിഷയമേ അല്ല. ആര് യുദ്ധം നടത്തിയാലും നാശനഷ്ടങ്ങൾ ഒരുപോലെയാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യുദ്ധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തുടർന്നും അഭയാർത്ഥി പ്രവാഹം ഉണ്ടായിക്കൊണ്ടേയിരിക്കും.

എല്ലാ അമേരിക്കക്കാരെയും ബാധിക്കുന്ന ഭരണകൂട അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കൻ മുസ്‌ലിംകൾ ആഗ്രഹിക്കുന്നു. പോലീസ് ഓഫീസർമാരുടെ അപ്രമാദിത്വം അവസാനിപ്പിക്കാനും അടിസ്ഥാനപരമായി മൊത്തത്തിൽ പൊലീസിംഗിനെ പുനർ‌ചിന്തനം ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു, അങ്ങനെ കറുത്ത വർഗ്ഗക്കാരായ യുവാക്കളുടെയും സ്ത്രീകളുടെയും മരണത്തെ അടയാളപ്പെടുത്തുന്ന ഹാഷ്‌ടാഗുകൾ അവസാനിക്കും. നിഷ്‌കരുണം കുടുംബങ്ങളെ വേർതിരിക്കുന്നതും അതിർത്തിയിൽ കൂടുകൾ നിറയ്ക്കുന്നതും വീടുകൾ റെയ്ഡ് ചെയ്യുന്നതുമായ നയങ്ങൾ ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾ തിരിച്ച് വീട്ടിലേക്ക് വരുമോ ഇല്ലയോ എന്ന് ആശങ്കപ്പെടാതെ ജീവിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മുസ്ലീങ്ങൾ ബൈഡനെക്കുറിച്ചും മുസ്ലീങ്ങളുമായുള്ള അദ്ദേഹത്തിൻറെ ബന്ധത്തെക്കുറിച്ചും ഉള്ള കഥകൾ കേൾക്കുന്നു. അറബിയിൽ “ദൈവേച്ഛ നടക്കട്ടെ ” എന്നർഥമുള്ള “ഇൻഷാ അല്ലാഹ് ” എന്ന വാക്ക് പ്രെസിഡെൻഷ്യൽ ഡിബേറ്റിൽ ട്രംപിനോട് പറഞ്ഞതിനപ്പുറം അത് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 1995 ലെ സെബ്രിനിക വംശഹത്യയിൽ മുസ്‌ലിം പക്ഷത്തു നിന്ന് വാദിക്കുന്ന അന്നത്തെ സെനറ്റർ ജോ ബൈഡന്റെ വീഡിയോ ക്ലിപ്പുകൾ ഉണ്ട്. മുസ്‌ലിംകൾക്കു പകരം കൂട്ടക്കൊലക്ക് വിധേയരായത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ ലോകം മറ്റൊരു രീതിയിലായിരിക്കും പ്രതികരിക്കുന്നത് എന്നദ്ദേഹം അന്ന് തുറന്നുപറഞ്ഞിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine oyghur bylines
ഉയിഗൂർ വംശഹത്യക്കെതിരിൽ സ്വിസർലാണ്ടിൽ നടന്ന പ്രതിഷേധ പ്രകടനം

ഇന്ന് മുസ്‌ലിംകൾ നേരിടുന്ന വംശഹത്യകളോട് ബൈഡൻ ഇതേ രീതിയിൽ തന്നെയാവുമോ പ്രതികരിക്കുന്നത് എന്നറിയാനിരിക്കുന്നതേയുള്ളൂ. ചൈനയിലെ ഉയിഗൂർ മുസ്‌ലിംകളുടെ ദുരവസ്ഥയോടും റോഹിൻഗ്യൻ അഭയാർത്ഥികളോടും ഫാസിസ്റ്റു ഭരണത്തിൻകീഴിൽ ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിക്കുന്ന പീഡനങ്ങളോടും ബൈഡന്റെ സമീപനം എന്താവും?

1986 ൽ സൗത്ത് ആഫ്രിക്കൻ അപ്പാർത്തീഡിനെതിരെ ചരിത്രത്തിന്റെ ശരിപക്ഷത്ത് നിലയുറപ്പിച്ച ബൈഡന്റെ വീഡിയോ ക്ലിപ്പും നമ്മൾ കണ്ടതാണ്. അതേസമയം ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങളോടുള്ള പ്രതികരണങ്ങൾ നിരാശാജനകമാണ്. ഈ വിഷയത്തിൽ സമാധാനം, രണ്ടു രാജ്യങ്ങൾ ഉണ്ടാവണം എന്ന പരിഹാരം പറഞ്ഞു നടക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയതുപോലുള്ള അതിക്രമങ്ങൾക്ക് (ഫലസ്തീൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭവന നശീകരണം) ശരിയായ പരിണിതഫലങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

ഭൂതകാല പിഴവുകളിൽ നിന്ന് പാഠമുൾക്കൊണ്ട് അതിർത്തികൾക്കപ്പുറവും ഒരുപോലെ ധാർമ്മിക സ്ഥൈര്യത്തോടെ പെരുമാറുന്ന ഒരു പ്രസിഡണ്ടിനെയാണ് അമേരിക്കക്ക് വേണ്ടത്.

സ്വദേശത്ത് കൂട്ടത്തോടെ തടവിലാക്കപ്പെടുന്നതിനെതിരെ പോരാടുകയും കുറ്റകൃത്യ ബില്ലിന്റെ നാശനഷ്ടങ്ങൾ ഇല്ലാതാക്കുകയും നമ്മുടെ മനുഷ്യത്വരഹിതമായ കുടിയേറ്റവും വിദേശ നയങ്ങളും പുനർനിർമിക്കുകയും വേണം. ഒബാമ വാഗ്ദാനം ചെയ്തെങ്കിലും ചെയ്യാൻ പരാജയപ്പെട്ട ഗ്വാണ്ടനാമോ ബേ അടച്ചുപൂട്ടണം. യാതൊരു നിയമ പ്രക്രിയയുമില്ലാതെ 20 വർഷത്തോളം മനുഷ്യരെ കൂട്ടിൽ പാർപ്പിക്കുമ്പോൾ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കായി പോരാടാൻ നമുക്ക് കഴിയില്ല.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine guantanamo prison bylines
കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറ

അമേരിക്കൻ മുസ്‌ലിംകളുടെ മുറിവുകൾ സുഖപ്പെടുത്തുന്നതിനുള്ള സന്ദേശവുമായി ബൈഡൻ പ്രചാരണം നടത്തി. ഒരു രാജ്യമെന്ന നിലയിൽ ഉണങ്ങാൻ ഒരുപാട് മുറിവുകളുമുണ്ട്. വംശീയത, സൈനികത, സാമ്പത്തിക അസമത്വം എന്നിവയിൽ മുഴുകിയിരിക്കുന്ന നയപരമായ പല മുറിവുകളും ട്രംപ് മൂലമല്ല. അദ്ദേഹത്തിന്റെ വൃത്തികെട്ട വാചാടോപത്താൽ അവ ഭാഗികമായി വർദ്ധിച്ചു എന്നേയുള്ളു.

മനോഹരമായ വാചാടോപങ്ങൾ, ഇപ്പോൾ ഉന്മേഷദായകമാണെങ്കിലും നമ്മെ മുന്നോട്ട് നയിക്കില്ല. ഇവിടെയും വിദേശത്തും ദോഷം തുടരുന്ന നയങ്ങൾ മാറ്റുന്നത് മാത്രമേ നമ്മെ മുന്നോട്ടു നയിക്കൂ ,ഇൻഷാ അല്ലാഹ്.

വിവർത്തനം: ബൈലൈൻസ്

1939 ൽ ജർമ്മൻ സൈന്യം പോളണ്ടിൽ പ്രവേശിച്ചതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിക്കുന്നത്. ദശലക്ഷക്കണക്കിന് പോളിഷ് ജൂതന്മാരെ നിരന്തര അക്രമങ്ങൾക്കും നിര്‍ബന്ധിത തൊഴിലുകൾക്കും വിധേയരാക്കുകയും അധിനിവേശത്തിന് തൊട്ടുപിന്നാലെ ‘ഗെറ്റൊസ്’ എന്നറിയപ്പെട്ട പ്രത്യേക പ്രദേശങ്ങളിലേക്ക് ഒതുക്കുകയും ചെയ്തു. ഏറെ ഭയാനകമായിരുന്നു അവിടുത്തെ ജീവിത സാഹചര്യങ്ങൾ. വൈകാതെ കിഴക്കൻ യൂറോപ്പിലുടനീളം കോൺസെന്ട്രേഷൻ ക്യാമ്പുകൾ ഉയരുകയും ലക്ഷക്കണക്കിന് ജൂതവംശജരെ അവിടെ വെച്ച് കൊന്നൊടുക്കുകയും ചെയ്തു. യൂറോപ്പിനകത്തെ മുഴുവൻ ജൂതരെയും കൊലപ്പെടുത്താൻ നാസികളും അവരുടെ സഹകാരികളും നടത്തിയ ഈ ശ്രമം ആണ് ഹോളോകോസ്റ്റ്. 1933 ൽ അധികാരമേറ്റത് മുതൽ നാസി ഭരണകൂടം പ്രചാരണങ്ങളും നിയമനിർമ്മാണങ്ങളും ഉപയോഗിച്ച് ജർമ്മനിക്കകത്തെ ജൂതന്മാർക്ക് പൗരാവകാശങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്നു.

ഐക്യരാഷ്ട്രസഭ മുൻ യുഎസ് അംബാസഡർ സമാന്ത പവർ ‘എ പ്രോബ്ലം ഫ്രം ഹെൽ’ എന്ന തന്റെ പുസ്തകത്തിൽ “ഏത് തരം അക്രമവും ഹോളോകോസ്റ്റിനോളം എത്തിയാൽ മാത്രമേ ആളുകൾക്ക് അത് വംശഹത്യയായി മനസ്സിലാക്കാൻ സാധിക്കുകയുള്ളോ?” എന്ന് ചോദിക്കുന്നുണ്ട്. ബോസ്നിയയിലും റുവാണ്ടയിലും നടന്ന കൂട്ടക്കൊലകളിൽ സംഭവിച്ച ലോകമനഃസാക്ഷിയുടെ നിഷ്‌ക്രിയത്വത്തിന്റെ പശ്ചാത്തലത്തിലാണ് സമാന്ത പവർ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുന്നത്. ചൈനീസ് സർക്കാർ വർഷങ്ങളായി നടത്തുന്ന വംശഹത്യയുടേയും അടിച്ചമർത്തലുകളുടെയും ഇരകളായ സിൻജിയാങ്ങിലെ ഉയിഗുറിനും മറ്റു തുർക്ക് ന്യൂനപക്ഷങ്ങൾക്കും ഇതേ ചോദ്യം ആയിരിക്കും ഉയർത്താൻ ഉണ്ടാവുക. നിയമനിർമ്മാണവും ആശയപ്രചാരണങ്ങളും അധികാരികൾ ഇതിനായി ഉപയോഗപ്പടുത്തുന്നു. ദശലക്ഷക്കണക്കിന് ആളുകളെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിക്കുക, ഇസ്ലാമിക ആചാര അനുഷ്ഠാനങ്ങൾക്ക് നിരോധം ഏർപ്പെടുത്തുക, നിർബന്ധിത വന്ധ്യംകരണം നടത്തുക, ആരാധനാലയങ്ങൾ, പുണ്യസ്ഥലങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവ നശിപ്പിക്കുക, തുടങ്ങി ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ ചൈനീസ് ഭരണകൂടം നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നു.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in book cover bylines malayalam, bylines.in
എ പ്രോബ്ലം ഫ്രം ഹെൽ

വടക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു പ്രദേശമാണ് സിൻജിയാങ് ഉയിഗൂർ സ്വയംഭരണ പ്രദേശം. അഫ്ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളുമായി അത് അതിർത്തി പങ്കിടുന്നു. ചൈനയുടെ ഏകദേശം ആറിലൊന്ന് വലുപ്പമുള്ള സിൻജിയാങ് മേഖല കൽക്കരി, പ്രകൃതിവാതകം, എണ്ണ എന്നിവയുടെ വലിയ ശേഖരം കൂടിയാണ്. മൂന്ന് പതിറ്റാണ്ടായി, ഈ വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിനുള്ള സർക്കാർ പരിപാടികളുടെ ഭാഗമായി ദശലക്ഷക്കണക്കിന് ഹാൻ ചൈനക്കാർ  ഇങ്ങോട്ടേക്കെത്തുന്നുണ്ട്. ഹാൻ കുടിയേറ്റത്തെ കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക, നിയമ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവിടുയുള്ള തുർക്കിക് മുസ്ലീംകളെ സമ്മർദ്ദത്തിലാക്കുകയാണ്.

ചൈനയിലെ 55 അംഗീകൃത വംശീയ ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ ചൈനീസ് ഭാഷ അവരുടെ ആദ്യ ഭാഷയായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ടെങ്കിലും, ഉയിഗൂറുകളും കസാക്കുകളും ഇപ്പോഴും സ്വന്തം ഭാഷകൾ ഉപയോഗിക്കുകയും, വ്യത്യസ്തമായ വിശ്വാസ ആചാരങ്ങൾ പരിശീലിക്കുകയും ചെയ്യുന്നു. പ്രത്യേകം രാജ്യം വേണമെന്ന അവകാശവാദം ടിബറ്റുകാരെപ്പോലെ ഉയിഗൂറുകളും കസാക്കുകളും കാലങ്ങളായി ഉന്നയിച്ചിട്ടുണ്ട്. ഇസ്ലാമിക ഭീകരതയെക്കുറിച്ച നവഭാവനകളും ഭീതിയും ഉയർത്തിയാണ് ഈ നാടിന്റെ സംസ്കാരം പിഴുതെറിയാനും ആളുകളെ കൂട്ടത്തോടെ ഇല്ലാതാക്കാനുമുള്ള ഉപായങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്നത്.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in xinjiang map bylines malayalam china bylines.in
ചൈനയും സിൻജിയാങ്‌ പ്രവിശ്യയും

2017 മുതൽ തന്നെ വിവിധ മനുഷ്യാവകാശ സംഘടനകളും മാധ്യമ ഓർ‌ഗനൈസേഷനുകളും ചൈനീസ് ഭരണകൂടത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന വ്യാപകമായ ഇത്തരം അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പൂർണ്ണ വംശഹത്യയായി ഇതിനെ മനസ്സിലാക്കാനോ ആ രൂപത്തിൽ പ്രാധാന്യം കല്പിക്കാനോ തയ്യാറായില്ല എന്നതാണ് വസ്തുത. തുടക്കത്തിൽ സിൻജിയാങിൽ നിന്നുള്ള പ്രസ്താവനകളിൽ പോലും ‘സാംസ്കാരിക വംശഹത്യ’ പോലെയുള്ള പദപ്രയോഗങ്ങൾ ആണ് ഉപയോഗിച്ചു കണ്ടത്. ഉയിഗൂർ കമ്മ്യൂണിറ്റിക്കെതിരിൽ നടക്കുന്ന അതിക്രമങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ആയി കാണാതിരിക്കാനുള്ള ഒരു അവബോധം ആഗോള തലത്തിൽ രൂപപ്പെടുന്നതിനും ഇത്തരം ഗൌരവം കുറക്കുന്ന റിപ്പോർട്ടുകളും, പദപ്രയോഗങ്ങളും കാരണമായിട്ടുണ്ട്.

ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ലോക രാഷ്ട്രങ്ങളുടെ പരിഗണനയിൽ നിന്നും ഉയിഗൂർ വിഭാഗം ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണം. റോഹിൻഗ്യൻ വംശജർക്കെതിരിൽ നടന്ന പീഡനങ്ങള്‍ക്കെതിരിൽ വലിയ സ്വരത്തിൽ പ്രതികരിച്ചവർ പോലും ചൈനയുടെ വിഷയത്തിൽ മൗനം പാലിക്കുന്നതാണ് കണ്ടത്. മുസ്ലിം ഭൂരിപക്ഷ നാടകളിൽ നിന്ന് പോലും ഐക്യദാർഢ്യത്തിന്റെ സ്വരങ്ങൾ ഉയർന്നു കണ്ടില്ല. “ഉയിഗൂർ, കസാഖ്, കിർഗിസ്, ഉസ്ബെക്ക് മുസ്ലിം ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കാനും അതിക്രമണങ്ങൾക്കെതിരിൽ സംസാരിക്കാനും ബാധ്യതപ്പെട്ട മുസ്‌ലിം ലോകം ഒന്നും ചെയ്യുന്നില്ല. പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ചൈനയുമായുള്ള തങ്ങളുടെ സാമ്പത്തിക ബന്ധങ്ങളെ അപകടപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ അവർക്കെതിരിൽ ശബ്ദിക്കുന്നില്ല” ഉയിഗൂർ മനുഷ്യാവകാശ പ്രവർത്തകൻ അർസ്ലാൻ ഹിദായത് പറയുന്നു.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in erdogan and xi jin ping bylines malayalam, bylines.in
തുർക്കി പ്രസിഡന്റ് റജബ് തയിപ് എര്‍ദോഗാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും

സിൻജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരിൽ സംസാരിച്ച തുർക്കി ഒരപവാദമാണ്. എന്നിരുന്നാലും, പുരാതന വാണിജ്യ റൂട്ടുകളിലൂടെ ഏഷ്യയെ യൂറോപ്പുമായും ആഫ്രിക്കയുമായും ബന്ധിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ സാമ്പത്തിക ഇടനാഴി, ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) പദ്ധതി പ്രഖ്യാപനത്തോടെ ചൈനയുടെ ഭാഗമായി മാറിയ തുർക്കിയുടെയും പ്രസിഡന്റ് എർദോഗന്റെയും മുൻഗണന മാറിയെന്നും ഹിദായത് പറയുന്നു. കഴിഞ്ഞ വര്ഷം ബീജിംഗ് സന്ദർശിച്ചപ്പോൾ പുതിയ ‘സിൽക്ക് റോഡ്’ പദ്ധതിയെ അദ്ദേഹം പ്രകീർത്തിക്കുകയും ചൈനീസ് നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.

എണ്ണ വ്യവസായത്തിന്റെ സ്വകാര്യവൽക്കരണ ആവശ്യങ്ങൾക്കായി ധനസഹായത്തിനായി ചൈനീസ് ബാങ്കുകളെ ആശ്രയിക്കുന്ന സൗദി അറേബ്യയും, തങ്ങളുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ചൈനക്കെതിരിൽ യു‌എഇയും ഇത് വരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. പതിനെട്ട് അറബ് രാജ്യങ്ങളുമായി 35.6 ബില്യൺ ഡോളർ വിലവരുന്ന സഹകരണ കരാറുകളിൽ ഒപ്പു വെച്ച ചൈനയുടെ ഉൽപാദന രംഗത്തെ അപ്രമാദിത്വം നിലപാടെടുക്കുന്നതിൽ നിന്നും അറബ് മുസ്ലിം ഭൂരിപക്ഷ നാടുകളെ തടയുന്നു.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in concentration camp china bylines.in bylines malayalam
ഉയിഗൂരികളെ പാർപ്പിക്കാൻ നിർമിക്കപ്പെട്ട കോൺസ്ട്രഷൻ ക്യാമ്പുകൾ

ചൈനീസ് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കഴിയുന്ന കസാഖ് സ്ത്രീകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായതിന്റെ സാക്ഷ്യങ്ങൾ ഈയടുത്താണ് പുറത്തു വന്നത്. അസോസിയേറ്റഡ് പ്രസ്സ് പുറത്തിറക്കിയ ഒരു അന്വേഷണ റിപ്പോർട്ട് ഈ വിഷയവുമായി ബന്ധപ്പെട്ടു ലോകത്തിന്റെ ശ്രദ്ധ നേടാൻ കാരണം ആയിട്ടുണ്ട്. ഉയിഗൂരികളുടെ ജനന നിരക്ക് കുറക്കുന്നതിനായി വന്ധ്യംകരണം, ഗർഭച്ഛിദ്രം, ഐയുഡികളുടെ നിർബന്ധിത ഉപയോഗം തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതായായിരുന്നു റിപ്പോർട്ട്. തുടർന്ന് വന്ന വാഷിംഗ്ടൺ പോസ്റ്റ് മുഖപ്രസംഗത്തിന് തലക്കെട്ടായി “സിൻജിയാങ്ങിൽ നടക്കുന്നത് വംശഹത്യയാണ്” എന്ന് പ്രസ്താവിക്കാൻ ഈ റിപ്പോർട്ട് കാരണമായി.

യുഎസ് ഫെഡറൽ അധികൃതർ പിടികൂടിയ 13 ടൺ സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, സിൻജിയാങ്ങിലെ തടവുകാരിൽ നിന്നെടുത്ത മനുഷ്യ മുടി കൊണ്ട് നിർമിക്കപ്പെട്ടതാണെന്ന റിപ്പോർട്ടും ഉണ്ടായി. തൊട്ടുപിന്നാലെ, വടക്കൻ ചൈനയിലെ ഒരു ട്രെയിൻ സ്റ്റേഷനിൽ നൂറുകണക്കിന് പുരുഷന്മാരെ കണ്ണടച്ച് തലകീഴായി ബന്ധിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയും പുറത്തു വന്നു. ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റായ നഥാൻ റുസർ ഈ വീഡിയോയുടെ ആധികാരികത ഉറപ്പ് വരുത്തുകയും സ്ഥലം ജിയോലൊക്കേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in mosques demolished bylines malayalam, bylines.in malayalam china bylines
കർഗിലിക് പള്ളി തകർക്കപ്പെട്ടതിന്റെ ആകാശദൃശ്യം, ദി ഗാർഡിയൻ

എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതർ പറയുന്നത് സിൻജിയാങ് മേഖലയിലെ ഉയിഗൂർ ന്യൂനപക്ഷം ‘ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്‌ലിംകളാണ്’ എന്നാണ്. വർഷങ്ങളോളമായി അവിടെ നടക്കുന്ന മനുഷ്യത്വ വിരുദ്ധ അക്രമങ്ങളെ ഉത്തരകൊറിയൻ ഏകാധിപത്യമായും ദക്ഷിണാഫ്രിക്കൻ വർണ്ണവിവേചനവുമായുമൊക്കെ താരതമ്യപ്പെടുത്തി ലഘൂകരിക്കുകയും ചെയ്യുന്നു. എന്നാൽ ഹോളോകോസ്റ്റുമായി തുലനം ചെയ്യാവുന്ന അതിക്രമങ്ങളുടെ നിരയാണ് ഓരോ ദിവസവും ചൈനയിൽ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

വ്യാജ തീവ്രവാദ കേസുകൾ കാരണം അകത്തയവർ, നിർബന്ധിത തൊഴിൽ പരിശീലനത്തിന് ശേഷം അടിമപ്പണിയെടുക്കേണ്ടി വന്നവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി 3 ദശലക്ഷം പേർ നേരത്തെ പറഞ്ഞ ക്യാമ്പുകളിൽ ആണ്. ഭരണകൂടത്തിന് സ്തുതിപാടുന്ന ചൈനീസ് മാധ്യങ്ങളെ വക വെക്കാത്ത സത്യസന്ധരായ ചുരുക്കം ചില ഗവേഷകരും, പത്രലേഖകരുമാണ് ഈ സ്ഥിതിവിവരക്കണക്കുകൾ പുറത്തു വിടുന്നത്, പ്രതിബന്ധങ്ങൾക്കിടയിലും നിർഭയമായ മാനുഷിക പ്രവർത്തനങ്ങൾ.

“നിലവിൽ, കിഴക്കൻ തുർക്കിസ്ഥാനിലെ ഉയിഗൂർ മേഖലയിലെ ആളുകൾക്ക് മേൽ ചൈന മരുന്നുകളും വാക്സിനുകളും പരീക്ഷിക്കുന്നുണ്ട്. അവരെ ഗിനി പന്നികളായി ഉപയോഗിക്കുന്നു. ഒരേ സമയം മതത്തിനെതിരിൽ യുദ്ധം നടത്തുകയും, ആരാധനാലയങ്ങൾ തകർക്കുകയും, പ്രാര്ഥനകൾക്കുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. മുസ്ലിം പേരുകൾ നിരോധിക്കുക, മദ്യം കുടിക്കാനും പന്നിയിറക്കിച്ചി കഴിക്കാനും നിർബന്ധിക്കുക, ബൈബിളും ഖുർആനും മാറ്റിയെഴുതുക എന്നിങ്ങനെ പോവുന്നു ഭരണകൂടത്തിന്റെ പ്രവർത്തികൾ” കാമ്പെയ്ൻ ഫോർ ഉയിഗൂർ സ്ഥാപകൻ റൂഷാൻ അബ്ബാസ് പറയുന്നു.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in hitler munich olympics
1936 ൽ സമ്മർ ഒളിമ്പിക്സ് ഉൽഘാടനം ചെയ്യുന്ന ഹിറ്റ്ലർ

2022 വിന്റർ ഒളിമ്പിക്‌സ് ഒരു മാറ്റവുമില്ലാതെ മുന്നോട്ട് പോകുന്നത് വംശഹത്യയെ സഹായിക്കുന്ന ഒന്നാണ്.  “ഗെയിംസിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക് ചാർട്ടറിന്റെ തത്ത്വങ്ങൾ മാനിക്കപ്പെടുമെന്ന്” ചൈനീസ് സർക്കാർ അധികാരികളിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഐ‌ഒസി അവകാശപ്പെടുന്നു. എന്നാൽ ദുഃഖകരമെന്ന് പറയട്ടെ, 1936 ലെ മ്യൂണിച്ച് ഒളിമ്പിക്സിന്റെ ആവർത്തനമായിരിക്കും അത്. ഹോളോകോസ്റ്റ്‌  നടക്കുമ്പോൾ ഒളിമ്പിക് ഗെയിമുകൾ ആരംഭിക്കുന്നതായുള്ള അഡോൾഫ് ഹിറ്റ്ലറിന്റെ പ്രഖ്യാപനമാണ് ചൈനീസ് ഭരണകൂടം ഓർമ്മിപ്പിക്കുക. ഇത് തടയാനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ ആണ് വേണ്ടത്, ഹ്രസ്വമായ രാഷ്ട്രീയ ലാഭങ്ങൾക്കായുള്ള ഈടായി മാറരുത് ഉയിഗൂരിലെ ജനങ്ങൾ” അദ്ദേഹം തുടരുന്നു.

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ സമരങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയിഗൂറുകളോട് ലോകം കാണിക്കുന്ന അവഗണനയെക്കുറിച്ച് ആർസെനൽ ഫുട്ബോൾ ക്ലബ് താരം മെസൂത് ഓസിലും ശക്തമായി വിമർശിച്ചിരുന്നു. ഉയിഗൂറുകളെ “പീഡനത്തെ ചെറുക്കുന്ന യോദ്ധാക്കൾ” എന്ന് വിശേഷിപ്പിച്ച ഓസിൽ പള്ളികൾ തകർക്കപ്പെടുന്നതിനും, ഖുർആൻ കത്തിക്കപ്പെട്ടതിനും, മതപണ്ഡിതരെ കൊലചെയ്തതിനും ചൈനീസ് ഭരണകൂടത്തെ കുറ്റപ്പെടുത്തി. തുർക്കി വംശജൻ കൂടിയായ ഓസിലിന്റെ വിമർശനത്തിന് ടീവിയിൽ ആർസെനൽ മാച്ചുകളുടെ പ്രക്ഷേപണം ബാൻ ചെയ്ത കൊണ്ടാണ് ചൈന മറുപടി നൽകിയത്.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in mesut ozil bylines.in malayalam protest bylines malayalam
ഇസ്താൻബുളിൽ നടന്ന ഉയിഗൂർ പ്രതിഷേധ റാലിയിൽ മെസൂത് ഓസിലിന്റെ ചിത്രം

കഴിഞ്ഞ ദിവസം ആണ് ചൈനീസ് പ്രസിഡന്റ് സീ ജിൻ പിംഗ് സിൻജിയാങ് പ്രദേശത്തെ ഭരണകൂട സമീപനത്തെ ന്യായീകരിച്ച് സംസാരിച്ചത് “സിൻജിയാങിനെ ഭരിക്കാനുള്ള പാർട്ടിയുടെ തീരുമാനങ്ങൾ പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്” അദ്ദേഹം പറയുന്നു. കാര്യമായ ആഗോള സമ്മർദ്ദങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ചൈന അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞ് വെക്കുന്നത്. നൂതനവും സാങ്കേതികവുമായ നിരീക്ഷണ സംവിധാനങ്ങൾക്ക് താഴെ ഉയിഗൂറുകളുടെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും. ജനിക്കുന്ന കുട്ടികൾക്ക് മുസ്‌ലിം പേരുകളായ ആയിഷ, അലി തുടങ്ങിയവ ഇടുന്നത് പോലും ‘തീവ്രവാദം’ ആയി കണക്കപ്പെടുന്ന നാട്ടിൽ മറ്റെന്ത് പ്രതീക്ഷയായിരിക്കും അവർക്കുമുണ്ടാവുക?

അമേരിക്കയിലേക്ക് രക്ഷപ്പെട്ട മുൻ തടവുകാരനായ മിഹരിഗുൾ ടുർസുൺ കോൺഗ്രസ്സ് എക്സിക്യൂട്ടീവ് കമ്മീഷന്റെ മുൻപിൽ നടത്തിയ സാക്ഷ്യപ്പെടുത്തൽ അത്യന്തം ഗൗരവത്തോടെയാണ് ലോകം ശ്രവിച്ചത്. ലളിതമായ ഉത്ബോധനത്തിൽ അദ്ദേഹമിതാണ് പറഞ്ഞത് “ദയവായി എന്റെ പീഡനത്തിനും എന്റെ കൊച്ചുകുഞ്ഞിന്റെ മരണത്തിനും ക്യാമ്പുകളിൽ നിരപരാധികളായ നിരവധി ഉയിഗൂറുകളുടെ മരണത്തിനും ഉത്തരവാദികളായ ചൈനീസ് ഭരണകൂടത്തിനെതിരിൽ നടപടിയെടുക്കുക”.

bylines, bylines malayalam, byline, byline malayalam, bylines.in bylines.in, malayalam publication, bylines malayalam portal, bylines malayalam magazine, bylines.in old man china bylines, bylines.in malayalam bylines
വൃദ്ധനായ ഉയിഗൂർ മുസ്ലിമിന്റെ ശരീര ഊഷ്മാവ് പരിശോധിക്കുന്ന പട്ടാളക്കാരൻ, സിൻജിയാങ്

ചൈനയുമായി ഇടപെടുന്ന ഓരോ രാജ്യവും സിൻജിയാങ് മേഖലയെ ചുറ്റിപ്പറ്റിയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെ പരിഗണിക്കുകയും തടയുകയും ചെയ്യേണ്ടതുണ്ട്. സമ്മർദ തന്ത്രങ്ങളിലൂടെ ചൈനയുടെ കാൽക്കീഴിൽ അമർന്ന അറബ് ഭരണാധികാരികളിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമായിരിക്കും. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയിലെ ഉന്നത ഉദ്യോഗസ്ഥർക്കും സിൻജിയാങ് മേഖലയിൽ ഇടപെടുന്ന ചില അർദ്ധസൈനിക സംഘടനകൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2022 ലെ ബീജിംഗ് വിന്റർ ഒളിമ്പിക്സ് ബഹിഷ്കരിക്കാനും, ഉയിഗൂർ ജനങ്ങളെ നിർബന്ധിത ജോലിക്കായി നിയമിക്കുന്നതിനെതിരിലും, ഫാഷൻ കമ്പനികൾക്കെതിരിൽ ഉള്ള ബഹിഷ്കരണ ആഹ്വാനങ്ങളും ക്യാമ്പയിനുകളും ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഉയിഗൂർ വംശഹത്യക്ക് ഹോളോകോസ്റ്റ് പോലെയുള്ള മുൻകാല വംശഹത്യകളോടുള്ള സമാനതകളെക്കുറിച്ച ചർച്ചകൾ ആഗോള അവബോധത്തെ ഉത്തേജിപ്പിക്കാൻ സഹായകമായിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഉയിഗൂർ മനുഷ്യാവകാശ പദ്ധതിയുടെ വക്താവ് പീറ്റർ ഇർവിൻ പറഞ്ഞതിപ്രകാരം  : “അക്രമങ്ങളെ വ്യഖ്യാനിക്കുമ്പോൾ ഉപയോഗിക്കുന്ന നിയമപരമായ നിർവ്വചനങ്ങളും പദപ്രയോഗങ്ങളും കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ നിർണ്ണായകമാണ്, ഇത്തരം ലേബലുകൾക്ക് അപ്പുറത്ത് നിന്ന് കൊണ്ടുള്ള കൂട്ടായ പ്രതികരണങ്ങൾ ആണുണ്ടാവേണ്ടത്. അത്തരമൊരു ബാധ്യത അന്താരാഷ്ട്ര സമൂഹത്തിന് ഉണ്ട്”.